page

Sunday, 19 November 2023

പ്രണയം- പ്രേമം !

 *പ്രണയം.....* ചതിക്കുഴികൾ നാം അറിയാതെ പോകരുത്


പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചുണ്ടാകുന്നതല്ല പ്രണയങ്ങൾ. പല സാഹചര്യങ്ങളിലൂടെയും കടന്നുപോയി സ്വാഭാവികമായി സംഭവിക്കുന്നതാണത്


*First stage physical attraction*

 എതിർ ലിംഗത്തോട് തോന്നുന്ന ശാരീരിക ആകർഷണമാണ് ആദ്യഘട്ടം. സൗന്ദര്യം, ബുദ്ധി, വ്യക്തിത്വം, സംസാരമികവ്,മറ്റു കഴിവുകൾ,ഗുണങ്ങൾ തുടങ്ങിയ എന്തും  അതിന് കാരണമാകുന്നു


*Proximity*

 നമ്മളെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ബന്ധപ്പെടാനുള്ള ത്വരയും സാഹചര്യവുമാണ് പ്രോക്സിമിറ്റി. സ്കൂൾ, കോളേജ് ക്യാമ്പസ്,ഓഫീസ്, പബ്ലിക് വാഹനങ്ങൾ,മൊബൈൽ ഫോൺ,സോഷ്യൽ മീഡിയ,എന്നിവയൊക്കെ പ്രോക്സിമിറ്റിക്ക് വഴിയൊരുക്കുന്നു.


*Similarity*

 ആശയവിനിമയം വഴി ആകർഷിച്ച വ്യക്തിയുമായുള്ള സാദൃശ്യങ്ങൾ കണ്ടെത്തി പരസ്പരം ഒന്നാകാനുള്ള പ്രവണത.ഒരേ ഭക്ഷണങ്ങൾ, നിറങ്ങൾ,യാത്ര, ഇഷ്ടപ്പെട്ട  കാര്യങ്ങൾ എന്നിവ സിമിലാരിറ്റിക്ക് കാരണമാവുന്നു


*Reciprocity*

 ത്യാഗം ചെയ്യാനുള്ള സന്നദ്ധത. വസ്തുക്കൾ കൈമാറുന്ന ഒരു ഘട്ടമാണിത്.വസ്ത്രം, ആഭരണം, മൊബൈൽ,പണം എന്നിങ്ങനെ വിലപിടിപ്പുള്ള പലതും കൈമാറ്റം ചെയ്യാനുള്ള മനോഭാവം ഉണ്ടാകുന്നു. കാമുകൻ കാമുകിക്ക് നൽകുന്നത് മാത്രമല്ല. വീട്ടുകാരും ഭർത്താവും അറിയാതെ സ്വർണവും പണവും കാമുകൻ നൽകുന്നതും വഞ്ചിക്കപ്പെടുന്നതുമെല്ലാം ഈ ഘട്ടത്തിലാണ്


*Intimacy*

ബന്ധത്തിന്റെ ക്ലൈമാക്സ് എന്ന് വിളിക്കാവുന്ന ഘട്ടം. വേർപിരിയാനാകാത്ത വിധം മുറുകി കൊണ്ടിരിക്കും.ഈ ഘട്ടത്തിൽ എത്തുന്നതോടെ ശരീരത്തിൽ ഡോപ്പമിൻ ഉത്പാദിപ്പിക്കപ്പെടുന്നു. അതോടുകൂടി മതം, പ്രായവ്യത്യാസം,ജോലി, സമ്പത്ത്, വിവാഹം, കുട്ടികൾ,മാതാപിതാക്കൾ, നിലവിലുള്ള ഇണകൾ തുടങ്ങി ഒന്നിനും വേർപെടുത്താൻ സാധിക്കാത്ത വിധം ബന്ധം വളരുന്നു. ഈ ഘട്ടത്തിലുള്ളവരെ ഉപദേശിച്ച ആരോ ആണ് പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറഞ്ഞത്. മറ്റുള്ളവർക്ക് കാണാൻ കഴിയുന്ന പല പ്രശ്നങ്ങളും അപകടങ്ങളും പ്രണയിക്കുന്നവർക്ക് ഈ ഘട്ടത്തിൽ കാണാൻ കഴിയില്ല. പറഞ്ഞു ബോധ്യപ്പെടുത്തി അവരെ പിന്മാറ്റാനും കഴിയില്ല.


