page

Wednesday, 13 July 2022

ഹദ്ധാദ് റാതീബിൽ കിളി പോയ വഹാബികൾ അൽബാനി റാതീബിൽ അഭയം തേടുന്നു

*ഹദ്ധാദ് റാതീബിൽ കിളി പോയ വഹാബികൾ അൽബാനി റാതീബിൽ അഭയം തേടുന്നു...🤭*
👇👇👇👁️👁️👁️

✍️വിശ്വാസികൾ പതിവാക്കേണ്ട ദിക്റുകൾ ഹദ്ധാദ് [റ] ക്രോഡീകരിച്ചതാണ് ഹദ്ധാദ് റാതീബ്.റാതീബ് എന്നാൽ പതിവാക്കേണ്ടത് എന്നാണ്... അറിവില്ലായ്മ തറവാടു സ്വത്തായ വഹാബികൾ ഹദ്ധാദിനെതിരെ സലഫീ ഫെസ്റ്റിൻ്റെ താളമേളങ്ങളുമായി പടക്കിറങ്ങി... പതിവുപോലെ അതും നരകത്തിലാക്കി... സ്വർഗവും നരകവും ആപ്പീസിൽ സ്വന്തമായിട്ടുള്ള വഹാബികൾക്കിതൊക്കെ ഈസി... പടച്ചോൻ തത്ക്കാലം മുണ്ടാണ്ടിരി... കാര്യങ്ങൾ മ്മടെ ആപ്പീസീന്ന് പറയും... അതങ്ങ് നടത്തുക... അല്ല പിന്നെ...😄
              ഈ ബഹളങ്ങൾക്കിടയിൽ വഹാബീ നേതാവ് അൽബാനി മറ്റൊരു റാതീബ് അച്ചടിച്ച് പുറത്തിറക്കി... അതാണ് അൽബാനി റാതീബ്... സ്വഹീഹുൽ അദ്കാറെന്ന പേരിൽ...ഹദ്ധാദിന് പകരം, തലയിൽ മുണ്ടിട്ട്  അൽബാനി റാതീബ് ചൊല്ലി സമാധാനിച്ചിരുന്ന തലമൂത്ത മൗലവിമാർ... അവസാനം ,അണികൾ തന്നെ കയ്യോടെ പൊക്കി... അണികൾ ചൊല്ലിയാൽ നരകത്തിൽ പോകും. നേതാക്കളായ മൗലവിമാർ ചൊല്ലിയാൽ സ്വർഗത്തിൽ പോകും...ഇതെന്തോന്ന് മറിമായം...🤭

                  ഒരിടത്തുമൊക്കാത്ത സ്വന്തം തൗഹീദിനൊപ്പം ഇതും ചോദ്യം ചെയ്ത അണികൾ പതിവുപോലെ ശശിയായി... അവസാനം അൽബാനി റാതീബിൻ്റെ ഏടും ചുമന്ന് മൗലവിമാർക്കൊപ്പം അവരും സംപൂജ്യരായി... സലഫീ ആപ്പീസിലെ ഗ്രീൻ ചാനലിലൂടെ നേരെ സ്വർഗത്തിലേക്ക്... 😄പണ്ട് മ്മടെ ഉമർ മൗലവിയെ സ്വർഗത്തിലേക്ക് കുതിപ്പിച്ച അതേ ഗ്രീൻ ചാനലിലൂടെ... അന്ന് യാത്രയയപ്പ് കൊടുത്ത മൗലവിമാർ മരിച്ച് മണ്ണറയിലെത്തിയതിനാൽ പുതിയ അവതാരങ്ങൾ പകരമായെത്തിയെന്ന വ്യത്യാസം മാത്രം...❗
              ഹദ്ധാദ് കിതാബ് നരകത്തിലും അൽബാനിക്കിത്താബ് സ്വർഗത്തിലുമായതിൻ്റെ മെഗാ ലോജിക്ക് ഒരു വഹാബിക്കും തിരിയുന്നില്ല...വാ പോയ കോടാലി... അതാണ് വഹാബിസം... അവിടെ എന്തോന്ന് ലോജിക്ക്... സ്വർഗവും നരകവും സ്വന്തമായുള്ള ഒരാപ്പീസും എന്തും തൊള്ള തൊടാതെ വിഴുങ്ങുന്ന അണികളുമുള്ളിടത്തോളം കാലം വഹാബിസത്തിലിതൊക്കെ സ്ഥിരം കോമഡിയാണ്... ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
13-07-2022