*ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കാന്‍ പാടില്ല - ഗള്‍ഫ് സലഫികള്‍:-*
====
ഫിത്വ്,ര്‍ സക്കാത്ത് നല്‍കേണ്ടത് ഭക്ഷണം തന്നെയാണെന്നാണ് കര്‍മ്മശാസ്ത്ര സരണികളായ നാലു മദ് ഹബില്‍ മൂന്ന് മദ്ഹബും പഠിപ്പിക്കുന്നത്, മഹാനായ ഇമാമുല്‍ അഅ്‌ളം അബൂഹനീഫ(റ)വിന്റെ മദ് ഹബിലും ഭക്ഷണം തന്നെയാണു നല്‍കേണ്ടത് എന്നാലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായതു കൊണ്ട് വിലയും നല്‍കാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ നാലു മദ്ഹബും പിഴച്ചതാണെന്നും ഖുര്‍ആനും ഹദീ സുമാണ് ഇസ്,ലാമില്‍ പ്രമാണമെന്നും വാതോരാതെ പ്രസംഗിച്ചു നടന്നിരുന്ന ഒഹാബീ-ജമാഅത്തുകാര്‍ ഏതടിസ്ഥാനത്തിലാണ് ജനങ്ങളില്‍ നിന്നും ഫിത്വ്,ര്‍ സക്കാത്തിന്റെ പേരില്‍ പൈസ പിരിച്ചെടുക്കുന്ന തെന്ന് വ്യക്തമാക്കേണ്ടതുണ്ട്, ഹനഫീ മദ്ഹബില്‍ അങ്ങിനെ പറ്റും എന്ന ന്യായം ഒഹാബിക്ക് തെളിവാക്കാന്‍ പറ്റില്ല കാരണം മദ്ഹബുകള്‍ പിന്‍തുടരുന്നതില്‍ നിന്നും ജനങ്ങളെ ഖുര്‍ആനിലേക്കും ഹദീസിലേക്കും ക്ഷണിക്കാനാണു മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്ന് "ഇസ്ലാഹീപ്രസ്ഥാന ചരി ത്രത്തിനൊരാമുഖം" എന്ന പുസ്തകത്തിലും മുജാഹിദുകളുടെ ഔദ്യോഗിക മുഖപത്രമായ "അല്‍മനാ റി" ലും മറ്റും അവര്‍ ജനങ്ങളെ പഠിപ്പിച്ചതാണ്, അതുകൊണ്ട് തന്നെ മദ്ഹബുകളിലെ വൈവിദ്യങ്ങള്‍ തെളിവാക്കാന്‍ ഒഹാബിക്ക് ഒരിക്കലും സാധ്യമല്ല. അവര്‍ തെളിവു പറയേണ്ടത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമാണ്. എന്നാല്‍ ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കാന്‍ നബിചര്യയില്‍ തെളിവില്ലെ ന്നാണ് ഒഹാബികളുടെ ഗള്‍ഫിലെ നേതാക്കള്‍ പഠിപ്പിക്കുന്നത് അതൊന്ന് നമുക്ക് പരിശോധിക്കാം.
സൗദീ ഗ്രാന്റ് മുഫ്ത്തി ആലു ശൈഖുമായും, സലഫീ പണ്ഡിതനായ സ്വാലിഹുല്‍ ഫൗസാനുമായും "അല്‍മദീനാ" പത്രത്തിന്റെ പ്രതിനിധി "മുഹമ്മദുല്‍ബൈളാനി" എന്ന വ്യക്തി നടത്തിയ അഭിമുഖത്തില്‍ പറയുന്നത് കാണുക:-
كبار العلماء: زكاة الفطر لا تدفع نقدا:-
....أمّا النّقود فالنبيّ صلى الله عليه وسلم لم يأمر بها مع أنّها كانت موجودة في وقته، كانت النّقود موجودة في عهد الرسول صلى الله عليه وسلم لـماذا عدل عنها وأمر بصاع من الطعام فنحن نتقيّد بما جاء في الحديث من جانبه أوضح الشيخ الدكتور عليّ الحكمي أنّ زكاة الفطر تدفع طعاما وذلك اتّباعا للسّنّة وهذا هو الأصحّ. (الـمدينة:9-9-2010)(الخميس:30 رمضان :1431هــ).
