page

Thursday, 3 February 2022

റജബിൽ നോമ്പനുഷ്ടിക്കലും വഹാബീ മണ്ടത്തരങ്ങളും !

*റജബിൽ നോമ്പനുഷ്ടിക്കൽ  പുണ്യമില്ല എന്ന് പറഞ്ഞുകൊണ്ട് വഹാബിപുരോഹിതന്മാർ ഊരു ചുറ്റുന്നത് കാണാംഎന്താണ് യഥാർത്ഥ്യം?


റജബിൽ നോമ്പനുഷ്ടിക്കൽ  പുണ്യമില്ലന്ന്

ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി ( റ ) അടക്കമുള്ള പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടെന്ന് ചില വഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നു യഥാർത്ഥ്യം എന്ത്?


മറുപടി


ലോക പണ്ഡിത മഹത്തുക്കൾ എന്താണ് പറയുന്നത് എന്ന് പരിശോധിക്കാം 


ഇമാം നവവി( റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു നോമ്പനുഷ്ടിക്കൽ പുണ്യമുള്ള മാസങ്ങളിൽ പെട്ടതാണ് യുദ്ധം ഹറാമായ മാസങ്ങൾ അവ ദുൽഖഅ്ദ് ദുൽഹിജ്ജ മുഹറം റജബ് ഇവയാണ് المجموع  6/439 :


من أقوال الشافعية:

قال الإمام النووي في المجموع 6/439 :


(قال أصحابنا : ومن الصوم المستحب صوم الأشهر الحرم , وهي ذو القعدة وذو الحجة والمحرم ورجب , وأفضلها المحرم , قال الروياني في البحر : أفضلها رجب , وهذا غلط ; لحديث أبي هريرة الذي سنذكره إن شاء الله تعالى { أفضل الصوم بعد رمضان شهر الله المحرم ) اهـ


ഷാഫിഈ മദ്ഹബിലെ ലോകപ്രശസ്ത പണ്ഡിതർ ശൈഖു ഇസ്ലാം സകരിയ്യൽ അൻസ്വാരി  (റ) പറയുന്നു റമളാനിന് ശേഷം നോമ്പനുഷ്ടിക്കാൻ ഏറ്റവും ഉത്തമ മാസം യുദ്ധം ഹറാമാക്കിയ മാസങ്ങളാണ് ദുൽഖഅ്ദ ദുൽഹിജ്ജ മുഹർറം റജബ് ഇവയിൽ ഏറ്റവും ശ്രേഷ്ഠം മുഹറം ആണ് അതിനുശേഷം  റജബ് ആണ് എന്നാണ് വ്യക്തമാകുന്നത്


(അസ്നൽ മത്വാലിബ് 433 :/1)


وقال شيخ الإسلام زكريا الأنصاري في أسنى المطالب 1/433 :


( وأفضل الأشهر للصوم ) بعد رمضان الأشهر ( الحرم ) ذو القعدة وذو الحجة والمحرم ورجب ...

( وأفضلها المحرم ) لخبر مسلم { أفضل الصوم بعد رمضان شهر الله المحرم } ( ثم باقيها ) وظاهره استواء البقية والظاهر تقديم رجب خروجا من خلاف من فضله على الأشهر الحرم ) اهـ

പഹാശിയത്തുറംലിയുടെ വാചകം കാണുക

وفي حاشية الرملي عليه :


( قوله وأفضلها المحرم ) وقع في الروضة نقلا عن البحر أن أفضل الحرم رجب واعترض بأن الذي في البحر أنه أفضلها بعد المحرم ( قوله ثم باقيها ) قال شيخنا والحاصل أنه يقدم المحرم ثم رجب ويتجه أن يقال ثم الحجة ثم القعدة وبعد ذلك شعبان كاتبه ( قوله والظاهر تقديم رجب ) أشار إلى تصحيحه ) اهـ



ഇബ്ന് ഹജർ( റ ) ഫതാവയിൽ  പറയുന്നു

وفي فتاوى ابن حجر 2/53 :


( ... وأما استمرار هذا الفقيه على نهي الناس عن صوم رجب فهو جهل منه وجزاف على هذه الشريعة المطهرة فإن لم يرجع عن ذلك وإلا وجب على حكام الشريعة المطهرة زجره وتعزيره التعزير البليغ المانع له ولأمثالهمن المجازفة في دين الله تعالى 


റജബ് നോമ്പ് അനുഷ്ഠിക്കൽ

ജനങ്ങളെ തൊട്ട് നിരോധിക്കുന്ന ഒരു പണ്ഡിതൻ ഉണ്ട് അയാളുടെ വിവരക്കേടാണത്

ഈ പരിശുദ്ധമായ ശരീഅത്തിനെ പേരിലുള്ള അതിക്രമവുമാണ് അതിൽനിന്നും അയാൾ മടങ്ങുന്നില്ലെങ്കിൽ ശരീരത്തിലെ ഭരണാധികാരികൾ അയാളെ അതിൽനിന്നും  തടയുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യേണ്ടതാണ്.


റിപ്പോർട്ട് ചെയ്യാൻ പാടില്ലാത്ത കള്ളമായ ഒരു ഹദീസ് കണ്ട്അയാൾ   വിവരമില്ലാതെ വഞ്ചിതനായതാണ്,


( യഥാർത്ഥത്തിൽ റജബ് നോമ്പിനെ മഹത്വപ്പെടുത്തുന്ന സ്വീകാര്യമായ ഹദീസ് തന്നെയുണ്ട്  അത് പിന്നീട് വരും ) 


ഇത് ഇമാം ഇബനു സ്വലാഹ് (റ )തന്നെ

വിവരണം നൽകിയിട്ടുണ്ട് 


റജബ് നോമ്പിനെ തടയുന്ന ചിലരുടെ റിപ്പോർട്ടുകളെപ്പറ്റിയും അതിൻറെ മഹത്വത്തെ പറ്റിയും  അതിലെ മുഴുവൻ ദിവസങ്ങളും നോമ്പനുഷ്ഠിക്കൽ നേർച്ചയാക്കുന്ന അതിനെപ്പറ്റിയും ഇമാം ഇബ്ന് അബ്ദുസ്സലാം (റ)  എന്നവരോട്  ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ ഫത്വവാ ഇതിനോട് യോജിച്ചു ട്ടുണ്ട് മറുപടിയിൽ അദ്ദേഹം പറഞ്ഞു റജബ് മുഴുവനും നോമ്പനുഷ്ടിക്കാൻ നേർച്ചയാക്കുന്നത് പുണ്യമാണ് നേർച്ചയാക്കിയാൽ അത് വീട്ടിൽ നിർബന്ധവും അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതുമാണ്


അതിനെ വിരോധിക്കുന്നത് ശരീഅത്തിന്റെ നിയമങ്ങളുടെ തെളിവ് അറിയാത്തവരാണ്


കറാഹത്ത് ആക്കപ്പെടുന്ന രൂപത്തിലേക്ക് ആ നോമ്പ് പ്രവേശിക്കുന്നതാണെന്ന്

ശരീഅത്തിന് ക്രോഡീകരിച്ച മഹത്തുക്കളായ പണ്ഡിതന്മാർ ഒരാളും പറഞ്ഞിട്ടില്ല.

മറിച്ച് റജബ് മുഴുവനും

നോമ്പ്   അനുഷ്ടിക്കൽ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പുണ്യകർമ്മമാണ് 



وكأن هذا الجاهل يغتر بما روي من أن جهنم تسعر منالحول إلى الحول لصوام رجب وما درى هذا الجاهل المغرور أن هذا حديث باطل كذب لا تحل روايته كما ذكره الشيخ أبو عمرو بن الصلاح وناهيك به حفظا للسنة وجلالة في العلوم


ويوافقه إفتاء العز بن عبد السلام فإنه سئل عما نقل عن بعض المحدثين من منع صوم رجب وتعظيم حرمته وهل يصح نذر صوم جميعه فقال في جوابه :


نَذْرُ صومه صحيح لازم يتقرب إلى الله تعالى بمثله والذي نهى عن صومه جاهل بمأخذ أحكام الشرع وكيف يكون منهيا عنه مع أن العلماء الذين دونوا الشريعة لم يذكر أحد منهم اندراجه فيما يكره صومه بل يكون صومه قربة إلى الله تعالى ...


റജബ് നോമ്പിനെ തൊട്ട്  ജനങ്ങളെ തടയുന്നതിനെരെ

വിവരമില്ലാത്ത ആ വ്യക്തിയെ ഉൾകൊള്ളിക്കുന്ന  നിലക്കുള്ള ഇബ്ന് അബ്ദുസ്സലാം ഇമാമിൻറെ (റ ) വാചകത്തെ ഒന്നു നീ ചിന്തിച്ചുനോക്കൂ 


പറയപ്പെടാൻ മാത്രം ഒരു വിലയുമില്ലാത്ത വളരെ നിസ്സാരമായ ആ വ്യക്തി മഹാനായ ഇബ്അബ്ദുസ്സലാം (റ) യുടെ വാചകത്തിൽ കരുതപ്പെടാൻ പോലും അർഹതയില്ലാത്തവനാണ് '


മറിച്ച് ഇവരെ സ്ഥലം ഉദ്ദേശിച്ചത് വിജ്ഞാനത്തിലേക്ക് ചേർക്കപ്പെടുന്ന ചിലർ അവരുടെ ഗ്രാഹ്യം അശ്രദ്ധമാവുകയും പേന മുൻ കടക്കുകയും ചെയ്ത  ചിലരെയാണ്  അബ്ദുസ്സലാമും ( റ) വും മറ്റും ഉദ്ദേശിച്ചിട്ടുള്ളത്


فتأمل كلام هذا الإمام تجده مطابقا لهذا الجاهل الذي ينهى أهل ناحيتكم عن صوم رجب ومنطبقا عليه على أن هذا أحقر من أن يذكر فلا يقصد بمثل كلام ابن عبد السلام ; لأنه إنما عنى بذلك بعض المنسوبين إلى العلم ممن زل قلمه وطغى فهمه فقصد هو وابن الصلاح الرد عليه وأشار إلى أنه يكفي في فضل صوم رجب ما ورد من الأحاديث الدالة على فضل مطلق الصوم وخصوصه في الأشهر الحرم . (.. ഫതാവൽ കുബ്റാ)

اهـ 


മുഗ്നിയിൽ ഇമാം ശിർബിനിയും( റ )റജബ് അടക്കമുള്ള പരിശുദ്ധ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നതിനെ മഹത്വങ്ങൾ വിവരിക്കുന്നു മുഗ്നി 2 /187


وفي مغني المحتاج 2/187 :


(أفضل الشهور للصوم بعد رمضان الأشهر الحرم , وأفضلها المحرم لخبر مسلم { أفضل الصوم بعد رمضان شهر الله المحرم ثم رجب } خروجا من خلاف من فضله على الأشهر الحرم ثم باقيها ثم شعبان ) اهـ


  ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ നിഹായയിൽ 

211/3

മുഹറം മാസത്തിൽ നോമ്പനുഷ്ടിക്കൽ പുണ്യമാണെന്ന് വിവരിക്കുന്നത് കാണുക


وفي نهاية المحتاج 3/211 :


( اعلم أن أفضل الشهور للصوم بعد رمضان الأشهر الحرم وأفضلها المحرم ثم رجب خروجا من خلاف من فضله على الأشهر الحرم ثم باقيها وظاهره الاستواء ثم شعبان ) اهـ


ഹനഫി മദ്ഹബിലെ ഗ്രന്ഥങ്ങൾ പറയുന്നത് കാണുക 


പുണ്യകർമ്മങ്ങളിൽ പെട്ടതാണ് പെട്ടതാണ് ഒന്ന് മുഹറം രണ്ട് റജബ് നോമ്പ്     അൽ ഫതാവൽ ഹിന്ദിയ്യ 1/202


من أقوال الحنفية :

في الفتاوي الهندية 1/202 :


( المرغوبات من الصيام أنواع ) أولها صوم المحرم والثاني صوم رجب والثالث صوم شعبان وصوم عاشوراء ) اهـ


മാലികി മദ്ഹബിലെ ഗ്രന്ഥങ്ങൾ കാണുക ശറഹുൽ ഖർശി യിൽ  പറയുന്നു


സുന്നത്തുള്ള നോമ്പുകളിൽ പെട്ടതാണ് മുഹർറം റജബ് ശഅബാൻ


ശറഹുൽ ഖർശി241 / 2


من أقوال المالكية:

في شرح الخرشي على خليل 2/241 وهو يعدد الصوم المستحب :


(والمحرم ورجب وشعبان ) يعني : أنه يستحب صوم شهر المحرم وهو أول الشهور الحرم , ورجب وهو الشهر الفرد عن الأشهر الحرم ) اهـ


ഹാശിയത്തു അലൻഖലീൽ  പറയുന്നു റജബ് നോമ്പും മറ്റു മഹത്വമുള്ള നാല് മാസത്തെ നോമ്പും പുണ്യമുള്ളതാണ്

وفي الحاشية عليه : ( قوله : ورجب ) , بل يندب صوم بقية الحرم الأربعة وأفضلها المحرم فرجب فذو القعدة فالحجة ) اهـ


മുഖദ്ധിമ ഇബ്ന് അബീസൈദിൽ പറയുന്നു


ആശുറാഅ് റജബ് ശഅബാൻ അറഫാദിനം തുടങ്ങി നോമ്പുകൾ പുണ്യമുള്ളതാണ്

മുഖദ്ധിമ ഇബ്ന് അബീസൈദിൽ272/2


وفي مقدمة ابن أبي زيد مع اشرح لفواكه الدواني 2/ 272 :


( التنفل بالصوم مرغب فيه وكذلك , صوم يوم عاشوراء ورجب وشعبان ويوم عرفة والتروية وصوم يوم عرفة لغير الحاج أفضل منه للحاج .) اهـ


ശറഹുൽ ഫവാഖിഹിൽ പറയുന്നു. റജബ് മാസം നോമ്പ് പ്രേരണയുള്ള മാസത്തിൽ പെട്ടതാണ്

ശറഹുൽഫവാഖിഹ്


وفي شرح الفواكه عليه : ( من المرغب في صومه شهر ( رجب ) اهـ


കിഫായത്തു ത്വാലിബ് പറയുന്നു റജബ് മാസം നോമ്പ് അനുഷ്ഠിക്കൽ പുണ്യമുള്ളതാണ്


കിഫായത്തു ത്യാലിബ്

407 :/2

وفي كفاية الطالب الرباني 2/407 :


( و ) كذلك صوم شهر ( رجب ) مرغب فيه ) اهـ


ഹാശിയത്തുൽ അദ്വിയിലും പറയുന്നു


وفي حاشية العدوي عليه :


[ قوله : رجب ] سمي رجبا من الترجيب وهو التعظيم ... تنبيه : ظاهر كلامه أن ثواب صومه يفضل ثواب صوم غيره , ولو من باقي الحرم إذ لو لم يكن كذلك لم يكن لذكره دون باقيها وجه وليس كذلك كما أشار له الشيخ زروق بل ورد أن صوم المحرم أفضل من صوم رجب , أو غيره من الحرم عج ) اهـ


ഷറഹുദ്ദർദീറിലും 

513/1 പറയുന്നു -

وفي شرح الدردير على خليل 1/513 :


( و ) ندب صوم ( المحرم ورجب وشعبان ) وكذا بقية الحرم الأربعة وأفضلها المحرم فرجب فذو القعدةوالحجة ) اهـ


എന്നാൽ ഹനഫി മദ്ഹബിലെ പണ്ഡിതന്മാർ റജബിൽ മുഴുവനും നോമ്പനുഷ്ഠിക്കുമ്പോൾ ചില നിബന്ധനകൾ പറയുന്നുണ്ട്  അത് ഇങ്ങനെയാണ് റജബ് മാസത്തിലെ ഏതെങ്കിലുമൊരു ദിവസം നോമ്പ് ഉപേക്ഷിക്കേണ്ടതാണ് ബാക്കി എല്ലാ ദിവസവും മാസം മുഴുവനും നോമ്പനുഷ്ടിക്കാവുന്നതാണ് ഇനി ഏതെങ്കിലും ഒരു ദിവസം നോമ്പ് ഉപേക്ഷിച്ചിട്ടില്ല എങ്കിൽ അവൻ റജബല്ലാത്ത മറ്റു ഏതെങ്കിലും ഒരു മാസം 

വർഷത്തിനുള്ളിൽ നോമ്പ്അനുഷ്ഠിക്കേണ്ടതാണ്


ഇവരും റജബിലെ നോമ്പ് ഒരിക്കലും സുന്നത്തില്ല എന്ന് പറയുന്നില്ല മറിച്ച് മറ്റു മാസങ്ങളിൽ നോമ്പനുഷ്ഠിക്കും എന്ന് പറഞ്ഞിട്ടുണ്ട് ഈ വാചകം ഉദ്ധരിച്ചുകൊണ്ട് 


റജബിൽ നോമ്പനുഷ്ടിക്കൽ കറാഹത്താണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് എന്ന് വഹാബി മൗലവിമാർ തെറ്റിദ്ധരിപ്പിക്കുകയാണ്.


യഥാർത്ഥത്തിൽ ഇതിൽ പറഞ്ഞത് മറ്റു മാസങ്ങളിൽ ഏതെങ്കിലും ഒരു മാസമെങ്കിലും നോമ്പനുഷ്ഠിക്കാതെ റജബ് മുഴുവനും നോമ്പനുഷ്ഠിക്കുന്നു എന്നാൽ അത് കറാഹത് വരുന്നതാണ് മറ്റു മാസങ്ങളിൽ നിന്നും ഏതെങ്കിലും ഒരു മാസമെങ്കിലും ഇതുപോലെ നോമ്പനുഷ്ഠിക്കുകയോ അല്ലെങ്കിൽ റജബിലെ ഒരു ദിവസമെങ്കിലും നോമ്പ് ഉപേക്ഷിക്കുകയോ ചെയ്തു കൊണ്ടായിരിക്കണം റജബിൽ നോമ്പ് അനുഷ്ടിക്കുന്നത് എന്ന ആശയമാണ് 


ഇബ്ന് ഖുദാമ  (റ ) മുഗ്നിയിൽ പറയുന്നത് കാണുക


റജബിൽ മാത്രം (മറ്റു മാസങ്ങളിൽ തോൽക്കാതെ) നോമ്പനുഷ്ടിക്കൽ കറാഹത്താണ് 'നോമ്പനുഷ്ടിക്കുക യാണെങ്കിൽ റജബ് മുഴുവനും നോമ്പനുഷ്ടിക്കാത്ത വിധത്തിൽ ഒരു ദിവസമോ അതിൽ കൂടുതലോ ദിവസം നോമ്പ് ഉപേക്ഷിക്കേണ്ടതാണ് എന്ന് ഇമാം അഹ്മദ് പറഞ്ഞിട്ടുണ്ട്.


അപ്രകാരം 

ഇമാം അഹ്മദ്( റ)പറയുന്നു വർഷത്തിൽ ഏതങ്കിലും ഒരു മാസം  നോമ്പനുഷ്ടിക്കുകയാണങ്കിൽ റജബ് മുഴുവനും നോമ്പ്അനുഷ്ഠിക്കാവുന്നതാണ്.


വർഷത്തിൽ ഏതങ്കിലും ഒരു മാസം  

നോമ്പനുഷ്ടിച്ചിട്ടില്ലെങ്കിൽ റജബ് മുഴുവനും തുടർച്ചയായ നോക്കാതെ ഒരു ദിവസമെങ്കിലും നോമ്പ് മുറിക്കേണ്ടത്


മുഗ്നി ഇബ്ന് ഖുദാമ. 3/53


من أقوال الحنابلة :

قال ابن قدامة في المغني 3/53 فصل :


ويكره إفراد رجب بالصوم . قال أحمد : وإن صامه رجل , أفطر فيه يوما أو أياما , بقدر ما لا يصومه كله ... قال أحمد : من كان يصوم السنة صامه , وإلا فلا يصومه متواليا , يفطر فيه ولا يشبهه برمضان ) اهـ


ഈ വിഷയം ഇബ്ന് മുഫ്ലിഹിന്റെ ഫുറൂഇലും   3/118)പറഞ്ഞിട്ടുണ്ട് ഈ നിബന്ധനകൾ പാലിക്കാത്ത റജബിൽ നോമ്പനുഷ്ഠിക്കുന്ന വരെയാണ് ഉമർ (റ ) അടിക്കുകയുണ്ടായത് അൽഫുറൂഉ 3/118


وفي الفروع لابن مفلح 3/118 : فصل : يكره إفراد رجب بالصوم

نقل حنبل : يكره , ورواه عن عمر وابنه وأبي بكرة , قالأحمد : يروى فيه عن عمر أنه كان يضرب على صومه , وابن عباس قال : يصومه إلا يوما أو أياما ...

وتزول الكراهة بالفطر أو بصوم شهر آخر من السنة , قال صاحب المحرر : وإن لم يله . قال شيخنا : من نذر صومه كل سنة أفطر بعضه وقضاه . وفي الكفارة الخلاف , قال : ومن صامه معتقدا أنه أفضل من غيره من الأشهر أثم وعزر , وحمل عليه فعل عمر . وقال أيضا : في تحريم إفراده وجهان , ولعله أخذه من كراهة أحمد .وفي فتاوى ابن الصلاح الشافعي : لم يؤثمه أحد من العلماء فيما نعلمه .

ولا يكره إفراد شهر غير رجب , قال صاحب المحرر : لا نعلم فيه خلافا للأخبار , منها أنه { كان عليه السلاميصوم شعبان ورمضان } , وأن معناه : أحيانا . ولم يداوم كاملا على غير رمضان .

