page

Thursday, 13 May 2021

പലസ്തീൻ-കുറിപ്പുകൾ















 പ്രിയപ്പെട്ട റോമൻ രാജാവേ...

മദീനയിൽനിന്ന് ഞാനയക്കുന്ന

സൈന്യത്തിന് ഒരു പ്രത്യേകതയുണ്ട്. 

നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നതിന്റെ ഇരട്ടി മരിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്റെ സൈന്യം.


ഖലീഫ ഉമർ....(റ)...


ഫലസ്തീനെ  രാജ്യമായും ഫലസ്തീനികളെ മനുഷ്യരായും അംഗീകരിക്കാൻ തയാറില്ലാത്തവർക്ക് മാത്രമേ അവിടത്തെ നിസ്സഹായരായ ജനതയെ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കാൻ കഴിയൂ. ആദിയിൽ ഉണ്ടായിരുന്നത് ഫലസ്തീൻ രാജ്യമാണ്. 1948- ൽ കൊടുംചതിയിലൂടെ ഫലസ്തീൻ ഭൂമിയിൽ പിറവിയെടുത്തതാണ് ഇസ്രയേൽ. സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഫലസ്തീൻ മണ്ണിൽ അധിനിവേശം നടത്തിയതാണ് ആ സയണിസ്റ്റ് രാജ്യത്തിന്റെ ചരിത്രം. ആ പാതകം ഇന്നും അവസാനിച്ചിട്ടില്ല. അവസാനമില്ലാത്ത അധിനിവേശം. ചവിട്ടിനിൽക്കാൻ ഒരടി മണ്ണിനുവേണ്ടിയുള്ള ചെറുത്തുനിൽപ്പാണ് ഫലസ്തീനികൾ നടത്തിക്കൊണ്ടിരിക്കുന്നത്.  1987-ൽ ഹമാസ് രൂപീകരിക്കപ്പെടുന്നതിനു മുമ്പ് തുടങ്ങിയതാണ് ആ ചെറുത്തുനിൽപ്. അതിപ്പോഴും തുടരുന്നു. സ്വന്തം ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാത്ത സയണിസ്റ്റ് ധിക്കാരങ്ങളോടാണ്‌ അവർ പ്രാണൻ പകുത്തും പൊരുതുന്നത്. ഇസ്രയേലിന് ചെറുത്തുനിൽക്കാൻ അവകാശമുണ്ട് എന്ന് പറയുന്നവർക്ക് ഫലസ്തീനും അതേ അവകാശം ഉണ്ട് എന്നംഗീകരിക്കാൻ മനസുണ്ടാകേണ്ടതാണ്. ഇസ്രയേലിനെക്കാൾ ആ അവകാശം ഫലസ്തീനികൾക്കുണ്ട്. കാരണം ഇസ്രയേൽ ചവിട്ടിനിൽക്കുന്നത് ഫലസ്തീൻ മണ്ണിലാണ്. അത് സയണിസ്റ്റുകൾ കവർന്നെടുത്തതാണ്; സകല അന്താരാഷ്ട്ര മര്യാദകളും കാറ്റിൽപറത്തിക്കൊണ്ട്. ഇസ്രയേൽ ആക്രമണത്തിൽ ഫലസ്തീനികൾ കൊല്ലപ്പെടുമ്പോൾ അത് പ്രതിരോധവും ഫലസ്തീൻ ആക്രമണത്തിൽ ഇസ്രയേൽകാർ കൊല്ലപ്പെടുമ്പോൾ അത് ഭീകരതയും ആകുന്നതെങ്ങിനെ? ഫലസ്തീനിനെ രാജ്യമായും ഫലസ്തീനികളെ മനുഷ്യരായും പരിഗണിക്കാത്ത ഒരു വിശകലനത്തോടും, ഒരു നേതാവിനോടും, ഒരു പത്രത്തോടും മമത അശേഷമില്ല.

ഇപ്പോഴും എപ്പോഴും ഫലസ്തീനിനൊപ്പം.





*അഭയം കൊടുത്തവരെ കൊന്നൊടുക്കി ജൂതൻമാർ...😥*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=902585200316018&id=100016936382946

✍️ "ജർമ്മനികൾ ഞങ്ങളുടെ വീടും കുടുംബങ്ങളും തകർത്തു..നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷകളെ തകർക്കരുത്''- എന്ന് യാചിച്ച് ,1947 ജൂലായ് 11ന് 4500 ജൂത അഭയാർഥികൾ ,ഉടുതുണിക്ക് മറുതുണിയില്ലാതെ ,അഭയംതേടി പലസ്തീനിൽ കപ്പലിൽ എത്തിയ  ചിത്രമാണിത്... കയ്യിലിരുപ്പ് വ്യക്തമായറിയുന്നതു കൊണ്ട്, അമേരിക്കയും ബ്രിട്ടണുമുൾപ്പെടെ ഒരു രാജ്യവും അഭയം കൊടുത്തില്ല. പക്ഷേ ,പലസ്തീൻ ഇവരെ കയ്യൊഴിഞ്ഞില്ല. വേണ്ടതെല്ലാം കൊടുത്ത് ചേർത്തു പിടിച്ചു... വിശന്ന് തളർന്ന കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്തു... നിങ്ങൾ കരയരുത് ഞങ്ങളുണ്ട് കൂടെ- എന്ന് പറഞ്ഞാശ്വസിപ്പിച്ച് കൂടെ നിർത്തി.

 ഇതേ മണ്ണിലാണ്, അന്നഭയം കൊടുത്ത ഫലസ്ഥീനകൾ ,ആ 4500ന്റെ പിന്മുറക്കാരോട് അവരുടെ അധിനിവേശത്തിൽ ബാക്കിയായ ഒരിഞ്ചു ഭൂമിക്ക് വേണ്ടി പൊരുതി മരിച്ചു വീഴുന്നത്...നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ് തിരിച്ചെടുക്കാൻ നിരായുധരായി സമരം ചെയ്യുന്ന പലസ്തീനികളെ ചൂണ്ടിക്കാട്ടി ,തീവ്രവാദികൾ എന്ന്  വിളിച്ച് ,സയണിസത്തിൻ്റെ വാലാട്ടികളായി ആണും പെണ്ണും കെട്ട ചില ഏഴാം കൂലികൾ ഉറഞ്ഞ് തുള്ളുമ്പോൾ... വല്ലാത്ത പുഛം തോന്നുന്നു...

               രാജ്യവികസനം കഴിയുമ്പോൾ സാമ്രാജ്യ വികസനവുമായി ജൂതൻമാരിറങ്ങുമെന്ന് നിലവിലെ സാമ്രാജ്യ ശക്തികൾക്ക് നന്നായിട്ടറിയാം. ഏത് ചരിത്രവും ആ വഴിക്ക് തന്നെയായിരുന്നു എന്നത് പകൽ പോലെ വ്യക്തം.മറ്റു രാജ്യങ്ങളും ഈ വിഷയം അറിഞ്ഞ ഭാവമില്ലെന്ന് അഭിനയിക്കുന്നതും അതിലേറെ വ്യക്തം...പലസ്തീനികളെ തീവ്രവാദികളെന്ന് വിളിച്ച് രസിക്കുന്ന ''ഏഴാം കൂലികൾ'' യഥാർത്ഥത്തിൽ ,ഒരു നിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് , ''പാമ്പിനാണ് പാലു കൊടുക്കുന്നത് '' എന്നതും വളരെ വ്യക്തം... അതേ സാർ, പലസ്തീനികളുടെ പോരാട്ടം സ്വന്തം നിലനില്പിനൊപ്പം ലോകത്തിന് വേണ്ടിയുമാണ്... പലസ്തീനെന്ന- അവശേഷിക്കുന്ന കൊച്ചു മുനമ്പു കൂടി ലോകത്തു നിന്ന് മാഞ്ഞു പോയാൽ...പിന്നെ സംഭവിക്കുന്നത്... ... ...പലസ്തീൻ അവശേഷിക്കുന്നതു വരെയേ നിലവിലെ പ്രത്യക്ഷ അവസ്ഥക്ക് ആയുസുള്ളു... പരോക്ഷ ആയുസ് എന്നോ അവസാനിച്ചതാണ്...

            

*ഖുദ്സി*

13-05-2021





ജൂതൻമാരെ ഇല്ലാതാക്കാൻ ശ്രമിച്ചവരാര്?

ക്രിസ്തുവർഷം 76 - 80 കളിൽ 

ജൂതൻമാരെ അവരുടെ ജന്മദേശങ്ങളിൽ നിന്ന് ആട്ടിയോടിച്ചവരാര്?

ജറൂസലമിലേക്ക് കുടിയേറിയ ആ ജനത അക്രമം സഹിക്കാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ചു - "ഡാഷ് പോറ " - ബ്ലാക്ക് ഡെത്ത് -

ലോകത്തിന്റെ ഒരു കോണിലും അവരെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടിയവർ ആര്?

വേട്ടക്കാർ മുസ്ലിംകളായിരുന്നില്ല എന്നത് നഗ്നമായ ചരിത്രം.

അവർക്ക് അഭയം കൊടുക്കാൻ ലോകത്ത് ആരും മുന്നോട്ടു വന്നില്ല.

എന്നാൽ അവരോട് നീതിപൂർവം പ്രവർത്തിച്ചത് മുസ്ലിം ഭരണാധികാരികൾ മാത്രമായിരുന്നുവെന്ന്  ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മുസ്ലിം കൊറഡോവയായിരുന്നു അവർക്കഭയം നൽകിയ രാജ്യമെന്ന് ഇസ്രയേലിന് വേണ്ടി വാദിക്കുന്നവർ കണ്ണു തുറന്നു കാണണം.

അഭയം നൽകിയ കൈകളെയാണ് വേട്ടക്കാരോടൊപ്പം ചേർന്ന് ഇസ്രയേൽ നൃശംസത കത്തിച്ചു ചാരമാക്കുന്നതന്നെത് മറന്നു പോവരുത്.

നീതിബോധമുള്ളവർക്ക് ഇസ്രയേലിനെ തള്ളിപ്പറയാതിരിക്കാനാവില്ല എന്നത് തീർച്ചയാണ്.

ഭൂപടത്തിൽ നിന്ന് ഫലസ്തീൻ എന്ന അവശേഷിക്കുന്ന ഒരു പിടി മണ്ണുകൂടെ തുടച്ചുനീക്കുകയാണ് ഇസ്രയേൽ എന്ന ജാരരാഷ്ട്രം ലക്ഷ്യം വെക്കുന്നത്.

പിറന്ന മണ്ണിൽ നിന്ന് ഒരായിരം ജീവനാണ് അവർ പിഴുതെറിഞ്ഞത്.

പലസ്തീനിലെ ഉമ്മമാർ പെറ്റിടുന്ന ചോരപപ്പൈതങ്ങളെ മുഴുവൻ കൊന്നു തിന്നാലും തീരാത്ത ഒടുക്കത്തെ ശവദാഹമാണ് ഇസ്രയേലിന്.

പലസ്തീനിലെ പിഞ്ചിളം കൈകളിലെ കവണിയിൽ നിന്നുതിരുന്ന ആവി പറക്കുന്ന ചരൽക്കല്ലുകളിൽ ആ ജനതയുടെ കണ്ണീരും ചോരയും സമം ചേർത്തിട്ടുണ്ട്.

അതിന്റെ മുമ്പിൽ ചെകുത്താൻമാരുടെ

ആയുധങ്ങൾ ഒരു നാൾ നിശ്പ്രഭമാവുമെന്നുറപ്പ്.

കണ്ണീർ ചോരകൾ നീന്തിക്കടന്ന് നിങ്ങൾ ലോകത്തിനു മുന്നിൽ ജേതാക്കളായി ഒരു നാൾ എഴുന്നറ്റു നിൽക്കുമെന്നത് പരമമായ സത്യമാണ്.

പൊരുതൂ..മനസുകൊണ്ടും പ്രാർഥന കൊണ്ടും ഞങ്ങളുമുണ്ട്.




"ജർമ്മനികൾ ഞങ്ങളുടെ വീടും കുടുംബങ്ങളും തകർത്തു..


നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷകളെ തകർക്കരുത്.."


