page

Thursday, 14 April 2022

തറാവീഹും ഖിയാമുല്ലൈലും

 ഖിയാമുല്ലൈലും തറാവീഹും

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


രാത്രിയിൽ സുന്നത്തുനിസ്കരിക്കുന്നതിനാണ് ഖിയാമുല്ലൈൽ എന്ന് പറയുക. മഗ്‌രിബ് മുതൽ സ്വുബ്ഹ് വരേയ്ക്കുമാണ് ശർഇൽ 'രാത്രി' എന്ന് പറയുക. അതിനിടയിൽ നിസ്കരിക്കുന്ന വിത്ർ, തറാവീഹ്, തഹജ്ജുദ്, അവ്വാബീൻ ഇതൊക്കെ ഖിയാമുല്ലൈലിൽ പെട്ടതാണ്.


തറാവീഹ് ഖിയാമുല്ലൈലിൽ പെട്ടതാണ്. എന്നുവെച്ച്, എല്ലാ ഖിയാമുല്ലൈലും തറാവീഹല്ല. ആയിരുന്നെങ്കിൽ, തറാവീഹ് മഗ്‌രിബിനു ശേഷം ഇശാഇനു മുമ്പ് നിസ്കരിക്കാൻ പറ്റുമായിരുന്നു. പക്ഷേ അതു പറ്റില്ല എന്ന് ചെറിയ കുട്ടികൾക്കുപോലും അറിയും. ആയിരുന്നെങ്കിൽ, ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടേണ്ടതായിരുന്നില്ല. പക്ഷേ സലാം വീട്ടണം എന്ന് അറിയാത്തവരില്ല. ആയിരുന്നുവെങ്കിൽ, തറാവീഹ് ഇരുപത് റക്അത്തുണ്ടെന്നും, അത് റമസാനിൽ മാത്രമുള്ളതാണെന്നും (ഖിയാമു റമസാൻ) പരിശുദ്ധ സ്വഹാബികളും നാലു മദ്ഹബുകാരും ഇജ്മാആകുമായിരുന്നില്ല. മാത്രവുമല്ല, ശഅ്‌ബാനിലും ശവ്വാലിലും മറ്റും തറാവീഹ് നിസ്കരിക്കാമായിരുന്നു. അത്‌ പറ്റില്ലെന്ന് അറിയാത്തവരില്ല. വഹാബികളുടെയും ശിയാക്കളുടെയും എതിർപ്പ് ഈ ഇജ്മാഉകളെ ബാധിക്കില്ല. കാരണം 1- ഇരുകൂട്ടരും നൂതനവാദികളാണ്. 2- ഇരുകൂട്ടരും ഇജ്തിഹാദിന്റെ യോഗ്യത പോയിട്ട്, അതിനു താഴെയുള്ള അറിവു പോലുമില്ലാത്തവരാണ്.