page

Friday, 23 July 2021

അറഫാദിനം എല്ലായിടത്തും ഒരേ ദിനത്തിലോ ❓

ദുൽഹിജ്ജ ഒമ്പതിനാണ് അറഫാദിനം.  ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ് അറഫയിൽ നിൽക്കുക എന്നുള്ളത്.  ഈ കർമ്മം ഒരാൾ നിർവഹിച്ചിട്ടില്ലങ്കിൽ അവന് ഹജ്ജ് ഇല്ല എന്നുള്ളതാണ്. 


മക്കയിലെ ഒരു മരുപ്രദേശമാണ് അറഫ.  വിശാലമായ സ്ഥലം. അവിടെ നിൽക്കേണ്ട സമയം ദുൽഹിജ  9 ളുഹർ  മുതൽ പെരുന്നാൾ ദിനത്തിലെ  സൂര്യ ഉദയം വരെയാണ്. ഈ സമയത്തിനിടക്കു ഈ മരു ഭൂമിയിൽ ഒരു നിമിഷമെങ്കിലും ഉള്ളവൻ മാത്രമേ ഹജ്ജ് ലഭിക്കുകയുള്ളൂ.


 ദുൽഹിജ 8 ന് ഹാജിമാർ മിനയിൽ താമസിച്ച് 9 ൻ്റെ  രാവിലെ തന്നെ അറഫയിലേക്ക് പുറപ്പെട്ടും . അറഫ പള്ളിയിൽ വെച്ച് ളുഹറും  അസറും ഒന്നിച്ചു നിസ്കരിച്ചു  അറഫയിലേക്ക് നീങ്ങൽ.  സൂര്യാസ്തമയത്തിനു ശേഷം  അറഫയോട് വിടപറഞ്ഞു മുസ്ദലിഫയിൽ രാപാർക്കും.


അറഫാ ദിനത്തിൽ  ഹാജിമാർ അല്ലാത്ത എല്ലാവർക്കും  നോമ്പ് സുന്നത്താണ്.  വിശുദ്ധ റമദാനിലെ നോമ്പ് കഴിഞ്ഞാൽ പവിത്രമായ  അറഫാ ദിനത്തിലെ നോമ്പിനാണ് ശ്രേഷ്ടത. അറഫാ നോമ്പ് എന്  നോൽക്കണം എന്നുള്ളത്  പണ്ഡിതന്മാർക്കിടയിൽ  യാതൊരു വിധ അഭിപ്രായ  വ്യത്യാസവുമില്ല.അത് ദുൽഹജ്ജ് ഒമ്പതിന് തന്നെയാണ്.  ഓരോ സ്ഥലത്തും എന്നാണ് ദുൽഹജ്ജ് ഒമ്പത് ആകുന്നത് അന്നുതന്നെയാണ് നോമ്പു നോക്കേണ്ടത്. അഥവാ മക്കയിലെ അറഫാദിനം പരിഗണിക്കേണ്ടതില്ല എന്ന് മാത്രം.


എന്നാൽ ഇന്ന്  ന്യൂനപക്ഷമായ ചില ആളുകൾ  വാദിക്കുകയാണ്  മക്കയിലെ അറഫാ ദിനത്തിൽ തന്നെ ലോകത്തെ  എല്ലാവരും അറഫാ നോമ്പ് അനുഷ്ഠിക്കണം.  ഇത് പ്രായോഗികമാണോ? യുക്തിക്ക് യോജിച്ചതാണോ?. ശാസ്ത്രീയമാണോ?. മത വീക്ഷണത്തിൽ ശരിയാണോ?. എന്നതൊന്നും  ഇവിടെ ഇത്തരക്കാർ  ചർച്ച ചെയ്യുന്നില്ല.  വെറും ഒരു വാദം മാത്രം. അടിസ്ഥാനരഹിതമായ വാദങ്ങൾ.


ഈ വർഷം ദുൽഹിജ്ജ് ഒൻപതിന്  മക്കയിലെ സുബഹിയുടെ സമയം 4 23 . ഇതേ ദിനത്തിൽ  കേരളത്തിലെ സുബ്ഹിയോ  4 50. ഇന്ത്യയും സഊദിയും തമ്മിൽ രണ്ടര മണിക്കൂർ  വ്യത്യാസമുണ്ടല്ലോ സ്റ്റാൻഡേർഡ് സമയത്തിൽ. അഥവാ  കേരളത്തിൽ സുബ്ഹി  ആകുമ്പോൾ  സഊദി അറേബ്യയിൽ 2 20 സമയമേ ആകുന്നുള്ളൂ. കേരളത്തിൽ  അറഫാ നോമ്പ് തുടങ്ങിയി 2 മണിക്കൂർ 3 മിനിറ്റ് കഴിഞ്ഞിട്ട്  മക്കയിൽ സുബിഹി ആകുന്നുള്ളൂ.


