page

Saturday, 9 April 2022

SYS സാന്ത്വനം റിലീഫ് ഡേ

*SYS സാന്ത്വനം റിലീഫ് ഡേ...*
🌷 *ഏപ്രിൽ 15 വെള്ളി*🌷

✍️വേദനയാൽ നീങ്ങുന്ന വീൽ ചെയറുകൾ... ഭാവനയിൽ പോലും ചിന്തിക്കാനാകാത്ത യാതനകൾ പേറുന്നവർ... ആശുപത്രിക്കിടക്കകൾക്ക് എത്ര എത്ര നിലവിളികളുടെ കഥകളാണ് ലോകത്തോട് പറയാനുള്ളത്... ഒന്ന് മരിച്ചിരുന്നെങ്കിലെന്ന് ആശിക്കുന്നവർ... ഒന്ന് കൊന്നു തരുമോ എന്ന്  കെഞ്ചുന്നവർ... ഒരു ഭാഗത്ത് ജീവിക്കാൻ കൊതിക്കുമ്പോൾ , മറുഭാഗത്ത് മരണം കൊതിക്കുന്നവർ... എല്ലാത്തിനുമിടയിൽ അനാഥരാകുന്ന ബാല്യങ്ങൾ... കൂട്ടിരിക്കേണ്ടവർ പോലും കയ്യൊഴിയുന്ന ഹതഭാഗ്യർ...ജീവൻ ബാക്കിയുണ്ടായിട്ടും വേണ്ടപ്പെട്ടവർക്കിഷ്ടമില്ലാതായപ്പോൾ  പുഴുക്കളും  ഉറുമ്പുകളും മത്സരിച്ച് ഭക്ഷിക്കുന്ന മനുഷ്യ കോലങ്ങൾ... മരണ വീട്ടിൽ നിന്ന് ആളും ആരവങ്ങളും ഒഴിയുമ്പോൾ-ഇനി എന്ത് എന്നറിയാതെ നിലവിളിക്കാൻ പോലും ഭയക്കുന്ന കുരുന്നുകൾ... വിങ്ങുന്ന വേദനകളും ഹൃദയം നുറുങ്ങുന്ന സങ്കടങ്ങളും അറിയാതെ ശീലമാകുമ്പോളും  കുഞ്ഞു വയറുകളുടെ വിശപ്പിൻ്റെ നോവുകൾ...! 

                         നാമിനിയും ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത്...കൈവിടരുതെന്ന് പറയുന്നില്ല... ചേർത്ത് നിർത്താൻ നിങ്ങൾക്കെവിടെ സമയമെന്നും ചോദിക്കുന്നില്ല... പക്ഷേ ,കണ്ടില്ലെന്നു നടിക്കാനോ കയ്യൊഴിയാനോ തയ്യാറാകാതെ അവരോടൊപ്പം ചേർന്ന് നിന്ന് ,അല്ല , അവരെ നെഞ്ചോട്  ചേർത്ത് നിർത്തി ആശ്വാസത്തിൻ്റെ കുളിർ മഴ പെയ്യിക്കുകയാണ് മനസാക്ഷി മരവിക്കാത്ത ഒരു കൂട്ടം ചെറുപ്പക്കാർ... ''SYS ൻ്റെ  സാന്ത്വന''വുമായി... ''കരയരുത്, കൂടെ ഞങ്ങളുണ്ട്- കൈവിടില്ലെന്ന ഉറപ്പുമായി...''...

                130+ആമ്പുലൻസുകൾ തലങ്ങും വിലങ്ങും പറക്കുമ്പോൾ... 35000ത്തിലധികം വോളന്റിയർമാർ അരയും തലയും മുറക്കി ഇമ ചിമ്മാതെ അശരണർക്കായി കാവലിരിക്കുമ്പോൾ ...3500+സെന്ററുകൾ സാന്ത്വനത്തിന്റെ ഹൃദയസ്പർശവുമായി 24 മണിക്കൂറും കളം നിറയുമ്പോൾ... എല്ലാം കോർത്തിണക്കിക്കൊണ്ട് അനന്തപുരിയുടെ മുറ്റത്ത് RCC യുടെ ചാരത്ത് തല ഉയർത്തി നിൽക്കുന്ന സാന്ത്വനം ഹെഡ്ക്വാർട്ടേഴ്സ്...പ്രിയപ്പെട്ട ഉസ്താദ് കാന്തപുരവും, കൈ ഞൊടിച്ചാലോടി എത്തുന്ന  ,അവരുടെ അർപ്പണ ബോധമുള്ള ഹൈടെക്ക് സേനാ സംവിധാനങ്ങളും... ഒന്നുറപ്പ്- മനുഷ്യത്വം മരവിക്കാത്ത മനുഷ്യർ നമുക്കു ചുറ്റുമുണ്ട്...വേണ്ടുവോളം...

