page

Sunday, 14 November 2021

ഭക്ഷിക്കാൻ പറ്റുന്ന ജീവികളും പറ്റാത്ത ജീവികളും

 ഞണ്ടിനെ ഭക്ഷിക്കൽ ഹലാലാണോ ?


മറുപടി:  വെള്ളത്തിൽ മാത്രം ജീവിക്കുന്നവ ഹലാലും വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമുമാണ് (തുഹ്ഫ 9/377-378)


ഉടുമ്പിനെ ഭക്ഷിക്കൽ ഹലാലാണോ ?


മറുപടി:  ഹലാലാണ് (തുഹ്ഫ 9/379)


.മലയണ്ണാനെ ഭക്ഷിക്കാമോ ?


മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/380)


മാനിറച്ചി ഹലാലാണോ ?


മറുപടി:  ഹലാലാണ് (തുഹ്ഫ 9/380)


കാട്ടു പൂച്ചയോ ?


മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)


കോവർ കഴുത (കഴുതയും കുതിരയും ഇണചേർന്നുണ്ടാകുന്ന സന്താനം )ഭക്ഷ്യയോഗ്യമാണോ ?


മറുപടി : അല്ല ഹറാമാണ് (തുഹ്ഫ 9/380)


കുതിരയിറച്ചി ഹലാലാണോ ?


മറുപടി:  അതെ (തുഹ്ഫ 9/380)


. കഴുതയിറച്ചി തിന്നാമോ ?


മറുപടി:  കാട്ടു കഴുതയാണെങ്കിൽ തിന്നാം നബി(സ) തിന്നിട്ടുമുണ്ട് (ബുഖാരി, മുസ്ലിം, തുഹ്ഫ 9/379)


 നാട്ടു കഴുതയോ ?


മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)


കാട്ടുപോത്ത് ഹലാലല്ലേ ?


മറുപടി: അതെ (തുഹ്ഫ 9/379)


 കുരങ്ങിനെ തിന്നാമോ ?


മറുപടി:  ഇല്ല (തുഹ്ഫ 9/380)


. കരടിയെ തിന്നാമോ ?


മറുപടി:  ഇല്ല (തുഹ്ഫ 9/380)ആന,സിംഹം,പുലി തുടങ്ങിയ പിടിമൃഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ല


. കാക്കയെ തിന്നാമോ ?


മറുപടി:  ഇല്ല (തുഹ്ഫ 9/380)


 കൊല്ലൽ സുന്നത്തായ ജീവികൾ ഏതെല്ലാമാണ് ?


മറുപടി:  പാമ്പ് ,തേൾ,പരുന്ത്,വെളുപ്പും കറുപ്പും നിറമുള്ള കാക്ക ,എലി ,ആക്രമിക്കുന്ന മുഴുവൻ പിടിമൃഗങ്ങൾ തുഹ്ഫ 9/381)


 പേനിനെ കൊല്ലുന്നതിന്റെ വിധിയെന്താണ് ?


മറുപടി:  സുന്നത്ത് (ശർവാനി 9/381)


 കൊതുകിനെ കൊല്ലുന്നതിൽ പുണ്യമാണോ ?


മറുപടി:  ഉണ്ട് സുന്നത്താണ് (ശർവാനി 9/381)


 മൂട്ട, കടന്നൽ തുടങ്ങിയ ശല്യകരെ കൊല്ലാമോ ?


മറുപടി:  കൊല്ലൽ സുന്നത്താണ് (ശർവാനി 9/381)


കരിവണ്ടിനെ കൊല്ലാമോ ?


മറുപടി:  കറാഹത്താണ് (ശർവാനി 9/381)


തത്തയെ തിന്നാമോ ?


മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 9/381)


 മയിലിന്റെ മാംസം തിന്നാമോ ?


മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)


. ഒട്ടകപക്ഷിയുടെ വിധിയെന്താണ് ?


മറുപടി:  അതിന്റെ മാംസവും മുട്ടയും ഹലാലാണ് (തുഹ്ഫ 9/381)


 കൊക്കിന്റെ കാര്യമോ ?


മറുപടി:  അതും ഹലാലാണ് (തുഹ്ഫ 9/381)


. പ്രാവിനെ തിന്നാമോ ?


മറുപടി:  അതെ ഹലാലാണ് (തുഹ്ഫ 9/382)


 വവ്വാലിനെ തിന്നാമോ ?


മറുപടി:  ഇല്ല (തുഹ്ഫ 9/382)


ഒറ്റയടിക്ക് പല്ലിയെ കൊന്നവന് പ്രത്യേകം കൂലിയുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ ?


മറുപടി:  ശരിയാണ് ഒറ്റയടിക്ക് തന്നെ പല്ലിയെ കൊന്നവന് നൂറ് കൂലി കിട്ടും രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയും മൂന്നാമത്തെ അടിക്കാണ് കൊല്ലുന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയാണ് ലഭിക്കുക എന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (തുഹ്ഫ 9/383,മുസ്ലിം)


പല്ലിയെ കൊന്നാലിത്രയും കൂലി ലഭിക്കുന്നതിലുള്ള രഹസ്യമെന്താണ് ?


