page

Monday, 6 March 2023

ബറാഅത്ത് രാവിലെ കർമ്മങ്ങൾ

*ബറാഅത്ത് രാവിലെ മൂന്ന് യാസീൻ...💚*
👇👇👇👁️👁️👁️
✍️ ഖുർആനിൽ ഒരു യാസീനേ ഉള്ളൂ എന്ന് ഒരു മൗലവി... ഖുർആനോതിക്കോളൂ-പക്ഷേ യാസീനോതാൻ പറ്റില്ലെന്ന് മറ്റൊരു മൗലവി... ആഗ്രഹം സഫലമാകാൻ ഖുർആൻ ഓതിയിട്ടെന്ത് കാര്യമെന്ന് വേറൊരു മൗലവി...മണ്ടത്തരങ്ങൾക്ക് കയ്യും കാലും മുളച്ച ഇത്തരം വഹാബിയൻ യുക്തിവാദ അവതാരങ്ങൾ നൻമയിൽ നിന്ന് ഉമ്മത്തിനെ അകറ്റാനുള്ള ശ്രമത്തിൽ ഇബ്ലീസിനൊപ്പം ചേരുമ്പോൾ... ഭാവുകങ്ങൾ നേരുന്നു...
                 ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി(റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. (ഇത്ഹാഫ് 3/427)

ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി(റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി(റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്.
നന്മകൾ കരഗതമാക്കാൻ നാഥൻ തുണക്കട്ടെ... സ്നേഹപൂർവ്വം...
*ഖുദ്സി*
18-03-2022





ബറാഅത്ത് രാവിൽ മൂന്ന് യാസീൻ ഓതൽ



ബറാഅത്ത് രാവിൽ ധുര പലഹാരം ഉണ്ടാക്കൽ