ولم يذكر الأكثر استحباب صومه رجب وشعبان , واستحبه في الإرشاد . وقال شيخنا : في مذهب أحمد وغيره نزاع , قيل : يستحب , وقيل : يكره , فيفطر ناذرهما بعض رجب .) اهـ


وفي الفروع أيضا 3/120 :


قال ابن الجوزي في كتاب أسباب الهداية :


( يستحب صوم الأشهر الحرم وشعبان كله , وهو ظاهر ما ذكره صاحب المحرر في الأشهر الحرم , وقد روى أحمد وأبو داود وغيرهما من رواية مجيبة الباهلي ولا يعرف { عن رجل من باهلة أنه عليه السلام أمره بصوم الأشهر الحرم  اهـ



ഇതേ വിഷയം മർദാവി ( റ) ഇൻസാഫിലും346/3 പറഞ്ഞിട്ടുണ്ട്

وقال المرداوي في الإنصاف 3/346 :


(ويكره إفراد رجب بالصوم ) . هذا المذهب , وعليه الأصحاب , وقطع به كثير منهم . وهو من مفردات المذهب , وحكي الشيخ تقي الدين في تحريم إفراده وجهين . قال في الفروع : ولعله أخذه من كراهة أحمد .

تنبيه : مفهوم كلام المصنف : أنه لا يكره إفراد غير رجب بالصوم . وهو صحيح لا نزاع فيه . قال المجد : لا نعلم فيه خلافا .


فائدتان . إحداهما :


تزول الكراهة بالفطر من رجب , ولو يوما , أو بصوم شهر آخر من السنة . قال في المجد : وإن لم يله .

الثانية :


قال في الفروع : لم يذكر أكثر الأصحاب استحباب صوم رجب وشعبان . واستحسنه ابن أبي موسى في الإرشاد .

قال ابن الجوزي في كتاب أسباب الهداية : يستحب صوم الأشهر الحرم وشعبان كله , وهو ظاهر ما ذكره المجد في الأشهر الحرم , وجزم به في المستوعب ,


وقال : آكد شعبان يوم النصف , واستحب الآجري صوم شعبان , ولم يذكر غيره , وقال الشيخ تقي الدين : في مذهب أحمد وغيره نزاع . قيل : يستحب صوم رجب وشعبان , وقيل : يكره . يفطر ناذرهما بعض رجب .) اهـ

കിശാഫുൽഖിനാഇലും പറയുന്നു

وفي كشاف القناع 2/340 :


( ويكره إفراد رجب بالصوم ...( وتزول الكراهة بفطرهفيه ولو يوما أو بصومه شهرا آخر من السنة قال المجد : وإن لم يله ) أي : يلي الشهر الآخر رجب .


( ولا يكره إفراد شهر غيره ) أي : غير رجب بالصوم قال في المبدع : اتفاقا ; لأنه صلى الله عليه وسلم { كان يصوم شعبان ورمضان } والمراد أحيانا ولم يداوم كاملا على غير رمضان فدل على أنه لا يستحب صوم رجب وشعبان في قول الأكثر , واستحبه في الإرشاد ) اهـ


ഇബ്നു തൈമിയ്യയും പറയുന്നു റജബ് മാസം മാത്രം നോമ്പനുഷ്ടിക്കൽ അതിൽ ഒരു ദിവസമെങ്കിലും നോമ്പ് ഉപേക്ഷിച്ചാൽ കറാഹത്ത് വരുകയില്ല


മുസ്നദിലും മറ്റും നബിസല്ലല്ലാഹു അലൈഹിവസല്ലമയിൽനിന്ന്  വന്ന ഒരു ഹദീസുണ്ട്  യുദ്ധം ഹറാമായ മാസങ്ങൾ നോമ്പനുഷ്ടിക്കാൻ നബിസല്ലല്ലാഹു മതങ്ങൾ കല്പിച്ചു '

റജബ് ദുൽഹിജ്ജ മുഹറം ദുൽഖഅദ് എന്നിവയാണ് അതുകൊണ്ട് നാല് മാസവും നോമ്പിന്റെ മാസമാണ് റജബിൽ മാത്രമേ ഉള്ളൂ എന്ന വാദം ശരിയല്ല


അൽഫത്വാഇബ്ന് തൈമിയ്യ 479/2


وفي الفتاوى الكبرى لابن تيمية 2/479 :


( وأما صوم رجب بخصوصه , فأحاديثه كلها ضعيفة , بل موضوعة , لا يعتمد أهل العلم على شيء منها , وليست من الضعيف الذي يروى في الفضائل , بل عامتها من الموضوعات المكذوبات ...

فمتى أفطر بعضا لم يكره صوم البعض . وفي المسند وغيره : حديث { عن النبي صلى الله عليه وسلم أنه أمر بصوم الأشهر الحرم , وهي : رجب , وذو القعدة , وذو الحجة , والمحرم } . فهذا في صوم الأربعة جميعا , لا من يخصص رجبا ) اهـ


ഇബ്ന് ഹജർ( റ ) വിന്റെ ഫതാവയുടെ ചിലഭാഗങ്ങൾ താഴെ നൽകുന്നു


أولا : أدلة الجمهور :

دليل الجمهور الخبر والأثر 

أما الخبر فأحاديث ومنها :

1-الأحاديث الواردة في فضل الصوم مطلقا :

قال ابن حجر كما في الفتاوى الفقهية الكبرى 2/53ويوافقه إفتاء العز بن عبد السلام فإنه سئل عما نقل عن بعض المحدثين من منع صوم رجب وتعظيم حرمته وهل يصح نذر صوم جميعه فقال في جوابه :

نذر صومه صحيح لازم يتقرب إلى الله تعالى بمثله والذي نهى عن صومه جاهل بمأخذ أحكام الشرع وكيف يكون منهيا عنه مع أن العلماء الذين دونوا الشريعة لم يذكر أحد منهم اندراجه فيما يكره صومه بل يكون صومه قربة إلى الله تعالى لما جاء في الأحاديث الصحيحة من الترغيب في الصوم مثل : 

قوله صلى الله عليه وسلم { يقول الله كل عمل ابن آدم له إلا الصوم } وقوله صلى الله عليه وسلم { لخلوف فم الصائم أطيب عند الله من ريح المسك } وقوله {


إن أفضل الصيام صيام أخي داود كان يصوم يوما ويفطر يوما } وكان داود يصوم من غير تقييد بما عدا رجبا من الشهور ) اهـ


വഹാബികളുടെ നേതാവ് ശൗക്കാനിതന്നെ പറയുന്നു'

റജബിലെ നോമ്പ് പുണ്യമാണെന്ന് അറിയിക്കുന്ന വ്യാപകമായ റിപ്പോർട്ടുകളും പ്രത്യേകമായ റിപ്പോർട്ടുകളും വന്നിട്ടുണ്ട് -


വ്യാപകമായ റിപ്പോർട്ടുകൾ യുദ്ധം ഹറാമായ മാസങ്ങൾ നോമ്പനുഷ്ഠിക്കൽ പ്രേരിപ്പിക്കുന്നത് ഹദീസുകളാണ് '

റജബ് മാസം പരിശുദ്ധമായ ആ മാസങ്ങളിൽ പെട്ടതാണെന്ന് ഏകോപിച്ചതാണ് 

ഇജ്മാഅ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്


നോമ്പനുഷ്ഠിക്കൽ

നിരുപാധികം

പുണ്യമാണെന്ന് അറിയിക്കുന്ന   ഹദീസും ഇതിന് തെളിവാണ്


നൈലുൽ ഔത്വാർ 291/4


وقال الشوكاني في نيل الأوطار 4/291 :


( وقد ورد ما يدل على مشروعية صومه على العموم والخصوص : أما العموم : فالأحاديث الواردة في الترغيب في صوم الأشهر الحرم وهو منها بالإجماع . وكذلك الأحاديث الواردة في مشروعية مطلق الصوم ... ) اهـ   


 

' സുനനു അബൂദാവൂദിൽ ഇങ്ങനെ കാണാം   ബാഹിലി എന്നവർ നബിസല്ലല്ലാഹു വസല്ലമയുടെ അരികിൽ വന്നപ്പോൾ അവർ  ക്ഷീണിതരായി കണ്ടു അപ്പോൾ നബി പറഞ്ഞു പരിശുദ്ധമായ മാസങ്ങൾ നിന്ന് നീ നോമ്പനുഷ്ഠിക്കുക നീ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക നബിസല്ലല്ലാഹു ആവർത്തിച്ചു പറഞ്ഞു

  സുനനുഅബൂദാവൂദ് 

322/2

2-الأحاديث التي فيها الصوم في الأشهر الحرم :

ومنها حديث مجيبة الباهلية : ففي سنن أبي داود 2/322


عن مجيبة الباهلية عن أبيها أو عمها أنه : أتى رسول الله صلى الله عليه وسلم ثم انطلق فأتاه بعد سنة وقد تغيرت حالته وهيئته فقال يا رسول الله أما تعرفني

قال ومن أنت قال أنا الباهلي الذي جئتك عام الأول قال فما غيرك وقد كنت حسن الهيئة قال ما أكلت طعاما إلا بليل منذ فارقتك فقال رسول الله صلى الله عليه وسلم لم عذبت نفسك ثم قال صم شهر الصبر ويوما من كل شهر قال زدني فإن بي قوة قال صم يومين قال زدني قال صم ثلاثة أيام قال زدني قال صم من الحرم واترك صم من الحرم واترك صم من الحرم واترك وقال بأصابعه الثلاثة فضمها ثم أرسلها ) اهـ


ഇബ്നുമാജയുടെ റിപ്പോർട്ട് ഇങ്ങനെയാണ് പരിശുദ്ധമായ മാസങ്ങളിൽ നീ നോമ്പനുഷ്ഠിക്കുക


സുനനു ഇബ്നു മാജ 554 (1


ورواه ابن ماجه ولفظه 1/554 :


عن أبي مجيبة الباهلي عن أبيه أو عن عمه قال : أتيت النبي صلى الله عليه وسلم فقلت يا نبي الله أنا الرجل الذي أتيتك عام الأول قال فمالي أرى جسمك ناحلا قال يا رسول الله ما أكلت طعاما بالنهار ما أكلته إلا بالليل قال من أمرك أن تعذب نفسك قلت يا رسول الله إني أقوى قال صم شهر الصبر ويوما بعده قلت إني أقوى قال صم شهر الصبر ويومين بعده قلت إني أقوى قال صم شهر الصبر وثلاثة أيام بعده وصم أشهر الحرم ) اهـ