            ജീവന്‍പോലും പണയപ്പെടുത്തി,അപരനു സുരക്ഷയൊരുക്കുന്ന...ഊരും പേരുമറിയാത്ത മനുഷ്യരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തുപിടിക്കുന്ന... എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ,''ഞങ്ങളുണ്ട് നിങ്ങളുടെ-കൂടെ'' ,എന്നു പറഞ്ഞാശ്വസിപ്പിക്കുന്ന...കണ്ണീരൊപ്പുന്ന, തലോടുന്ന, ഭക്ഷിപ്പിക്കുന്ന, ഉടുപ്പിക്കുന്ന, പുതപ്പിക്കുന്ന... ആ മഹാ സംവിധാനത്തിൻ്റെ പേരാണ് ''SYS സാന്ത്വനം''...കേരളത്തിനകത്തും പുറത്തും വിദേശത്തും... എല്ലായിടത്തും സാന്ത്വനത്തിൻ്റെ സേവനം വിജയകരമായി മുന്നേറുകയാണ്...

               ഉപ്പയുടെ വേർപാടിൽ പകച്ചുപോയ രണ്ടര  വയസുകാരി... ഉമ്മറത്തിരുന്നു ചിണുങ്ങുന്നത് ഒന്നിട വിട്ട ദിവസങ്ങളിൽ അവളെത്തേടി എത്തുന്ന സാന്ത്വന പ്രവർത്തരുടെ വരവിനാണ്... ഇതു പോലെ എത്ര എത്ര നൊമ്പരക്കാഴ്ചകൾ... ഒന്നല്ല പത്തല്ല നൂറല്ല... ഓർക്കുമ്പോൾ അറിയാതെ കണ്ണു നിറയുന്നു... മനസ് വിങ്ങുന്നു...''ഞങ്ങളുടെ മക്കളെ അനാഥരാക്കല്ലേ നാഥാ...ആമീൻ...''...
               ഉമ്മയുടെ കഴുത്തിൽ കിടന്ന മാല ഊരിത്തന്ന്- ''ആ ഇത്താത്തയെ കെട്ടിച്ച് വിട്'' എന്ന് പറഞ്ഞ് സാന്ത്വനത്തിന് കരുത്തു പകർന്ന 14 വയസുള്ള SSF ൻ്റെ ചുണക്കുട്ടി സുഹൈൽ മോൻ... സാന്ത്വനത്തിന് ജീവനേകാൻ പതിനായിരക്കണക്കിന് സുഹൈലുമാർ SSF ൻ്റെ ബാനറിൽ കളത്തിലുണ്ടെന്നറിയുമ്പോൾ അഭിമാനത്താൽ മനസ് നിറയുന്നു...
               SYS സാന്ത്വനത്തിൻ്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ച പ്രവർത്തകരോട്- കയ്പേറിയ നിരവധി അനുഭവങ്ങൾ നിങ്ങളെക്കാത്തിരിക്കുന്നുണ്ട്. സ്വർഗം ലക്ഷ്യമാക്കുന്ന നിങ്ങൾ അതൊന്നും കണ്ട് പിന്തിരിയില്ലെന്നറിയാം... വേദനിക്കുന്നവരെ സാന്ത്വനിപ്പിക്കുന്ന നിങ്ങളെ നോക്കി മദീനയുടെ മണി മുത്ത് ﷺ  റൗളയിലിരുന്ന് പുഞ്ചിരിക്കുന്നുണ്ട്... അതിൽ കൂടുതലെന്തു വേണം... നിങ്ങളന്നം കൊടുക്കുന്ന പതിനായിരങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കുതിപ്പിന് കൂടുതൽ ശക്തി പകരട്ടെ...!

                         എണ്ണിയാലൊടുങ്ങാത്ത സേവനവുമായി വേദനിക്കുന്ന പാവങ്ങളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ''SYS സാന്ത്വന''ത്തിൻ്റെ ആ നല്ല ചെറുപ്പക്കാർ...ഈ വരുന്ന വെള്ളിയാഴ്ച [15-04-2022] സാന്ത്വന ഫണ്ട് ശേഖരണാർത്ഥം കൈ നീട്ടാനെത്തുകയാണ് നിങ്ങളുടെ മുന്നിൽ... ആർക്കോ വേണ്ടി... ആ ലിസ്റ്റിൽ നിങ്ങൾ പെടാതിരിക്കട്ടെ...കൂടുതലൊന്നും കുറിക്കുന്നില്ല... നീട്ടുന്ന ആ കരങ്ങളെ നിങ്ങൾ വെറുതെയാക്കില്ലെന്ന പ്രതീക്ഷയോടെ... സ്നേഹപൂർവ്വം...
*ഖുദ്സി*
09-04-2022