page

Saturday, 11 December 2021

കമ്യൂണിസ്റ്റുകളോടൊപ്പം 67ൽ CH ൻ്റെ ലീഗ് സമ്മേളനം !


  

ലീഗിന് കമ്മ്യൂണിസം ഹറാമായത് എന്നു മുതലാണ്....❓ലീഗ് ആദ്യമായി അധികാരമെന്ന ചക്കരക്കുടത്തിൽ കയ്യിട്ട് നക്കിയത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽനിന്നല്ലേ....❓


1965ൽ ജനുവരി 1ന് കോർക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ നടന്ന സമ്മേളനത്തിന്റെ നോട്ടീസാണിത് ഇതിൽ ആരൊക്കെയാണ് പങ്കെടുത്തത് എന്ന് നോക്കുക .... 


അന്ന് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത സാക്ഷാൽ കമ്മ്യൂസം അംഗീകരിക്കുന്ന #EMS. #ശങ്കരൻ #നമ്പൂതിരിയും , #സി #അച്ചുത #മേനോനും , #അരങ്ങിൽ #ശ്രീധരനും താല്‍ക്കാലിക മൂസ്ലിമായിരുന്നോ...❓അന്ന് ബാഫഖി തങ്ങളും,സി.എച്ചും കമ്മ്യൂണിസത്തെ ലീഗിനൊപ്പം ചേർത്തിയത് ഇസ്ലാമിനെ നശിപ്പിക്കാനോ അതോ ഇസ്ലാമിനെ സംരക്ഷിക്കാനോ....❓അന്നത്തെ ഒത്തുചേരലിൽ ബാഫഖി തങ്ങളും സി എച്ചും നക്കാപ്പിച്ചക്കുവേണ്ടി ഇസ്ലാമിനെ കമ്മ്യൂണിസത്തിന്റെ ആലയിൽകെട്ടി എന്നാണോ നിങ്ങളുടെ വാദം...❓ആ ഐക്യപ്പെടൽകൊണ്ട് സമുദായത്തിന് സംഭവിച്ചത് നേട്ടമോ കോട്ടമോ....❓അന്ന് ബിഫഖി തങ്ങളും സി.എച്ചും മുസ്ലിം സമുദായത്തെ വഞ്ചിച്ഛൂ എന്നാണോ നിങ്ങൾ ഇപ്പോൾ പറയുന്നത്.....❓

Wednesday, 8 December 2021

വഹാബികൾ പൊളിച്ച മഖ്ബറകൾ








 






















വഹാബികൾ സ്വഹാബിയുടെ
ജാറം പൊളിച്ച ചരിത്രം....




Monday, 6 December 2021

ലീഗില്ലായിരുന്നെങ്കിൽ ?

 *ലീഗില്ലായിയിരുന്നെങ്കിൽ*


ലീഗില്ലായിയിരുന്നെങ്കിൽ 

കേരളത്തിൽ വഹാബികൾക്ക് ഇന്നുള്ളതിൻ്റെ പത്തിലൊരംശം പോലും വളർച്ച കൈവരില്ലായിരുന്നു. കേരളത്തിൽ വഹാബിസം എന്നേ ശ്വാസം മുട്ടി ചാവുമായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ കേരളീയ മുസ്ലിം സമൂഹത്തിൻ്റെ വൈജ്ഞാനിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് ഇപ്പോഴുള്ളതിനേക്കാൾ വേഗത കൈവരുമായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ കേരളത്തിലെ സുന്നി സമൂഹത്തിനിടയിൽ 

ഒരു പിളർപ്പുമുണ്ടാകില്ലായിരുന്നു.

 ലീഗില്ലായിരുന്നെങ്കിൽ പണ്ഡിതന്മാരെയും 

സയ്യിദന്മാരെയും തെറി പറയുകയും കോലം കത്തിക്കുകയും ചെയ്യുന്ന ഒരു മുസ്ലിം തലമുറ ഉണ്ടാവില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ കേരളത്തിൽ സുന്നികളുടെ  പള്ളികളും വഖ്ഫ് സ്വത്തുക്കളും ഒരു തരി മണ്ണ് പോലും വഹാബികൾ പിടിച്ചടക്കില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ കേരളത്തിലെ മുഴുവൻ സയ്യിദന്മാർക്കും 

ആലിമീങ്ങൾക്കും അർഹിച്ച ആദരവ് ലഭിക്കുമായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ 

കേരളത്തിലെ ഒരൊറ്റ മുസ്ലിം പള്ളികളും പൂട്ടേണ്ടി വരില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ 

ഒരു ഡസനോളം സുന്നികൾ ക്രൂരമായി കൊല ചെയ്യപ്പെടില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ 

ശംസുൽ ഉലമയെ 

പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് 

പുറത്താക്കപ്പെടുകയോ ആ മഹാമനീഷിയുടെ 

കോലം തെരുവിൽ കത്തിക്കപ്പെടുകയോ ചെയ്യില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ 

ഉമർ ബാഫഖി തങ്ങൾ പന്നിയിറച്ചി കഴിക്കുന്ന കാർട്ടൂൺ ചിത്രീകരിക്കപ്പെടില്ലായിരുന്നു.


ലീഗില്ലായിരുന്നെങ്കിൽ, ലീഗിന് ദാസ്യപ്പണി ചെയ്യുന്നവർ സമസ്തയിൽ കയറിപ്പറ്റിയിട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ സുന്നികൾ എന്നോ ഐക്യപ്പെടുമായിരുന്നു.


ഒറ്റവാക്കിൽ പറഞ്ഞാൽ ലീഗില്ലായിരുന്നെങ്കിൽ കേരളീയ മുസ്ലിം പൈതൃകവും ഇസ്ലാമിക സംസ്കൃതിയും നവോത്ഥാന മുന്നേറ്റങ്ങളും അതുവഴി വിശ്വാസി സമൂഹവും പതിന്മടങ്ങ് ഇസ്സത്തിലാകുമായിരുന്നു.


✒️ pkh ahsani

♾️♾️♾️♾️♾️♾️♾️♾️♾️