ഇത് വിവരിച്ച ഇമാം നവവി (റ) പറയുന്നു


പരിശുദ്ധമായ മാസങ്ങളിൽ നോമ്പനുഷ്ഠിക്കും ഉപേക്ഷിക്കാനും നബി സല്ലല്ലാഹു അലൈവസല്ലം  ആദ്യത്തെ ഹദീസിൽ കൽപ്പിച്ചത് അദ്ദേഹത്തിന് നോമ്പ് വർദ്ധിപ്പിക്കൽ പ്രയാസമായതുകൊണ്ടാണ് പ്രയാസം ഇല്ലാത്തവർ മാസം മുഴുവനും നോമ്പനുഷ്ടിക്കൽ പുണ്യമാണ്


ശറഹുൽ മുഹദ്ദബ് 6/ 439

قال الإمام النووي في المجموع 6/439 :


قوله صلى الله عليه وسلم :


(صم من الحرم واترك  إنما أمره بالترك ; لأنه كان يشق عليه إكثار الصوم كما ذكره في أول الحديث . فأما من لم يشق عليه فصوم جميعها فضيلة . ) اهـ


ശൈഖുൽ ഇസ്ലാം സകരിയൽ അൻസാരി (റ) പറയുന്നു അദ്ദേഹത്തോട് നോമ്പ് ഉപേക്ഷിക്കാൻ കൽപ്പിച്ചത് നോമ്പ് വർദ്ധിപ്പിക്കൽ അദ്ദേഹത്തിന് പ്രയാസമായതുകൊണ്ടാണ് അത് ഹദീസിൽ തന്നെ വ്യക്തമായി വന്നിട്ടുണ്ട് അപ്പോൾ പ്രയാസമില്ലാത്തവൻ മാസം മുഴുവനും നോമ്പനുഷ്ടിക്കാൻ പുണ്യമാണ് അസ്ന 433/1


وقال شيخ الإسلام زكريا الأنصاري في أسنى المطالب 1/433 :


( وإنما أمر المخاطب بالترك لأنه كان يشق عليه إكثار الصوم كما جاء التصريح به في الخبر أما من لا يشق عليه فصوم جميعها له فضيلة ) اهـ


ഇബ്ന് ഹജർ ( റ )ഫതാവയിൽ പറയുന്നു


ഇദ്ദേഹത്തോട് നബിമ തങ്ങൾ നോമ്പ് ഉപേക്ഷിക്കാൻ കല്പിച്ചത് ആദ്യത്തിൽ പറഞ്ഞതുപോലെ നോമ്പ് വർധിപ്പിക്കൽ അദ്ദേഹത്തിന് പ്രയാസമായതുകൊണ്ടാണ്

വർദ്ധിപ്പിക്കൽ പ്രയാസമില്ലാത്തവർ മാസം മുഴുവനും നോമ്പനുഷ്ടിക്കൽ പുണ്യമാണ്


പരിശുദ്ധ മാസങ്ങൾ മുഴുവൻ അനുഷ്ഠിക്കണമെന്നു ഒന്നാം  ഹദീസിലും പരിശുദ്ധ മാസത്തിൽ നിന്നും ചില നോമ്പ് അനുഷ്ഠിക്കണമെന്ന് രണ്ടാം ഹദീസിലും നബി(സ)കല്പിച്ചു


ഇത് നബിയിൽ നിന്നും റജബ് മുഴുവനും നോമ്പനുഷ്ടിക്കാൻ ഉള്ള വ്യക്തമായ കൽപ്പനയും റജബിൽ നിന്നും ചില നോമ്പുകൾ അനുഷ്ഠിക്കാനുള്ള വ്യക്തമായ കല്പനയായികാണാവുന്നതാണ് 


റജബ്  മാസം പരിശുദ്ധ മാസത്തിൽ പെട്ടതാണ്  എന്നല്ല അതിൽ  ഏറ്റവും ശ്രേഷ്ടമായ മാസമാണ്


ഫതാവൽ കുബ്റാ 2/53

وفي فتاوى ابن حجر 2/53 :


( قال العلماء : وإنما أمره بالترك ; لأنه كان يشق عليه إكثار الصوم كما ذكره في أول الحديث فأما من لا يشق عليه فصوم جميعها فضيلة . فتأمل أمره صلى الله عليه وسلم بصوم الأشهر الحرم في الرواية الأولى وبالصوم منها في الرواية الثانية تجده نصا في الأمر بصوم رجب أو بالصوم منه ; لأنه من الأشهر الحرم بل هو من أفضلها ) اهـ


റജബ് മാസത്തിലെ നോമ്പ് നൽകണമെന്ന് പറയുന്ന ഹദീസുകളെല്ലാം നിർമ്മിക്കപ്പെട്ടതും കള്ള ഹദീസുമാണ് എന്ന് ചില പുരോഹിതന്മാരുടെ വാദത്തെ ഇമാം ഇബ്നുഹജർ( റ )ഘണ്ഡിക്കുന്നത് കാണുക


വിവരമില്ലാത്ത ഒരാളുടെ വാദം  റജബ് നോമ്പിനെ പറ്റിയുള്ള എല്ലാ ഹദീസുകളും നിർമ്മിക്കപ്പെട്ടതാണ് എന്നാണ് എന്നാൽ നോമ്പിനെ പറ്റി പറയുന്ന വ്യാപകമായതും പ്രത്യേകമായ മുഴുവൻ ഹദീസുകളും ഉദ്ദേശിച്ചുകൊണ്ടാണ് അയാള് അത് പറയുന്നതെങ്കിൽ അയാൾ പറയുന്നത് പച്ച കളവാണ് തേരും കള്ളത്തരവും ആണ് '


അയാൾ അതിൽ നിന്നും തൗബ ചെയ്ത് മടങ്ങണം മടങ്ങുന്നില്ലെങ്കിൽ ശക്തമായ ശിക്ഷക്ക് അയാളെ വിധേയമാക്കണം'


യഥാർത്ഥത്തിൽ  ഈ വിഷയത്തിൽ നിർമ്മിക്കപ്പെട്ട ഹദീസുകൾ റിപ്പോർട്ട് ഉണ്ടെങ്കിലും നമ്മുടെ പണ്ഡിതന്മാരും മറ്റു പണ്ഡിതന്മാരും റജബ് നോമ്പ് പുണ്യമാണെന്ന്  അവലംബിച്ചത് ആ ഹദീസുകൾ എല്ല'

മറിച്ച് ഞാൻ മുമ്പ് പറഞ്ഞതും അല്ലാത്തതുമായ ധാരാളം ഹദീസുകളാണ് അവർ അവലംബിച്ചത് 


അതിൽ പെട്ടതാണ് ഇമാം ബൈഹഖി ( റ) ഉദ്ധരിച്ചത്    അനസ്( റ)നിന്നും നബി(സ) പറഞ്ഞതായി അവർ പറയുന്നു നിശ്ചയം സ്വർഗ്ഗത്തിൽ ഒരു നദിയുണ്ട് 

സ്വർഗ്ഗത്തിൽ ഒരു നദിയുണ്ട് റജബ് എന്നാണ് അതിന്  പേര് പറയുക പാലിനേക്കാൾ ശക്തമായ വെളുപ്പും തേനിനെക്കാൾ മധുരമുള്ളതുമാണ്

റജബിൽ  ഒരുദിവസം വല്ലവനും നോമ്പനുഷ്ടിച്ചാൽ ആ നദിയിൽ നിന്നും അല്ലാഹു അവനെ കുടിപ്പിക്കുന്നതാണ്


ففي فتاوى ابن حجر 2/53 :


( فقول هذا الجاهل إن أحاديث صوم رجب موضوعة إن أراد به ما يشمل الأحاديث الدالة على صومه عموما وخصوصا فكذب منه وبهتان فليتب عن ذلك , وإلا عزر عليه التعزير البليغ ، نعم روي في فضل صومه أحاديث كثيرة موضوعة , وأئمتنا وغيرهم لم يعولوا في ندب صومه عليها حاشاهم من ذلك وإنما عولوا على ما قدمته وغيره ومنه :

ما رواه البيهقي في الشعب عن أنس يرفعه :


(أن في الجنة نهرا يقال له رجب أشد بياضا من اللبن وأحلى من العسل , من صام من رجب يوما سقاه الله من ذلك النهر )


ഇമാം ബൈഹഖി ( റ) 

  അബ്ദുല്ലാഹി ബിൻ സൈദ്( റ) പിതാവിൽ നിന്നും ഉദ്ധരിക്കുന്നു നബിസല്ലല്ലാഹു വസല്ലമയുടെ ഉയർത്തിക്കൊണ്ട് അവിടുന്ന് പറഞ്ഞു റജബിൽ ഒരുദിവസം വല്ലവനും നോമ്പനുഷ്ടിച്ചാൽ വർഷം മുഴുവനും നോമ്പ് അനുഷ്ഠിച്ചത് പോലെയാണ്


ഏഴ്ദിവസം നോമ്പനുഷ്ഠിച്ചാൽ നരകത്തിന്റെ ഏഴ് കവാടങ്ങൾ അവനെ തൊട്ട് അടക്കപ്പെടും 

എട്ട് ദിവസം നോമ്പനുഷ്ഠിച്ചാൽ സ്വർഗ്ഗകവാടം എട്ടും അവന്ന് തുറക്കപ്പെടും '

പത്തുദിവസം അനുഷ്ഠിച്ചാൽ അവന് എന്ത് ചോദിച്ചാലും അല്ലാഹു അവന് അത് നൽകും 

പതിനഞ്ച് ദിവസം നോമ്പനുഷ്ഠിച്ചാൽ കഴിഞ്ഞുപോയ ദോഷങ്ങൾ പൊറുക്കപ്പെടുന്നതായും അതുകൊണ്ട് നീ പ്രവർത്തനങ്ങൾ തുടങ നിൻറെ തിന്മകളെല്ലാം നന്മയായി മാറ്റിമറിക്കപ്പെട്ടിരിക്കുന്നു എന്ന് ആകാശത്തുനിന്ന് വിളിച്ചുപറയും 


ഇനിയും ധാരാളം നോമ്പനുഷ്ഠിച്ചാൽ അല്ലാഹു ഇനിയും വർദ്ധിപ്പിക്കും




وروي عن عبد الله بن سعيد عن أبيه يرفعه :


(من صام يوما من رجب كان كصيام سنة ومن صام سبعة أيام غلقت عنه أبواب جهنم , ومن صام ثمانية أيام فتحت له ثمانية أبواب الجنة , ومن صام عشرة أيام لم يسأل الله شيئا إلا أعطاه إياه , ومن صام خمسة عشريوما نادى مناد من السماء قد غفر لك ما سلف فاستأنف العمل وقد بدلت سيئاتك حسنات , ومن زاد زاده الله ) .


