page

Thursday, 28 August 2025

നബിദിനം സാധാരണക്കാർക്കു പെട്ടെന്ന് കാര്യം മനസിലാകാൻ

 *എല്ലാ കാര്യവും നബി (സ) നേരിട്ട് പിടിപ്പിക്കേണ്ടതുണ്ടോ....?*


നബിദിനാഘോഷത്തിന്റ അടിസ്ഥാനം(basic) *മൂന്നു* കാര്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നു.


1:നബി (സ)എന്ന വലിയ അനുഗ്രഹം ലഭിച്ചതിനു നന്ദി ചെയ്യുക

2 :നബി (സ)യെ ആദരിക്കുക

3:അവിടത്തോടുള്ള സ്നേഹപ്രകടനം നടത്തുക.

ഇതു മൂന്നും മതം വിലക്കാത്ത ഏതു രീതിയിലും ആവാം..


ചില ഉദാഹരണങ്ങൾ നോക്കാം..


1 : നമുക്ക് നല്ലൊരു, ജോലി കിട്ടിയാൽ അതിനു നന്ദിയായി ഒരു പേജ് ഖുർആൻ ഓതാം അല്ലെങ്കിൽ ഒരു പാവം മനുഷ്യനു, 100 രൂപ സംഭാവന ചെയ്യാം.. ഈ നന്ദി പ്രകടനം നടത്തുമ്പോൾ നബി (സ)ക്കു ജോലി കിട്ടുകയും എന്നിട്ട്, അതിനു നന്ദിയായി, ഇതുപോലുള്ള സൽകർമ്മം ചെയ്തതായി തെളിയേണ്ട ആവശ്യമില്ല.


2 : നബി (സ) അവിടുത്തെ വായിലെ, ഉമിനീർ പുറത്തേക്കു തുപ്പിക്കളയുമ്പോൾ,  അതു താഴെ വീഴാൻ അനുവദിക്കാതെ,സ്വഹാബികൾ അവരുടെ കയ്യിലെടുത്ത് ശരീരത്തിൽ പുരട്ടുമായിരുന്നു,(സ്വഹീഹുൽ ബുഖാരി, 2731)(അവിടുത്തെ ഉമിനീർ, കസ്തൂരി പോലെ സുഗന്ധപൂരിതമായിരുന്നല്ലോ) 

ഇവിടെ, സ്വഹാബികൾ, നബി (സ)യുടെ, ഉമിനീരിനെപ്പോലും ആദരിക്കുകയാണ്. ഇങ്ങനെ ഒരു ആദരവു നടത്താൻ അവരോട് നബി (സ) കൽപ്പിച്ചതായി തെളിവുകൾ കാണുന്നില്ല. അതേസമയം ഇങ്ങനെ ചെയ്യുമ്പോൾ അതിനെ നബി (സ) *വിലക്കിയിട്ടില്ല എന്നത്* പ്രത്യേകം ശ്രദ്ധിക്കുക.


3 : നബി (സ)യോടുള്ള, ആദരവിന്റെ ഭാഗമായി ഇമാം മാലിക് (റ), മദീനയിൽ വാഹനപ്പുറത്ത് സഞ്ചരിക്കാറുണ്ടായിരുന്നില്ല.( ഖാളീ ഇയാള് (റ)ന്റ ശിഫ 2/128)


4 :  ഉമർ (റ), വഫാതിന്റ സമയത്തു,  തന്റെ ഖബർ, നബി (സ)യുടെ ചാരത്ത്, ആക്കാൻ വേണ്ടി ആഇശ(റ) യോട് സമ്മതം ചോദിക്കുകയും അവിടെ ഖബർ ആവുകയും ചെയ്തു.


5 : പ്രമുഖ സ്വഹാബി,ഇബ്നു ഉമർ (റ), നബി (സ) മിമ്പറിൽ ഇരുന്ന സ്ഥലം, സ്പർശിച്ച്, ആ കൈകൊണ്ട് തന്റെ മുഖം തടവുമായിരുന്നു (ശിഫ, 2/127)

ഇതെല്ലാം നബി (സ)യോടുള്ള, വിവിധ രീതിയിലുള്ള സ്നേഹപ്രകടന മായിരുന്നു.


 മുകളിൽ പറഞ്ഞ, നന്ദി പ്രകടനം, ആദരവ്, സ്നേഹ പ്രകടനം ഇതൊന്നും നബി(സ) നേരിട്ടു പഠിപ്പിച്ച കാര്യങ്ങളല്ലല്ലോ. എങ്കിലും അതൊന്നും ചീത്ത ബിദ്അത്തോ കുറ്റകരമായ കാര്യമോ അല്ല എന്നതിൽ ഏതൊരു സത്യവിശ്വസിക്കും സംശയമുണ്ടാവില്ല.


 *എങ്കിൽ,* നബി (സ)യോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും ഭാഗമായും,ലോകാ നുഗ്ര ഹിയായ, മുത്തു നബി (സ)യെ, പടച്ച റബ്ബ് നമുക്ക് നൽകിയതിനുള്ള നന്ദിയായും നബി (സ)യുടെ മദ്ഹുകൾ പാടിപ്പറഞ്ഞ് അവിടത്തെ പിറവിയിൽ വിവിധ രൂപത്തിൽ  സന്തോഷപ്രകടനങ്ങൾ നടത്തുന്നത് തീർച്ചയായും അനുവദനീയമാണെന്ന്  ഈമാനുള്ള ഏതൊരാൾക്കും വ്യക്തമാകുന്നതാണ്..


കൂടാതെ, പുത്തൻ വാദികളുടെ ആശയ സ്രോതസ്സായ, *ഇബ്നു തൈമിയ* നബിദിനത്തോടു പൂർണ്ണമായി യോജിപ്പല്ലെങ്കിലും നബിദിനാഘോഷം പ്രതിഫലാർഹമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 


അദ്ദേഹം പറയുന്നു :നബി(സ) യുടെ ജന്മദിനത്തെ, ആദരിക്കുകയും ആ ദിവസത്തെ ഒരു ആഘോഷമായി കൊണ്ടാടുകയും ചെയ്യുന്നവരുണ്ട്. *അവർക്കതിൽ വലിയ പ്രതിഫലം ഉണ്ട്, കാരണം അതൊരു സദുദ്ദേശ്യപരമായ കർമവും അതോടൊപ്പം, അതിൽ നബി(സ)യെ ആദരിക്കലമുണ്ട്* 

(ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീo 2/126