page

Sunday, 16 July 2017

കറാമത്ത് ഇഷ്ടാനുസരണം - പണ്ഡിത വചനങ്ങൾ

*കറാമത്ത് -മുഅജിസത്ത് ,അല്ലാഹുവിന്റെ ഉദ്ധേശത്തോടെ ,മഹാന്മാർ ആഗ്രഹിക്കുമ്പോൾ (അവർ ഉദ്ധേശിക്കുമ്പോൾ ഇഷ്ടപ്രകാരം) സംഭവിക്കുന്നതാണ്*


തെളിവ് 1


ഹാഫിളുദ്ധുൻയാ ഇമാം ഇബ്നു ഹജർ അസ്ഖലാനി റ 


فيه إثبات كرامات الأولياء ووقوع الكرامات لهم باختيار هم وطلبهم فتح الباري 6/374



ബുഖാരി റ റിപ്പോർട്ട് ചെയ്തജുറൈജ് റ യുടെ ചരിത്രത്തിൽ ന്നിന്ന് മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ ) സംഭവിക്കുമെന്ന് ലഭിക്കുന്നതാണ് (ഫത്ഹ്ൽ ബാരി 6/374)




ഹാഫിളുദ്ധുൻ ഇമാം ഇബ്നു അസ്ഖലാനി റ 


സുന്നത്ത് ജമാഅത്തിന് വിരുദ്ധം പറഞ്ഞതാണോ?


*തെളിവ്* 2


ഏറ്റവും പ്രശസ്ത ഉസൂലിന്റെ ഗ്രന്തമായ ജംഉൽ ജവാമിഉ വിവരിച്ചു  ബന്നാനി റ പറയുന്നു.


 പറയുന്നു.


وكرامات الأولياء حق  اي جائزة واقعة جمع الجوامع 

 ഔലിയാക്കളുടെ കറാമത്തുകൾ സത്യമാണ് 


باختيار هم وطلبهم قاله شيخ الإسلام 

حاشية البناني علي جمع الجوامع

2/420



മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ  ) സംഭവിക്കുന്നതാണ് ( ഹാശിയത്തുൽ ബന്നാനി അലാ ജംഉൽ ജവാമി ഇ 2 / 420


* തെളിവ്* 3

ഇമാം തഫ്താസാനി റ പറയുന്നു.



والولي العارف با الله تعالي المصارف همته عما سواه 

والكرامة ظهور أمر خارق للعادة من قبله بلا دعوي النبوة وهي جائزة ولو بقصد الولي ومن جنس المعجزات لشمول قدرة الله تعالى وواقعة  ( شرح المقاصد72)

കറാമത്ത് വലിയ്യിൽ നിന്നു് നുബുവ്വത്തിന്റെ വാദമില്ലാതെ യുള്ള അസാധാരണ കാര്യ പ്രകടമാവലാണ് ' അത് വലിയ്യിന്റെ ഉദ്ധേശത്തോടെയും അനുവദനീയമാണ്. അത് മുഅ ജിസത്തിന്റെ എല്ലാ ഇനങ്ങളിൽ നിന്നുമുണ്ടാവും 'അത് സംഭവിക്കുന്നത് തന്നെയാണ് (ശറഹുൽ മഖാസിദ് 72



*തെളിവ്* 4


ഇമാം റംലി റ കറാമത്ത് വിവരിച്ചു പറയുന്നു.


وأما الأولياء فهي كرامة لهم

فأن أهل الحق  على أنه يقع منالأولياء بقصد وبغير قصد أمور خارقة للعادة يجريها الله بسببهم

فتاوي الرملي382



നിക്ഷയം സത്യത്തിന്റെ ആളുകൾ ' പറയുന്നത് 'ഔലിയാക്കളിൽ അവരുടെ ഉദ്ധേശത്തിലും ഉദ്ധേശമില്ലങ്കിലും അസാധാരണ കാര്യങ്ങൾ സംഭവിക്കുന്നതാണ്. അവർ കാരണമായി അല്ലാഹു അതിനെ നടത്തുന്നതാണ്

(ഫതാവാ റംലി 382)


* തെളിവ്*5


ഇമാം നവവി റ പറയുന്നു.