ഫിത്വ്,ര്‍ സക്കാത്ത് നാണയമായി നല്‍കപ്പെടുകയില്ല, എന്ന തലക്കെട്ടില്‍ ആലുശ്ശൈഖും ഫൗസാനും പറയുന്നു: നബി(സ്വ)യുടെ കാലത്ത് നാണയമുണ്ടായിരുന്നു എന്നിട്ടും നബി(സ്വ) നാണയം നല്‍കാന്‍ കല്പിക്കാതെ ഭക്ഷണത്തില്‍ നിന്ന് ഒരു “സ്വാഅ്” നല്‍കാനാണു കല്പിച്ചത്, അതു കൊണ്ട് തന്നെ നാം നബി(സ്വ)യുടെ ഹദീസില്‍ കല്പിച്ചതനുസരിച്ച് അനുഷ്ടിച്ചു വരുന്നു, ഡോക്ടര്‍ ശൈഖ് അലിഅല്‍ ഹിക മി വ്യക്തമാക്കുന്നു:നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് ഭക്ഷണമായിട്ടാണു നല്‍കേണ്ടത്, അത് നബി(സ്വ)യുടെ സുന്നത്തിനോട് പിന്‍പറ്റിയതിനു വേണ്ടിയാണ്, അങ്ങിനെ ഭക്ഷണമായി ഫിത്വ്,ര്‍ സക്കാത്ത് കൊടുക്ക ലാണ് ഏറ്റവും സ്വഹീഹായിട്ടുള്ളതും. (അല്‍മദീന പത്രം:09-09-2010)(1431-റമളാന്‍:30- വ്യാഴം).
ഫിത്വ്,ര്‍ സക്കാത്ത് പിരിച്ചെടുക്കുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക എന്ന തലക്കെട്ടില്‍ സൗദീ ഗ്രാന്റ് മുഫ്ത്തി "അല്‍മദീനാ പത്രത്തി"ലൂടെ വീണ്ടും പറയുന്നു:
المفتي: إحذروا من جامعي صدقات الفطر فهم لا يؤدونها في وقتها:-
..... ولا يجوز إخراج قيمتها نقدا بل تخرج كما فعل به النبيّ وأصحابه فمن أخرجها غير ما فعله صلى الله عليه وسلم فقد خالف هديه صلى الله عليه وسلم. (المدينة:03-08-2013)
"ഫിത്വ്,ര്‍ സക്കാത്ത്” ശേഖരിക്കുന്ന ആളുകളെ നിങ്ങള്‍ പേടിക്കുക, അവര്‍ സകാത്ത് കൊടുക്കേണ്ട സമയത്ത് കൊടുക്കുകയില്ല" എന്ന തലക്കെട്ടില്‍ വീണ്ടും ആലുശ്ശൈഖ് പറയുന്നു:"നാണയമായി ഫിത്വ്,ര്‍ സക്കാത്തിന്റെ വില നല്‍കല്‍ അനുവദനീയമല്ല, മറിച്ച് നബി(സ്വ)യും സ്വഹാബത്തും നല്‍കിയതു പോലെ ഭക്ഷണമാണു നല്‍കേണ്ടത്, നബി(സ്വ) ചെയ്യാത്ത രീതിയില്‍ ആരെങ്കിലും സക്കാത്ത് നല്‍കി യാല്‍ അവര്‍ നിശ്ചയം നബി(സ്വ)യുടെ ചര്യക്ക് എതിര്‍ പ്രവര്‍ത്തിച്ചു".(അല്‍മദീന പത്രം:03-08-2013) ല്‍ പറയുന്നതായി കാണാം.
