page

Friday, 28 May 2021

നിങ്ങളെണ്ണിയ ഒറ്റുകാരിൽ അവസാനത്തെയാളാണ് കാന്തപുരം❗

*നിങ്ങളെണ്ണിയ ഒറ്റുകാരിൽ അവസാനത്തെയാളാണ് കാന്തപുരം...❗*
👇👇👇👁️👁️👁️

*സംഘപരിവാറിനെ കെട്ടിപ്പുണർന്ന് കാന്തപുര വിരോധികൾ ❗*

👇👇👇👁️👁️👁️

https://youtu.be/koksXTq-q68


*രാജ്യത്തിന് വെല്ലുവിളി ഉയർത്തുമ്പോൾ മോദിയുടെ മുഖത്തു നോക്കി സംസാരിക്കാൻ ധൈര്യം കാട്ടിയ കാന്തപുരമെന്ന് ലീഗ് നേതാവ് മുനീർ ❗*

👇👇👇👁️👁️👁️

https://youtu.be/UC8FF6FY08k


*ഗുജറാത്തിൻ്റെ മണ്ണിൽ കാന്തപുരമുസ്താദിൻ്റെ പ്രസംഗം❗*

👇👇👇👁️👁️👁️

https://youtu.be/s8sykyOXsuQ


*തൊഗാഡിയ  വിഷം ചീറ്റിയപ്പോൾ ചുട്ട മറുപടിയുമായി കാന്തപുരം*

👇👇👇👁️👁️👁️

https://youtu.be/Sg6JuYWl1-I

✍️ ഈ വാർധക്യ കാലത്തും സമുദായ സന്ദേഹങ്ങളുമായി ഓടി നടക്കുന്ന ഉസ്താദിനെ ''ചിലർക്ക് '' സഹിക്കാൻ കഴിയില്ല. ഉടനവർ ഒറ്റുകാരനെന്ന ആയുധം പുറത്തെടുക്കും. പക്ഷേ അവയെല്ലാം ബ്യൂമറാംഗ് പോലെ അവർക്ക് തന്നെ തിരിച്ച് കൊള്ളുന്നു എന്നത് വിമർശകരുടെ വിധിയാണ്... ചക്കിന് വച്ചത് കൊക്കിനു കൊണ്ട പ്രതീതി...!...

മോദി പ്രധാനമന്ത്രിയായതിനു ശേഷം ക്ഷണിക്കപ്പെട്ട മുസ്ലിം നേതാക്കളുടെ കൂടെ കാന്തപുരം സംബന്ധിക്കുന്നതും ഇന്ത്യയുടെ ഭൂപടം പ്രധാനമന്ത്രിയായ മോദിയ്ക്ക് അനുമോദനമായി നൽകുന്നതും മഹാപാതകവും ഒറ്റുമായിപ്പോയി ചിലർക്ക്...

                 നാടു ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ടവരെ സന്ദർശിക്കലും മറ്റും നേതൃഗുണമുള്ള നല്ല നേതാക്കളുടെ ശൈലിയാണ്.പിന്നീട് പലപ്പോഴും അത്തരം ബന്ധങ്ങൾ സമുദായത്തിന് ഗുണപ്പെടും. ഇട്ടാവട്ടത്ത് ഒതുങ്ങിക്കൂടുന്ന ചിലർക്ക് രാജ്യം ഭരിക്കുന്നവരെ നേരിട്ടു കാണേണ്ട ആവശ്യമേ ഇല്ലാത്തത് ആരുടെയും കുറ്റമല്ല. പക്ഷേ ,അതൊരു അലങ്കാരമാക്കുന്നതാണ് ചിലർക്ക് അഭിമാനം... മുമ്പൊരു വിഷയം വന്നപ്പോൾ ,''മറ്റുള്ളവർ പോയിട്ട് എന്താക്കാനാണ്- കാന്തപുരം തന്നെ ഇടപെടട്ടെ'' എന്ന് പറഞ്ഞത് ഈയുള്ളവൻ മറന്നിട്ടില്ല. രാജ്യം ഭരിക്കുന്നവരെ കാണുന്നതും ബന്ധപ്പെടുന്നതും വിമർശക  അണികൾക്ക് ഒറ്റാണ്. പക്ഷേ ,ഇവരുടെ ഭാഷയിലും പ്രയോഗത്തിലുമുള്ള  ഒറ്റുകാരുടെ ലിസ്റ്റെടുത്തപ്പോളവർക്കുതന്നെ മിണ്ടാട്ടം മുട്ടി... ഇവരുടെ ആസ്ഥാന അപ്പോസ്തലൻമാരെല്ലാം ആ ഒറ്റുകാരിൽ മുന്നിലുണ്ട്...

ബി ജെ പിയ്ക്ക് രണ്ടു കോടി വോട്ട് സമാഹരിക്കാൻ നടത്തിയ ഭാരത യാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയ ബാബാ രാംദേവെന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ സംഘ പരിവാർ നേതാവിനെ സാദിഖലി ശിഹാബ് തങ്ങൾ വാരിപ്പുണരുന്നു...സമീപം സംസ്ഥാന ബി ജെ പി പ്രസിഡന്റായിരുന്ന ശ്രീധരൻ പിള്ള...

