page

Wednesday, 2 June 2021

ലക്ഷദ്വീപും നാട്ടികയുടെ മായാവിക്കഥയും

 *ലക്ഷദ്വീപും നാട്ടികയുടെ മായാവിക്കഥയും...❗🤭*

👇👇👇👁️👁️👁️

https://youtu.be/ybwL3Ep5Py8

✍️ദ്വീപിനെ ഒറ്റുകൊടുത്തത് കാന്തപുരമാണത്രെ... 🤭

അടിപൊളി...BJP യുടെ സ്ഥാപകൻ കാന്തപുരമാണെന്ന് തട്ടിവിടാതിരുന്നത് ഭാഗ്യം... 🤭.അതിരിക്കട്ടെ,ആര് പറഞ്ഞു ഈ മായാവിക്കഥ...?... ശംസുൽ ഉലമയെ ഒറ്റുകൊടുത്ത നാട്ടിക...🤭.നന്നായി... ഏതോ കോയ പറഞ്ഞത് ,മറ്റൊരു മാധ്യമക്കോയ ''സ്വഹീഹായ സനദോടെ'' റിപ്പോർട്ട് ചെയ്തു.🤭.കാന്തപുര വിരോധത്താൽ കണ്ണ് മഞ്ഞളിച്ച വേറൊരു കോയ മുന്നും പിന്നും നോക്കാതെ അതെടുത്ത് വീശി... 🤭.അത് പ്രചരിപ്പിച്ച് ആത്മനിർവൃതി അടയാൻ ഏതോ വേറെ കുറേ കോയമാർ... മൊത്തത്തിലൊരു ഉത്സവ പ്രതീതി...  


ഏതെങ്കിലും കോയമാർ എവിടെയെങ്കിലും അവകാശപ്പെടുന്നത് പൊക്കിപ്പിടിച്ച് നാട്ടികക്കാരൻ പൊക്കിക്കെട്ടുന്നതാണോ ഒരു പണ്ഡിതനെ അവഹേളിക്കാനുള്ള തെളിവ്...❓ അതും,ഗുജറാത്ത് കലാപം അറിയില്ലെന്ന് കാന്തപുരത്തെക്കുറിച്ച് പച്ച നുണ അച്ചടിച്ച ,ജമാഅത്തെ ഇസ്ലാമിയുടെ മാമാ വാറോലയായ മാധ്യമത്തിൻ്റെ ഒലക്ക മുക്കിയ റിപ്പോർട്ടും തലയിൽ തേച്ച്... ഒരു കാന്തപുരവും ഒരുപറ്റം വേട്ടക്കാരും...നാട്ടികയുടെ ഈ മായാവിക്കഥ കഴിഞ്ഞിട്ട് 21 വർഷമായി.ദ്വീപിൽ എത്രയോ അധികം മെമ്പേഴ്സുള്ള ഏപി വിഭാഗമുള്ളപ്പോൾ തന്നെ, കഴിഞ്ഞ ഇലക്ഷനിൽ BJP ക്ക് കിട്ടിയത് വെറും  123 വോട്ട്... അ... അത് പി...പിന്നെ...അ... തായത്...🤭 മതി മാഷേ... കാന്തപുരത്തിനോട് വിരോധമാകാം... പക്ഷേ ,അത് പ്രകടിപ്പിക്കാൻ ഇത്തരം നാറിയ ഏർപ്പാട് നടത്തുന്നവരോട് വെറുപ്പ് തോന്നുന്നു. ചവിട്ടി നിൽക്കുന്ന മണ്ണ് സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന ദ്വീപുകാർ നടുക്ക്... ദ്വീപ് വിഷയം ഹിന്ദു മുസ്ലിം വിഷയമാക്കാൻ കഷ്ടപ്പെടുന്ന ഫാസിസം ഒരു വശത്ത്... ദ്വീപുകാർക്കായി ശബ്ദിച്ച കാന്തപുരത്തെ ഒതുക്കാനുള്ള വിഷയമാക്കാൻ കഷ്ടപ്പെടുന്ന  കാന്തപുര വിരോധികൾ മറു വശത്ത്...  ഇവരൊന്നിച്ച്  കൈ കോർക്കുമ്പോൾ... കെട്ടിപ്പിടിക്കാൻ പൊക്കിക്കെട്ടിയത് 