1947 ജൂലായ് 11ന് 4500 ജൂത അഭയാർഥികൾ അഭയംതേടി പലസ്തീനിൽ കപ്പലിൽ എത്തുന്ന ചിത്രം.. 👇👇

 ഇതേ മണ്ണിലാണ് അന്നഭയം കൊടുത്ത ഫലസ്ഥീനകൾ ആ 4500ന്റെ പിന്മുറക്കാരോട് അവരുടെ അധിനിവേശത്തിൽ ബാക്കിയായ ഒരിഞ്ചു ഭൂമിക്ക് വേണ്ടി പൊരുതി മരിച്ചു വീഴുന്നത്.




ഇവരാണ് 

ഇന്നത്തെ ഇസ്രായേൽ എന്ന് എത്ര 

പേർക്ക് അറിയാം


ചിത്രത്തിൽ കാണുന്ന ഇവരെ 

അറിയുമോ .. 71 വർഷങ്ങൾക്ക് മുമ്പ്

ഉടുതുണിക്ക് മറുതുണിയില്ലാത്ത അലഞ്ഞ്

നടന്ന ഈ ജനതക്ക് ലോകത്തൊരാളും

അഭയം നൽകിയില്ല. സ്വഭാവ ഗുണം

അറിയുന്നത് കൊണ്ടാവാം ഒരു രാജ്യവും

ഇവർക്കൊരല്പം ഭൂമി നൽകിയില്ല.


എന്നാൽ എല്ലാവരും 

കൈയ്യൊഴിഞ്ഞപ്പോൾ 1940 ൽ അഭയം

പ്രതീക്ഷിച്ച് വെറും കൈയ്യോടെ

'അഖ്സ'യുടെ നാട്ടിലെത്തിയ ഇവരോട് ദയ

കാണിച്ചത് കുഞ്ഞു രാജ്യമായ

ഫലസ്തീലാണ്‌. അവരവർക്ക് അഭയം

നൽകി, ഭക്ഷണം, വസ്ത്രം, ഭൂമി, മറ്റു ആവശ്യ

സേവനങ്ങളും നൽകി, 


അതെ, ഇവരാണ് ഇന്നത്തെ 

ഇസ്രായേലികളുടെ മുൻ മനുഷ്യർ,

ജൂതന്മാർ !! അന്നവരുടെ ഭക്ഷണം കഴിച്ച്

വളർന്ന ജൂത സന്തതികൾ, പിന്നീടവരുടെ

വീടും ഭൂമിയും കൈയ്യിലാക്കി, എല്ലാം നൽകി

സഹായിച്ച ഫലസ്തീനികളുടെ അഭിമാനവും,

ആത്മാവും, വിശ്വാസവും തകർത്ത ജൂതർ

ഇന്നവരുടെ രക്തം കുടിച്ചാർമാദിക്കുന്നു.

നിലനിൽപ്പിന് വേണ്ടി പിറന്ന മണ്ണ്

തിരിച്ചെടുക്കാൻ നിരായുധരായി സമരം

ചെയ്യുന്ന ഫലസ്തീനികളെ ചൂണ്ടിക്കാട്ടി

തീവ്രവാദികൾ എന്ന്  വിളിക്കുന്നു.

സയണിസത്തിൻ്റെ വാലാട്ടികളായ ലോക

മാധ്യമങ്ങൾ അതേറ്റു പാടുന്നു.




ഒരുകാലത്തു ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും അടിച്ചു ഓടിച്ച ജൂധർക്ക് സ്വന്തം ചോര എന്നുള്ള നിലക്ക് നിൽക്കാൻ സ്ഥലം കൊടുത്തതാണ് ഫലസ്റ്റീനികൾ ചെയ്ത ഒന്നാമത്തെ തെറ്റ്.. ജൂതന്മാർക് ചോരയെന്നോ മണ്ണെന്നോ ഇല്ല..അവറ്റകൾക്ക് അവരുടെ മതമാണ് വലുത്..


ജൂദന്മാർ നിൽക്കാൻ സ്ഥലം കൊടുത്താൽ അവിടെ ഒട്ടകം വളർത്തുന്നവരാണ്. അത് കൊണ്ടാണ് അവരെ അമേരിക്കയും യൂറോപ്പിന്റെ പല രാജ്യങ്ങളും അടക്കം ഓടിച്ചത്.. ആ ശല്യം ഒഴിഞ്ഞു കിട്ടാൻ വേണ്ടി ആണ് പല രാജ്യങ്ങളും,  തട്ടിയെടുത്തതാണെങ്കിലും അവരുടെ സ്വാതന്ത്ര്യ രാജ്യത്തെ അനുകൂലിച്ചത്. കൂട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടത് പലസ്റ്റീനികൾക്കും...




വേട്ടക്കാർക്കൊപ്പമല്ല, എന്നും അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയോടൊപ്പമായിരുന്നു ഇന്ത്യ.


ചരിത്രമറിയാത്തവർക്കായി ചില വസ്തുതകൾ.


● ജയിലിൽ നിന്ന് മകൾ ഇന്ദിരക്കയച്ച കത്തുകളിൽ ഫലസ്തീൻ വിഷയത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്കപ്പെട്ട നെഹ്റു, പ്രധാനമന്ത്രിയായപ്പോൾ ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഡ്യം, രാജ്യത്തിന്റെ വിദേശകാര്യ നയത്തിന്റെ ഭാഗമാക്കി ഔദ്യോഗികമായി തന്നെ തുടർന്നു.


● ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ ഫലസ്തീനുമായുള്ള ബന്ധം കൂടുതൽ ദൃഢമായി. 1974 ൽ പല രാജ്യങ്ങളും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനേയും (PLO) അതിന്റെ നേതാവ് യാസർ അറഫാത്തിനെയും വില്ലന്മാരാക്കി ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ, അവരെ ഫലസ്തീൻ ജനതയുടെ ഒദ്യോഗികപ്രതിനിധികളായി അംഗീകരിച്ച ആദ്യത്തെ അറബ്-ഇതര രാജ്യമായിരുന്നു ഇന്ത്യ. 1988ൽ ഫലസ്തീൻ സ്റ്റേറ്റിനെ അംഗീകരിച്ച ആദ്യരാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ടായിരുന്നു. തുടർന്ന് 1996ൽ ഗാസയിൽ ഇന്ത്യ പ്രതിനിധി ഓഫിസും തുറന്നു. 


● ഗാന്ധി കുടുംബവുമായി പ്രത്യേക അടുപ്പമുണ്ടായിരുന്ന യാസർ അറഫാത്ത് ഇന്ദിരാ ഗാന്ധിയെ തന്റെ സഹോദരി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 


1983ൽ ഡൽഹിയിൽ നടന്ന നാം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യാസർ അറഫാത്ത് ജോർദാൻ രാജാവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്  തിരിച്ചുപോകാനൊരുങ്ങി. അങ്ങനെ സംഭവിച്ചാൽ അത് ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യക്ക് അപമാനമാവുമെന്നു കണ്ട ഉച്ചകോടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന നട്‍വർ സിങ്, ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ സഹായം തേടി; യാസർ അറഫാത്തിന്റെ മടങ്ങാനുള്ള തീരുമാനം എങ്ങനെയെങ്കിലും തടയണം. എന്തുപറഞ്ഞിട്ടും കൂട്ടാക്കാതിരുന്ന യാസർ അറഫാത്തിനോട് "ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിങ്ങളുടെ സുഹൃത്തല്ലേ? അവർക്ക് വേണ്ടിയെങ്കിലും പരിപാടിയുടെ ഭാഗമാവൂ" എന്ന് ഫിഡൽ കാസ്ട്രോ അഭ്യർത്ഥിച്ചു.


 "സുഹൃത്തോ, അവർ എന്റെ സഹോദരിയാണ്"- എന്നായിരുന്നു യാസർ അറഫാത്തിന്റെ മറുപടി. ആ ബന്ധം കൊണ്ടുതന്നെ അദ്ദേഹം തീരുമാനം മാറ്റുകയും ഉച്ചകോടി ശുഭമായി അവസാനിക്കുകയും ചെയ്തു.


● രാജീവ് ഗാന്ധിയുടെ മരണത്തിന് മുൻപ്, യാസർ അറഫാത്തിന്റെ പ്രത്യേകനിർദേശ പ്രകാരം അന്നത്തെ ഇന്ത്യയിലെ ഫലസ്തീൻ സ്ഥാനപതി ഡോ. ഖാലിദ് അൽ ഷെയ്ഖ് അദ്ദേഹത്തെ കാണാൻ വരികയും എൽടിടിഇ അക്രമണമുണ്ടാവാനുള്ള സാധ്യതയെക്കുറിച്ച് ഇന്റലിജൻസ് വിവരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു- ഇന്ത്യൻ നേതാക്കളുമായി ഇത്രയ്ക്കും അടുത്ത ബന്ധമുണ്ടായിരുന്നു ഫലസ്തീൻ നേതാവിന്. 


● 2004ൽ യാസർ അറഫാത്ത് അന്തരിച്ചപ്പോൾ അന്നത്തെ വിദേശകാര്യമന്ത്രി നട്‍വർ സിങ്ങും റയിൽവേ മന്ത്രി ലാലുപ്രസാദ് യാദവും ഗുലാം നബി ആസാദും ഇ.അഹമ്മദും സിപിഎം നേതാവ് സീതാറാം യെച്ചൂരിയുമടക്കമുള്ള ഉന്നതതല സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ പങ്കെടുത്തത്.


● 2000ൽ അന്നത്തെ അഭ്യന്തരമന്ത്രി എൽകെ അദ്വാനിയും വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും ഫലസ്തീൻ സന്ദർശിച്ചിരുന്നു. യുപിഎ സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ.അഹമ്മദും വിവിധ സമയങ്ങളിലായി ഫലസ്തീനിലേക്ക് നയതന്ത്ര സന്ദർശനങ്ങൾക്ക് നേതൃത്വം നൽകി. 2011ൽ യുനെസ്കോയിൽ ഫലസ്തീന്  മുഴുവൻ സമയഅംഗത്വം കിട്ടാനായി ഇന്ത്യ വോട്ടു ചെയ്തു. 2015ൽ ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജിയും തൊട്ടടുത്ത വർഷം വിദേശകാര്യമന്ത്രി സുഷമസ്വരാജും ഫലസ്തീൻ സന്ദർശിച്ചിരുന്നു.


● 2017ൽ, ഐക്യരാഷ്ട്രസഭയിൽ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഒദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്ക പ്രമേയം അവതരിപ്പിച്ചപ്പോൾ ഫലസ്തീനൊപ്പം നിന്ന്, അതിനെതിരെ വോട്ട് ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. 

● "പരമാധികാരവും സ്വാതന്ത്ര്യവുമുള്ള ഒരു ഐക്യ ഫലസ്തീൻ യാഥാർത്ഥ്യമാക്കാനുള്ള ഫലസ്തീൻ ജനതയുടെ ശ്രമങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു" എന്നായിരുന്നു 2019ലെ ഫലസ്തീൻ ഐക്യദാർഢ്യ ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. 2018ലെ ഫലസ്തീൻ സന്ദർശനത്തിന് പ്രധാനമന്ത്രി തുടക്കമിട്ടതും യാസർ അറഫാത്തിന്റെ അന്ത്യകൂടീരത്തിൽ ആദരമർപ്പിച്ചായിരുന്നു.




ജൂത - മുസ്ലീം പോരാട്ടമല്ല ....  തല ചായ്ക്കാൻ ഇത്തിരി മണ്ണിനു വേണ്ടിയുള്ള പാലസ്തീനികളുടെ ജീവന്മരണ സമരമാണിത്.... എന്നും അവരോടൊപ്പം മാത്രം ....




അമേരിക്ക പ്രശ്നത്തിലെ കക്ഷിയാണ്; മധ്യസ്ഥനല്ല.