വഹാബിസത്തെ നവോത്ഥാനമാക്കി പരിചയപ്പെടുത്തിയ ഇ ടി മുഹമ്മദ് ബഷീറും ഇ അഹ്മദും മോഡിയ്‌ക്കൊപ്പം...

"ഗുജറാത്ത് കലാപത്തെ കുറിച്ച് തനിക്കറിയില്ലെന്ന്‌" കാന്തപുരത്തെ കുറിച്ച് നുണയെഴുതിയ മാധ്യമം  പത്രത്തിന്റെ ഗൾഫ് ചീഫ് കോർഡിനേറ്റർ ഹംസ അബ്ബാസ് മോദിയെ ഗൾഫിൽ സ്വീകരിക്കാൻ എത്തിയിരിക്കുന്നു.സമീപം എം എ യൂസഫ് അലി...

കാസർഗോഡ് സംഘടിപ്പിച്ച പ്രൊഫ്‌കോണിൽ(ജിന്ന് വിഭാഗം) തലമുതിർന്ന ആർ എസ് എസ് നേതാവും,ബി ജെ പി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും,കടുത്ത വർഗീയവാദിയും,മുസ്ലിം വിരോധിയും  മഞ്ചേശ്വരം മണ്ഡലം ബി ജെ പി സ്ഥാനാർത്ഥിയുമായിരുന്ന കെ സുരേന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തുന്നു.പുറകിൽ, മുജാഹിദ് ബാലുശ്ശേരി അടക്കമുള്ള ജിന്ന് നേതാക്കൾ...

KNM സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന സംഘ പരിവാർ നേതാവും ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി ശ്രീധരൻ പിള്ളയുടെ അനുഗ്രഹീത സാന്നിധ്യം വേദിയിൽ....

മോദി വരുന്നതിൽ  അഹ് ലൻ എന്ന തലേക്കെട്ടിൽ ആഹ്ളാദം പ്രകടിപ്പിച്ച് NDF സുഡാപികളുടെ സ്വന്തം വാറോല തേജസ് പത്രം...

മോദിക്കൊപ്പം ചിരിച്ചിരുന്ന് ഫോട്ടോക്ക് പോസ് ചെയ്ത് ലീഗ് എംപി... പിള്ളയുടെ മടിത്തട്ടിലൂടെ സ്നേഹം പങ്കിട്ട് ലീഗ് നേതാക്കൾ... സംഘി സുരേന്ദ്രനെ, പിള്ളയെ,  ''സ്വർഗ'' സമ്മേളനത്തിൽ അതിഥിയായി സ്വീകരിച്ചും പ്രസംഗിപ്പിച്ചും വഹാബീ മൊല്ലമാർ... മർക്കസ് പൂട്ടിക്കാൻ കൊതിച്ച് BJPക്കൊപ്പം കൊടി പിടിച്ച് സുഡാപ്പി... ആർ എസ് എസുമായി ചർച്ചക്ക് പോയ ജമാഅത്തെ ഇസ്ലാമി... BJP യുമായി സൗഹൃദ ചർച്ചക്ക് പോയ ജമാഅത്തെ ഇസ്ലാമി... RSS മായിട്ടുള്ള  ''പവിത്ര സൗഹൃദ ബന്ധം'' കാത്തു സൂക്ഷിക്കുന്ന വിവരം മാധ്യമം പത്രത്തിലൂടെ മാലോകരെ അറിയിച്ചഭിമാനം കൊണ്ട  ജമാഅത്ത് മുൻ അമീർ ടി കെ അബ്ദുല്ല ...പൗരത്വ വിഷയത്തിൽ പ്രധാനമന്ത്രിയെക്കാണുമെന്ന് പത്ര സമ്മേളനം നടത്തി ചേളാരീ സമസ്ത... ഇനിയും അവസാനിക്കാത്ത ഇത്തരം ''ഒറ്റുകൾ'' മാലോകരെത്ര കണ്ടിരിക്കുന്നു.

                        കൊറോണയെന്ന മഹാമാരിയുടെ പേരിൽ NRC എല്ലാവരും തത്കാലം മറന്നപ്പോൾ... ശഹീൻ ബാഗുകൾ കാലിയായപ്പോൾ... എല്ലാവരും സ്വരക്ഷാർത്ഥം വീടുകളിലൊതുങ്ങിയപ്പോൾ... അതേ NRC വിഷയം വീണ്ടും കുത്തിപ്പൊക്കിയതും ജന മനസുകളിൽ ഓർമ്മകളുണർത്തിയതും അതിനായി കൊറോണക്കാലത്തും അതിസാഹസികമായി ഡൽഹിയിലെ ഇന്ദ്രപ്രസ്ഥത്തിലെത്തി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടതും ഡൽഹിയിൽ പത്രസമ്മേളനം നടത്തി- അത് പൊതുജന ശ്രദ്ധയിൽ വീണ്ടും ഓർമ്മപ്പെടുത്തിയതും ഈ കാന്തപുരമായിരുന്നു... ഏത് പ്രശ്നം വന്നാലും സമുദായത്തെ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ലെന്ന നിഛയധാർഢ്യം... ഇല്ല, മറക്കില്ല, അതിജയിക്കും നമ്മൾ ഓരോ വെല്ലുവിളികളും... അതിനായുള്ള  ഏത് ശ്രമങ്ങളുമായും ഏത് പുലിമടയിലും നമ്മുടെ നേതാക്കൾ കയറിച്ചെല്ലും... അത് ''നിങ്ങൾക്ക് '' സഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അസഹനീയത പൊതു ജനം സഹിക്കാൻ ശ്രമിക്കും... ദാറ്റ്സോൾ...!