മാധ്യമക്കാരൻ്റെ തൊലിക്കട്ടിയിൽ അരച്ചുണ്ടാക്കിയ നാട്ടികക്കാരൻ്റെ വിലാപ കാവ്യവും...! പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടുമെന്നല്ലേ... ജമാഅത്തുകാരൻ്റെ മാമാ  റിപ്പോർട്ടിനെ , സുക്കറണ്ണൻ കയ്യോടെ പിടികൂടി ഫെയ്‌ക്ക് സീലടിച്ച കഥയൊന്നും നാട്ടികക്കറിയില്ലല്ലോ. കാന്തപുരത്തെ തറപറ്റിക്കാൻ മാമാ- മായാവിക്കഥകളെ വിശ്വസിച്ചാശ്വസിക്കുന്ന സാധുക്കളെ ആദരിക്കാതെ വയ്യ...''കാളി കളിയല്ല

EK ഉസ്താദിനെ ജില്ലാ കാളി പോയിട്ട് ഒരു പഞ്ചായത്ത് കാളി ആവാൻ പോലും പറ്റില്ല'' എന്ന് പറഞ്ഞ മുൻ പഞ്ചായത്ത് പ്രസിഡന്റ് അല്ലെ നുമ്മടെ ഈ നാട്ടികക്കാരൻ... മൂപ്പരെ തിരഞ്ഞ് പിടിച്ച് പൊക്കിയെടുത്ത് ,ചേളാരീ സമസ്തക്കിട്ട് തന്നെ രണ്ട് കൊട്ടു കൊട്ടിയതെന്തിനാണാവോ ഈ  കൂടത്തായിക്കാൻ  ഫൈസി... ഫൈസിയെ ആ ആലയത്തിൽ നിന്നൊരിക്കൽ പുറത്താക്കിയതിന് മധുരമായ പ്രതികാരമാണെന്നാരെങ്കിലും പറഞ്ഞാലവരെ കുറ്റം പറയാനൊക്കുമോ...  ഞമ്മളെ പുറത്താക്കിയ പ്രസ്ഥാനം ഇത്തരം ഊഹാപോഹ നേതാക്കളെയാണ് ചുമന്നിരുന്നതെന്ന വിളിച്ചറിയിക്കൽ നന്നായിട്ടുണ്ട്... ബഹുമാനപ്പെട്ട ശംസുൽ ഉലമയെക്കുറിച്ച് ,മനുഷ്യൻ അധപതിച്ചാൽ മൃഗമാകും-മൃഗം അധപതിച്ചാൽ ശംസുൽ ഉലമയാകും എന്നതും കേരള നാടെന്ന ഏഴാം കൂലി പിത്തലാട്ടവുമൊന്നും ആരും മറന്നിട്ടില്ലെന്ന കാര്യം  ആരും മറക്കരുത്. ഏതായാലും ,പഴകിപ്പുളിച്ച ക്ളിപ്പും പൊക്കിക്കൊണ്ട് വന്ന്, നാട്ടികയെപ്പോലുള്ള ഊഹാപോഹ നേതാക്കളെ അഭിമാനപൂർവ്വംപരിചയപ്പെടുത്തി ,ഉള്ള ചീത്തപ്പേര് കളഞ്ഞ ഫൈസിക്കിരിക്കട്ടെ എൻ്റെ വക ഒരു ബിഗ് സല്യൂട്ട്...

*ഖുദ്സി*

01-06-2021