പി പി അബ്ദുൽ റസാഖ്  


ഇസ്രായേൽ അമേരിക്കയുടെ 51 ആം സ്റ്റേറ്റ് ആണ്. ചുരുക്കത്തിൽ, അങ്ങനെയാണ് അവർ അതിനെ കണക്കാക്കുന്നത്. ലോകത്തെ ഭരിക്കുവാനും നിയന്ത്രിക്കുവാനും  ഉദ്ദേശിക്കുന്ന ഏതൊരു സാമ്രാജ്യത്വശക്തിക്കും തന്ത്ര പ്രധാനമായ മധ്യപൗരസ്ത്യ ദേശത്ത് ഒരു കോളനിയായോ അല്ലെങ്കിൽ അധിനിവിഷ്ട പ്രദേശമായോ മധ്യപൗരസ്ത്യ ദേശത്ത് ടെറിറ്റോറിയൽ എക്സ്റ്റൻഷൻ ഉണ്ടായേ തീരൂ.  അമേരിക്കയിലെ ബജറ്റിൽ ഇസ്രായേലിന്നു വകയിരുത്തുന്നത് 3.8 ബില്യൺ ഡോളറാണ്.  ഇത് മുഴുക്കെ മിലിറ്ററി ആവശ്യങ്ങൾക്കാണ്‌.  ഇതിന്ന് പുറമെ,വർഷാവർഷം ലോൺ ആയി നൽകുന്ന ഭീമൻ തുകയും ഉണ്ട്. ഇസ്രായേലിന്റെ  സൈനിക ആവശ്യങ്ങളൊക്കെ അമേരിക്കയുടെ ഫെഡറൽ ബജറ്റിലൂടെയാണ് കവർ ചെയ്യപ്പെടുന്നത്.  ബാക്കി കാര്യങ്ങളൊക്കെ,  ഇസ്രായേൽ ആഭ്യന്തര tax സിസ്റ്റത്തിലൂടെയാണ് നിവർത്തിക്കുന്നത്.  18 വയസ്സിന്ന് മുകളിലുള്ള മുഴുവൻ ഇസ്രായേല്യരും  നിർബന്ധ സൈനിക പരിശീലനം ലഭിച്ച  റിസേർവ് പട്ടാളക്കാരാണ്.  ഇത് മുഴുക്കെ,  അമേരിക്കൻ സൈന്യത്തിന്റെ തന്ത്ര പ്രധാനമായ  മധ്യ പൗരസ്ത്യ ദേശ വിങ് ആയിട്ടാണ്  അമേരിക്കയും ഇസ്രയേലും കണക്കാക്കുന്നത്.  ഇസ്രായേലി ജൂതർക്ക്  അമേരിക്കൻ പൗരത്വം എന്നത് കേവലം ഡോക്യൂമെന്റഷന്റെ കാര്യം മാത്രമാണ്. അവരൊക്കെ implicitly അമേരിക്കൻ പൗരന്മാരാണ്.  ഇതിന്റെ മറു വേർഷൻ ആണ് അമേരിക്കയിലെ  ജ്യൂസിന്റെ കാര്യം.  ഇസ്രയേലി സൈനികരൊക്കെ അമേരിക്കൻ സൈനികരും കൂടിയാണ്.  പറഞ്ഞു വരുന്നത്,  ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിൽ അമേരിക്കൻ പ്രെസിഡന്റായി ജോ ബൈഡൻ അല്ല, ഒരു പലസ്തീനി തന്നെ പ്രസിഡന്റ് ആയാലും അമേരിക്കയുടെ നയത്തിൽ ഒരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ലന്നാണ്. അതാണ്,  പലസ്തീൻ പ്രശ്നത്തോട് ഏറ്റവും അനുഭാവമുള്ള പ്രസിഡന്റ് ആയിരുന്ന ഒബാമയുടെ ഭരണകാലവും തെളിയിച്ചത്.  അതാണ് ഇസ്രായേൽ ഇല്ലായിരുന്നെങ്കിൽ, ഒരു ഇസ്രായേലിനെ പുതിയതായി ഉണ്ടാക്കി അമേരിക്കക്ക് അമേരിക്കൻ താല്പര്യം സംരക്ഷിക്കേണ്ടിവരുമായിരുന്നുവെന്ന്  ജോ ബൈഡൻ നേരത്തെ തന്നെ പറഞ്ഞത്.


പറഞ്ഞു വന്നത് അമേരിക്ക ഈ പ്രശ്നത്തിലെ കക്ഷിയാണെന്നും അതിന്റെ ഭാഗമാണെന്നുമാണ്.  അതുകൊണ്ടു തന്നെ ഈ പ്രശ്നത്തിൽ അവർ ഒരു മധ്യസ്ഥൻ അല്ല; ആവുക സാധ്യവുമല്ല.  ആയതിനാൽ പലസ്തീനിലെ സ്വാതന്ത്ര്യ പോരാട്ടം ഇസ്രയേലിന്റെ വേഷത്തിലുള്ള അമേരിക്കൻ അധിനിവിശേത്തിനെതിരെയുള്ള പോരാട്ടമായിട്ടു കൂടിയാണ് കാണേണ്ടത്.  അഫ്ഗാനികൾ  സോവിയറ്റ് അധിനിവേശത്തെയും  ഇപ്പോഴത്തെ  അമേരിക്കൻ  അധിനിവേശത്തെയും കണ്ടത് പോലെയും  കാണുന്നതുപോലെയും  കണ്ടുതന്നെ  പോരാടണം. പ്രശ്നത്തിലെ കക്ഷി തന്നെ വേഷം മാറി 'മധ്യസ്ഥ'നായി പ്രത്യക്ഷപ്പെട്ട്, പപ്പറ്റുകളും protectorate കളും ആയ അറബ് 'ഭരണാധികാരി'കളെ  വഞ്ചിക്കുന്ന ഭീകരകഥയുടെ തുടർച്ചയാണ് ഇപ്പോൾ കാണുന്ന അമേരിക്കയുടെ മധ്യസ്ഥ ശ്രമവും.  


ഒരു നാടിന്റെ ജനത അടിസ്ഥാനപരമായി ആ മണ്ണിന്റെ മക്കളാണ്. അത് തീരുമാനിക്കുന്നത് വിശ്വാസ നിരപേക്ഷമായിട്ടാണ്.  പലസ്തീനിലേതു ഉൾപ്പടെയുള്ള ആധുനിക അറബ് മത-ഭാഷാ  സമൂഹമാണ് ചരിത്രപരമായി ഇസ്‌ഹാഖിന്റെയും യിശ്മായേലിന്റെയും പിൻ തലമുറക്കാർ.  

ബൈബിൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രവചിക്കപ്പെട്ട അന്ത്യ പ്രവാചകൻ എന്ന് അസന്നിഗ്ധമായി അവകാശപ്പെട്ടു ആഗതനായ മുഹമ്മദ് നബിയിൽ വിശ്വസിച്ചു മുസ്ലിംകളായവരാണ് അവരിൽ ബഹു ഭൂരിപക്ഷവും. 

ഇപ്പോൾ ഇസ്രയേലിലുള്ള ജൂതന്മാർ യൂറോപ്പിൽനിന്നും അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നും ബ്രിട്ടന്റെയും അമേരിക്കയുടെയും പിന്തുണയോടെയും പിൻബലത്തോടെയും കുടിയേറിപ്പാർത്തവരാണ്. അവർ വംശീയമായി പോലും മധ്യ പൗരസ്ത്യദേശക്കാരല്ല. ചുരുങ്ങിയത് നാലായിരം വർഷത്തെ പാരമ്പര്യമുള്ള ഇസ്രായേലി സമുദായം ജനസംഖ്യാപരമായി ഇത്രയും ചെറിയ സമുദായമായതിന്റെ കാരണം അവർ തന്നെ പ്രതീക്ഷിച്ചു കൊണ്ടിരുന്ന അന്ത്യ പ്രവാചകനായ മുഹമ്മദിന്റെ ആഗമനത്തിന്ന് ശേഷം അവരിൽ ബഹുഭൂരിപക്ഷവും  മുസ്ലിംകൾ ആയി മാറിയതാണ്.  ക്രിസ്താബ്ദം നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൺസ്റ്റന്റൈൻ വിളിച്ചു കൂട്ടിയ നികയ്യ കൗൺസിലിന് ശേഷം വേറിട്ട് പോയ Arian ന്റെ പിൻഗാമികളായ ഏക ദൈവ വിശ്വാസികളായിരുന്നു  (Unitarianists), ത്രിത്വ വാദികളായ യൂറോപ്പിൽ നിന്നും ഭിന്നമായി മധ്യ പൗരസ്ത്യദേശത്ത് ഏറെയും ഉണ്ടായിരുന്നത്. അവരിലെ ബഹു ഭൂരിപക്ഷവും മുഹമ്മദ് അന്ത്യ പ്രവാചകനായി ആഗതമായ ശേഷം, അദ്ദേഹത്തെ "ആൾക്കൂട്ടത്തിൽ നിന്നും സ്വന്തം പുത്രനെ തിരിച്ചറിയുന്നത് പോലെ" അറിഞ്ഞു  മുസ്ലിംകളായി മാറിയതുകൊണ്ടാണ്, ബൈബിൾ നരേശന്റെ പശ്ചാത്തല ഭൂമിയായ മധ്യ പൗരസ്ത്യ ദേശത്ത്, രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള  എല്ലാ ഡിനോമിനേഷനുകളിലുമുള്ള ക്രിസ്ത്യാനികളും വളരെ ചെറിയ ന്യൂനപക്ഷമായത്. 


ഏതെങ്കിലും വ്യക്തി  ഇന്ത്യക്കാരനായ മുസ്ലിം ആയത് കൊണ്ട് അയാൾക്ക്  മറ്റേതെങ്കിലും മുസ്ലിം രാജ്യത്തെ പൗരത്വം വിശ്വാസം പറഞ്ഞു അവകാശപ്പെടാനാവില്ല. നേപ്പാൾ ഒരു ഹിന്ദു രാജ്യമായതുകൊണ്ട്, ഇന്ത്യക്കാരായ ഹിന്ദുക്കൾക്ക് അത് പറഞ്ഞു കൊണ്ട് നേപ്പാളി പൗരത്വവും  അവകാശപ്പെടാനാവില്ല.  അതേപോലെ, അമേരിക്കയിലെയോ യൂറോപ്പിലെയോ ജൂതന്മാർക്ക് വിശ്വാസം പറഞ്ഞുകൊണ്ട് പലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്നും പുറത്താക്കി, അവരുടെ ഭൂമി പിടിച്ചെടുക്കുവാൻ ഒരു അർഹതയും അവകാശവുമില്ലന്ന് മാത്രമല്ല, അത് മനുഷ്യരാശി ഇതുവരെ മുറുകെ പിടിച്ച എല്ലാ അന്താരാഷ്ട നിയമങ്ങൾക്കും മനുഷ്യാവകാശ സങ്കല്പങ്ങൾക്കും വിരുദ്ധവുമാണ്.




മി​സ്റ്റ​ർ ഉ​മ്മ​ൻ​ചാ​ണ്ടീ! 

ഫ​ല​സ്തീ​നി​ക​ളെ കു​റി​ച്ച് 

താ​ങ്ക​ൾ​ക്ക് എ​ന്ത​റി​യാം? 