ഇമാം ബൈഹഖി( റ)അദ്ദേഹത്തിൻറെ ഉസ്താദ് ഹാകിം (റ) നിന്നും ഉദ്ധരിക്കുന്നു


ആദ്യത്തെ ഹദീസ് അബു ഖിലാബ (റ ) എന്നവരുടെ മേലിൽ മൗഖൂഫാണ് അദ്ദേഹം താബിഉകളിൽ പെട്ടവരാണ് അതുകൊണ്ടുതന്നെ അദ്ദേഹം

വഹിയ് വന്ന നബി(സ) പറഞ്ഞതല്ലാതെ പറയുകയില്ല


ثم نقل عن شيخه الحاكم أن الحديث الأول موقوف على أبي قلابة وهو من التابعين فمثله لا يقوله إلا عن بلاغ عمن قوله مما يأتيه الوحي


ഇമാം ബൈഹഖി (റ)അബൂഹുറൈറ(റ) യിൽ നിന്ന് ഉദ്ധരിക്കുന്നു നബിസല്ലല്ലാഹു അലൈഹിവസല്ലം  റമദാനിന് ശേഷം റജബിലും ശഅ്ബാനിലും അല്ലാതെ മാസം മുഴുവൻ നോമ്പനുഷ്ടിക്കൽ ഇല്ല


ഈ ഹദീസിനെ പരമ്പരയിൽ ദുർബലത ഉണ്ട്   എന്നാൽ ഇജ്മാഅ് കൊണ്ട് (പണ്ഡിതന്മാരുടെ ഏകോപനം കൊണ്ട് ) സ്ഥിരപ്പെട്ട ഒരു കാര്യമാണ് ദുർബലമായ ( ള ഈഫ്) 

  ഹദീസുകളും മുർസലായ ഹദീസുകളും


മുൻഖത്വിആയ ഹദീസുകളും 

(റിപ്പോർട്ടർ മുറിഞ്ഞുപോയ. നഷ്ടപെട്ടത് )

മുഅളലായഹദീസുകളും

  മൗക്കൂഫ് ആയ ഹദീസുകളും പുണ്യകർമ്മത്തിൽ അമൽ ചെയ്യപ്പെടുന്നതാണ് 

ഇത് ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്


' റജബ് നോമ്പ് പുണ്യകർമ്മത്തിൽ പെട്ടതാണ് എന്നതിൽ യാതൊരു സംശയവുമില്ല അതുകൊണ്ടുതന്നെ അതിൽ  ദുർബലതയുള്ളഹദീസുകളും അതുപോലെയുള്ളതും  മതിയാകുന്നതാണ് 

വഞ്ചനയിൽ പെട്ട് വിവരമില്ലാത്തവൻ അല്ലാതെ ഇതിന് നിഷേധിക്കുകയില്ല 


(അൽ ഫതാവൽ കുബ് റാ 2 / 4)


ثم روي عن أبي هريرة ( أن النبي صلى الله عليه وسلم لم يصم بعد رمضان إلا رجب وشعبان ) ثم قال إسناده ضعيف ا هـ

وقد تقرر أن الحديث الضعيف والمرسل والمنقطع والمعضل , والموقوف يعمل بها في فضائل الأعمال إجماعا ولا شك أن صوم رجب من فضائل الأعمالفيكتفي فيه بالأحاديث الضعيفة ونحوها ولا ينكر ذلك إلا جاهل مغرور، وروى الأزدي في الضعفاء من حديث السنن ( من صام ثلاثة أيام من شهر حرام الخميس والجمعة والسبت كتب الله له عبادة سبعمائة عام  ) اهـ


റജബ് നോമ്പ് പുണ്യമാണെന്ന് അറിയിക്കുന്ന

മേൽഹദീസുകളെ പറ്റി ഇബ്ന്  ഹജർ(റ ) വിനോടൊരു ചോദ്യം

മേൽ ഹദീസുകൾ നിർമ്മിക്കപ്പെട്ട കള്ള ഹദീസുകൾ ആണോ?                      ഉത്തരം അതൊരിക്കലും കള്ള ഹദീസുകൾ അല്ല മറിച്ച് റിപ്പോർട്ടുചെയ്യൽ അനുവദനീയമായ പുണ്യകർമ്മത്തിൽ അമൽ ചെയ്യാൻ പറ്റുന്ന അല്പം ദുർബലതയുള്ളവയാണത്


وفي فتاوى ابن حجر أيضا 2/86 :


( وسئل ) نفع الله به عن : حديث { إن في الجنة نهرا يقال له رجب ماؤه أشد بياضا من اللبن وأحلى من العسل من صام يوما من رجب سقاه الله من ذلك النهر } وحديث { من صام من كل شهر الخميس والجمعة والسبت كتب له عبادة سبعمائة سنة } وحديث { من صام يوما من رجبكان كصيام شهر , ومن صام منه سبعة أيام أغلقت عنه أبواب جهنم السبعة ومن صام منه ثمانية أيام فتحت له أبواب الجنة الثمانية , ومن صام منه عشرة أيام بدلت سيئاته حسنات }


هل هي موضوعة أم لا ؟

( فأجاب ) بقوله : ليست موضوعة بل ضعيفة فتجوزروايتها والعمل بها في الفضائل


വഹാബി പുരോഹിതൻമാർ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കൊണ്ടു വരുന്ന തിനെക്കുറിച്ച്  ശൈഖുൽ ഇസ്ലാം ഹാഫിള്  ഹജറുൽ അസ്ഖലാനി ( റ)

പറയുന്നത് കാണുക

ആദ്യം പറഞ്ഞ (സ്വർഗത്തിൽ ഒരു നദിയുണ്ട് എന്ന റജബ് നോമ്പിനെ മഹത്വം പറയുന്ന )ഹദീസിനെ സംബന്ധിച്ച് 

പറയുന്നു അതിൽ സനദിൽ പരിശോധിക്കപ്പെടേണ്ട ഒരാളുമില്ല മൈസൂരിൽഅസദിഒഴികെ അദ്ദേഹം നീതിമാനാണ് എന്ന് ഞാൻ കണ്ടിട്ടില്ല ഈ ഹദീസ് കൊണ്ട് അദ്ദേഹത്തെ ദഹബി ളഈഫാക്കിയിട്ടുണ്ട്


രണ്ടാമത്തെ ഹദീസിനെ പറ്റി 

ഹാഫിള്  ഹജറുൽ അസ്ഖലാനി ( റ)

പറയുന്നു അതിനെ സനദുകൾ ധാരാളമുണ്ട് അതിൻറെ സനദ് ഏറ്റവും അനുയോജ്യവും ഏറ്റവും നല്ലതാണ്


മൂന്നാമത്തെ ഹദീസ് അതിനും ധാരാളം സനദുകളുണ്ട്

  ധാരാളം സാക്ഷികളുണ്ട് അതുകൊണ്ടുതന്നെ അത് നിർമ്മിതമായ ഹദീസ് എന്നതിനെ തൊട്ടു അത് ഉയർന്നിരിക്കുന്നു (അത് നിർമിത ഹദീസ് അല്ല ) (തബ്യീൻ )


قال الحافظ ابن حجر في الأول : ليس في إسناده منينظر في حاله سوى منصور الأسدي وقد روى عنه جماعة لكن لم أر فيه تعديلا وقد ذكره الذهبي وضعفه بهذا الحديث

وقال في الثاني : له طرق بلفظ عبادة ستين سنة وهو أشبه ومخرجه أحسن وإسناده أشد من الضعيف قريب من الحسن , والثالث له طرق وشواهد ضعيفة يرتقى بها عن كونه موضوعا , والله أعلم . ) اهـ


ചുരുക്കത്തിൽ ഇതൊ ന്നുംകള്ള നിർമ്മിതമായ ഹദീസ് അല്ല '

പുണ്യ കർമത്തിന് പ്രവർത്തിക്കാൻ പറ്റുന്ന സ്വീകരിക്കാൻ പറ്റുന്ന ഹദീസുകൾ തന്നെയാണ്


നസാഇയിൽ  സ്വഹാബിയായ ഉസാമയെ (റ)  തൊട്ട് ഇങ്ങനെ കാണാം 

ഉസാമയെ (റ)

നബിസല്ലല്ലാഹു അലയ്ഹിവസല്ലമ

ഉസാമയോട് ( റ) പറഞ്ഞു

റജബിന്റെയും

റമളാന്റെയും  ഇടയിലെ ശഅബാൻ മാസത്തിൽ  എനോമ്പനുഷ്ഠിക്കണം കാരണം ജനങ്ങൾ അശ്രദ്ധമായി പോകുന്ന മാസമാണത്


ഇത് വിവരിച്ച ശൗക്കാനി പറയുന്നു റജബ് നോമ്പ് സുന്നത്താണെന്ന് ഇതിൽനിന്നും ലഭിക്കുന്നതാണ് കാരണം റമദാനും റജബും ബഹുമാനിക്കുന്നത് പോലെ

ശഅബാൻ മാസത്തേയു

ബഹുമാനിക്കണം എന്നാണ് നബി  (സ്വ) പറയുന്നത് 

നൈലുൽ ഔത്വാർ 291/4

4-ومن أدلتهم حديث أسامة رضي الله عنه :

في سنن النسائي 4/201 :


( عن أسامة بن زيد قال قلت : يا رسول الله لم أرك تصوم شهرا من الشهور ما تصوم من شعبان قال ذلك شهر يغفل الناس عنه بين رجب ورمضان ) اهـ


قال الشوكاني في نيل الأوطار 4/291 :


(ظاهر قوله في حديث أسامة : " إن شعبان شهر يغفل عنه الناس بين رجب ورمضان أنه يستحب صوم رجب ; لأن الظاهر أن المراد أنهم يغفلون عن تعظيم شعبان بالصوم كما يعظمون رمضان ورجبا به . )اهـ


ഇബ്ന് അബീശൈബ(റ) മുസന്നഫിൽ റിപ്പോർട്ട് ചെയ്യുന്നു   ഹസൻ എന്നവർ പരിശുദ്ധമായ മാസങ്ങളിൽ നോമ്പനുഷ്ഠിക്കും ഉണ്ടായിരുന്നു


മുസന്നഫ്457/2


وإما الأثر فقد ورد صوم الأشهر الحرم عن الصحابة ومن ذلك :

ما في مصنف ابن أبي شيبة 2/457 :


(حدثنا ابن علية عن يونس عن الحسن أنه كان يصوم أشهر الحرام .


