page

Saturday, 8 October 2022

നബിദിനം- ചില തെളിവുകൾ തുറന്നു പറഞ്ഞ് ജമാഅത്തെ ഇസ്ലാമി



*നബിദിനം-ദുബൈ ഭരണാധികാരിയും  വഹാബികളെ ചതിച്ചു...🤭*
👇👇👇👁️👁️👁️

✍️നബിദിനം സമസ്ത ഉണ്ടാക്കിയത് ... മെയ്ഡ് in കേരള...😄 കേരളത്തിൽ മാത്രം ... എന്തൊരു വിടലായിരുന്നു വഹാബികൾ... സോഷ്യൽ മീഡിയ സജീവമായതോടെ സകല കള്ളങ്ങളും പൊളിഞ്ഞു.ദേ ,ദുബൈ ഭരണാധികാരിയും നബിദിനാശംസ നേർന്ന് ലോക മുസ്ലിം സന്തോഷങ്ങളിൽ ഭാഗമായി. തൊട്ടുപിറകെ UAE യുടെ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ആശംസ നേർന്നു...
            ഉടനെ ദാ കിടക്കണു ജമാഅത്തെ ഇസ്ലാമിയുടെ നരകം പൊത്തോന്ന്... ലോകത്തെ ഏറ്റവും വലിയ ജാറമായ മുത്തു നബിയുടെ റൗളയുടെ ഫോട്ടോയുമായി മെല്ലെ മെല്ലെ അവരും നബിദിന സന്തോഷത്തിലേക്ക് തല തിരിക്കുന്നു... അടിപൊളി... പിന്നെ നോക്കുമ്പോൾ ,മ്മടെ മാതൃഭൂമിയിൽ നുമ്മടെ വഹാബീ നേതാവ് ഹുസൈൻ മടവൂരിൻ്റെ- ഇന്ന് നബി ദിനം എന്ന പേരിൽ അടിപൊളി നബിദിന ലേഖനം... പിന്നെക്കണ്ടത് മീലാദ് പ്രഭാഷണങ്ങളുടെ നിരവധി വഹാബീ എപ്പിസോഡുകൾ... പലരും നബിദിന സന്തോഷം ഇരുളിൻ്റെ മറവിലെങ്കിലും  പ്രകടിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങൾ... അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നബി ജനനത്തിൽ സന്തോഷിച്ച മുൻകാല വഹാബീ നേതാക്കളെയോ, നബിദിനാഘോഷത്തിന് വലിയ പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ച സാക്ഷാൽ ഇബ്നു തൈമിയ്യയെയോ നരകത്തിൽ ഒറ്റക്കാക്കാൻ മനസ് സമ്മതിക്കാത്തതു കൊണ്ടാണ്. വിട്ടു കള മാഷേ...
       അവസാനം ജമാഅത്തെ ഇസ്ലാമിയും ആ സത്യം പറഞ്ഞു.ദാ ഇങ്ങിനെ... ''റബീഉൽ അവ്വൽ മാസത്തിൽ മീലാദുന്നബി ഒരു നല്ല സമ്പ്രദായമാണെന്നും അത് ചെയ്യണമെന്നും ആവശ്യപ്പെടുന്ന അനേകം പണ്ഡിതൻമാരിൽ ഒരാൾ മാത്രമാണ് ഇബ്നു ഹജർ.ഇമാം ഇബ്നു ഹജറിൻ്റെ ഗുരു നാഥനും ഹദീസ് പണ്ഡിതനുമായ ഹാഫിദുൽ ഇറാഖീ, ഇമാം ഇബ്നു കസീർ, അബൂ ശാമ, ഇബ്നു ഹജറുൽ ഹൈതമി, ഇബ്നുൽ ജൗസി ,ഇമാം സുബ്കി, ഇമാം സുയൂത്വി, ഇമാം ശൗകാനി, ഇബ്നുൽ ആബിദീൻ ഇവരെല്ലാവരും നബിദിനത്തെ അനുകൂലിച്ചവരാണ്.'' [പ്രബോധനം മാർച്ച് 7 2014]
       *നെഞ്ചത്ത് കൈകെട്ടണമെന്ന് വഹാബികളെ പഠിപ്പിച്ച ശൗകാനി പോലും നബിദിനം പുണ്യകർമമാണെന്ന് വഹാബികളെ പഠിപ്പിച്ചെന്ന് ജമാഅത്തെ ഇസ്ലാമി തുറന്നു പറയുകയാണിവിടെ*... ശൗകാനി പറയുന്നതു കേട്ട് നെഞ്ചത്ത് കയ്യും കെട്ടി, അതേ ശൗകാനിയെ നരകത്തിലേക്ക് തള്ളിയിട്ടിട്ട് നബിദിന സന്തോഷത്തിനെതിരെ തിരിയാൻ ഇബ്ലീസിനൊപ്പം ചേർന്ന പാവം വഹാബികൾ... ഇസ്ലാം നമുക്ക് പഠിപ്പിച്ച് തന്ന ,ഖുർആനും ലക്ഷക്കണക്കിന് ഹദീസുകളും  നന്നായി മനസിലാക്കിയ ഇമാമീങ്ങൾ പറയുന്നു-നബിദിനാഘോഷത്തിന് പ്രതിഫലമുണ്ട്- പുണ്യകർമമാണെന്ന്...ഇബ്ലീസിനൊപ്പം ചേർന്ന് ഉറഞ്ഞു തുള്ളുന്ന അപശബ്ദങ്ങളെ നമുക്ക് അവഗണിക്കാം. ഏവർക്കും ഹൃദ്യമായ നബിദിനാശംസകൾ...സ്നേഹപൂർവ്വം...💚
*ഖുദ്സി*
08-10-2022