page

Tuesday, 27 August 2024

മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?

 


മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?

➖➖➖➖➖➖➖➖➖➖


മൻഖൂസ് മൗലിദ് നമ്മുടെ നാട്ടിൽ വ്യാപകമായി പാരായണം ചെയ്യപ്പെടുന്ന ഒരു മൗലിദാണ്. ശിർകും കുറാഫാത്തും ആരോപിച്ച് ഈ മൗലിദിൽ നിന്ന് ജനങ്ങളെ അകറ്റാൻ പുത്തൻ വാദികൾ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ബിംബാരാധകൻ എന്നും മുശ്‌രികെന്നും പുത്തനാശയക്കാരാൽ ചാപ കുത്തപ്പെട്ടവരാണ് മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെട്ട ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന വ്യക്തി. ആരായിരുന്നു ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന്  ചരിത്ര ഗ്രന്ഥങ്ങൾ മുൻനിർത്തി നമുക്കൊന്ന് പരിശോധിക്കാം.


ഇമാം സർഖാനി (റ) പറയുന്നു: ഫതറത്തിന്റെ കാലഘട്ടത്തിലെ (പ്രവാചക നിയോഗമില്ലാത്ത കാലഘട്ടം) ജനങ്ങൾ മൂന്നു രൂപത്തിലാണ്. ഒന്നാം വിഭാഗം ഉൾക്കാഴ്ച്ച കൊണ്ട് തൗഹീദിനെ   മനസ്സിലാക്കി അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നതിൽ നിന്ന് മാറി നിന്നവരാണ്. ഖസ്സ് ബ്നു സാഅദ, സൈദ് ബ്നു അംറ് ബ്നു നുഫൈൽ എന്നിവർ ആ കൂട്ടത്തിൽ പെട്ടവരാണ്. തുബഅ്‌, വറഖത്ത് ബ്നു നൗഫൽ,  വറഖത്ത് ബ്നു നൗഫലിന്റെ എളാപ്പ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്നിവർ ഈ വിഭാഗത്തിൽ നിന്ന് യഥാർത്ഥ ദീനിൽ പ്രവേശിച്ചവരാണ്, അഥവാ  മൻസൂഖ് (ദുർബലമാക്കപ്പെട്ടത്) ആകാത്ത യഥാർത്ഥ നസാറാക്കളിൽ പെട്ടവരാണ്. (ശർഹുസ്സർഖാനി അലൽ മവാഹിബുലദുനിയ്യ/ ഇമാം സർഖാനി 1/ 343)


قال الإمام الزرقاني: (فإن أهل الفترة ثلاثة أقسام، الأول: من أدرك التوحيد ببصيرته) أي: بعلمه وخبرته فمنعه هذا التبصر عن عبادة غير الله (ثم من هؤلاء من لم يدخل فى شريعة... كقس بن ساعدة...وزيد بن عمرو بن نفيل)....(ومنهم من دخل في شريعة حق قائمة الرسم) أي: الأثر، (كتبع وقومه من حمير وأهل نجران) بفتح النون وسكون الجيم: بلد قريب من اليمن. (وورقة بن نوفل وعمه ‌عثمان ‌بن ‌الحويرث) فإنهم تنصروا في الجاهلية قبل نسخ دين النصرانية.


◉ شرح الزرقاني على المواهب اللدنية بالمنح المحمدية (1/ 343)

◉ المواهب اللدنية بالمنح المحمدية  للإمام القسطلاني (1/ 108)


ഇമാം ഖസ്ഥല്ലാനിയും ഇമാം സർഖാനിയും ഉസ്മാനുബ്നുൽ ഹുവൈരിസിനെ മൂസാ നബിയുടെ ശരീഅത്ത് പ്രകാരം ജീവിക്കുന്ന ഒരു യഥാർത്ഥ വിശ്വാസിയായിട്ടാണിവിടെ പരിചയപ്പെടുത്തുന്നത്.


ഇമാം സൈനി ദഹ്‌ലാൻ (റ) യും ജാഹിലിയത്തിൽ തന്നെ ബിംബങ്ങൾക്ക് ആരാധന നിർവഹിക്കാതെ ദുർബലമാക്കപ്പെടാത്ത നസ്വാറ മതത്തിൽ വിശ്വസിച്ചവർ ആയിട്ടാണ് ഉസ്മാനുബിൻ ഹുവൈസിനെ പരിചയപ്പെടുത്തുന്നത്. 