അബൂദാവൂദ് (റ )റിപ്പോർട്ട് ചെയ്യുന്നു ഇബ്ന് ഉമർ (റ ) മക്കയിൽവെച്ച് പരിശുദ്ധമായ മാസങ്ങളിൽ നോമ്പനുഷ്ഠിക്കുകയുണ്ടായിരുന്നു


حدثنا أبو داود عن خالد بن أبي عثمان عن أيوب بن عبد الله بن يسار وسليط أخيه قالا كان ابن عمر يصوم بمكة أشهر الحرام . ) اهـ



അബ്ദുറസാഖ് എന്നവരുടെ മുസ്ഹഫിൽ പറയുന്നു 

സാലിം ( റ )പറഞ്ഞു  ഇബ്ന് ഉമർ  (റ ) പരിശുദ്ധ മാസങ്ങളിൽ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു


മറ്റൊരു റിപ്പോർട്ടിൽ നാഫിഇ(റ)പറയുന്നു 


ഇബ്ന് ഉമർ( റ )

പരിശുദ്ധ മാസങ്ങളിൽ നോമ്പ് ഉപേക്ഷിക്കാറില്ല


മുസന്നഫ് അബ്ദുറസാഖ്   292 : (4

وفي مصنف عبد الرزاق 4/292 : (


عن معمر عن الزهري عن سالم أن ابن عمر كان يصوم أشهر الحرم

وعن معمر عن أيوب عن نافع أن ابن عمر كان لا يكاد أن يفطر في أشهر الحرم ولا غيرها ) اهـ


ثانيا : 


 : റജബ് നോമ്പിനെ നിരുത്സാഹപ്പെടുത്തുന്ന ഹദീസുകൾ ഒന്ന് താഴെ യുള്ളഇബ്ന് അബീശൈബയുടെ മു സ്വന്നഫിലുള്ള ഹദീസ് അത് തെളിവിന് പറ്റാത്ത മുർസലായ ഹദീസാണ്


1- ما في مصنف ابن أبي شيبة 2/513 وعبد الرزاق 4/292:


( عن زيد بن أسلم قال { سئل رسول الله صلى الله عليه وسلم عن صوم رجب فقال : أين أنتم من شعبان } . ) اهـ ، وهو مرسل كما ترى


മറ്റൊന്ന് ഇബ്നുമാജയുടെ ഹദീസ് ബൂസൂരി പറയുന്നു ഹദീസ് അസ്വീകാര്യമാണ്

(  മിസ്ബാഹ് )


അൽബാനി അത് ദുർബലമാണെന്ന് പറഞ്ഞിട്ടുണ്ട്


(ളഈഫ്ഇബ്ന്മാജ)


2-ما رواه ابن ماجه 1/555 :


(عن محمد بن إبراهيم أن أسامة بن زيد كان يصوم أشهر الحرم فقال له رسول الله صلى الله عليه وسلم : صم شوالا فترك أشهر الحرم ثم لم يزل يصوم شوالا حتى مات ) اهـ

وهو ضعيف قال البوصيري في مصباح الزجاجة : فيه مقال


وضعفه الألباني في ضعيف ابن ماجه


റജബ് നോമ്പ് നബിസല്ലല്ലാഹു അലൈഹി വസല്ലമ വിരോധിച്ചു എന്ന ഇബ്നുഅബ്ബാസ് (റ) വിൻറെ  ഇബ്ന്മാജ  റിപ്പോർട്ട് ചെയ്ത ഹദീസിനെക്കുറിച്ച് ഇബ്നു തൈമിയ്യ പറയുന്നു

അത് ദുർബലമായ ഹദീസാണ്


( ഫതാവൽ കുബറ ഇബ്നു തൈമിയ്യ

479 :2)


3-ما رواه ابن ماجه 1/554 :


( عن ابن عباس : أن النبي صلى الله عليه وسلم نهى عن صيام رجب ) اهـ

ولكن الحديث ضعيف قال ابن تيمية كما في الفتاوى الكبرى 2/479 :


( وقد روى ابن ماجه في سننه عن ابن عباس عن النبي صلى الله عليه وسلم أنه نهى عن صوم رجب , وفي إسناده نظر ) اهـ


ഇബ്ന് മുഫ്ലിഹ്( റ )പറയുന്നു.


മേൽ ഹദീസ് ദാവൂദിന്റെ  റിപ്പോർട്ടിൽ അഹ്മദ് ഇമാമും മറ്റും ദുർബലമാണെന്ന് പറഞ്ഞിട്ടുണ്ട് 

ഫുറൂഉ. 3/118


പറയുന്നു ഇതിൽ ദാവൂദ് എന്നയാളുണ്ട് അദ്ദേഹം ദുർബലനാണ് എന്നതിൽ ഏകോപനം ഉണ്ട് 


وفي الفروع لابن مفلح 3/118 أن هذا الحديث : ( من رواية داود بن عطاء , ضعفه أحمد وغيره ) اه


ബൂസ്വീരി ( റ )പറയുന്നു ഇതിൽ ദാവൂദ് എന്നയാളുണ്ട് അദ്ദേഹം ദുർബലനാണ് എന്നതിൽ ഏകോപനം ഉണ്ട്


ഇബ്ന് ൽ ജൗസിയും  അവസ്ഥയും ഇത് പറഞ്ഞിട്ടുണ്ട്

മിസ് ബാഹ് 2/77


ـ

وقال البوصيري في مصباح الزجاجة 2/77 :


(فيه داود بن عطاء المدني وهو متفق على تضعيفه وأورده ابن الجوزي في العلل المتناهية من طريق داود وضعف الحديث به وهو ضعيف متفق على ضعفه ) اهـ


ശൗക്കാനി  തന്നെ പറയുന്നു


റജബ് നോമ്പ് നബിസല്ലല്ലാഹു അലൈഹി വസല്ലമ വിരോധിച്ചു എന്ന ഇബ്നുഅബ്ബാസ് (റ) വിൻറെ  ഇബ്നുമാജ  റിപ്പോർട്ട് ചെയ്ത ഹദീസ്  അതിൽ രണ്ടുപേർ ദുർബലരാണ് ഒന്ന്  സൈദ്രണ്ട് ദാവൂദ്  


നൈൽ ൽ ഔത്വാർ291/4

وقال الشوكاني في نيل الأوطار 4/291 :


( وأما حديث ابن عباس عند ابن ماجه بلفظ : إن النبي صلى الله عليه وسلم { نهى عن صيام رجب } ففيه ضعيفان : زيد بن عبد الحميد , وداود بن عطاء . )اهـ


റജബിനെ ബഹുമാനിക്കൽ ജാഹിലിയ്യാ കാലത്ത് ഉള്ള ബഹുമാനം പോലെയاല്ലാത്ത നിലക്ക് ആണെങ്കിൽ അവരോട് പിൻതുടരൽ അതിലില്ല

അവർ ചെയ്യുന്ന എല്ലാ പ്രവർത്തികളും നിരോധിക്കപ്പെട്ടതല്ല.


ശരീഅത്ത് അതിനെ വിരോധിക്കുകയും അത് ഉപേക്ഷിക്കണമെന്ന്  അറിയിക്കുകയും ചെയ്താലല്ലാതെ തടയേണ്ടതില്ല.


മറ്റു മതസ്ഥർ പ്രവർത്തിച്ചു എന്നതിനുവേണ്ടി സത്യം ഉപേക്ഷിക്കപ്പെടുകയില്ല.


റജബ് നോമ്പിന് നിഷേധിക്കുന്നവൻ  വിവരക്കേട് അറിയപ്പെട്ട പടുജാഹില് ആണ്

ദീനിൽ അവനെ തഖ്ലീദ് ചെയ്യൽ ഒരു മുസ്ലിമിനും ഹലാൽ അല്ല അല്ലാഹുവിൻറെ വിധികളും അതിനെ പ്രമാണങ്ങളും അറിഞ്ഞവരാണന്ന് പ്രശസ്തമായ വരെ അല്ലാതെ  തഖ്ലീദ്  ചെയ്യൽ അനുവദനീയമല്ല.


മേൽപറഞ്ഞ വിവരം ഇല്ലാത്തവൻ അല്ലാഹുവിന്റെ ദീൻഅറിയാത്തവൻ ആണ് 'അവനെ തഖ്ലീദ്

ചെയ്യാൻ പാടില്ല. അവനെ തഖ്ലീദ് ചെയ്താൽ ദീൻ മാറ്റിമറിച്ചനാകും

ഫതാവ 2/53


ففي فتاوى ابن حجر 2/53 حكاية عن الشيخ عز الدين بن عبد السلام :


( ومن عظم رجبا بجهة غير ما كانت الجاهلية يعظمونه به فليس مقتديا بهم وليس كل ما فعلوه منهيا عن فعله إلا إذا نهت الشريعة عنه أو دلت القواعد على تركه ولا يترك الحق لكون أهل الباطل فعلوه والذي ينهى عن صومه جاهل معروف بالجهل ولا يحل لمسلم أن يقلده في دينه إذ لا يجوز التقليد إلا لمن اشتهر بالمعرفة بأحكام الله تعالى وبمآخذها والذي يضاف إليه ذلك بعيد عن معرفة دين الله تعالى فلا يقلد فيه ومن قلده غر بدينه ) ا هـ


 


ശൗഖാനിയും റജബ് നോമ്പ് അംഗീകരിക്കുന്നു

 :

ففي نيل الأوطار 4/291 :


( فائدة : ظاهر قوله في حديث أسامة : " إن شعبان شهر يغفل عنه الناس بين رجب ورمضان أنه يستحب صوم رجب ; لأن الظاهر أن المراد أنهم يغفلون عن تعظيم شعبان بالصوم كما يعظمون رمضان ورجبا به .

ويحتمل أن المراد غفلتهم عن تعظيم شعبان بصومه كما يعظمون رجبا بنحر النحائر فيه , فإنه كان يعظم ذلك عند الجاهلية وينحرون فيه العتيرة كما ثبت في الحديث , والظاهر الأول . والمراد بالناس : الصحابة , فإن الشارع قد كان إذ ذاك محا آثار الجاهلية , ولكن غايته التقرير لهم على صومه , وهو لا يفيد زيادة على الجواز .

وقد ورد ما يدل على مشروعية صومه على العموم والخصوص :

أما العموم


 : فالأحاديث الواردة في الترغيب في صوم الأشهر الحرم وهو منها بالإجماع . وكذلك الأحاديث الواردة في مشروعية مطلق الصوم .


റജബ് നോമ്പിനെ പുണ്യം പറയുന്ന പ്രത്യേകമായ ഹദീസ് കാണുക


وأما على الخصوص :


فما أخرجه الطبراني عن سعيد بن أبي راشد مرفوعا بلفظ : { من صام يوما من رجب فكأنما صام سنة , ومن صام منه سبعة أيام غلقت عنه أبواب جهنم , ومن صام منه ثمانية أيام فتحت له ثمانية أبواب الجنة , ومن صام منه عشرة لم يسأل الله شيئا إلا أعطاه , ومن صام منه خمسة عشر يوما نادي مناد من السماء قد غفر لك ما مضى فاستأنف العمل , ومن زاد زاده الله } ثم ساقحديثا طويلا في فضله 


മറ്റൊരു ഹദീസ് ഇങ്ങനെയാണ്

وأخرج الخطيب عن أبي ذر { من صام يوما من رجب عدل صيام شهر } وذكر . نحو حديث سعيد بن أبي راشد .

മറ്റൊരു ഹദീസിൽ ഇങ്ങനെയും ഉണ്ട്

وأخرج نحوه أبو نعيم وابن عساكر من حديث ابن عمر مرفوعا .وأخرج أيضا نحوه البيهقي في شعب الإيمان عن أنس مرفوعا .

