page

Wednesday, 2 August 2023

ഹൂറികളും സ്വർഗവും ഹിന്ദു മതത്തിൽ

 രക്തസാക്ഷിയാകൂ, സ്വർഗത്തിലേക്കു വരൂ. ആയിരം അപ്സരസുകൾ കാത്തിരിക്കുന്നു!!


वराप्सरःसहस्राणिशूरमआयॊधनेहतम

तवरमाणाहिधावन्तिममभर्ताभवेदइति


"ആയിരക്കണക്കിന് സുന്ദരികളായ അപ്സരസുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരോ രക്തസാക്ഷിയുടെ അടുത്തേക്കും തിടുക്കത്തിൽ ഓടിവരുന്നു : "എന്റെ ഭർത്താവാകൂ" [മഹാഭാരതം, ശാന്തി പർവ്വം (പുസ്തകം 12) വിഭാഗം 98; ശ്ലോകം 46]


अनस्थाः पूताः पवनेन शुद्धाः शुचयः 

शुचिमपि यन्ति लोकम् |

नैषां शिश्र्नं प्र दहति जातवेदाः 

स्वर्गे लोके बहु स्त्रैणमेषाम् ||


“എല്ലില്ലാത്ത, ശുദ്ധമായ, കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട, മിടുക്കൻമാരായ അവർ ഉജ്ജ്വലമായ ഒരു ലോകത്തേക്ക് പോകുന്നു. കത്തുന്ന തീ അവരുടെ ജനനേന്ദ്രിയത്തെ ദഹിപ്പിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നതാണ്." 

[അഥർവവേദം 4:34:2]


 “ഐശ്വര്യ മോഹത്താൽ വിവേചന ശക്തിയില്ലാത്തവരും പ്രമാദം പറയുന്നവരുമായ അജ്ഞന്മാർക്ക് പരലോകം പ്രാപിക്കാനുള്ള  സാധനകളെപ്പറ്റിയൊന്നും അറിയുകയില്ല. ഈ ലോകം മാത്രമേയുള്ളൂ, പരലോകമില്ല എന്ന് വിചാരിക്കുന്ന അവർ വീണ്ടും വീണ്ടും എന്റെ അധീനത്തിലേക്കു തന്നെ വരുന്നു" [കഠോപനിഷത്ത്: 2:6].



 ഞാനിട്ട റഫറൻസും അതുമായി ബന്ധപ്പെട്ട ചില ലിങ്കുകളും ഏതാനും സ്ക്രീൻ ഷോട്ടുകളുമാണ്. ആവശ്യമുള്ളവർക്ക് തുടർ പഠനത്തിനായി ഉപയോഗിക്കാമല്ലോ.


1. മഹാഭാരതം : 12:98:46


वराप्सरः सहस्राणि शूरम आयोधने हतम तवरमाणा हि धावन्ति मम भर्ता भवेद इति [महाभारत, शांतिपर्व, मंडल 12,अध्याय 98, श्लोक 46].


ഇംഗ്ലീഷ് പരിഭാഷയുടെ ലിങ്ക് : https://spiritualworld.co.in/dharmic-granth/mahabharat-english/mahabharat-in-english-santi-parva/mahabharat-english-book-12-chapter-98/  


2. അഥർവവേദം 4:34:2


अनस्थाः पूताः पवनेन शुद्धाः शुचयः 

शुचिमपि यन्ति लोकम् |

नैषां शिश्र्नं प्र दहति जातवेदाः 

स्वर्गे लोके बहु स्त्रैणमेषाम् ||


സംസ്കൃത മൂലവും ഹിന്ദിയിലുള്ള വ്യാഖ്യാനക്കുറിപ്പും : https://cpdarshi.com/2021/04/11/atharvaveda-4-34/


ഇംഗ്ലീഷ് പരിഭാഷ : https://en.wikisource.org/wiki/Atharva-Veda_Samhita/Book_IV/Hymn_34


3. കഠോപനിഷത്ത് 1:2:6

न साम्परायः प्रतिभाति बालं प्रमाद्यन्तं वित्तमोहेन मूढम्‌।

अयं लोको नास्ति पर इति मानी पुनः पुनर्वशमापद्यते मे ॥


സംസ്കൃത മൂലം, ഇംഗ്ലീഷ് ട്രാൻസ്‌ലിറ്ററേഷൻ, ഹിന്ദിവ്യാഖ്യാനം, ഗ്ലോസറി : https://upanishads.org.in/upanishads/3/1/2/6


പികെ നാരായണപ്പിള്ളയും എൻ രാമൻപിളളയും ചേർന്നു തയ്യാറാക്കിയശാങ്കരഭാഷ്യസാരത്തോടു കൂടിയ കാഠകോപനിഷത്ത് പരിഭാഷയും വ്യാഖ്യാനവും സദാനന്ദ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയിരുന്നു. ശ്രേയസ് ഡിജിറ്റൽ ലൈബ്രറിയിൽ നിന്നും കിട്ടിയ ഇതിന്റെ പതിപ്പാണ് ഞാൻ പഠനത്തിനു ഉപയോഗിക്കുന്നത്. സ്ക്രീൻ ഷോട്ട് ചേർത്തിട്ടുണ്ട്.


ലക്ഷ്മി നാരായണൻ തയ്യാറാക്കിയ കഠോപനിഷത്ത് (മലയാളം) കാവ്യപരിഭാഷ ഓൺലൈനിലുണ്ട്. ഞാൻ കൊടുത്ത റഫറൻസിന്റെ അതിലെ പരിഭാഷ:


വിത്തമോഹമാദ്യന്തമേറിടും-

മൂഢനില്ലതും ജ്യോതിസാധന.

ഇല്ലവന്നു പരലോക ചിന്തയും;

ആയിടുന്നിഹംതന്നെ സർവ്വതും.

എത്തിടുന്നവന്‍ എന്‍റടുക്കലും:

പേർത്തു പേർത്തു നൽകുന്നു ജന്മവും.


https://sites.google.com/site/upanishadmalayalam/%E0%B4%A6%E0%B4%B6/%E0%B4%95%E0%B4%A0%E0%B4%AA%E0%B4%A8%E0%B4%B7%E0%B4%A4%E0%B4%A4-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%B3



























✍️ Muhammad Sajeer Bukhari