മ​ഹാ​ത്മാ ഗാ​ന്ധി​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വും ഏ​ത് ജ​ന​ത​ക്കു​വേ​ണ്ടി​യാ​ണോ ജീ​വി​ത​ത്തി​ലു​ട​നീ​ളം വാ​ദി​ച്ച​ത് ആ ​ജ​ന​വി​ഭാ​ഗ​ത്തെ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വ് (അ​തും ഒ​രു മു​ൻ മു​ഖ്യ​മ​ന്ത്രി) ഭീ​ക​ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ലെ വി​രോ​ധാ​ഭാ​സ​വും വി​വ​ര​ക്കേ​ടും അ​ട​യാ​ള​പ്പെ​ടു​ത്താ​തെ പോ​യാ​ൽ നാം ​പഠിച്ച ച​രി​ത്രം വൃ​ഥാ​വി​ലാ​യി​പ്പോ​യേ​ക്കാം. റ​മ​ളാ​നി​ലെ ഏ​റ്റ​വും പ​വി​ത്ര​രാ​വാ​യി വി​ശ്വാ​സി​ക​ൾ ക​രു​തു​ന്ന നോ​മ്പ് 27ലെ ‘​ലൈ​ല​ത്തു​ൽ ഖ​ദ​റി​ന്റെ’ രാ​ത്രി ഇ​സ്രാ​യേ​ലി ഭ​ര​ണ​കൂ​ട​വും സ​യ​ണി​സ്റ്റ് സൈ​ന്യ​വും വി​ശു​ദ്ധ ദേ​വാ​ല​യ​മാ​യ ബൈ​ത്തു​ൽ മു​ഖ​ദ്ദി​സി​ൽ തു​ട​ക്ക​മി​ട്ട ആ​സൂ​ത്രി​ത ന​ര​നാ​യാ​ട്ടി​നോ​ട് ഫ​ല​സ്തീ​നി​ക​ൾ ക​വ​ണ​ക്ക​ല്ല് കൊ​ണ്ട് പ്ര​തി​ക​രി​ക്കു​ന്ന​ത് ലോ​ക​മൊ​ന്നാ​കെ ടെ​ലി​വി​ഷ​നി​ലൂ​ടെ ക​ണ്ട​താ​ണ​ല്ലൊ. അ​തി​നോ​ടു​ള്ള പ്ര​തി​കാ​ര​മാ​യി ഫ​ല​സ്തീ​നി​ക​ളെ രാ​യ്ക്കു​രാ​മാ​നം ആ​യി​ര​ക്ക​ണ​ക്കി​ന് മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വി​ട്ട് ചു​ട്ടു​കൊ​ന്ന കി​രാ​ത​ചെ​യ്തി​യെ കു​റി​ച്ച് താ​ങ്ക​ൾ വാ​യി​ച്ചി​രി​ക്കാ​നാ​ണ് സാ​ധ്യ​ത. ആ​റ് നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വ​ർ​ഷി​ച്ച കൂ​റ്റ​ൻ ബോം​ബു​ക​ൾ തീ ​ഗോ​ള​ങ്ങ​ളാ​യി ച​ക്ര​വാ​ള​ത്തി​ൽ ന​ര​കം തീ​ർ​ത്ത​പ്പോ​ൾ 17 കു​ഞ്ഞു​ങ്ങ​ളും ഏ​ഴു സ്ത്രീ​ക​ളു​മ​ട​ക്കം 87 പേ​ർ ക​രി​ക്ക​ട്ട​യാ​യി മ​ണ്ണി​ൽ പ​തി​ഞ്ഞ​ത് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി സാ​മ്രാ​ജ്യ​ത്വ​ശ​ക്തി​ക​ൾ വ​ഞ്ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും സ​യ​ണി​സ്റ്റ് മ​ത​ഭ്രാ​ന്ത​ന്മാ​ർ വം​ശ​വി​ച്‌ഛേ​ദ​നം പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ ഒ​രു ജ​ന​ത​യു​ടെ വ​ർ​ത്ത​മാ​ന പ്ര​തീ​ക​ങ്ങ​ളാ​ണെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടീ, താ​ങ്ക​ൾ മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ടോ? ഫ​ല​സ്തീ​നി​ക​ൾ തൊ​ടു​ത്തു​വി​ട്ട നാ​ട​ൻ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി​യും ന​ഴ്‌​സു​മാ​യ സൗ​മ്യ സ​ന്തോ​ഷ് മ​ര​ണ​പ്പെ​ട്ട അ​തീ​വ ദു$​ഖ​ക​ര​മാ​യ സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​മ്പോ​ൾ, ‘ഭീ​ക​ര​വാ​ദി​ക​ളെ’ കു​റി​ച്ചു​ള്ള താ​ങ്ക​ളു​ടെ വി​ശേ​ഷ​ണം ഇ​സ്രാ​യേ​ലി​ന്റെ​യും അ​ങ്കി​ൾ​സാ​മി​ന്റെ​യും പ​ദാ​വ​ലി​യി​ൽ​നി​ന്ന് ക​ട​മെ​ടു​ത്താ​ണെ​ന്ന് പ​റ​യാ​തെ വ​യ്യ. ഭീ​ക​ര​ത ആ​യു​ധ​മാ​ക്കി ഒ​രു ജ​ന​ത​യെ പി​റ​ന്ന മ​ണ്ണി​ൽ​നി​ന്ന് നി​ഷ്‌​ക്കാ​സ​നം ചെ​യ്യു​ക​യും ല​ക്ഷോ​പ​ല​ക്ഷം മ​നു​ഷ്യ​രെ കു​ട്ട​ക്കൊ​ല ചെ​യ്യു​ക​യും നി​ര​പ​രാ​ധി​ക​ളാ​യ ദ​ശ​ല​ക്ഷ​ങ്ങ​ളെ കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലി​ട്ട് ന​ര​ക​യാ​ത​ന അ​ടി​ച്ചേ​ൽ​പി​ക്കു​ക​യും ചെ​യ്യു​ന്ന സ​യ​ണി​സ്റ്റ് രാ​ജ്യ​മാ​യ ഇ​സ്രാ​യേ​ലി​ന് എ​ന്തു വി​ശേ​ഷ​ണ​മാ​ണ് താ​ങ്ക​ൾ പ​തി​ച്ചു​ന​ൽ​കാ​ൻ പോ​കു​ന്ന​ത്? നി​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗ് ഈ ​പെ​രു​ന്നാ​ൾ സു​ദി​ന​ത്തി​ൽ ഐ​ക്യ​ദാ​ഢ്യ​സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത് താ​ങ്ക​ൾ ഭീ​ക​ര​വാ​ദി​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ഫ​ല​സ്തീ​നി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് അ​റി​യാ​തെ പോ​യോ? 


രാ​ഷ്ട്രീ​യ നേ​താ​വാ​കു​മ്പോ​ൾ അ​ൽ​പ​മെ​ങ്കി​ലും ച​രി​ത്ര​ബോ​ധം വേ​ണം. കു​റ​ച്ചൊ​ക്കെ ലോ​ക​വി​വ​ര​വും സ്വാ​യ​ത്ത​മാ​ക്ക​ണം. ത​ന്റെ പാ​ർ​ട്ടി​യു​ടെ ന​യ​നി​ല​പാ​ടു​ക​ളെ കു​റി​ച്ച് സാ​മാ​ന്യ ജ്ഞാ​ന​മെ​ങ്കി​ലും കൈ​യി​ലു​ണ്ടാ​വ​ണം. മ​ഹാ​ത്മാ​ജി​യു​ടെ പാ​ര​മ്പ​ര്യം അ​വ​കാ​പ്പെ​ടു​ന്ന​വ​രാ​ണ​ല്ലൊ കോ​ൺ​ഗ്ര​സു​കാ​ർ. ഫ​ല​സ്തീ​നി​ക​ളെ കു​റി​ച്ച് ആ ​മ​ഹാ​ൻ പ​റ​ഞ്ഞ​ത് എ​ന്താ​ണെ​ന്ന​റി​യു​മോ? ‘‘ഫ​ല​സ്തീ​ൻ അ​റ​ബി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ഇം​ഗ്ല​ണ്ട് ഇം​ഗ്ലീ​ഷു​കാ​ർ​ക്കും ഫ്രാ​ൻ​സ് ഫ്ര​ഞ്ചു​കാ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​ത് പോ​ലെ. അ​റ​ബി​ക​ളു​ടെ​മേ​ൽ ജൂ​ത​ന്മാ​രെ കെ​ട്ടി​വെ​ക്കു​ന്ന​ത് അ​പ​രാ​ധ​മാ​ണ്; മ​നു​ഷ്യ​ത്വ​ഹീ​ന​വു​മാ​ണ്.’’ 1948ൽ ​ഇ​സ്രാ​യേ​ലി​ന്റെ രൂ​പീ​ക​ര​ണ​ത്തെ​യും തു​ട​ർ​ന്നു​ള്ള ആ​ഗോ​ള വ​ഞ്ച​ന​ക​ളെ​യും പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്‌​റു​വും ശ​ക്ത​മാ​യി എ​തി​ർ​ത്തു. അ​ദ്ദേ​ത്തി​ന്റെ വി​ദേ​ശ​ന​യ​ത്തി​ൽ സ​യ​ണി​സ്റ്റ് വി​രു​ദ്ധ​ത നെ​ടും​തൂ​ണാ​യി വ​ർ​ത്തി​ച്ചു. സ​യ​ണി​സ്റ്റ് സ്ഥാ​പ​ക​നാ​യ തി​യോ​ഡ​ർ ഹെ​ർ​സ​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത് ഫ​ല​സ്തീ​നി​ക​ളെ അ​വ​രു​ടെ ജ​ന്മ​നാ​ട്ടി​ൽ​നി​ന്ന് അ​ടി​ച്ചോ​ടി​ച്ച് അ​വി​ടെ ജൂ​ത​രാ​ഷ്ട്രം സ്ഥാ​പി​ക്കാ​നാ​യി​രു​ന്നി​ല്ല. ‘ഭൂ​മു​ഖ​ത്ത് എ​വി​ടെ​യെ​ങ്കി​ലും ഞ​ങ്ങ​ളു​ടെ ജ​ന​ത​ക്ക് മ​തി​യാ​വു​ന്ന ഒ​രു പ്ര​ദേ​ശ​ത്തി​ന്റെ​മേ​ൽ പ​ര​മാ​ധി​കാ​രം ന​ൽ​ക​ണം’ എ​ന്ന് മാ​ത്ര​മാ​ണ്. അ​ത് അ​മേ​രി​ക്ക​ൻ വ​ൻ​ക​ര​യി​ലാ​ണെ​ങ്കി​ലും സ്വീ​കാ​ര്യ​മാ​യി​വു​ന്നു​വ​ത്രെ. പി​ന്നെ​ങ്ങ​നെ ഫ​ല​സ്തീ​നി​ന്റെ മ​ണ്ണി​ൽ യ​ഹൂ​ദ​സ​മൂ​ഹ​ത്തെ കു​ടി​യി​രു​ത്തി ആ ​മ​ണ്ണി​ന്റെ മ​ക്ക​ളെ ആ​ട്ടി​പ്പു​റ​ത്താ​ക്കു​ന്ന പ​ദ്ധ​തി നി​ല​വി​ൽ വ​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടു​മ്പോ​ൾ ഒ​ന്നാം ലോ​ക​യു​ദ്ധ​ത്തി​ന്റെ മ​റ​വി​ൽ സാ​മ്രാ​ജ്യ​ത്വ​ശ​ക്തി​ക​ൾ ന​ട​പ്പാ​ക്കി​യ കൊ​ടും​ച​തി​യു​ടെ ക​ഥ മു​ഴു​വ​നും വാ​യി​ച്ച​റി​യ​ണം. ഉ​സ്മാ​നി​യ്യ ഖി​ലാ​ഫ​ത്തി​ന്റെ (ഓ​ട്ടോ​മ​ൻ തു​ർ​ക്കി) അ​ധി​കാ​ര​പ​രി​ധി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ന്ന​ത്തെ പ​ശ്ചി​മേ​ഷ്യ​യെ കോ​ള​നി​ശ​ക്തി​ക​ളാ​യ ബ്രി​ട്ട​നും ഫ്രാ​ൻ​സും ഇ​റ്റ​ലി​യു​മൊ​ക്കെ വീ​തം വെ​ച്ചെ​ടു​ത്ത സൈ​ക്‌​സ്-​പീ​കോ ക​രാ​റി​ല​ട​ങ്ങി​യ (Sykes  ^Picot Agreement) നി​ഷ്ഠൂ​ര​മാ​യ ഇ​ട​പാ​ടി​ന്റെ അ​ന്ത​ർ​ധാ​ര മ​ന​സ്സി​ലാ​ക്ക​ണം. ഒ​ന്നാം ലോ​ക യു​ദ്ധാ​ന​ന്ത​രം അ​റ​ബ് ഇ​സ്‌​ലാ​മി​ക ലോ​കം ഈ ​കോ​ള​നി​ശ​ക്തി​ക​ൾ അ​തീ​വ ര​ഹ​സ്യ​മാ​യി ഓ​ഹ​രി വെ​ച്ചെ​ടു​ത്ത​പ്പോ​ൾ ഫ​ല​സ്തീ​നും ‘ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സോ​ൺ’ എ​ന്ന് പേ​രി​ട്ട് ജ​റൂ​സ​ല​മും ബ്രി​ട്ട​ന്റെ അ​ധീ​ന​ത​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. 1917ലെ ​ബോ​ൾ​ഷ​വി​ക് വി​പ്ല​ത്തി​നു ശേ​ഷം ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് വ്‌​ളാ​ഡ്മി​ൻ ലെ​നി​നാ​ണ് ഈ ​ക​രാ​റി​നെ കു​റി​ച്ച് ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്ന​ത്; 1917 ന​വം​ബ​ർ 24ന് ​ക​മ്യൂ​ണി​സ്റ്റ് ജി​ഹ്വ​യാ​യ ‘ഇ​സ്‌​വെ​സ്റ്റീ​യ’​യി​ൽ​കൂ​ടി. ‘കോ​ള​നി ക​ള്ള​ന്മാ​ർ ത​മ്മി​ലു​ള്ള ക​രാ​ർ’ എ​ന്നാ​ണ് ലെ​നി​ൻ ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഈ ​ക​രാ​റി​ന്റെ തു​ട​ർ​ന​ട​പ​ടി​യാ​യാ​ണ് അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​ർ​ത​ർ ബാ​ൾ​ഫ​ർ, ത​ന്റെ ഉ​റ്റ​സു​ഹൃ​ത്തും സ​യ​ണി​സ്റ്റ് നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ വി​സ്മാ​ന് (Chaim Weizmann) ഇ​സ്രാ​യേ​ലി രാ​ഷ്ട്രം സ്വ​ർ​ണ​ത്ത​ളി​ക​യി​ൽ വെ​ച്ചു​കൊ​ടു​ക്കു​ന്ന ഒ​രു ക​ത്ത​യ​ച്ച​ത്. അ​താ​ണ് ബാ​ൾ​ഫ​ർ ഡി​ക്ല​റേ​ഷ​ൻ! ഫ​ല​സ്തീ​നി​ക​ളു​ടെ മ​ണ്ണും ആ​കാ​ശ​വും അ​ങ്ങ് യൂ​റോ​പ്പി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന വെ​ള്ള​ക്കാ​ർ എ​വി​ടെ​യൊ​ക്കെ​യോ അ​ല​ഞ്ഞു​തി​രി​യു​ക​യാ​യി​രു​ന്ന യ​ഹൂ​ദ​സ​മൂ​ഹ​ത്തി​ന് ദാ​നം ചെ​യ്ത കൊ​ടും ക്രൂ​ര​ത​യു​ടെ ബാ​ക്കി​പ​ത്ര​മാ​ണ് ഫ​ല​സ്തീ​നി​ക​ളു​ടെ ഇ​ക്കാ​ണു​ന്ന ജീ​വി​ത ദു​ര​ന്ത​ങ്ങ​ളെ​ല്ലാം. പോ​രാ​ട്ട​ങ്ങ​ളു​ടെ​യും പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​യും ഒ​രു നൂ​റ്റാ​ണ്ട് നീ​ളു​ന്ന ഫ​ല​സ്തീ​ൻ ച​രി​ത്ര​ത്തി​നാ​ണ് അ​തോ​ടെ​യാ​ണ് തു​ട​ക്ക​മി​ടു​ന്ന​ത്. അ​തി​ൽ​പി​ന്നെ ഫ​ല​സ്തീ​നി​ക​ളു​ടെ രോ​ഷം ത​ണു​പ്പി​ക്കാ​ൻ പ​ടി​ഞ്ഞാ​റ​ൻ ശ​ക്തി​ക​ൾ കൊ​ണ്ടു​വ​ന്ന ഓ​രോ​പ​ദ്ധ​തി​ക്കു പി​ന്നി​ലും ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ച​തി​യും വ​ഞ്ച​ന​യും കാ​പ​ട്യ​വും!


ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ച​തോ​ടെ ലീ​ഗ് ഓ​ഫ് നേ​ഷ​ൻ​സി​ന്റെ സ്ഥാ​ന​ത്ത് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ നി​ല​വി​ൽ വ​ന്നു. ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​നും ഫ​ല​സ്തീ​നെ വി​ഭ​ജി​ച്ച് അ​റ​ബി​ക​ളു​ടെ​യും ജൂ​ത​ന്മാ​രു​ടെ​യും ര​ണ്ട് രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കാ​നും 1947 ജൂ​ലൈ മൂ​ന്നി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ തീ​രു​മാ​നി​ച്ചു. 68 ശ​ത​മാ​നം വ​രു​ന്ന അ​റ​ബി​ക​ളു​ടെ​മേ​ൽ 32 ശ​ത​മാ​നം വ​രു​ന്ന ജൂ​ത​രു​ടെ മേ​ൽ​ക്കോ​യ്മ​യു​ടെ പു​തി​യ അ​ധ്യാ​യം അ​തോ​ടെ തു​റ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തോ​ടെ ലോ​ക​ത്തി​ന്റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള യ​ഹൂ​ദ​ർ ജ​റൂ​സ​ലം ല​ക്ഷ്യ​മി​ട്ട് ഒ​ഴു​കി​ത്തു​ട​ങ്ങി. (1920 തൊ​ട്ട് തു​ട​ങ്ങി​യ​താ​ണീ പ്ര​വാ​ഹം). അ​റ​ബ് സ​മൂ​ഹ​ത്തി​ന് സ​ഹി​ക്കാ​വു​ന്ന​തി​ലു​മ​പ്പു​റ​മാ​യി​രു​ന്നു ഈ ​കു​ടി​യേ​റ്റം. 1948 മേ​യ് 14 ത​ങ്ങ​ളു​ടെ മാ​ൻ​ഡേ​റ്റ് അ​വ​സാ​നി​പ്പി​ച്ച് ബ്രി​ട്ടീ​ഷ് സൈ​ന്യം ജ​റൂ​സ​ല​മി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ന്ന​തോ​ടെ സം​ഘ​ർ​ഷ​ത്തി​ന്റെ പു​തി​യൊ​രു അ​ധ്യാ​യം തു​റ​ക്ക​പ്പെ​ട്ടു. ഇ​സ്രാ​യേ​ൽ രാ​ഷ്ട്ര​പ്ര​ഖ്യാ​പ​നം നി​രാ​ക​രി​ച്ച അ​റ​ബ് അ​യ​ൽ​രാ​ഷ്ട്ര​ങ്ങ​ൾ അ​ങ്ങോ​ട്ടേ​ക്ക് ഇ​ര​ച്ചു​ക​യ​റി. അ​പ്പോ​ഴേ​ക്കും ഇ​സ്രാ​യേ​ലി​നെ പ​ടി​ഞ്ഞാ​റ​ൻ ലോ​കം ആ​യു​ധ​മ​ണി​യി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. 20 വി​മാ​ന​ങ്ങ​ളാ​ണ് ബ്രി​ട്ട​ൻ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്്. ഫ​ല​മോ അ​തി​ക്രൂ​ര​മാ​യ ഫ​ല​സ്തീ​ൻ​വേ​ട്ട. 1948ലെ ​യു​ദ്ധ​ങ്ങ​ൾ പി​റ​ന്ന​മ​ണ്ണി​ൽ ഫ​ല​സ്തീ​നി​ക​ളു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ച​വു​ട്ടി​മെ​തി​ച്ചു. യു​ദ്ധ​ത്തി​ന്റെ ബാ​ക്കി​പ​ത്രം ഇ​മ്മ​ട്ടി​ൽ വാ​യി​ക്കാം: യു​ദ്ധം തു​ട​ങ്ങു​മ്പോ​ൾ 10 ല​ക്ഷം അ​റ​ബി​ക​ളു​ണ്ടാ​യി​രു​ന്നു ഇ​സ്രാ​യേ​ലി​ൽ. 1949ൽ ​അ​ത് 150,000 ആ​യി കു​റ​ഞ്ഞു. പി​റ​ന്ന മ​ണ്ണി​ൽ​നി​ന്നും ജ​നി​ച്ചു​വ​ള​ർ​ന്ന വീ​ടു​ക​ളി​ൽ​നി​ന്നും ഫ​ല​സ്തീ​ൻ മ​ക്ക​ൾ അ​തി​ക്രൂ​ര​മാ​യി ആ​ട്ടി​യോ​ടി​ക്ക​പ്പെ​ട​കു​യോ ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്തു. ‘ന​ക്ബ’ (ദു​ര​ന്തം) എ​ന്ന പേ​രി​ലാ​ണ് ആ ​അ​ധ്യാ​യം ഇ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്. 1967ലെ ​ആ​റു​ദി​ന യു​ദ്ധ​ത്തി​ലൂ​ടെ പ​ടി​ഞ്ഞാ​റെ ക​ര​യു​ടെ ശേ​ഷി​ക്കു​ന്ന 22 ശ​ത​മാ​നം ഭൂ​മി​യും പി​ടി​ച്ചെ​ടു​ത്ത് ശ്ര​ദ്ധ കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലേ​ക്ക് തി​രി​ഞ്ഞു. എ​ന്ന​ല്ല, ഫ​ല​സ്തീ​നി​ക​ൾ എ​ന്ന ഒ​ന്ന് നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും ഫ​ല​സ്തീ​ൻ ജ​ന​ത​യെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​ൽ ഇ​നി അ​ർ​ഥ​മി​ല്ലെ​ന്നും അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഗോ​ൾ​ഡാ മീ​റി​ന്റെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ച​രി​ത്രം മ​റ്റൊ​രു വ​ഴി​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് എ​ത്ര​യെ​ത്ര ക​രാ​റു​ക​ൾ! എ​ല്ലാം ക​ട​ലാ​സി​ൽ ഒ​തു​ങ്ങി. 