وأخرج الخلال عن أبي سعيد مرفوعا


( رجب من شهور الحرم , وأيامه مكتوبة على أبواب السماء السادسة فإذا صام الرجل منه يوما وجدد صومه بتقوى الله نطق الباب ونطق اليوم وقالا : يا رب اغفر له , وإذا لم يتم صومه بتقوى الله لم يستغفر له , وقيل : خدعتك نفسك )


മറ്റൊരു ഹദീസിൽ ഇങ്ങനെ


وأخرج أبو الفتوح بن أبي الفوارس في أماليه عن الحسن مرسلا أنه قال صلى الله عليه وسلم : (رجب شهر الله , وشعبان شهري , ورمضان شهر أمتي ) . 

 .

മറ്റൊരു ഹദീസ് എങ്ങനെയുണ്ട്

( وعن رجل من باهلة ... قوله : ( وصم أشهر الحرم ) هي شهر القعدة والحجة ومحرم ورجب . وفيه دليل على مشروعية صومها . ) اهـ


എന്നാൽ ഹാഫിള് ഇബ്ന് ഹജ്ർ (റ )


റജബ് നോമ്പിന് വിമർശിച്ചിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് വഹാബി പുരോഹിതന്മാർ ഒരു ലേഖനം  എഴുതിയിട്ടുണ്ട് യഥാർത്ഥത്തിൽ നോമ്പ് നോൽക്കാൻ പാടില്ല എന്ന് 

ഇബ്ന് ഹജർ( റ )പറഞ്ഞിട്ടില്ല.

റജബ് നോമ്പിൽ വന്ന എല്ലാ ഹദീസുകളും നിർമിക്കപ്പെട്ട ഹദീസാണ് എന്നും പഠിപ്പിച്ചിട്ടില്ല 


റജബ് നോമ്പിന്റെ മഹത്വങ്ങൾ പറയുന്ന ഹദീസുകളിൽ അല്പം നൂന്യതയള്ള ( ളഈഫ്) ഹദീസുകളും  നിർമ്മിക്കപ്പെട്ട ഹദീസും ഉണ്ട് എന്ന് പറയുകയും 

അതിനു ശേഷം ധാരാളം  ആദ്യവിഭാഗത്തിൽ പെട്ട

ഹദീസുകൾ ഉദ്ധരിച്ച് പറയുകയും

പിന്നീട് നിർമ്മിക്കപ്പെട്ട നിലക്കുള്ള ഹദീസുകൾ ഉദ്ധരിക്കുന്നുണ്ട്


  പുണ്യകർമ്മങ്ങൾക്ക് ദുർബലമായ ഹദീസുകൾ കൊണ്ട് അമല ചെയ്യാവുന്നതാണ് എന്ന് ഇമാം അവർകൾ  തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് അത് വഹാബി പുരോഹിതന്മാർ കട്ട് വെക്കുകയും അതിലുള്ള എല്ലാ ഹദീസുകളും നിർമ്മിക്കപ്പെട്ടതാണ് ജനങ്ങളെ തോന്നിപ്പിച്ചു അതെല്ലാം ഇബ്ന് ഹജർ.  തള്ളിക്കളഞ്ഞിട്ടുണ്ട് എന്ന വരുത്തുകയുമാണ് ഈ പുരോഹിതവർഗ്ഗം ചെയ്തിട്ടുള്ളത്


ഇബ്ന് ഹജർ (റ )പറഞ്ഞതായി ഇവർതന്നെ ഉദ്ധരിക്കുന്ന ഭാഗം ഇങ്ങനെയാണ്


واما الأحاديث الواردة في فضل رجب، او فضل صيامه، او صيام شيئ منه صريحة فهي على قسمين : ضعيفة و موضوعة 

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹി) പറയുന്നു: എന്നാൽ റജബിന്റെ പുണ്യത്തെ പറ്റിയൊ അതിലെ നോമ്പിനെ സംബന്ധിച്ചൊ അതിലെ നിശ്ചിത ദിവസത്തെ നോമ്പിനെ കുറിച്ചോ വന്ന ഹദീസുകളെല്ലാം ദുർബലമോ, നിർമ്മിതമോ ആണ്  (തബ് യീൻ 1/10 )

. تبيين العجب بما ورد في فضل رجب (1/10)


എന്നാൽ ഇതേ തബ്യീനിൽ തന്നെ


ഇബ്ന് ഹജർ( റ ) പറഞ്ഞത് ഇവർ മറച്ചു വെച്ചിരിക്കുന്നു അത് ഇങ്ങനെയാണ് 

വിജ്ഞാനമുള്ള പണ്ഡിതന്മാർ  പുണ്യകർമ്മങ്ങളിൽ  ന്യൂനത ഉള്ള ഹദീസാണങ്കിൽ പോലും അത് നിർമ്മിക്കപ്പെട്ടത് അല്ലെങ്കിൽ അതിനെ കൊണ്ടുവരുന്നതിൽ അവർ ഇളവ് നൽകിയിരിക്കുന്നു എന്നത് പ്രശസ്തമാണ്

(തബ് യീൻ 1/10 )

10- قال الحافظ ابن حجر العسقلاني في تبيين العجب بما ورد في فضل رجب :

" اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة"

(تبيين العجب بما ورد في فضل رجب (23-26 ))


ഇബ്ന് ഹജർ( റ ) നുകത്തിൽ പറയുന്നു


ഹദീസ് നിരൂപകനും ഹദീസ്ഹുഫാളുകളിൽ ഒരാളുമായ  അബുൽ ഹസൻ ( റ )അവരുടെ കിത്താബിൽ (  ഭയാനുൽ വഹ്ം) മിത വ്യക്തമായി പറഞ്ഞത്


ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉംആയഹദീകളും  ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '


ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും

  തന്നെ (ഹറാം ഹലാൽ പോലെയുള്ള )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട്  യോജിക്കുകയോ കർമ്മം കൊണ്ട് ശക്തി ആവുകയോ ചെയ്യേണ്ടതാണ്


(ഈ  കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ

ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയഹദീകളും 

ഹറാം ഹലാൽ പോലെയുള്ള )വിധികളിലും

തെളിവാക്കാവുന്നതാണ്)


അബുൽ ഹസൻ ( റ )പറഞ്ഞമേൽകാര്യം

വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരുംതന്നെ അതിനെ എതിർക്കുകയില്ല

(അന്നുകത് 243/1)


11- قال الحافظ ابن حجر العسقلاني رحمه الله تعالى في

( النكت على مقدمة ابن الصلاح ) ما نصه:


(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى

( النكت على مقدمة ابن الصلاح ج1ص243)


ഹാഫിൽ ഇബനു റജബിൽ ഹമ്പലീ പറയുന്നു


ഉള്ളവരിൽ നിന്നും

പുണ്യങ്ങൾ പറയുന്ന ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇമാമുമാർ ഇളവ് നൽകിയിരിക്കുന്നു  ഇമാം അഹമ്മദ് ഇബ്ന് ഹമ്പൽ(  റ) ഇബ്ന് മഹ്ദി (  റ) എന്നിവർ മേൽപ്പറഞ്ഞവരിൽ പെട്ടവരാണ് (ശറഹു ഇലലിതുർമുദി72/1)

12- ذكر الحافظ ابن رجب الحنبلي في كتابه

" قد رخَّص كثير من الأئمة في رواية أحاديث الرقاق ونحوها عن الضعفاء ، منهم ابن مهدي ، وأحمد بن حنبل ".

( شرح علل الترمذي م1 ص 72 طبعة دار الفلاح)


അൽ ഹാഫിള് ഇബ്നു സ്വലാഹ് (റ)

പറയുന്നു


  ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നൂന്യതയുള്ള ഹദീസുകളുടെ എല്ലാ ഇനങ്ങളെയും അവയുടെ ന്യൂനത വിവരിക്കാതെതന്നെ അത് റിപ്പോർട്ട് ചെയ്യുന്നതിലും ഗൗരവം കാണിക്കാതിരിക്കുന്നതിലും അനുവദനീയ ആക്കിയിട്ടുണ്ട്


ഹറാം ഹലാല് പോലെയുള്ള ശരീഅത്തിന്റെ  വിധികളിലും അല്ലാഹുവിൻറെ സിഫാത്തുകളിലും അല്ലാത്തതിൽ ആണ് ഈ പറഞ്ഞത്


മേൽപ്പറഞ്ഞ ഇളവ് നൽകിയത് ഉപദേശങ്ങൾ ചരിത്രങ്ങൾ പുണ്യകർമ്മങ്ങൾ നന്മയെ പ്രേരിപ്പിക്കുകയോ തിന്മയെ തടയുകയും ചെയ്യുന്ന മറ്റു വിഷയങ്ങൾ ( ഹറാം ഹലാൽ പോലെയുള്ള ) വിധികളുമായി ബന്ധപ്പെട്ടതും വിശ്വാസവുമായി ബന്തപെട്ടതു മല്ലാത്ത വിഷയങ്ങളിലാണ് '


ഇങ്ങനെ ഇളവുണ്ട് എന്ന് വ്യക്തമായി പറഞ്ഞവരിൽ  ഇമാംഅഹ്മദ് ബ്നുഹമ്പൽ.  |റ ) അബ്ദുറഹ്മാൻ ഇബ്ന് മഹ്ദി (റ| എന്നിവർ ഉണ്ട് 

' (മുഖദ്ധിമ 60)

13- قال الحافظ ابن الصلاح في مقدمته:

" الثاني : يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الأحاديث الضعيفة من غير اهتمام ببيان ضعفها فيما سوى صفات الله تعالى وأحكام الشريعة من الحلال والحرام وغيرهما . وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وسائر ما لا تعلق له بالأحكام والعقائد وممن روينا عنه التنصيص على التساهل في نحو ذلك : ( عبد الرحمن بن مهدي ) و ( أحمد بن حنبل ) رضي الله عنهما ."اهـ

(مقدمة ابن الصلاح ص 60 طبعة مكتبة الفارابي الطبعة الأولى 1984 م )


ഇമാം നവവി( റ) പറയുന്നു 


നന്മ പ്രേരിപ്പിക്കുകയോ തിന്മയെ ഭയപ്പെടുത്തുകയോ ചെയ്യുന്നവ പുണ്യകർമ്മങ്ങൾ ചരിത്രങ്ങൾ ഭൗതിക ത്യാഗത്തെ പറ്റിയുള്ള ഹദീസുകൾ സൽ സ്വഭാവങ്ങൾ പോലെയുള്ള ഹലാൽ ഹറാം തുടങ്ങി ഹുക്മുകളുമായി ബന്ധമില്ലാത്ത ഹദീസുകൾ അവർ റിപ്പോർട്ട് ചെയ്യുമ്പോൾ ളഈഫയ  ന്യൂനത യുള്ള  റിപ്പോർട്ടർമാരെ   തൊട്ടുള്ള ഹദീസുകൾ  റിപ്പോർട്ട് ചെയ്യുന്നതിൽ   ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റ് പണ്ഡിതന്മാരുടെ അടുക്കലും അതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്


നിർമ്മിക്കപ്പെട്ടതല്ലാത്ത ഹദീസ് റിപ്പോർട്ട് ചെയ്യലും അതുകൊണ്ട് അമൽ ചെയ്യലും അവർ ഇളവ് നൽകിയിട്ടുണ്ട് കാരണം അടിസ്ഥാനതത്വങ്ങൾ സ്ഥിരപ്പെട്ടതും അറിയപ്പെട്ടതാണ് ശറഹുമുസ്ലിം 1 / 125

14- قال الإمام النووي في شرح مسلم : 

"الرابع : أنهم قد يروون عنهم أحاديث الترغيب والترهيب ، وفضائل الأعمال ، والقصص ، وأحاديث الزهد ، ومكارم الأخلاق ، ونحو ذلك مما لا يتعلق بالحلال والحرام وسائر الأحكام ، وهذا الضرب من الحديث يجوز عند أهل الحديث وغيرهم التساهل فيه .