അതേ പോലെ സൗദിയിലെ മറ്റൊരു സലഫീ പണ്ഡിതനായ ഇബ്നുഉസൈമീന്‍ പറയുന്നതു കൂടി കാണു ക:
وَلاَ تَجْزِئُ إِخْرَاجُ قِيمَةِ الطَّعَامِ لِأَنَّ ذَلِكَ خِلاَفُ مَا أَمَرَ بِهِ رَسُولُ اللهِ صَلىَّ اللهُ عَلَيْهِ وَسَلَّمَ وَقَدْ ثَبَتَ عَنْهُ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ:مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ- رَوَاهُ مُسْلِمٌ- وَلِأَنَّ إِخْرَاجَ اْلقِيمَةِ مُخَالِفٌ لِعَمَلِ الصَّحَابَةِ رَضِيَ اللهُ عَنْهُمْ حَيْثُ كَانُوا يُخْرِجُونَهَا صَاعًا مِنْ طَعَامٍ وَقَدْ قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ:عَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي – وَلِأَنَّ زَكَاةَ الْفِطْرِ عِبَادَةٌ مَفْرُوضَةٌ مِنْ جِنْسٍ مُعَيَّنٍ فَلاَ تَجْزِئُ إِخْرَاجُهَا مِنْ غَيْرِ الْجِنْسِ الْمُعَيَّنِ كَمَا لاَ يَجْزِئُ إِخْرَاجُهَا فِي غَيْرِ الْوَقْتِ الْمُعَيَّنِ. (مَجَالِسُ رَمَضَانْ:ص/210) لِصَالِحِ الْعُثَيْمِينْ.
ഉസൈമീന്‍ പറയുന്നു: "ഫിത്വ്,ര്‍ സക്കാത്ത് ഭക്ഷണത്തിന്റെ വില നല്‍കിയാല്‍ മതിയാകില്ല, നിശ്ചയം അങ്ങിനെ നല്‍കല്‍ നബി(സ്വ)യുടെ കല്പനക്ക് വിരുദ്ധമാണ്, നിശ്ചയം നബി(സ്വ)പറഞ്ഞതായി സ്ഥിരപ്പെ ട്ടിരിക്കുന്നു: "ആരെങ്കിലും നമ്മുടെ ദീനില്‍പെടാത്ത കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ള പ്പെടേണ്ടതാണ്". നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് വില കൊടുക്കല്‍ സ്വഹാബാക്കളുടെ ചര്യക്കും എതിരാ ണ്, അവര്‍ ഭക്ഷണത്തില്‍ നിന്നും ഒരു “സ്വാഅ്” ആയിരുന്നു കൊടുത്തിരുന്നത്, നിശ്ചയം നബി(സ്വ) പറയുന്നു: "എന്റെ സുന്നത്തും എന്റെ ശേഷം എന്റെ ഖുലഫാഉര്‍,റാശിദുകളുടെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കണം" നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് ഒരു നിശ്ചിത ഇനത്തില്‍ നിന്നും ഫര്‍ളാക്കപ്പെട്ട ഇബാദത്താണ്, അതു കൊണ്ട് തന്നെ നിശ്ചിത ഇനമല്ലാത്തതില്‍ നിന്നും നല്‍കല്‍ മതിയാവുകയില്ല, ഫിത്വ്,ര്‍ സക്കാത്ത് നല്‍കാന്‍ നിശ്ചയിക്കപ്പെട്ട സമയത്തല്ലാതെ നല്‍കിയാല്‍ മതിയാകാത്തതു പോലെ തന്നെ". ഉസൈമീനിന്റെ (മജാലിസു റമളാന്‍:പേജ്/210)ല്‍ കാണാവുന്നതാണ്.
അതേ പോലെ സൗദീ ഗ്രാന്റ് മുഫ്ത്തിയായിരുന്ന ഒഹാബികളുടെ സ്വീകാര്യനായ പണ്ഡിതന്‍ "ഇബ്നു ബാസ്" "ഫിത്വ്,ര്‍ സക്കാത്ത് വില നല്‍കുന്നതിന്റെ വിധി" എന്ന തലക്കെട്ടോടെ മൂന്ന് പേജില്‍ സക്കാ ത്തിനെ കുറിച്ച് വിശദീകരിച്ച് അവസാനം പറയുന്നു:
... وَمِمَّا ذَكَرْنَا يَتَّضِحُ لِصَاحِبِ الْحَقِّ أَنَّ إِخْرَاجَ النُّقُودِ فِي زَكَاةِ الْفِطْرِ لاَ يَجُوزُ وَلاَ يَجْزِئُ عَمَّنْ أَخْرَجَهُ؛ لِكَوْنِهِ مُخَالِفًا لِمَا ذُكِرَ مِنَ الْأَدِلَّةِ الشَّرَعِيَّةِ. (مَجْمُوعَةُ فَتَاوَى وَمَقَالاَتٍ مُتَنَوِّعَة:14/208 – 211)لِابْنِ بَازْ.