السيرة النبوية للعلامة أحمد بن زيني دحلان (1/ 81)


ജാഹിലിയ്യ കാലഘട്ടത്തിൽ ബിംബാരാധനയിൽ നിന്ന് മാറി നിന്നവരുടെ പേരുകൾ എണ്ണുന്ന കൂട്ടത്തിൽ അബൂബക്കർ സിദ്ദീഖ് (റ) വിന്റെയും വറഖത്ത് ബ്നു നൗഫലിന്റെയും കൂടെ ഉസ്മാനുബ്നുൽ ഹുവൈരിസിനെയും  വലിയ മുഹദ്ദിസും ചരിത്രകാരനുമായ ഇമാം ഇബ്നുൽ ജൗസി (റ) എണ്ണുന്നുണ്ട്. 


قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، رباب بن البراء، أسعد أبو كريب الحميري، قس بن ساعدة الإيادي، أبو قيس بن صرمة، انْتَهَى


◉ تلقيح فهوم أهل الأثر للإمام ابن الجوزي (ص333)


ജാഹിലിയ്യ: കാലഘട്ടത്തിൽ  ശിർക്കൻ വിശ്വാസത്തിൽ ഉൾപ്പെടാതെ ഇബ്രാഹിം നബിയുടെ ദീൻ അനുസരിച്ച് ജീവിക്കുന്ന ഒരു സംഘം ആളുകൾ ഉണ്ടായിരുന്നു എന്നത് സ്ഥിരപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇബ്നുൽ ജൗസി (റ) വിന്റെ മേൽ വിശദീകരണം ഇമാം സുയൂഥി (റ) അൽ ഹാവീ ലിൽ ഫതാവീയിൽ എടുത്ത് ഉദ്ധരിക്കുന്നുണ്ട്. 


قال الإمام السيوطي: الْأَمْرُ الرَّابِعُ: مِمَّا يُنْتَصَرُ بِهِ لِهَذَا الْمَسْلَكِ أَنَّهُ قَدْ ثَبَتَ عَنْ جَمَاعَةٍ كَانُوا فِي زَمَنِ الْجَاهِلِيَّةِ أَنَّهُمْ تَحَنَّفُوا وَتَدَيَّنُوا بِدِينِ إِبْرَاهِيمَ عليه السلام وَتَرَكُوا الشِّرْكَ، فَمَا الْمَانِعُ أَنْ يَكُونَ أَبَوَا النَّبِيِّ صلى الله عليه وسلم سَلَكُوا سَبِيلَهُمْ فِي ذَلِكَ؟ قال الإمام الحافظ ابن الجوزي: تَسْمِيَةُ مَنْ رَفَضَ عِبَادَةَ الْأَصْنَامِ فِي الْجَاهِلِيَّةِ: أَبُو بَكْرٍ الصِّدِّيقُ، زيد بن عمرو بن نفيل، عبيد الله بن جحش، ‌عثمان ‌بن ‌الحويرث، ورقة بن نوفل، ...انْتَهَى


◉ الحاوي للفتاوي للإمام السيوطي (2/272)


ഇമാം മുല്ലാ അലിയ്യുൽ ഖാരി (റ) വും ഇത് എടുത്തുദ്ധരിക്കുന്നുണ്ട്.


ഹി: 279 ൽ വഫാത്തായ ഇമാം അഹ്മദ് ബലാദുരി (റ) വും ഉസ്മാനുബ്നുൽ ഹുവൈരിസ് ബിംബങ്ങളിൽ നിന്ന് മാറി നിൽക്കുകയും നസ്‌റാണിയായി മരണപ്പെടുകയും ചെയ്തവരാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.