ഇ​തെ​ല്ലാം മ​ന​സ്സി​ലാ​ക്കി​യാ​ണ് തു​ട​ക്കം മു​ത​ൽ​ക്ക് ഗാ​ന്ധി​ജി​യും നെ​ഹ്‌​റു​വും ഫ​ല​സ്തീ​നി​ക​ളെ നെ​ഞ്ചോ​ട് ചേ​ർ​ത്തു ഇ​സ്രാ​യേ​ൽ എ​ന്ന ജാ​ര​സ​ന്ത​തി​യെ എ​തി​ർ​ത്ത​ത്. 1949ൽ ​യു.​എ​ന്നി​ൽ അം​ഗ​ത്വം നേ​ടാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ നീ​ക്ക​ത്തി​ന് എ​തി​രെ ഇ​ന്ത്യ വോ​ട്ട് ചെ​യ്തു. ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ച്ചു​കി​ട്ടാ​നു​ള്ള തെ​ൽ​അ​വീ​വ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ശ്ര​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ധീ​ര​മാ​യ നി​ല​പാ​ട് എ​ടു​ത്തു. കൊ​ളോ​ണി​യ​ൽ അ​ധി​നി​വേ​ശ​ത്തി​ന് എ​തി​രാ​യ ‘അ​ന്യാ​ധീ​ന​പ്പെ​ടാ​ത്ത അ​വ​കാ​ശ’​ത്തി​നു വേ​ണ്ടി​യു​ള്ള ഫ​ല​സ്തീ​നി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ന് ന​മ്മു​ടെ രാ​ജ്യം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. അ​തി​നാ​യി ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​ക​ൾ കൂ​ട്ടി​ക്കെ​ട്ടി സ്റ്റാ​മ്പി​റ​ക്കി; ‘ഫ​ല​സ്തീ​ൻ ജ​ന​ത​യോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം’ (‘Solidarity with the Palestinian People’) എ​ന്ന് ആ​ലേ​ഖ​നം ചെ​യ്തു​കൊ​ണ്ട്. എ​ത്ര​യോ ത​വ​ണ യു.​എ​ന്നി​ൽ ഇ​ന്ത്യ ഇ​സ്രാ​യേ​ലി​നെ​തി​രെ വോ​ട്ട് ചെ​യ്തു. കി​ട്ടാ​വു​ന്ന എ​ല്ലാ വേ​ദി​ക​ളി​ലും ഫ​ല​സ്തീ​നി​ലെ പൊ​രു​തു​ന്ന മ​നു​ഷ്യ​ർ​ക്കാ​യി വാ​ദി​ച്ചു. 1992ൽ ​പി.​വി ന​ര​സിം​ഹ​റാ​വു സ​ർ​ക്കാ​ർ ഇ​സ്രാ​യേ​ലു​മാ​യി പൂ​ർ​ണ ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​ത് വ​രെ. ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ർ.​എ​സ്.​എ​സ് അ​ല്ല, ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ കോ​ൺ​ഗ്ര​സാ​ണ് ജൂ​ത​രാ​ഷ്ട്ര​ത്തോ​ടു​ള്ള രാ​ജ്യ​ത്തി​ന്റെ സ​മീ​പ​ന​ത്തി​ൽ മാ​യം ചേ​ർ​ത്ത​തെ​ന്ന് ആ​രും മ​റ​ക്ക​രു​ത്. അ​മേ​രി​ക്ക​യു​ടെ സ​മ്മ​ർ​ദ​മാ​യി​രു​ന്നു പി​ന്നി​ൽ. ശീ​ത​സ​മ​രാ​ന​ന്ത​ര ലോ​ക​ത്ത് റ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധം ഉ​ല​ഞ്ഞ​പ്പോ​ൾ ആ​യു​ധം കി​ട്ടാ​ൻ അ​ങ്കി​ൾ സാ​മി​നെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നു. തെ​ൽ​അ​വീ​വു​മാ​യി ആ​ദ്യം പാ​ലം പ​ണി​യൂ എ​ന്ന് യാ​ങ്കി​ൾ ഉ​പാ​ധി വെ​ച്ചു. ഒ​ടു​വി​ല​ത് ഡ​ൽ​ഹി-​തെ​ൽ​അ​വീ​വ്-വാ​ഷി​ങ്ട​ൺ അ​ച്ചു​ത​ണ്ടാ​യി വ​ള​ർ​ന്നു. മോ​ദി​യു​ടെ വ​ര​വോ​ടെ ര​ണ്ടു തീ​വ്ര​വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള സു​ദൃ​ഢ​ബ​ന്ധ​മാ​യി അ​ത് വി​ക​സി​ച്ചു. അ​ങ്ങ​നെ​യാ​ണ് 2017ൽ ​ന​രേ​ന്ദ്ര​മോ​ദി ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ന്ന​ത്. ‘‘സ്വാ​ഗ​ത് ഹൈ ​മേ​രി ദോ​സ്ത്! എ​ന്തു​കൊ​ണ്ട് ഇ​ത്ര കാ​ല​മെ​ടു​ത്തു? ക​ഴി​ഞ്ഞ 70 വ​ർ​ഷ​മാ​യി താ​ങ്ക​ളെ ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു’’ -തെ​ൽ അ​വീ​വി​ലെ​ത്തി​യ മോ​ദി​യെ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​ശ്ലേ​ഷി​ച്ച​ത് ഇ​ങ്ങ​നെ മൊ​ഴി​ഞ്ഞാ​ണ്. ര​ണ്ടു​നേ​താ​ക്ക​ളെ ഇ​ത്ര​യും ഗാ​ഢ​മാ​യി പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​ത് പ്ര​ത്യ​യ​ശാ​സ്ത്ര സ​മാ​ന​ത​ക​ളാ​ണ്; ക​ടു​ത്ത മു​സ്‌​ലിം വി​രു​ദ്ധ​ത ത​ന്നെ. ഇ​ത് മ​ന​സ്സി​ലാ​ക്കാ​ത്ത ആ​ളാ​ണോ ഉ​മ്മ​ൻ​ചാ​ണ്ടി? വി​ഷ​യ​ത്തി​ലേ​ക്ക് ആ​ഴ​ത്തി​ൽ ഇ​റ​ങ്ങി​ച്ചെ​ന്നാ​ൽ പ​ല വ്യാ​ഖ്യാ​ന​ങ്ങ​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളും ഇ​നി​യും ന​ൽ​കേ​ണ്ടി​വ​രും. എ​ന്നാ​ൽ, കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലേ​ക്കു​ള്ള ജൂ​ത അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കു​ന്ന​തി​ൽ മ​തേ​ത​ര​വാ​ദി​ക​ളാ​യ യ​ഹൂ​ദ​സ​മൂ​ഹ​വും ഇ​സ്രാ​യേ​ലി​ലെ ക്രി​സ്ത്യ​ൻ മ​ത നേ​തൃ​ത്വ​വും മു​സ്‌​ലിം​ക​ളോ​ട് തോ​ളു​രു​മ്മി​യാ​ണ് പോ​രാ​ടു​ന്ന​തെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് അ​റി​യാ​തെ പോ​യി. അ​ങ്ങ​നെ​യാ​ണ് ഫ​ല​സ്തീ​നി​ക​ൾ ഭീ​ക​ര​വാ​ദി​ക​ളാ​വു​ന്ന​ത്. മ​ഹാ​ക​ഷ്ടം!

✍️കാസിം ഇരിക്കൂർ



ഫലസ്തീൻ പോരാട്ടങ്ങളിൽ ഇപ്പോൾ ആരാണ് വിജയിച്ചു കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കാൻ ജൂത മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മതി. നെതന്യാഹു ചെയ്ത വിഡ്ഢിത്തമാണ് ഈ യുദ്ധമെന്ന്. അറബ് രാഷ്ട്രങ്ങളുടെ സൈന്യം പോലെയല്ല ഹമാസെന്നും മരണത്തെ പേടിക്കാത്ത അവരെ നേരിടാനെളുപ്പമല്ലെന്നുമുള്ള തിരിച്ചറിവ് നെതന്യാഹുവിനുണ്ടാവേണ്ടിയിരുന്നു . ഇസ്രാഈലിലെവിടെയും അരാജകത്വം. ജൂതന്മാർക്ക് സുരക്ഷിതത്വമില്ലാതായി. രാജ്യത്തുടനീളം ഷെൽട്ടറുകളും സൈറണും. ജൂതന്റെ ജീവന് ഒരു ഗ്യാരണ്ടിയുമില്ല. മുമ്പ് 3 കി.മി ദൂരപരിധിയുണ്ടായിരുന്ന ഹമാസ് മിസൈലുകൾ ഇപ്പോൾ 250 കി.മി ആയി. ഹമാസിന്റെ ഒരു മിസൈലിന് 300 ഡോളർ ചിലവ്. അതേ ഒരു മിസൈലിനെ പ്രതിരോധിക്കാൻ ഇസ്രാഈലിനു ചിലവ് അമ്പതിനായിരം ഡോളർ.! എന്നിട്ടും മിസൈലുകളെ തടയാനാവുന്നില്ല. നെതന്യാഹു തന്നെ അതു സമ്മതിച്ചു. 912 മില്യൻ ഡോളറിൻറെ യുദ്ധബജറ്റ് പാസ്സാക്കേണ്ടി വന്നു. അറബ് രാഷ്ട്രങ്ങളുമായുള്ള യുദ്ധങ്ങളിലൊന്നും അടക്കേണ്ടി വന്നിട്ടില്ലാത്ത എയർപോർട്ട് അടക്കേണ്ടി വന്നു. യുകെ, യു എസ് വിമാനങ്ങൾ സർവീസ് നിർത്തി. ഇപ്പോഴിതാ ഹമാസിൻറെ ആളില്ലാ വിമാനവും വരുന്നു. ഇനിയും പലതും വരാനുണ്ടെന്ന് ഹമാസ്പറയുന്നു...

ഗസ്സയിൽ ആളുകളെ കൊല്ലുന്നതിൽ ഇസ്രാഈൽ വിജയിക്കുന്നുണ്ട്. പക്ഷെ മരിക്കാൻ തീരുമാനിച്ചവരെ കൊല്ലുന്നത് നമ്മുടെ വിജയമല്ല. അവരെപ്പോലെയല്ല നാം. ജൂതന്മാർക്ക് ജീവിക്കാൻ വേണ്ടിയാണ് നാം ഇസ്രാഈൽ സ്ഥാപിച്ചത്. ആ ഇസ്രാഇലിന് ഇന്ന് ഒരു ലീഡർഷിപ്പ് പോലുമില്ലാതായി. 3 വട്ടം തെരണെടുപ്പ് നടത്തിയിട്ടും ആർക്കും ഭൂരിപക്ഷമില്ല. അഴിമതിയിൽ മുങ്ങിയ നെതന്യാഹു അടുത്ത തെരണെടുപ്പ് ജയത്തിനു വേണ്ടി യുദ്ധം സൃഷ്ടിക്കുന്നു....


ഇനി നമുക്ക് തീരുമാനിക്കാം, ആരാണ് യുദ്ധത്തിൽ ജയിക്കുന്നതെന്ന്...!




‎‎‎‎‎‎‎‎‎‎‎‎‎‎‎‎               *♻️ഫലസ്തീൻ♻️* 

          *ചരിത്രത്തിലേക്കൊരു* 

                  *എത്തിനോട്ടം*

*🔹≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽🔹*

**


       ✍🏼ഫലസ്തീൻ പ്രശ്നം കേവലം മത വിഷയമല്ല, മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രശ്നമാണ്.

ചരിത്രത്തിന്റെ സഞ്ചാര വേഗങ്ങളില്‍ ചില കറുത്ത കുത്തുകള്‍ ബാക്കിയായിക്കിടക്കും. എത്ര മായ്‌ച്ചാലും മായാത്ത പാനീസ്‌ വിളക്കിന്റെ കരി പോലെ കൂടുതല്‍ കറയായി പറ്റിപ്പിടിക്കും ആ കറുത്ത പുള്ളികള്‍...


 ഫലസ്‌തീന്‍ അങ്ങനെയൊരു ദുഖ ചരിത്രമാണ്‌ ബാക്കിയാക്കുന്നത്‌. ജനസമൂതികളെത്രയോ പറഞ്ഞും തേങ്ങിയും പരിഹരിക്കാനുറച്ചും ഫലസ്‌തീന്റെ പിറകെക്കൂടിയിട്ടും ആ കറുത്ത ഏടുകള്‍ തീരുന്നില്ല.


 നഷ്‌ടബോധത്തിന്റെ കാളലായും തിരിച്ചുപിടിക്കേണ്ട സൂക്ഷിപ്പായും എന്നും മുസ്‌ലിംലോകത്തെ ഫലസ്‌തീന്‍ തുടിപ്പിക്കുന്നു.

ഭൂമിയുടെ കേന്ദ്രമാണ്‌ ഫലസ്‌തീന്‍.


 ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ എന്നീ ഭൂഖണ്ഡങ്ങളുടെ സംഗമ സ്ഥാനമാണത്‌. പ്രവാചകന്മാരുടെ പാദസ്‌പര്‍ശം കൊണ്ടനുഗൃഹീതമായ നാട്‌. മതങ്ങളുടെ പ്രഭവ കേന്ദ്രമാണിത്‌. നാഗരികതകളും സംസ്‌കാരങ്ങളും ഈ ഭൂമിയെ തഴുകിയാണ്‌ കടന്നുപോയത്‌. കന്‍ആന്‍കാരായിരുന്നു ഇവിടുത്തെ ആദിവാസികള്‍. പിന്നീട്‌ പല ജനപഥങ്ങള്‍ ഒരുപാട്‌ ശേഷിപ്പുകള്‍ ആവേശിപ്പിച്ച്‌ ഇതിലൂടെ കടന്നുപോയി.


 ജൂതന്മാര്‍ (ഹെബ്രുകള്‍) ഇവിടെ കുടിയേറുന്നത്‌ സഹസ്രാബ്ദങ്ങള്‍ക്ക്‌ മുമ്പാണ്‌. ക്രിസ്‌തു വര്‍ഷാരംഭത്തോടെ അവരുടെ ആധിപത്യം തകര്‍ന്നു. സംസ്‌കാരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടെ പലര്‍ക്കും ഭൂമിയും ചരിത്രവും നഷ്‌ടപ്പെട്ടിട്ടുണ്ട്‌. 


 അറബ്‌ സംസ്‌കാരമാണിവിടെ പിന്നീട്‌ വേരുറച്ചത്‌. അവരിലൂടെ ഇസ്‌ലാം മതവും വ്യാപിച്ചു. ഇസ്‌ലാം മതവിശ്വാസികളോടൊപ്പം ക്രിസ്‌ത്യാനികളും ജൂതരും ഈ പ്രദേശത്ത്‌ താമസമാക്കി.


