page

Tuesday, 3 August 2021

പരിഭാഷ-വഹാബികളുടെ ഖുർആൻ തിരുത്താൻ വർക്ക്ഷോപ്പിൽ കയറ്റി

*വഹാബികളുടെ ഖുർആൻ,തിരുത്താൻ വർക്ക്ഷോപ്പിൽ കയറ്റി...🤭*
👇👇👇👁️👁️👁️
✍️ വഹാബികളുടെ ഖുർആൻ ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ മറുപടി മാത്രം... അമാനി മൗലവിയുടെ പരിഭാഷ... അതാണ് വഹാബികളുടെ മൂലപ്രമാണം... വർഷം കുറച്ചായപ്പോൾ വഹാബി പ്രമാണത്തിനും വയസായി... മൗലവി കുത്തിക്കുറിച്ച പലതും വഹാബികൾക്ക് ദഹിക്കാതെയായി.ഉടൻ തന്നെ സുന്നഹദോസ് ചേർന്ന് പുതിയ അപ്‌ഡേറ്റിനുള്ള തീരുമാനമെടുത്തു. പടച്ചോനുള്ള അപേക്ഷ- സ്വർഗത്തിലേക്കിവർ നേരത്തേ കുതിപ്പിച്ച ഉമർ മൗലവി വഴി കൊടുത്തിട്ടുണ്ട്.അപേക്ഷയുടെ പകർപ്പ് വഹ് -യുമായി ആപ്പീസിലെത്തുന്ന മുറയ്ക്ക് ജിബ്രീലിന്[അ] കൊടുക്കാനാണ് തീരുമാനം. അറിയിച്ചില്ലെന്ന പേരിലിനി മറ്റൊരു ഗ്രൂപ്പുമായി സഹവഹാബികൾ രംഗത്തിറങ്ങരുതല്ലോ...❗

പഴയ നിയമങ്ങൾ പലതും ഇല്ലാതാകുമ്പോൾ പുതിയ നിയമങ്ങൾ കയറിക്കൂടുന്നത് സ്വാഭാവികമാണ്... ആദർശത്തിലും ഇതര പ്രസിദ്ധീകരണങ്ങളിലും പുതിയ നിയമം തിരുകിക്കയറ്റിയത് നാട്ടിലെല്ലാം വഹാബികൾക്കിടയിൽ പാട്ടാണ്. വഹാബിക്കുർആൻ തിരുത്തുമ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അണികൾ നിർദേശിക്കുന്ന അഭിപ്രായങ്ങളും അതിൽ തിരുകിക്കയറ്റാൻ പ്രത്യേകം പരിഗണിക്കുമത്രെ... മൗലവിമാർക്ക് തോന്നുന്നത് മാത്രം വഹാബിസത്തിൽ തിരുകിക്കയറ്റിയാൽ മതി എന്ന ചട്ടമ്പിത്തരത്തിന് അറുതി വരുത്തി അണികളുടെ തോന്നലുകൾ കൂടി ദിവ്യവെളിപാടായി ഉൾപ്പെടുത്തുന്ന രൂപത്തിലാണ് പുതിയ സെറ്റപ്പുകൾ... വിവരമില്ലാത്ത, ചോദ്യം ചെയ്യുന്ന അണികളെക്കൂടി ഈ ഊരാക്കുടുക്കിൽ  ചാടിച്ച് ,ഉള്ളിലെ പ്രതിഷേധം തല്ലിക്കെടുത്തുന്ന പുത്തൻ സംവിധാനം...രണ്ടും കല്പിച്ചാണ് മൗലവിമാർ...
             അതിരിക്കട്ടെ, എന്തൊക്കെ തിരുത്തും... ''അച്ചടിപ്പിശകും ഘടനയുമുൾപ്പെടെ പലതും''... ഇത്ര നാളും കാണാത്ത എന്ത് പിശകാണ് വഹാബി പ്രമാണത്തിന് ഇപ്പോൾ സംഭവിച്ചത്... അയ്യേ... അതൊന്നും ചോദിക്കരുത്... ഏതായാലും വായനയിലും ഘടനയിലും പല തകരാറുകളും വഹാബികളുടെ ഖുർആനിനുണ്ടെന്ന് ആപ്പീസീന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതു ശെരി... അപ്പോൾ അച്ചടിപ്പിശക് മാത്രമല്ല പ്രശ്നം... ഘടന തന്നെ പ്രശ്നത്തിലാണ്. അല്ല കോയേ... അച്ചടിക്ക് പുറമെ ''മറ്റും'' തെറ്റുകൾ ഉണ്ടല്ലോ ല്ലേ....❓. അതിലെന്തൊക്കെപ്പെടും...❓. 🤭ങ്ങള് മുണ്ടല്ലേന്ന്... പ്രമാണം തന്നെ തിരുത്തുന്നിടത്താണ് ഒരു വക ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ...😀 

     *വഹാബികൾ പറയുന്നത് ഖുർആനല്ല ,ഖുർആനിൻ്റെ ആശയമല്ല എന്ന് വഹാബികൾക്ക് തന്നെ മനസിലായി. മൗലവിമാർക്ക് തോന്നിയത് എഴുതുന്ന വെറും എഴുത്തുകൾ മാത്രം. അടുത്ത തോന്നൽ വരുമ്പോൾ ഇനിയും തിരുത്തും.*😁


              മൊത്തത്തിൽ ബഹു ജോറായിട്ടുണ്ട്... ഏതായാലും ,വഹാബികൾ എഴുതിക്കൂട്ടിയ, ഘടന ഉൾപ്പെടെ ഇടക്കിടക്ക് തിരുത്തിക്കൊണ്ടിരിക്കുന്ന ഇത്തരം മണ്ടത്തരങ്ങൾ വായിച്ചാണ് അണികൾ മതം പഠിക്കുന്നത് എന്ന കോമഡിത്തള്ള് കേൾക്കുമ്പോളാണ് ആകെ ഒരു സമാധാനം. ആ പാവങ്ങളൊക്കെ മണ്ടൻമാരായി എന്ന് ചുരുക്കം... *ഇനി പുതിയൊരു വഹ്-യ് ഇറങ്ങുന്നതു വരെ, മൗലവിമാർക്കുണ്ടായ പുത്തൻ തോന്നലുകളിൽ ചാലിച്ചവ കൂട്ടിച്ചേർത്ത്-നിലവിലെ ഘടനയും മറ്റും തിരുത്തി പുതിയത് ലോഞ്ച് ചെയ്യുന്നത് വരെ ,വഹാബികളുടെ നിലവിലെ ഖുർആൻ ആരുമിനി വായിച്ച് വഞ്ചിതരാകരുതെന്ന് ആപ്പീസീന്ന് അറിയിക്കുന്നു.🤣* ജീവിച്ചിരിക്കുന്ന വഹാബികളുടെ തെറ്റുകളും മറ്റും മൗലവിമാർ കൂട്ടമായി ഏറ്റെടുത്തിട്ടുണ്ടെങ്കിലും ,വഹാബികളുടെ പഴയ നിയമം വായിച്ച് വഞ്ചിതരായി മരണപ്പെട്ടവരുടെ കാര്യം ആര് ഏറ്റെടുക്കുമോ എന്തോ...❗🤭
*ഖുദ്സി*
03-07-2021