قَالُوا: وقدم ‌عُثْمَان ‌بْن ‌الحويرث بْن أسد بْن عَبْد العزى بْن قصي عَلَى قيصر، وَكَانَ قَدْ ‌رفض الأوثان وَمَاتَ عَلَى النَّصْرَانِيَّة

◉ أنساب الأشراف للإمام بلاذري (5/ 430)

◉ أنساب الأشراف للإمام بلاذري (9/ 464)


എന്നാൽ മക്കയിലെ ജനങ്ങൾ ബിംബങ്ങൾക്ക് ആരാധന അർപ്പിക്കുമ്പോൾ ഇവരും കൂടെയുണ്ടായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചില പരാമർശങ്ങൾ കാണാൻ സാധിക്കും, ഇമാം ഹലബി പ്രസ്തുത പരാമർശങ്ങളുടെ ബാഹ്യാർത്ഥം ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ളവർ ബിംബങ്ങളെ ആരാധിച്ചിട്ടില്ല എന്ന ഇബ്നുൽ ജൗസിയുടെ പ്രസ്താവനയോട്  എതിരാകുന്നുണ്ട് എന്ന് സൂചിപ്പിക്കുന്നുണ്ട്.


وقال الإمام الحلبي: ظاهر هذا السياق أن تركهم للأوثان كان بعد عبادتهم لها، وسيأتي عن ابن الجوزي أنهم لم يعبدوها


السيرة الحلبية للإمام الحلبي (١/ ١٨١)

ഇമാം ഹലബി സീറത്തുൽ ഹലബിയ്യയുടെ 1/ 384 ൽ ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തുദ്ധരിച്ച് ഉസ്മാനുബ്നുൽ  ഹുവൈരിസും കൂട്ടുകാരും ബിംബാരാധന നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നുണ്ട്.


قال الإمام الحلبي: قد عد ابن الجوزي من ‌رفض عبادة الأصنام الجاهلية: أي لم يأت بها: أبا بكر الصديق، وزيد بن عمرو بن نفيل، وعبيد الله بن جحش، وعثمان بن الحويرث، وورقة بن نوفل، ورباب بن البراء، وأسعد بن كريب الحميري، وقس بن ساعدة الإيادي، وأبا قيس بن صرمة


السيرة الحلبية للإمام الحلبي (١ / ٣٨٤)


ഇമാം സുയൂഥ്വീയും ഇമാം മുല്ലാ അലിയ്യുൽ ഖാരിയും ഇമാം ഇബ്നുൽ ജൗസിയുടെ പ്രസ്താവന എടുത്തു ഉദ്ധരിച്ചത് ഉസ്മാനുബ്നുൽ ഹുവൈരിസും കൂട്ടുകാരും ബിംബാരാധകരായിരുന്നില്ല എന്നതിനെ പ്രബലപ്പെടുത്തുന്നുണ്ട്.


 #ബിംബാരാധകരെ_ആക്ഷേപിക്കുന്നു.


ഹിജ്റ 991 ൽ വഫാത്തായ ഇമാം അഷ്ഖറുൽ യമനി (റ) പറയുന്നു: ഉസ്മാനുബ്നു ഹുവൈരിസും ബിംബാരാധനയിൽ നിന്ന് മാറിനിന്നിരുന്ന വറഖത്ത് ബ്നു നൗഫൽ അടക്കമുള്ള കൂട്ടുകാരും ഒരുമിച്ചു കൂടുകയും ബിംബാരാധകരെ ആക്ഷേപിക്കുകയും അവർ പിഴച്ചവരാണെന്ന് പറഞ്ഞ് യഥാർത്ഥ സത്യപാത അന്വേഷിച്ചു വ്യത്യസ്തങ്ങളായ നാടുകളിലേക്ക് യാത്ര പോവുകയും ചെയ്തവരായിരുന്നു.


قال الإمام الأشخر اليمني: وورقة بن نوفل وعثمان بن الحويرث وعبيد الله بن جحش اجتمعوا وتلاوموا بينهم وضللوا قومهم في عبادتهم الاوثان وتفرقوا في البلاد يطلبون الحنيفية.