എന്നും മണ്ടൻമാരാകാൻ വിധിക്കപ്പെട്ട വിമർശക അണികൾ ,കാന്തപുര വിരോധത്താൽ തലതല്ലിക്കരയുമ്പോൾ ചിലതു കൂടി കണ്ണു തുറന്നു കാണുക...

*സംഘപരിവാറിനെ കെട്ടിപ്പുണർന്ന് കാന്തപുര വിരോധികൾ ❗*
👇👇👇👁️👁️👁️
https://youtu.be/koksXTq-q68

*രാജ്യത്തിന് വെല്ലുവിളി ഉയർത്തുമ്പോൾ മോദിയുടെ മുഖത്തു നോക്കി സംസാരിക്കാൻ ധൈര്യം കാട്ടിയ കാന്തപുരമെന്ന് ലീഗ് നേതാവ് മുനീർ ❗*
👇👇👇👁️👁️👁️
https://youtu.be/UC8FF6FY08k

*ഗുജറാത്തിൻ്റെ മണ്ണിൽ കാന്തപുരമുസ്താദിൻ്റെ പ്രസംഗം❗*
👇👇👇👁️👁️👁️
https://youtu.be/s8sykyOXsuQ

                   സമുദായ സങ്കടങ്ങളുമായി ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിലെത്തി ഭരണകർത്താക്കളെക്കാണാൻ കാന്തപുരമെത്തുന്നത് ഇത് ആദ്യത്തെ സംഭവമൊന്നുമല്ല.ഇൻഷാ അല്ലാ- ഇത് അവസാനത്തെ സംഭവവുമാകില്ല. നരസിംഹ റാവു ഭരിച്ചപ്പോളും വി പി സിംഗ് ഭരിച്ചപ്പോളും ദേവഗൗഡ ഭരിച്ചപ്പോളും മൻമോഹൻ സിംഗ് ഭരിച്ചപ്പോളും ഗുജറാൾ ഭരിച്ചപ്പോളുമൊക്കെ  എത്രയോ തവണ ഉസ്താദ് ഡൽഹിയിൽ പ്രധാനമന്ത്രിമാരെയും ബന്ധപ്പെട്ടവരെയും കണ്ടിട്ടുണ്ട്. തന്റെ ഭരണകാലത്ത് സമുദായ സന്ദേഹങ്ങളുമായി തന്നെ ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച വ്യക്തി കാന്തപുരമാണെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡ പറഞ്ഞത് നാമാരും മറന്നിട്ടില്ല.
                 
               ഒക്കെ ശെരി തന്നെ... പക്ഷേ ഞമ്മളിങ്ങിനെയാണ്... കാന്തപുരത്തെ വിമർശിച്ചു കൊണ്ടേ ഇരിക്കും... അതിന് പ്രത്യേക കാരണമൊന്നും വേണ്ട... ഏത് നൻമയും- അത് ചെയ്യുന്നത് കാന്തപുരമാണോ - വിമർശിക്കാൻ ഞമ്മള് മുന്നിലുണ്ട്... പക്ഷേ ,ആ ഉസ്താദ്... മറുപടി പുഞ്ചിരി മാത്രം... ഒന്നുകിൽ നിങ്ങൾ ഉസ്താദിന്റെ നിലവാരത്തിലേക്കുയരണം. അല്ലെങ്കിൽ ഉസ്താദ് നിങ്ങളുടെ നിലവാരത്തിലേക്ക് താഴണം... ഇത് രണ്ടും അസംഭവ്യമായ നിലക്ക്... നിങ്ങൾ പഠിച്ച പണി തുടരുക... ഉസ്താദ് ജൈത്ര യാത്ര തുടരട്ടെ... മുസ്ലിം ഉമ്മത്തിൻ്റെ നീറുന്ന പ്രശ്നങ്ങൾക്ക്  പരിഹാരം തേടി - ഭരണവർഗത്തെ തട്ടി ഉണർത്തി- അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എല്ലാവരെയും ഓർമ്മപ്പെടുത്തി...ഉസ്താദ് മുന്നോട്ട്... അശോഭ്യനായി... നിറപുഞ്ചിരിയോടെ... ആയുരാരോഗ്യം നേരുന്നു... സ്നേഹപൂർവ്വം...

*ഖുദ്സി*
29-05-2021