ورواية ما سوى الموضوع منه والعمل به ، لأن أصول ذلك صحيحة مقررة في الشرع معروفة عند أهله ." اهـ

(شرح صحيح مسلم للنووي ( 1 / 125 طبعة دار إحياء التراث العربي – بيروت الطبعة الطبعة الثانية ، 139))


ഇമാം നവവി (റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു 


ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നിർമ്മിക്കപ്പെട്ടതല്ലാത്ത  ളഈ ഫായ( ന്യൂനത യുള്ള )ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദിലും അതിൻറെ ദുർബലത വിവരിക്കാതെതന്നെ അതുകൊണ്ട് പ്രവർത്തനം ചെയ്യുന്നതിലും  ഇളവ് നൽകിയിട്ടുണ്ട്


(അത്തഖ് രീബ് 1/502)


15- وقال الامام النووي في كتابه التقريب

"ويجوز عند أهل الحديث وغيرهم التساهل في الأسانيد ، ورواية ما سوى الموضوع من الضعيف ، والعمل به من غير بيان ضعفه في غير صفات الله تعالى ، والأحكام كالحلال والحرام ، ومما لا تعلق له بالعقائد والأحكام ". اهـ

((التقريب) ج1ص502 )

لاحظ قوله (( والعمل به من غير بيان ضعفه ))


ഇത് വിവരിച്ചുകൊണ്ട്  അൽ ഹാഫിളു സുയൂത്വി ( റ ) പറയുന്നു 


ഇത് അനുവദനീയമാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ അഹമ്മദ് ബൻ ഹമ്പൽ (റ) ഇബ്ന് മഹ്ദി റ ഇബ്നുൽ മുബാറക് റഎന്നിവർ ഉൾപ്പെടുന്നതാണ്

അവരെല്ലാം പറയുന്നത് 

ഹലാലിലും ഹറാമിലും നാം റിപ്പോർട്ട് ചെയ്താൽ നാം ശക്തിയായ നിലപാട് സ്വീകരിക്കും പുണ്യ കർമ്മങ്ങളിൽ നാം റിപ്പോർട്ട് ചെയ്താൽ നാം ഇളവ് നൽകും


തദ്രീബ് 1/503


16- قال الحافظ السيوطي رحمه الله تعالى في (التدريب)

معلقاً على هذا الكلام ما نصه:" وممن نُقل عنه ذلك: ابن حنبل ، وابن مهدي ، وابن المبارك ،

قالوا: إذا روينا في الحلال والحرام شدَّدنا ، وإذا روينا في الفضائل ونحوها تساهلنا"

((التدريب) ج1ص503)


ഇമാം നവവി( റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു 


നിർമ്മിക്കപ്പെട്ടതല്ലങ്കിൽ

ന്യൂനതയുള്ള എല്ലായിനം ഹദീസുകളും അതിന്റെ  ന്യൂനത വിവരിക്കാതെതന്നെ  റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദുകൾ ഗൗരവം കാണിക്കുന്നതിലും ഹദീസ് പണ്ഡിതന്മാരും മറ്റു പണ്ഡിതന്മാരും അനുവദിച്ചിട്ടുണ്ട്


  ന്യൂനതയുളളഹദീസുകളെ കൊണ്ട് ഹറം ഹലാൽ പോലെയുള്ള  വിധികളും അല്ലാഹുവിൻറെ സിഫാത്തുകളും അല്ലാത്തതിൽ  അമൽ ( കർമ്മം) ചെയ്യാവുന്നതാണ്

ഉപദേശം  പറയുക, ചരിത്രം 

പുണ്യകർമ്മങ്ങൾ ,  നന്മപ്രേരിപ്പിക്കുനനത് തിന്മ തടയുന്നത് മറ്റുവിഷയങ്ങൾ 

വിധികളുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടതല്ലാത്തവ ഇവക്കെല്ലാം 

ന്യൂനതയുളള ഹദീസുകൾ പറ്റുന്നതാണ്

അൽ ഇർശാദ് 1/270


17- وقال الإمام النووي رحمه الله في كتابه الإرشاد 

" يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الضعيف من غير اهتمام ببيان ضعفها ، ويجوز العمل بها فيما سوى صفات الله وأحكام الشرع من الحلال والحرام وغيرها ، وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وما لا تعلق له بالأحكام والعقائد"(الإرشاد م1 ص270 طبعة مكتبة الإيمان المدينة المنورة)


ഇമാം നവവി( റ)വീണ്ടും പറയുന്നു


നിർമ്മിക്കപ്പെട്ടത് അല്ലാത്തപ്പോൾ ന്യൂനതയുള്ള (ളഈഫ്) ഹദീസ് കൊണ്ട് പുണ്യകർമ്മത്തിൽ അമൽ ചെയ്യലും നന്മയെ പ്രേരിപ്പിക്കലും

തിന്മയെ തടയലും പുണ്യമാണെന്നും അനുവദനീയമാണെന്നും ഹദീസ് പണ്ഡിതന്മാരും ഫിഖ്ഹ്പണ്ഡിതന്മാരും മറ്റുള്ളവരും പറഞ്ഞിട്ടുണ്ട്


(അൽ അദ്കാർ 36 )


18- وقال الإمام النووي في كتابه الأذكار : 

(( وقال العلماء من المحدثين والفقهاء وغيرهم : يجوز ويستحب العمل في الفضائل والترغيب والترهيب بالحديث الضعيف مالم يكن موضوعاً ))

(الأذكار ص36طبعة دار المنهاج)


ഹമ്പലി മദ്ഹബ് കാരൻ ഇബ്നു ഖുദാമ (റ)  പറയുന്നു പുണ്യകർമ്മങ്ങൾക്കും നവാഫിലുകൾക്കും സ്വഹീഹായ ഹദീസ് തന്നെ വേണമെന്ന് നിബന്ധനയില്ല

(മുഗ്നി 1/437)

19-قال ابن قدامة المقدسي الحنبلي في المغني :

"النوافل والفضائل لا يشترط صحة الحديث لها".

المغني (1/437-438)


തസ്ബീഹ് നിസ്കാരവുമായി ബന്ധപ്പെട്ട്

ഇബ്നു ഖുദാമ (റ)

പറയുന്നു പുണ്യകർമ്മങ്ങൾ ഹദീസ് സ്വഹീഹാവണമെന്ന് നിബന്ധനയില്ല


മുഗ്നി 2 /98

20- قال ابن قدامة المقدسي الحنبلي في المغني 

" فِي صَلاةِ التَّسْبِيحِ: "الْفَضَائِلُ لا يُشْتَرَطُ لَهَا صِحَّةُ الْخَبَرِ"، وَاسْتَحَبَّهَا جَمَاعَةٌ لَيْلَةَ الْعِيدِ.

فَدَلَّ عَلَى التَّفْرِقَةِ بَيْنَ الشِّعَارِ وَغَيْرِهِ. . (المغني 2/ 98)

മാലികി മദ്ഹബ്കാരൻ

ഇബ്ന്അബ്ദിൽ ബർറ്( റ)  പറയുന്നു


പുണ്യകർമ്മങ്ങളുടെ ഹദീസുകൾ ഹു ജജതിന് പറ്റുന്നവരുടെ താവണമെന്നില്ല

അത്തംഹീദ് 6/39


21-وقال ابن عبد البر المالكي في التمهيد :

أما حديث علي فإنه يدور على دينار أبي عمرو عن ابن الحنفية وليس دينار ممن يحتج به وحديث عمرو بن شعيب ليس دون عمرو من يحتج به فيه ثم قال: وأحاديث الفضائل لا يحتاج فيها إلى من يحتج به .

"التمهيد" 6/39

ഖത്തീബുൽ ബഗ്ദാദി (റ)പറയുന്നു സ്വാലിഹീങ്ങളുടെ ചരിത്രങ്ങളും ഹികായത്തുകളും ചരിത്രങ്ങളും ആയത്തുകളും മഹാന്മാരുടെ ഉപദേശങ്ങളും പറയുന്നതിൽ അത് സ്വീകരിക്കാൻ സനദുണ്ടായിരിക്കൽ നിബന്ധനയില്ല 

അത് ഉണ്ടായിരിക്കൽ ഒരു ഭംഗി മാത്രമാണ്


ഇമാം അബ്ദു റഹ്മാനുബ്നു മഹദി (റ)പറയുന്നു 

പ്രതിഫലത്തിലോ ശിക്ഷയിലോ പുണ്യകർമ്മങ്ങളിലോ റിപ്പോർട്ട് ചെയ്യുമ്പോൾ നാം സനദ് ൽ നാം ഇളവ് നൽകുന്നതാണ്   ഹലാലോ ഹറാമോ അതുപോലെയുള്ള വിധികൾ റിപ്പോർട്ട് ചെയ്താൽ റിപ്പോർട്ടറെ കാര്യത്തിൽ നാം ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് 


അൽജാമിഉ 91/2


ഹമ്പലി കാരനായ ഇബ്നു മുഫ്ലിഹ് (റ)   പറയുന്നു ഹദീസ് വിജ്ഞാനത്തിൽ ഗ്രന്ഥരചന നടത്തിയ ധാരാളം പണ്ഡിതന്മാർ ഉറപ്പിച്ചുപറഞ്ഞത് പുണ്യകർമ്മത്തിൽ നൂന്യത (ളഈഫ്    ) ഉള്ള ഹദീസുകൾ കൊണ്ട് അമൽ ചെയ്യാവുന്നതാണ് (അൽ അദാബ്)


8- وقال ابن مفلح الحنبلي في الآداب الشرعية: 

"والذي قطع به غير واحد ممن صنف في علوم الحديث حكاية عن العلماء أنه يعمل بالحديث الضعيف 


അസ് ലം സഖാഫി

പരപ്പനങ്ങാടി