 മക്കയിലെ ആതേ ദിനത്തിൽ തന്നെ  കേരളത്തിൽ എന്നില്ല  ലോകത്തെല്ലായിടത്തും   അറഫാ നോമ്പ് അനുഷ്ഠിക്കണം എന്ന് വാദിക്കുന്നവരോട് മിനിമം ഒരു ചോദ്യം  മക്കയിൽ അറഫാദിനം പിറക്കുന്നതിനു മുമ്പ് മറ്റിടങ്ങളിൽ തുടങ്ങാൻ പറ്റുമോ ഇല്ലയോ? പറ്റുമെങ്കിൽ  ദിവസത്തിൽ മാത്രം  യോജിച്ചാൽ മതിയോ?. സമയത്തിലും യോജിക്കേണ്ടേ ? കേരളത്തിൽ മാത്രം  രണ്ട് മണിക്കൂറിന് വ്യത്യാസം പറഞ്ഞു .ലോകത്ത് എല്ലായിടത്തും  ഈ രൂപത്തിൽ അല്ലല്ലോ, വളരെ വൈജാത്യങ്ങൾ ഉണ്ടാകുമല്ലോ സമയത്തിൽ. മക്കയിൽ പക്കൽ ആകുമ്പോൾ രാത്രിയുള്ള സ്ഥലങ്ങൾ എന്ത് ചെയ്യും ?.മക്കയിൽ അറഫാ ആരംഭിക്കും മുമ്പ് പകൽ കഴിയുന്ന സ്ഥലങ്ങളും ലോകത്ത് ഉണ്ടല്ലോ ?. ഇവിടങ്ങളിലെല്ലാം എന്ത് ചെയ്യും.?   അവർ എങ്ങനെ നോമ്പനുഷ്ഠിക്കും? ഏത് ദിനത്തിൽ ആയിരിക്കും ഈ വിഭാഗക്കാരുടെ വാദ പ്രകാരം അറഫ നോമ്പ് ?


ദുൽഹിജ്ജ ഒമ്പതിന്   മക്കയിലെ മഗ്രിബ് സമയം 7 4 ആണ്.  അതേ ദിനത്തിൽ കേരളത്തിൽ മഗ് രിഖ് സമയം  6 57. അഥവാ മക്കയിലെ അറഫയുടെ പ്രധാന സമയം അവസാനിക്കുന്നതിന്  രണ്ട് മണിക്കൂറുകൾക്ക് മുമ്പേ  കേരളക്കാർ അറഫ നോമ്പ് തുറന്നിട്ട് ഉണ്ടാകും.


 കുട്ടത്തിൽ പറയട്ടെ നിസ്കാര സമയം നിർണയിക്കുന്ന സൂര്യൻ്റെ ചലനങ്ങൾക്ക് അനുസരിച്ചാണ് .അത് കൊണ്ട് തന്നെ നിസ്കാര സമയം മാറിമറിയുന്നില്ല . ഇന്നതെ അതേ സമയത്ത് തന്നെയാണ് അടുത്ത വർഷത്തെ കേരളത്തിലെ സുബ്ഹിയും . എന്നാൽ ചന്ദ്ര പിറവിക്കനുസരിച്ചാണ് ഹിജ്റ മാസങ്ങൾ നിർണയിക്കുന്നത് .മാസതിലെ ദിനങ്ങൾ മാറിമറിയാനും ഇത് കാരണമാണ്.


 അറഫഎപ്പോഴാണ് ആരംഭിക്കുന്നത്?. ദുൽഹിജ 9 ൻ്റെ ളുഹർ സമയത്ത് . 12 27 നാണ് മക്കയിലെ ളുഹർ അന് .  കേരളത്തിലെ സമയമോ 12 36. അപ്പോൾ മക്കയിലെ സമയം എന്തായിരിക്കും  10 6.   രണ്ടു മണിക്കൂർ  വ്യത്യാസം  ഉണ്ടെന്ന് മാത്രം. അഥവാ  മക്കയിൽ   അറഫ ആരംഭിക്കുമ്പോൾ കേരളത്തിൽ  അസറിന് സമയം ആയിരിക്കും.  പിന്നെ എങ്ങനെ യോജിക്കും?.


 മക്കയിലെ അതേ ദിനത്തിൽ ലോക്കത്ത് എല്ലായിടത്തും അറഫയാകണമെന്ന വാദം മതയുക്തിവാദികളുടെ വാദങ്ങൾ മാത്രം.


ചുരുക്കത്തിൽ  അറഫ ഒരേദിവസം   ലോകത്തെല്ലായിടത്തും  ആവുക  ഒരു നിലക്കും  യോജിക്കാൻ  സാധ്യമല്ല.  ശാസ്ത്രീയമായോ  മതപരമായോ യോജിക്കാത്ത  വെറും വിരട്ട് വാദം മാത്രമാണിത്.

  ഓരോ ഇടത്തെയും  ചന്ദ്രദർശന പിറവിക്ക് അനുസരിച്ച് അവിടങ്ങളിൽ  റമളാൻ നോമ്പുകൾ ആരംഭിക്കുന്നത് പോലെ  അറഫാ ദിനവും ആചരിക്കുക. അതിനനുസരിച്ചു ബലിപെരുന്നാളും. മക്കയില് ദിനവും ലോകത്തെ മറ്റെല്ലായിടത്തും ഒരേ ദിനത്തിലകണം അറഫാ  എന്നുള്ളത് ഇസ്ലാമിക നിയമം അല്ല.


By : അബ്ദു സലാം ശാമിൽ ഇർഫാനി കുനിയിൽ