 യൂറോപ്യര്‍, പ്രത്യേകിച്ചും ക്രിസ്‌ത്യാനികള്‍ ഈ പുണ്യഭൂമി പിടിച്ചടക്കാന്‍ നിരന്തരം ശ്രമിച്ചു. കുരിശു യുദ്ധത്തില്‍ അവര്‍ മുസ്‌ലിംകളെ പരാജയപ്പെടുത്തി. കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ്‌ വീണ്ടും റോമിന്റെ ആധിപത്യം തകര്‍ത്തത്‌. ചോര മണക്കുന്ന കഥകളാണ്‌ ഫലസ്‌തീന്‌ പറയാനുള്ളത്‌. 


 സ്വലാഹുദ്ദീന്‍ അയ്യൂബിക്ക്‌ ശേഷം, അല്‍പകാലമൊഴിച്ച്‌, മുസ്‌ലിംകളാണ്‌ മസ്‌ജിദുല്‍ അഖ്‌സ്വായടങ്ങുന്ന ഫലസ്‌തീന്‍ മണ്ണിന്റെ അവകാശികള്‍.

ഫലസ്‌തീന്‍ പ്രദേശത്തെ പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല, ഭൂമിശാസ്‌ത്രപരമായ പ്രധാന്യമാണ്‌ യൂറോപ്യരെ ഫലസ്‌തീനിലേക്ക്‌ ആകര്‍ഷിച്ചത്‌. 19-ാം നൂറ്റാണ്ടില്‍ എണ്ണ കണ്ടെത്തിയതോടെ ഇത്‌ നിര്‍ണായകമായി. ഇവിടെ വേരുറപ്പിക്കാന്‍ കഴിഞ്ഞാല്‍ എണ്ണ സമൃദ്ധമായ അറബ്‌ ഭൂമിയെ നിയന്ത്രിക്കാമെന്നവര്‍ മനസ്സിലാക്കി.

അതിനവര്‍ കണ്ടെത്തിയത്‌, ലോക ജനതയുടെ സഹതാപത്തിന്‌ പാത്രമായ ജൂതരെയാണ്‌. 


 ഇനിയുമൊരു കുരിശുയുദ്ധം, മതകീയമായ ചേരിതിരിവുകള്‍ക്കും അതിലൂടെ ഛിന്നഭിന്നമായ മുസ്‌ലിംകളുടെ പുനരേകീകരണത്തിനും വഴിവെച്ചേക്കുമോ എന്ന ഭയമായിരിക്കാം, ഒരു തുണ്ട്‌ ഭൂമിയില്ലാതെ അലയുന്ന ജൂതര്‍ക്ക്‌ വേണ്ടി മുതലക്കണ്ണീരൊഴിക്കാന്‍ ചര്‍ച്ചില്‍, ട്രൂമാന്‍ തുടങ്ങിയവരെ പ്രേരിപ്പിച്ചത്‌.


 തിളക്കമുള്ളൊരു ചരിത്രമുണ്ട്‌ ഫലസ്‌തീന്‌. ലോകത്തിലെ ഏറ്റവും പുരാതന ദേവാലയങ്ങളില്‍ ഒന്നും മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയുമായ മസ്‌ജിദുല്‍ അഖ്‌സ സ്ഥിതി ചെയ്യുന്ന ജറൂസലം, ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന നഗരമാണ്‌. അല്‍ബൈതുല്‍ മുഖദ്ദസ്‌, മുഖദ്ദസ്‌, ബൈതുല്‍ മഖ്‌ദിസ്‌, അല്‍ഖുദ്‌സ്‌, ഔര്‍ശലിം എന്നീ പേരുകളിലറിയപ്പെടുന്ന ഈ നഗരം മുസ്‌ലിംകളുടെയും ക്രിസ്‌ത്യാനികളുടെയും ജൂതന്മാരുടെയും പുണ്യനഗരമാണ്‌.


 പ്രവാചകനും രാജാവുമായ ദാവൂദ്‌(അ) സ്ഥാപിച്ച ഈ നഗരം ക്രിസ്‌തു വര്‍ഷം 638-ലാണ്‌ അറബികളുടെ കീഴിലാവുന്നത്‌. കുരിശുയുദ്ധക്കാലത്ത്‌ ക്രിസ്‌ത്യാനികള്‍ പിടിച്ചടക്കുകയും 1187-ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തിരിച്ചുപിടിക്കുകയും ചെയ്‌തു.


 സുലൈമാന്‍ നബി (അ) പണികഴിപ്പിച്ച ഒരു പുരാതന ദേവാലയത്തിന്റെ സ്ഥാനത്ത്‌ ക്രി. 691-ല്‍ ഉമവിയ്യ ഖലീഫ അബ്ദുല്‍ മാലികുബ്‌നു മര്‍വാന്‍ സ്ഥാപിച്ച ഖുബ്ബതുസ്സഖ്‌റ പള്ളിയും അതിനടുത്ത്‌ തന്നെ അദ്ദേഹത്തിന്റെ മകനായ ഖലീഫ അല്‍വലീദ്‌ ക്രി. 705-ല്‍ പണിത മസ്‌ജിദുല്‍ അഖ്‌സ എന്ന പേരില്‍ തന്നെയുള്ള പള്ളിയും ഉള്‍പ്പെടുന്ന വിശാലമായ സ്ഥലമാണ്‌ ഇന്ന്‌ മസ്‌ജിദുല്‍ അഖ്‌സ. ജൂതന്മാരുടെ പുണ്യസ്ഥലമായ വിലാപ മതിലും ക്രിസ്‌ത്യാനികളുടെ ദേവാലയമായ ചര്‍ച്ച്‌ ഓഫ്‌ റിസറക്‌ഷനും ഇതിനടുത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. യേശുക്രിസ്‌തു ജനിച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേമും ഇബ്‌റാഹീം നബി(അ)ന്റെ മകന്‍ ഇസ്‌മാഈലിന്റെ(അ) ഖബര്‍ സ്ഥിതി ചെയ്യുന്ന ഹെബ്‌റോണ്‍ നഗരവും ഫലസ്‌തീനിലെ ചരിത്ര നഗരങ്ങളാണ്‌. അറബിയില്‍ അല്‍ഖലീല്‍ എന്നും ഹറമുല്‍ ഇബ്‌റാഹീമി എന്നും ഈ സ്ഥലം വിളിക്കപ്പെടുന്നു.


 തുര്‍ക്കിയിലെ ഒട്ടോമാന്‍ സുല്‍ത്താന്മാരുടെ കീഴിലുള്ള അറബി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എ.ഡി 1500-1800 കാലഘട്ടങ്ങളില്‍ ഫലസ്‌തീന്‍ പ്രദേശം. ചരിത്ര രേഖകള്‍ ഇത്‌ വ്യക്തമാക്കുന്നു. ഇക്കാലഘട്ടത്തിനു ശേഷമാണ്‌ ഫലസ്‌തീന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത്‌. ഒട്ടോമാന്‍ സുല്‍ത്താന്റെ ജനറലായിരുന്ന മുഹമ്മദലി എന്ന ഈജിപ്‌ഷ്യന്‍ ഭരണാധികാരിയാണ്‌ അതിനു തുടക്കം കുറിച്ചത്‌. 1840-നു മുമ്പുതന്നെ അദ്ദേഹത്തിന്റെ മകന്‍ ഇബ്‌റാഹിം പാഷ ആധുനിക ലോകചരിത്രത്തിലെ നാഴികക്കല്ലായി ഭരണസമിതികള്‍ ഉണ്ടാക്കിയിരുന്നു. അക്കാലത്ത്‌ നിലവിലുണ്ടായിരുന്ന എല്ലാ മത സമൂഹങ്ങളെയും ഏകോപിപ്പിച്ച്‌ നിയമാധിഷ്‌ഠിത നികുതി സംവിധാനവും അദ്ദേഹം നടപ്പില്‍ വരുത്തിയിരുന്നു. തുടര്‍ന്ന്‌ പാഷക്ക്‌ അധികാരം നഷ്‌ടപ്പെടുകയും ഒട്ടോമന്‍ ഭരണം നിലവില്‍ വരികയും ചെയ്‌തു.


 ആറു ലക്ഷത്തോളം വരുന്ന അറബി സംസാരിക്കുന്ന ജനങ്ങളായിരുന്നു ഫലസ്‌തീനിലുണ്ടായിരുന്നത്‌. ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളും ചെറിയ ഒരു വിഭാഗം ക്രിസ്‌ത്യാനികളും അതിലും വളരെക്കുറച്ച്‌ ജൂത വിഭാഗക്കാരും അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള യൂറോപ്യന്മാരും ഒട്ടോമന്‍ പടയാളികളുമടങ്ങുന്നതായിരുന്നു ഫലസ്‌തീന്‍ ജനത. 1800-നു ശേഷം യൂറോപ്പില്‍ നിന്ന്‌ ഫലസ്‌തീനിലേക്ക്‌ ജൂത കുടിയേറ്റത്തിന്റെ വമ്പന്‍ ഒഴുക്കു തന്നെയുണ്ടായി. അതിനു മുമ്പുതന്നെ ഇന്നത്തെ ടെല്‍അവീവിനു സമീപം ഫലസ്‌തീനിലെ ആദ്യ ജൂത കോളനി സ്ഥാപിക്കപ്പെട്ടു. കാര്‍ഷിക കോളനിയെന്ന പേരിട്ടാണ്‌ ജൂതന്മാര്‍ ഇതിനെ വിളിച്ചിരുന്നത്‌. ഇങ്ങനെ കുടിയേറിയവര്‍ക്കു വേണ്ടി മൊറീസ്‌ ഡി ഹെര്‍സിന്റെ (ജര്‍മന്‍ ജൂതന്‍) നേതൃത്വത്തില്‍ ജെ സി എ (Jewish Colonization Association) എന്ന ആദ്യ സംഘടന 1891-ല്‍ നിലവില്‍ വന്നു. ജൂതര്‍ക്കായി ഒരു വിശുദ്ധ രാജ്യം എന്നതായിരുന്നു അവരുടെ ലക്ഷ്യം.


 തുടര്‍ന്ന്‌ ജൂതര്‍ക്കായി ഫലസ്‌തീനില്‍ സ്ഥലം കണ്ടെത്താന്‍ Jewish National Fund എന്ന പേരില്‍ സ്വിറ്റ്‌സര്‍ലന്റിലെ ജൂത സംഘടന ശ്രമമാരംഭിച്ചു. തുടര്‍ന്ന്‌ 1904-നു ശേഷം കൂടുതല്‍ ജൂതന്മാര്‍ ഫലസ്‌തീനിലേക്ക്‌ കുടിയേറി. അപ്പോഴേക്കും ഫലസ്‌തീന്‍ ജനതയുടെ ഏഴു ശതമാനത്തോളം ജൂതന്മാരായിക്കഴിഞ്ഞിരുന്നു. തദ്ദേശീയരുമായി ഇടക്കിടെ സംഘര്‍ഷമുണ്ടാകുന്നത്‌ ഇക്കാലത്ത്‌ പതിവായി. 1917-ല്‍ ബ്രിട്ടീഷ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി 'ജൂതന്മാര്‍ക്ക്‌ ഒരു രാഷ്‌ട്രം' എന്ന വാഗ്‌ദാനം നല്‌കി.


 ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ജോര്‍ദ്ദാനും വെസ്റ്റ്‌ബാങ്കും ഇസ്‌റാഈലുമുള്‍പ്പടെയുള്ള ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ തെക്കുഭാഗം ഫ്രാന്‍സിനും ബ്രിട്ടനും അധീനതയിലാക്കി. ഫലസ്‌തീനെ ജൂതന്മാര്‍ക്കു സമ്മാനിക്കാന്‍ ഫലസ്‌തീനികളെ കുടിയൊഴിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്ന്‌ സയണിസ്റ്റുകളുടെ ഉറ്റതോഴനായിരുന്ന ഇംഗ്ലണ്ടിന്റെ പിന്‍ബലത്തില്‍ സയണിസ്റ്റ്‌ കമ്മീഷന്‍ അംഗങ്ങള്‍ പാരീസ്‌ സമ്മേളനത്തില്‍ അട്ടഹസിച്ചു. അത്‌ തങ്ങള്‍ വാഗ്‌ദത്തം ചെയ്‌തിരിക്കുന്നുവെന്ന്‌ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എഴുതിയിരുന്നത്‌ ഈ അവസരത്തില്‍ ചേര്‍ത്തു വായിക്കാം.