 വൈകാതെ ഒളിച്ചോട്ടം, ആത്മഹത്യ, നിലവിലുള്ള പങ്കാളിയെയും കുട്ടികളെയും കൊല്ലൽ, ബന്ധത്തെ എതിർക്കുന്ന വീട്ടുകാരെ കൊല്ലൽ തുടങ്ങിയ ഏത് ബുദ്ധി ശൂന്യതാ ക്രൂരതക്കും കാരണമാകുന്നു. ഡോപ്പമിൻ ഹോർമോണിന് ഏകദേശം ആറുമാസം മുതൽ ഒരു വർഷം വരെയാണ് കാലാവധി. ആദ്യ നാല് ഘട്ടങ്ങളും കഴിഞ്ഞ് ഇന്റിമസിയിൽ എത്തിയശേഷം ഉണ്ടായ ഹോർമോൺ പ്രവർത്തനം ചുരുങ്ങിയ കാലങ്ങൾ കൊണ്ട് നിർവീര്യമായി  തീരും.


 ഡോപ്പമിൻ കുറയുന്നതോടെ ബന്ധങ്ങൾ ക്ഷയിച്ചു തുടങ്ങും.ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി, വേർപിരിയുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേരും. സെക്സിനേക്കാൾ പെണ്ണിനെ ആകർഷിക്കുന്നത് പുരുഷന്റെ ലാളനകളാണ്. എന്നാൽ പുരുഷനിൽ ഡോപ്പമിൻ കുറയുന്നതോടെ അവളോട് താൽപര്യം കുറയുകയും ലാളനയും പഞ്ചാരയും മാറി പരുക്കനായി തുടങ്ങുകയും ചെയ്യും. ആദ്യം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന അവൾ പതുക്കെ അകലാൻ തുടങ്ങും.


 ഈ ഘട്ടത്തിനു മുമ്പ് ഒരു പങ്കാളി പിന്മാറുന്നതും കടുത്ത വിശാദത്തിലേക്കും മാനസിക സംഘർഷത്തിലേക്കും നയിക്കും." തേച്ചതിന്റെ" പക കൊലപാതകത്തിൽ വരെ എത്തും. ഇതൊക്കെ സെക്സ് എഡ്യൂക്കേഷന്റെ കുറവും പാട്രിയാർക്കിയുടെ ഫലവുമാണ് എന്ന തിയറി മണ്ടത്തരമാണ്.

 യാതൊരു കടമയും, ബാധ്യതയുമില്ലാത്ത വിവാഹേതര ബന്ധങ്ങൾ ദുരന്തങ്ങളായി മാറാതിരിക്കാനുള്ള മാർഗം ഡോപ്പമിൻ ഉൽപാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളായ physical attraction,Proximity എന്നീ സാഹചര്യങ്ങളെയും അതിലേക്ക് നയിക്കുന്ന കാര്യങ്ങളെയും പരമാവധി സൂക്ഷിക്കുക,നിയന്ത്രിക്കുക എന്നതാണ്. അപ്പൊ പറയും  അയ്യോ പ്രാകൃതം, പതിനെട്ടാം നൂറ്റാണ്ട്, ബുദ്ധികൊണ്ട് ചിന്തിക്കാത്തവർ,അത് ബുദ്ധികൊണ്ട് ചിന്തിക്കാത്തത് കൊണ്ടല്ല,നേരത്തെ പറഞ്ഞ ബുദ്ധികൊണ്ട് ചിന്തിക്കാത്ത അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള മുൻകരുതലാണ്.


 വിരസമായ വിവാഹ ജീവിതമാണ് അവിഹിത ബന്ധത്തിലേക്ക് കൊണ്ടെത്തിക്കുന്ന വലിയൊരു കാരണം. വൈവാഹിക ജീവിതത്തിലും ഡോപ്പമിന്റെ സ്വാധീനമുണ്ട്. മധുവിധു നാളുകൾ തീരുന്നതോടെ പലർക്കും ദാമ്പത്യം വിരസമാകും.