◉ شرح بهجة المحافل للإمام الأشخر اليمني (1/53)


ഇമാം ശാമി (റ) പറയുന്നത് കാണൂ:

ഖുറൈശികൾ അവരുടെ ആഘോഷ ദിനങ്ങളിൽ ബിംബങ്ങൾക്ക് സമീപം ഒരുമിച്ചുകൂടി ബിംബങ്ങളെ ആദരിക്കുകയും അവകൾക്ക് വേണ്ടി അറവ് നടത്തുകയും അവിടെ ത്വവാഫ് ചെയ്യുകയും ചെയ്തിരുന്നു. ഉസ്മാനുബ്നുൽ ഹുവൈരിസ് അടക്കമുള്ള നാല് പേർ അതിൽ നിന്ന് മാറി നിന്ന് ഖുറൈശികളുടെ പരിതസ്ഥിതി സ്വകാര്യമായി പങ്കുവെച്ചിരുന്നു. ഖുറൈശികൾ അവരുടെ പിതാവ് ഇബ്‌റാഹീം നബിയുടെ മതത്തിൽ നിന്ന് ഒരുപാട് വ്യതിചലച്ചിരിക്കുന്നു എന്നും അവർ ത്വവാഫ്  ചെയ്യുന്നത് കാണാനോ കേൾക്കാനോ ഉപകാരം ചെയ്യാനോ സാധിക്കാത്ത വെറും കല്ലുകളെ മാത്രമാണെന്നും അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ടായിരുന്നു. 

അങ്ങിനെ സത്യം അന്വേഷിച്ച് യാത്ര പുറപ്പെടാം എന്ന് തീരുമാനിച്ച് അവർ നാല് പേരും വ്യത്യസ്ത നാടുകളിലേക്ക് യാത്ര പോയി. 

വറഖത്ത് ബ്നു നൗഫൽ ഒരു യഥാർത്ഥ നസാറാ വിശ്വാസിയായി മാറുകയും,

ഉബൈദുല്ലാഹിബ്നു ജഹ്ശ് സത്യം അന്വേഷിച്ച് അവിടെ നിൽക്കുകയും പിന്നീട് മുസ്‌ലിമായി ഹബ്ശയിലേക്ക് ഹിജ്റ പോവുകയും ചെയ്തിരുന്നു, പിന്നീട്  മുർത്തദ്ദായി നസ്‌റാനിയായിട്ടാണ് മരണപ്പെടുന്നത്. 

ഉസ്മാനുബ്നു ഹുവൈരിസ് റോമിലെ കൈസർ രാജാവിന്റെ സമീപത്തേക്ക് പോവുകയും യഥാർത്ഥ നസാറാ മതത്തിൽ ചേരുകയും നല്ല രൂപത്തിൽ ജീവിക്കുകയും ചെയ്തു. 

സൈദ്ബ്നു അംറ് ബ്നു നുഫൈൽ യഹൂദ, നസാറാ മതങ്ങളിൽ ചേരാതെ തന്റെ സമൂഹത്തിൽ നിന്ന് മാറിനിന്ന് ബിംബങ്ങളെയും ബിംബങ്ങൾക്ക് വേണ്ടി അറുത്തതിനെയും വെടിഞ്ഞ് ഇബ്‌റാഹിം നബിയുടെ റബ്ബിനെ ഞാൻ ആരാധിക്കുന്നു എന്ന് പറഞ്ഞ് ജീവിക്കുകയായിരുന്നു.


وفي سبل الهدى والرشاد للإمام الشامي: واجتمعت قريش في عيد لهم عند صنم من أصنامهم. قال محمد بن عمر الأسلمي: وهو بوانة، كانوا يعظمونه وينحرون له ويعكفون عنده ويديرون به، وكان ذلك عيدا لهم في كل سنة يوما، فخلص منهم هؤلاء الأربعة نجيا، ثم قال بعضهم لبعض: تصادقوا وليكتم بعضكم على بعض. قالوا: أجل. فقال بعضهم لبعض: تعلموا واللَّه ما قومكم على شيء، لقد أخطئوا دين أبيهم إبراهيم، ما حجر نُطيف به لا يسمع ولا يبصر ولا ينفع؟! يا قوم التمسوا لأنفسكم فإنكم واللَّه ما أنتم على شيء.

فتفرقوا في البلدان يلتمسون الحنيفية دين إبراهيم.

فأما ورقة بن نوفل فاستحكم في النصرانية واتبع الكتب من أهلها حتى علم علما من أهل الكتاب.

وأما عبيد الله بن جحش فأقام على ما هو عليه من الالتباس. حتى أسلم ثم هاجر مع المسلمين إلى الحبشة ومعه امرأته أم حبيبة ابنة أبي سفيان مسلمة فلما قدمها تنصر وفارق الإسلام حتى هلك نصرانيا. وكان يمر بأصحاب النبي صلى الله عليه وسلم وهم بالحبشة فيقول: فقحنا وصأصأتم. أي أبصرنا وأنتم تلتمسون البصر لم تبصروا بعد. وذلك أن ولد الكلب إذا أراد أن يفتح عينيه للنظر صأصأ لينظر.