മറുപടി:  ഇബ്രാഹിം നബി  (അ)യെ ശത്രുക്കൾ തീയിലിട്ടപ്പോൾ  തീ ആളിക്കത്താൻ വേണ്ടി പല്ലി ഊതിയിരുന്നു അങ്ങനെ പല്ലി വർഗം നിന്ദിക്കപ്പെട്ടതിനാലും ഇബ്രാഹിം നബിയെ ബഹുമാനിക്കാനുമാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപിച്ചത് (ശർവാനി 9/383) പല്ലി ഊതിയാൽ തീ കൂടുതൽ ആളുകയൊന്നുമില്ല പക്ഷെ ഒരു മഹാനോട് അനാദരവ് കാണിച്ചു എന്ന കാരണത്താൽ  ലോകാവസാനം വരെയുള്ള പല്ലികൾ ശപിക്കപ്പെട്ടവരായി മഹാന്മാരെ ബഹുമാനിക്കൽ ചെറിയ കാര്യമല്ല എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം


 സ്രാവ് ഹലാലാണോ ?


മറുപടി:  ഹലാലാണ് (തുഹ്ഫ 9/378)


. തവളയെ കൊല്ലാമോ ?


മറുപടി:  ഇല്ല (തുഹ്ഫ 9/378)


 തവളയെ തിന്നാമോ ?


മറുപടി:  ഇല്ല ഹറാമാണ് (തഹ്ഫ 9/378)


. ആട് പ്രസവിച്ചു പക്ഷെ കുട്ടി പട്ടിക്കുട്ടിയുടെ രൂപമാണ് എങ്കിലത് എന്ത് ചെയ്യും?


മറുപടി:  ഏതെങ്കിലും നായ ആ ആടുമായി ഇണചെർന്നിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ അത് ഹറാമും ഉറപ്പില്ലെങ്കിൽ ഹലാലുമാണ് കാരണം സൃഷ്ടിപ്പ് ചിലപ്പോൾ പതിവിന് വിപരീതമായ രൂപത്തിലും ഉണ്ടാവാറുണ്ട് എങ്കിലും അത് ഉപേക്ഷിക്കലാണ് സൂക്ഷ്മത  (തുഹ്ഫ 9/383)


 ചാണകം പോലുള്ള നജസായ വളമിട്ട് വളർത്തിയ മരത്തിലെ പഴം ,കായ,തേങ്ങ എന്നിവ ഭക്ഷിക്കാമോ ?


മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/386)


. രാപ്പാടി പക്ഷിയെ ഭക്ഷിക്കാമോ ?


മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/382)


  കിണറ്റിലെ വെള്ളത്തിൽ കിടന്ന് മത്സ്യം ചാവുകയും തുടർന്ന് വെള്ളത്തിന്ന് ദുർഗന്ധമനുഭവപ്പെടുകയും ചെയ്താൽ ആ വെള്ളം കൊണ്ട് വുളൂഹ് എടുക്കാമോ  ?


മറുപടി:  എടുക്കാം കാരണം മത്സ്യത്തിന്റെ ശവം ശുദ്ധിയുള്ളതാണ് ശുദ്ധിയുള്ള വസ്തു കലർന്ന് വെള്ളം പകർച്ചയായാലും അശുദ്ധമാവില്ല എന്നാൽ മീൻ ജീർണിച്ച് അതിന്റെ ഭാഗങ്ങൾ വെള്ളത്തിൽ കലർന്നിട്ടുണ്ടെങ്കിൽ വുളൂഹ് എടുക്കാൻ പറ്റുകയില്ല എങ്കിലും വെള്ളം മുത നജ്ജിസല്ല (ശർവാനി 9/377)


. കാഷ്ഠം പോലുള്ള നജസ് ഭക്ഷിക്കുന്ന കോഴിയെയും മറ്റും തിന്നാമോ ?


മറുപടി:  ഇറച്ചിയുടെ മണമോ രുചിയോ നിറമോ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ കറാഹത്താണ് ഇല്ലെങ്കിൽ കറാഹത്തില്ല (തുഹ്ഫ 9/379,385,386)


 അവയുടെ മുട്ടയോ ?


മറുപടി:  അതും അപ്രകാരം തന്നെ  (തുഹ്ഫ 9/386)


മത്സ്യത്തെ അറുക്കേണ്ടതുണ്ടോ?


ഉ: കൂടുതൽ സമയം കരയിൽ ജീവനോടെയിരിക്കുന്ന വലിയ മത്സ്യത്തെ അറുക്കൽ സുന്നത്താണ്. ചെറിയവയെ അറുക്കൽ കറാഹത്തുമാണ്. (തുഹ്ഫ 9/317)


പാചകം ചെയ്യുമ്പോൾ പാത്രത്തിൽ ഉണ്ടായിരുന്ന ഉറുമ്പ് ഭക്ഷണത്തിൽ വെന്തുകലർന്നുപോയി. എങ്കിൽ ആ ഭക്ഷണം കഴിക്കാമോ?


ഉ: ആരോഗ്യത്തിന് ഹാനികരമല്ല എന്ന് തോന്നുന്നെങ്കിൽ ഭക്ഷിക്കാം. (തുഹ്ഫ 9/318)


മാങ്ങ, ആപ്പിൾ എന്നിവയിൽ പുഴു ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുമോ?


ഉ: അതിൽ നിന്നു തന്നെ ജനിച്ചുണ്ടായ പുഴുവാണെങ്കിൽ അവ ഭക്ഷിക്കാം. (തുഹ്ഫ 9/318)