page

Friday, 14 July 2017

മദ്ഹബ് നിർബന്ധം - അബ്ദുൽ വഹാബ്

മദ്ഹബ്  സീകരിക്കൽ നിർബന്ധം
വഹാബി നേതാവ്.....
------------------------
1-🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
വഹാബീ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മുഹമ്മദ്ബ്നു അബ്ദിൽ വഹാബ് പറയുന്നു...
ونحن أَيضاً فى الفروع علي مذهب الإمام أحمد بن حنبل رحمه الله ، ولاننكر علي من قلّد أحد الأربعة دون غيرهم ، لعدم ظبط مذاهب الغير، فلانقرّ على شيئمن مذاهبهم الفاسدة ، بل نجبرهم علي تقليد أحد الأئمة، ولانستحق ّمرتبةالإجتهادالمطلق ولاأحدٌلدينا يدّعيها ( صيانة الإنسان:٤٧٤ )
കർമപരമായ വിഷയങ്ങളിൽ നാം ഇമാം അഹമ്മദുബ്നുഹമ്പലി (റ )വിന്റെ മദ്ഹബ് സ്വീകരിച്ചവരാണ്. നാലിലൊരു ഇമാമിനെ തഖ് ലീദ് ചെയ്യുന്നവരെ നാം വിമർശിക്കുന്നില്ല. അവരല്ലാത്തവരുടെ മദ്ഹബുകൾ ക്രോഡീകൃതമല്ലാത്തതിനാൽ അവ സ്വീകരിക്കാൻ പറ്റില്ല. അതിനാൽ അവയിൽ നിന്ന് യാതൊന്നും സ്വീകരിക്കാൻ നാം സമ്മദിക്കില്ല. മറിച്ച് നാല് ഇമാമുകളിലൊരാളെ തഖ് ലീദ് ചെയ്യാൻ നാം നിർബന്ധിക്കും. നിരുപാധികം ഗവേഷണം നടത്താനുള്ള യോഗ്യത നാം അർഹിക്കുന്നില്ല. അങ്ങിനെ വാദിക്കുന്നവർ നമ്മുടെ പക്ഷത്തില്ലതാനും.(സ്വിയാനത്തുൽ ഇൻസാൻ: പേ:474 )


മദ്ഹബിനെ പുച്ചിക്കുകയും ഖുർആനിൽ നിന്നും ഹദീസിൽ നിന്നും  സ്വയം നിയമങ്ങൾ കണ്ടെത്തി പൂർവീകരായ കഴിഞ്ഞ കാല പണ്ഡിതരെ വിവരമില്ലാത്തവരായി ചിത്രീകരിക്കുകയും ചെയ്യുന്ന ആധുനിക മുജാഹിദുകൾക്കായി സമർപ്പിക്കുന്നു.. ..

2-🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

 ഇബ്നു അബ്ദില്‍ വഹാബ് പറയുന്നു: നാം കര്‍മ്മശാസ്ത്ര വിഷയത്തില്‍ ഇമാം അഹ് മദ് ബ്നു ഹമ്പലിന്റെ മദ് ഹബുകാരനാണ്, എന്നല്ല നമ്മള്‍ നാലാലൊരു മദ് ഹബ് തഖ് ലീദ് ചെയ്യണമെന്ന് ആളുകളോട് കീര്‍ത്തിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നു... ..
ഇബ്നു അബ്ദില്‍ വഹാബിന്റെ വിശ്വാസത്തെ കുറിച്ചും പ്രബോധനത്തെ കുറിച്ചും ഖത്തറിലെ ശരീഅത്ത് കോടതിയിലെ ഖാളിമാരുടെ തലവനായ അഹ്മ ദ് ബ്നു ഹജര്‍ ആല്‍ ബൂത്വാമീ എന്നയാള്‍ എഴുതി സൗദിയിലെ ഒഹാബികളുടെ ഗ്രാന്റ് മുഫ്ത്തി അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ലാഹിബ്നു ബാസ് ആമുഖമെഴുതിയ (അശ്ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹ്ഹാബ് അഖീദത്തുഹു സ്സലഫിയ്യ വ ദഅവത്തുഹുല്‍ ഇസ്ലാഹിയ്യ...) എന്ന ബുക്കിന്റെ (പേജ്- 72)ലാണു ഇക്കാര്യം പറഞ്ഞിട്ടുള്ളത്......
........................................
അഖീദത്തുഹു സ്സലഫിയ്യ വ ദഅവത്തുഹുല്‍ ഇസ്ലാഹിയ്യയുടെ പേജ് താഴെ...