page

Wednesday, 28 June 2023

സമസ്തയും കോടതി വിധിയിലെ സുപ്രീം കളവും

#സുപ്രീം_കള്ളം.

ചേളാരി സമസ്തയാണ് ശരിയെന്ന് സുപ്രീം കോടതി വിധിച്ചുവെന്ന തരത്തിൽ പഴയ ഒരു പത്രക്കട്ടിംഗ് സോഷ്യൽ മീഡിയയിൽ അലഞ്ഞു നടക്കുന്നുണ്ട്. അങ്ങനെയൊരു വിധിയും സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടില്ല, നിലനിൽപ്പിനു വേണ്ടി കാലങ്ങളായി പറഞ്ഞുനടന്നു പതിഞ്ഞ പലതരം നുണകളിലൊന്നാണിത്.

സംഭവം ഇതാണ്:-

1989 മാർച്ചിൽ സമസ്ത:പുന:സ്സംഘടിപ്പിച്ചപ്പോൾ ബന്ധപ്പെട്ടവർ ജില്ലാ റജിസ്ത്രാർക്ക് നിയമപ്രകാരം പുതിയ ഭാരവാഹിപ്പട്ടിക സമർപ്പിച്ചു. റജിസ്ത്രാർ അതു സ്വീകരിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് മറ്റേ സമസ്തക്കാർ വിവരമറിയുന്നത്. ജനറൽ ബോഡിയോ തെരഞ്ഞെടുപ്പോ നടത്താതെ അവരും ഒരു ഭാരവാഹിപ്പട്ടിക തട്ടിക്കൂട്ടി ഹാജറാക്കി. ഭരണസ്വാധീനവും അധികാരവും ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തി ഈ അനധികൃത പട്ടിക അംഗീകരിപ്പിച്ചു. പരസ്യമായി ജനറൽ ബോഡി വിളിച്ചു ചേർത്ത് സമസ്ത: ഹാജരാക്കിയത് തള്ളുകയും ചെയ്തു.

റജിസ്ത്രാറുടെ ഈ നടപടിക്കെതിരെ സമസ്ത ഹൈക്കോടതിയെ സമീപിച്ചു അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരെ ചേളാരി വിഭാഗം ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബഞ്ചിന്റെ വിധി സമസ്ത:യ്ക്കെതിരായിരുന്നു. ഈ വിധിക്കെതിരെയാണു സമസ്ത: സുപ്രീം കോടതിയിൽ പോയത്. 

സുപ്രീം കോടതി ഈ കേസിൽ ഒരു വിധിയും പുറപ്പെടുവിച്ചിട്ടില്ല, ആരെയും തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടുമില്ല. റജിസ്ത്രാറുടെ നടപടിയിൽ പരാതിയുണ്ടെങ്കിൽ  കക്ഷികൾക്ക് വിചാരണക്കോടതിയെ സമീപിക്കാം എന്നു പറഞ്ഞു ഹർജി തീർപ്പാക്കുയാണു സുപ്രീം കോടതി ചെയ്തത്.
കേസിൽ വിധി പറയുന്നതും തീർപ്പാക്കുന്നതും തിരിച്ചറിയാത്ത ഏതോ വിവരദോഷി മെനഞ്ഞതാണ് ഈ പത്രവാർത്ത.

    omtharuvana fb post 28/6/2023.