وأما عثمان بن الحويرث فقدم على قيصر ملك الروم فتنصر وحسنت منزلته عنده.

وأما زيد بن عمرو بن نفيل فوقف فلم يدخل في يهودية ولا نصرانية وفارق دين قومه فاعتزل الأوثان والميتة والدم والذبائح التي تذبح على الأوثان ونهى عن قتل الموءودة وقال: أعبد رب إبراهيم وبادى قومه بعيب ما هم عليه.

◉ سبل الهدى والرشاد للإمام الشامي (2/ 286)


ഈ സംഭവം നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം മഖ്‌രീസി പറയുന്നത് കാണൂ:


قال الإمام المقريزي :  وكانت قريش قد اجتمعت عند صنم لهم فقال ورقة وعبيد اللَّه بن جحش وعثمان بن الحويرث وزيد بن عمرو: لقد أخطأ قومنا دين إبراهيم، ما حجر نطيف به [لا يسمع ولا يبصر] ولا يضر ولا ينفع [يا قوم التمسوا لأنفسكم، فإنكم واللَّه ما أنتم على شيء] فتفرقوا في البلاد يلتمسون الحنيفية [دين إبراهيم] ، فأما ورقة ابن نوفل فاستحكم في النصرانية، واتبع الكتب من أهلها، وأقام عبيد اللَّه على الالتباس حتى أسلم وهاجر إلى الحبشة فتنصر بها، ومات نصرانيا، وقدم عثمان بن الحويرث على قيصر فتنصر، ووقف زيد بن عمرو فلم يدخل في يهودية ولا نصرانية.


( إمتاع الأسماع للإمام المقريزي (6/ 255)


 #ബിംബങ്ങളെ_വിളിച്ച്_പ്രാർത്ഥിച്ചുവോ ?


മൻഖൂസ് മൗലിദിൽ പരാമർശിക്കപ്പെടുന്ന


أيا صنم العيد الذي صفّ حوله … صناديد وفدٍ من بعيدٍ ومن قرب


എന്ന് തുടങ്ങുന്ന ബൈത്തുകൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ലേ ....? എന്നാണ് സാധാരണയിൽ പുത്തൻ വാദികൾ ചോദിക്കാറുള്ളത്.

മേൽ വിശദീകരണങ്ങളിൽ നിന്ന് ഉസ്മാനുബ്നു ഹുവൈരിസ് ഒരു ഏകദൈവ വിശ്വാസിയായിരുന്നു എന്നും ബിംബാരാധനയിൽ പങ്ക് കൊള്ളാത്തവരായിരുന്നു എന്നും ബോധ്യപ്പെട്ടല്ലോ, അങ്ങനെയുള്ള ഒരാൾ ഈ രൂപത്തിൽ ബിംബങ്ങളെ വിളിച്ചു പ്രാർത്ഥിക്കുമോ ?


യഥാർത്ഥത്തിൽ ഈ വരികൾ ബിംബങ്ങളോടുള്ള വിളിച്ചു പ്രാർഥനയല്ല, മറിച്ച് തിരുനബിയുടെ ജന്മത്തിൽ തല കീഴ്‌യായി മറിഞ്ഞ ബിംബങ്ങളെ പരിഹസിച്ചു കൊണ്ട് അവയുടെ അശക്തത അറിയിച്ചു കൊണ്ട് പാടിയ വരികളാണിത്. 


ചുരുക്കത്തിൽ മുശ്‌രികായ വ്യക്തി ബിംബങ്ങളെ വിളിച്ചുകൊണ്ട് പ്രാർത്ഥിക്കുന്ന വരികൾക്കെന്തിനാ ജവാബ് ചൊല്ലുന്നത് എന്ന് ആരും ആശങ്കപ്പെടേണ്ടതില്ല. ആ പേര് പറഞ്ഞ് ഇവിടുത്തെ സ്വലാത്ത് ആരും ഉപേക്ഷിക്കേണ്ടതുമില്ല.


✍🏻 പി.പി. ഉവൈസ് അദനി വെട്ടുപാറ