ഇബ്നു ബാസ് പറയുന്നു:"നമ്മള്‍ വിവരിച്ചതില്‍ നിന്നും സത്യത്തിന്റെ വാക്താക്കള്‍ക്ക് ബോധ്യമാ വും, നിശ്ചയം ഫിത്വ്,ര്‍ സക്കാത്ത് കാഷ് നല്‍കല്‍ അനുവദനീയമല്ലെന്നും അങ്ങിനെ നല്‍കിയവന്റെ സകാത്ത് വീടുകയില്ലെന്നും, കാരണം അങ്ങിനെ വില നല്‍കുന്നത് ശറഇയ്യായ പറയപ്പെട്ട പ്രമാണ ങ്ങള്‍ക്ക് വിരുദ്ധമാണ്". ഇബ്നുബാസിന്റെ (മജ്മൂഅത്തു ഫത്താവാ വമഖാലാത്തിന്‍ മുത്തനവ്വിഅ: 14/208-211)ല്‍ വിശദീകരിച്ചതായി കാണാം.
സലഫീ പണ്ഡിതനായ “അബ്ദുല്ലാഹില്‍ അന്‍ഖറി” യോട് ചോദിച്ച ചോദ്യത്തിനു അയാള്‍ കൊടുത്ത മറുപടി:
سُئِلَ الشَّيْخُ عَبْدُ اللهِ بْنِ عَبْدِ الْعَزِيزِ الْعَنْقَرِي، هَلْ يَجْزِئُ إِخْرَاجُ زَكَاةِ الْفِطْرِ مِنَ النَّقْدَيْنِ؟ - فَأَجَابَ:إِخْرَاجُ زَكَاةِ الْفِطْرِ مِنَ النَّقْدَيْنِ لاَ يَجْزِئُ، وَلَوْ تَعَذَّرَتْ أَجْنَاسُ الطَّعَامِ. (اَلدُّرَرُ السَّنِيَّةِ فِي اْلأَجْوِبَةِ النَّجْدِيَّة:5/224) جَمَعَهُ عَبْدُ الرَّحْمَنْ النَّجْدِي-1392هـ
സലഫീ പണ്ഡിതനായ "അബ്ദുല്ലാ അല്‍അന്‍,ഖറി" യോട് ചോദിക്കപ്പെട്ടു:ഫിത്വ്,ര്‍ സക്കാത്ത് നാണയങ്ങ ളായി നല്‍കാന്‍ പറ്റുമോ?. മറുപടി: ഭക്ഷണ സാധനത്തിന്റെ ഇനങ്ങള്‍ ലഭിക്കല്‍ പ്രയാസമാണെങ്കിലും ശരി നാണയങ്ങള്‍ ഫിത്വ്,ര്‍ സക്കാത്തായി നല്‍കിയാല്‍ മതിയാവുകയില്ല. (അദ്ദുറ,റുസ്സനിയ്യ ഫില്‍ അജ് വിബത്തിന്നജ്ദിയ്യ:5/224)യില്‍ കാണാവുന്നതാണ്. ഈ ഗ്രന്ഥം ഹിജ്റ:1392.ല്‍ മരണപ്പെട്ട അബ്ദുല്‍ റഹ്,മാന്‍ അന്നജ്ദി എന്ന സലഫീ പണ്ഡിതന്‍ ഇബ്നുഅബ്ദില്‍ വഹാബ് മുതല്‍ അദ്ധേഹത്തിന്റെ കാലം വരെയുള്ള സലഫീ പണ്ഡിതന്മാരുടെ ഫത്,വകളും മസാഇലുകളും ക്രോഡീകരിച്ചു പ്രസിദ്ധീക രിച്ച ഗ്രന്ഥമാണ്.
ചുരുക്കത്തില്‍ ഗള്‍ഫ് സലഫികളൊക്കെ ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കിയാല്‍ മതിയാവുകയില്ലെ ന്നാണു പഠിപ്പിക്കുന്നത്. എന്ന സത്യം മൂടി വെച്ച് കേരളത്തിലെ ഒഹാബികള്‍ ഫിത്വ്,ര്‍ സക്കാത്ത് പണ മായി പിരിച്ചെടുത്ത് നഷ്ടപ്പെടുത്തുന്നു.
====
*അബൂ യാസീന്‍ അഹ്സനി-ചെറുശോല*
ahsani313@gmail.com
***