സമൂഹത്തെയും കുട്ടികളെയും മാനിച്ചാണ് പല ബന്ധങ്ങളും മുന്നോട്ട് പോകുന്നത്. ചിലർ അവിഹിത ബന്ധങ്ങളിൽ ആനന്ദം കണ്ടെത്തുന്നു. ഇണയോട് മൃദുവായി പെരുമാറുക,പരിഗണിക്കുക, ലാളിക്കുക എന്നൊക്കെയാണ് ഡോപ്പമിൻ നിർവീര്യമായാലും വിവാഹ ബന്ധം നില നിർത്താനുള്ള മാർഗം.കൂടുതൽ കാലം കഴിയുമ്പോൾ ഈ ബന്ധങ്ങളെല്ലാം മറ്റൊരു തലത്തിലേക്ക് മാറും


 ചിലപ്പോഴൊക്കെ വിവാഹബന്ധങ്ങൾ ഒരു പരിമിതിയായി തോന്നുകയും, അവിഹിതബന്ധങ്ങളിൽ താല്പര്യവും, വേലി ചാടാൻ താല്പര്യവുമുണ്ടാകും. അതെല്ലാം മായാകെണികളാണ്.കയ്യിലുള്ളത് പോവുകയും ചെയ്യും ഉത്തരത്തിലുള്ളത് കിട്ടുകയുമില്ല.ദൃഢമായ ദീർഘകാല ബന്ധങ്ങളാണ്(long term relations)നമുക്ക് യഥാർത്ഥ  സന്തോഷവും സമാധാനവും നൽകുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്.


 അത്തരം ബന്ധങ്ങൾ നിലനിർത്താൻ ചില വിട്ടുവീഴ്ചകളും ത്യാഗങ്ങളും വേണ്ടിവരും.അതൊക്കെ മതം പറയുമ്പോൾ പ്രാകൃതമായി തോന്നും. അവിഹിത ബന്ധത്തിന് വേണ്ടി ജന്മം നൽകിയ സ്വന്തം കുഞ്ഞുങ്ങളെ പോലും കൊല്ലുന്ന കാലത്ത്‌ ഇച്ചിരി പ്രാകൃതമാകുന്നത് തന്നെയാണ് പുരോഗമനം.


പ്രണയവിവാഹങ്ങളിലാണ് കൂടുതലും വിവാഹ മോചനങ്ങൾ എന്നാണ് ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതി ഈയടുത്ത് നിരീക്ഷിച്ചത്. അറേഞ്ച്ഡ് മാരേജിനേക്കാൾ വളരെയധികം കുറവാണ് പ്രണയ വിവാഹങ്ങൾ എന്ന യാഥാർത്ഥ്യം കൂടി ഉൾക്കൊണ്ടു വേണം ഈ വിഷയത്തെ നാം മനസ്സിലാക്കാൻ.പ്രണയ വിവാഹത്തിലധികവും കുടുംബക്കാരുടെ സമ്മതമില്ലാതെ നടന്നതായത് കൊണ്ട് തന്നെ പരമാവതി ബന്ധങ്ങളിലെ വിളളലുകൾ പുറത്തേക്ക് അറിയിക്കാതിക്കാനാകും പരസ്പരം ശ്രമിക്കുക.അവിടെയാണ് സുപ്രിം കോടതിയുടെ ഈ നിരീക്ഷണത്തിന് പ്രാധാന്യമേറുന്നത്.


മതത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുകയാണെങ്കിൽ എനിക്ക് ഔദാര്യമായി അനേകായിരം ആനുകൂല്യങ്ങൾ നൽകിയ പടച്ച റബ്ബിനോടുള്ള കടപ്പാടുകൾ നിർവഹിക്കുന്നതിൽ വീഴ്ച്ച വരുത്തി എന്ന കാരണത്താൽ അല്ലാഹുവിന്റെ കനത്ത ശിക്ഷക്ക് പ്രണയം കാരണമാവുകയും ചെയ്യുന്നു.