 തുടര്‍ന്ന്‌ 1923-ല്‍ ഫലസ്‌തീന്‍ രണ്ടായി മുറിക്കപ്പെടുകയും ബ്രിട്ടീഷ്‌ അധിനിവേശത്തിലായ ഫലസ്‌തീന്റെ പടിഞ്ഞാറെ അറ്റം ജൂതന്മാര്‍ക്കു കിട്ടുകയും ചെയ്‌തു.

ഇക്കാലത്ത്‌ വിദൂര രാജ്യങ്ങളില്‍ നിന്നുവരെ ഫലസ്‌തീനിലേക്ക്‌ ജൂതന്മാര്‍ കുടിയേറുകയായിരുന്നു. 1922-ലെ കാനേഷുമാരി കണക്കുപ്രകാരം പന്ത്രണ്ടു ശതമാനത്തില്‍ താഴെയായിരുന്ന ജൂതന്മാര്‍ ഫലസ്‌തീന്‍ പ്രദേശത്തിന്റെ അഞ്ചു ശതമാനത്തോളം കയ്യടക്കി. 1928 ആയപ്പോഴേക്കും ജനസംഖ്യയുടെ 17 ശതമാനത്തോളമായി ഇതു വര്‍ധിച്ചു. പാശ്ചാത്യ ശക്തികളുടെ ഫലസ്‌തീന്‍ ഉന്മൂലന സിദ്ധാന്തം എത്രമാത്രം ലക്ഷ്യം നേടി എന്നതിന്റെ പ്രകടമായ ഉദാഹരണമാണ്‌ ഈ അന്യായ കുടിയേറ്റം. കൂടാതെ ഹിറ്റ്‌ലറുടെ അധികാര ആരോഹണത്തെ തുടര്‍ന്ന്‌ ജൂതന്മാര്‍ വേട്ടയാടപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്നെ ബ്രിട്ടന്റെ പിന്തുണയോടെ ഫലസ്‌തീനില്‍ ജൂതന്മാര്‍ നരനായാട്ടു നടത്തുന്നുണ്ടായിരുന്നു. ഇതേ കാലയളവില്‍ യൂറോപ്പില്‍ നിന്ന്‌ ഫലസ്‌തീനിലേക്ക്‌ ജൂതന്മാരുടെ വലിയ പ്രവാഹം തന്നെയുണ്ടായി.


 ഈ സാഹചര്യത്തിലാണ്‌ ഫലസ്‌തീന്‍ സ്വാതന്ത്ര്യ സംഘടനയായ 'ഹിസ്‌ബുല്‍ ഇസ്‌തിഖ്‌ലാല്‍' രൂപം കൊണ്ടത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അനുകരിച്ച്‌ ഫലസ്‌തീന്‍ പോരാളികള്‍ നടത്തിവന്നിരുന്ന സമരങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങളായാണ്‌ ഇപ്പോള്‍ വിവക്ഷിക്കപ്പെടുന്നത്‌. 1932-ല്‍ നിലവില്‍ വന്ന ഈ സംഘടന ആദ്യകാലത്ത്‌ പൂര്‍ണമായും ഗാന്ധിയന്‍ സമരമുറകളാണ്‌ ബ്രിട്ടനെതിരെ സ്വീകരിച്ചതെന്ന്‌ എടുത്തു പറയേണ്ടതുണ്ട്‌. ക്രമേണ ആയുധമെടുക്കേണ്ട അവസ്ഥയിലെത്തിച്ചതിന്‌ കാരണക്കാര്‍ അധിനിവേശ ശക്തികളല്ലാതെ മറ്റാരുമല്ല. ബ്രിട്ടനെ നാടുകടത്തുന്നതിന്റെയും ചെറുത്തു നില്‍പ്പിന്റെയും ഭാഗമായി ഫലസ്‌തീനികള്‍ സായുധ സമരങ്ങളിലേക്കു കടന്നതോടെ സയണിസ്റ്റ്‌ തീവ്രവാദ സംഘത്തിന്റെ ആക്രമണങ്ങള്‍ വന്യമായി മാറി. നൂറുകണക്കിന്‌ ഫലസ്‌തീനികള്‍ക്ക്‌ ജീവഹാനി സംഭവിച്ചപ്പോള്‍ ജൂത ഭീകരരെ നേരിടാന്‍ കുഴിബോംബുകള്‍ സ്ഥാപിക്കുകയും വിവിധ വിമോചന സംഘടനകള്‍ക്ക്‌ അവര്‍ രൂപം കൊടുക്കുകയും ചെയ്‌തു. അതോടെ ഫലസ്‌തീന്‍ വിമോചന സമര നേതാക്കളെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്‌തു. 


 തുടര്‍ന്ന്‌ 1937-ലെ പീല്‍ കമ്മീഷന്‍ ഫലസ്‌തീന്‍ പ്രദേശത്തിന്റെ 33 ശതമാനം ജൂതരാഷ്‌ട്രമുണ്ടാക്കാനും പ്രദേശത്തുനിന്ന്‌ ഫലസ്‌തീനികളെ ഒഴിവാക്കാനും ബ്രിട്ടനോട്‌ നിര്‍ദ്ദേശം വച്ചു. 1942 ആയപ്പോഴേക്കും ഫലസ്‌തീനികളുടെ പ്രതിരോധ ശേഷിയെ ദുര്‍ബ്ബലപ്പെടുത്തി മുഴുവന്‍ ഫലസ്‌തീന്‍ പ്രദേശവും ജൂതരാഷ്‌ട്രമാക്കുന്നതിനു വേണ്ടി ഇസ്‌റാഈല്‍ യുദ്ധസന്നദ്ധമാകുകയായിരുന്നു.

1949 ആകുമ്പോഴേക്കും ഫലസ്‌തീനു സ്വാതന്ത്ര്യം കൊടുക്കാമെന്നും അതുവരെ വര്‍ഷംതോറും 15000 ജൂതന്മാരെ ഫലസ്‌തീനിലേക്ക്‌ പ്രവേശിപ്പിക്കണമെന്നും പ്രസ്‌താവിച്ച്‌ ബ്രിട്ടന്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ ലോകത്തെ അറിയിച്ചു. പിന്നീട്‌ കുടിയേറ്റ കാലാവധി ബ്രിട്ടന്‍ തന്ത്രപൂര്‍വ്വം വര്‍ധിപ്പിച്ചു. ഇതിനിടയില്‍ പ്രശ്‌നത്തിലിടപെടാന്‍ ഐക്യരാഷ്‌ട്രസഭയെ ബ്രിട്ടന്‍ ക്ഷണിച്ചിരുന്നു. അങ്ങനെയാണ്‌ 1947 നവംബര്‍ 27-ന്‌ ഫലസ്‌തീനെ വിഭജിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്‌. ക്രിസ്‌തീയ രാജ്യങ്ങളുടെ സമ്മര്‍ദ ഫലമായി ജറൂസലമിനെ സ്വതന്ത്രമാക്കി നിര്‍ത്തി ഫലസ്‌തീന്റെ 56 ശതമാനം ഭൂമി ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ജൂതസമൂഹത്തിനു കൈമാറാനാണ്‌ തീരുമാനമായത്‌. തുടര്‍ന്ന്‌ കൈവശക്കാര്‍ക്ക്‌ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യം നല്‍കി നാടുവിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഭീകര കലാപങ്ങള്‍ക്കുള്ള തുടക്കമായി മാറി.


 1948 മെയ്‌ പതിനഞ്ചിന്‌ ഇസ്‌റാഈലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നപ്പോള്‍ അത്‌ ആദ്യം അംഗീകരിച്ചത്‌ അമേരിക്കയാണെന്നത്‌ പ്രത്യേകം ഓര്‍ക്കേണ്ടതാണ്‌. തുടര്‍ന്നാണ്‌ ഒന്നാം അറബ്‌ ഇസ്‌റാഈല്‍ യുദ്ധം ആരംഭിക്കുന്നത്‌. ഫലസ്‌തീന്റെ അനുമതിയില്ലാതെ ഫലസ്‌തീനില്‍ ജൂതരാഷ്‌ട്രം സ്ഥാപിക്കുന്നതിനെ അറബ്‌ സമൂഹം ഒന്നടങ്കം എതിര്‍ത്തു. തങ്ങള്‍ ന്യൂനപക്ഷമാണെന്നു വ്യക്തമായി ബോധ്യമുള്ള ഇസ്‌റാഈല്യര്‍ ആസൂത്രിതമായി ഫലസ്‌തീനില്‍ വംശഹത്യ നടത്തിത്തുടങ്ങി. ബഹുഭൂരിപക്ഷം വരുന്ന ഫലസ്‌തീനികള്‍ തങ്ങളുടെ വാസസ്ഥലം നഷ്‌ടമായി സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളായി. ഇടതടവില്ലാത്ത ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ തടയിടാന്‍ ഇതര വിഭാഗങ്ങള്‍ സായുധസംഘങ്ങളുടെ പിറവിക്കു ജന്മം നല്‍കി. തുടര്‍ന്ന്‌ 1953-ല്‍ ഒരു പൊതു പാര്‍ട്ടി എന്നതിനെക്കുറിച്ച്‌ ആലോചിക്കുകയും തൊട്ടടുത്ത വര്‍ഷം തന്നെ 'ഫത്തഹ്‌ പാര്‍ട്ടി' നിലവില്‍ വരികയും ചെയ്‌തു. പിന്നീട്‌ സായുധ പോരാട്ടം കൊണ്ടു മാത്രമേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളൂവെന്ന തിരിച്ചറിവില്‍ ഫലസ്‌തീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി എല്‍ ഒ) ജന്മമെടുത്തു. ഫലസ്‌തീനികള്‍ ഭീകരന്മാരാണെന്നു വിളിച്ചു പറയുന്നവര്‍ അവരുടെ ഇന്നത്തെ അവസ്ഥ എങ്ങനെയുണ്ടായി എന്നതു കൂടെ ഒന്നു പഠിക്കുന്നതു നല്ലതാണ്‌..!!


 42 ലക്ഷത്തിലധികം ഫലസ്‌തീനികള്‍ ഇപ്പോള്‍ അഭയാര്‍ത്ഥികളാണ്‌. 17 ലക്ഷം പേര്‍ ജോര്‍ദാനില്‍ മാത്രമായുണ്ട്‌. ലബനാനിലും സിറിയയിലും നാല്‌ ലക്ഷം പേര്‍. ഗസ്സയിലും വെസ്റ്റ്‌ ബാങ്കിലും ടെന്റുകളില്‍ 16 ലക്ഷത്തിലധികം പേര്‍. ഫലസ്‌തീനില്‍ ജീവിച്ചിരിക്കുന്നവരില്‍ ലോകബാങ്കിന്റെ കണക്കനുസരിച്ച്‌ 20 ലക്ഷം പേര്‍ (63% പേര്‍) ദാരിദ്ര്യരേഖക്ക്‌ താഴെയാണ്‌. തൊഴിലില്ലായ്‌മ 60 ശതമാനത്തില്‍ കൂടുതല്‍, ഭക്ഷ്യക്ഷാമം രണ്ടാം ഇന്‍തിഫാദ(ഉണര്‍വ്വ്‌)ക്ക്‌ ശേഷം രൂക്ഷമായി. ജലം, വൈദ്യുതി, ആരോഗ്യരക്ഷ തുടങ്ങിയ സൗകര്യങ്ങള്‍ പരിമിതമാണ്‌. മനുഷ്യാവകാശ ലംഘനങ്ങളുടെ ഈ ദുര്‍മുഖം ലോക സമൂഹങ്ങളുടെ കുറ്റകരമായ നിഷ്‌ക്രിയത്വത്തിന്റെ സാക്ഷ്യവും കൂടിയാണ്‌..!!

🌻🎍🌻🎍🌻🎍🌻🎍🌻