ومنها اثبات كرامات الأولياء وهو مذهب أهل السنة خلافا للمعتزلة, وفيه أن كرامات الأولياء قد تقع باختيارهم وطلبهم، وهذا هو الصحيح عند أصحابنا المتكلمين ، ومنهم من قال لا تقع باختيارهم وطلبهم


 وفيه أن الكرامات قد تكون له بخوارق العادات على جميع أنواعها ومنعه بعضهم وادعى أنها تختص بمثل إجابة دعائه ونحوه، وهذا غلط من قائله وإنكار للحس، بل الصواب جريانها بقلب الأعيان  إحضار الشيئ من العدم ونحوه اه‍ شرح مسلم



ജുറൈജ് റ യുടെ ഹദീസിനാൽ

ഔലിയാക്കളുടെ കറാമത്ത് സ്ഥിരപ്പെടും

അത് അഹ് ലുസ്സുന്നയുടെ മദ്ഹബാണ് 'മുഅതസിലിയാക്കൾ ഇതിൽ വിരുദ്ധമായി


ഈ ഹദീസിനാൽ 


ഔലിയാക്കളുടെ കറാമത്തുകൾ

അവരുടെ ഉദ്ധേശ പ്രകാരവും തേട്ടപ്രകാരവും സംഭവിക്കുന്നതാണ് എന്ന് ലഭിക്കും



അതാണ്  വിശ്വാസ ശാസ്ത്രജ്ഞരായ നമ്മുടെ പണ്ഡിതന്മാരുടെ അടുക്കൽ ശരിയായ അഭിപ്രായം


ചില പണ്ഡിതൻമാർ അങ്ങനെ സംഭവിക്കില്ല എന്ന് പറഞ്ഞു


ഈ ഹദീസിനാൽ അസാധാരണമായ എല്ലാ ഇനങ്ങളും കറാമത്തായി സംഭവിക്കും എന്ന് ലഭിക്കുന്നതാണ്


(അതായത് പതിവിന്ന് വിരുദ്ധമായ എല്ലാ ഇനങ്ങളും കറാമത്തായി സംഭവിക്കും ഉദാ

ദൂരയുള്ളത് കാണുക കേൾക്കുക സഞ്ചരിക്കുക സഹായിക്കുക ....... ഇങ്ങനെ പതിവിന്ന് വിരുദ്ധമായ എല്ലാ ഇനങ്ങളും)


എന്നാൽ ചിലർ ഇതിനെ വിലങ്ങി 'അദ്ധേഹം വാദിക്കുന്നത് ദുആ ക്ക് ഇജാബത്ത് ലഭിക്കൽ കൊണ്ടും അത് പോലോത്തത് കൊണ്ട് മാത്രം പ്രത്യേകമാണ് കറാമത്ത് എന്നാണ്.

ഈ വാദം  ആ പറയുന്നവനിൽ നിന്നുള്ള പിഴവാണ് 'അനുഭവത്തെ നിശേധിക്കലുമാണ്.

മറിച്ച് ശരിയായ അഭിപ്രായം വസ്തുക്കളെ മറ്റൊന്നാക്കി മറിക്കൽ കൊണ്ടും

ഇല്ലായി മിയിൽ നിന്നും വസ്തുക്കളെ ഹാജറാക്കൽ ഇവ പോലോത്തത് എല്ലാം കറാമത്തായി സംഭവിക്കുന്നതാണ്


(കള്ള് വെള്ളമാക്കുക വസ്തുവിനെ സ്വർണമാക്കുക പോലെ )



 (ശറഹു മുസ്ലിം നവവി [റ])



* തെളിവ്*6

-

മുഅജിസത്ത്  ഇഷ്ടപ്രകാരം

 


 ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി ഉദ്ധരിക്കുന്നു.



لأن النبوة عبارة عما يختص به النبي ويفارق به غيره ، وهو يختص بأنواع من الخواص منها أنه يعرف حقاءق الأشياءالمتعلقة بالله وصفاته وملائكته والدار الآخرة لا كما يعلمه غيره بل عنده من كثرة المعلومات وزيادة اليقين والتحقيق ما ليس عند غيره ،. وله صفة تتم له بها الأفعال الخارقة للعادات کالصفة التي بها تتم لغيره الحركات الاختبارية ، وله صفة يبصر بها الملائكة ويشاهد بها الملكوت كالصفة التي يفارق بها البصير الأعمى ، وله صفة بها يدرك ما سيكون في الغيب ، ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد ، فهذه صفات کمالات ثابتة للنبي فتح الباري 12/367


നുബുവ്വത്ത് എന്നാൽ,
മറ്റുള്ളവർ അത് കൊണ്ട് വേർതിരിയുന്ന
നബിക്ക് മാത്രം പ്രതേകമായ  ഒന്നാണ്......നബിമാരല്ലാത്തവർക്ക്
ഇഖ്തിയാരിയായ ഇഷ്ടപ്രകാരമുള്ള സാധാരണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ നബിക്ക് ഒരു വിശേഷണമുണ്ട്.അസാധാരണമായ പ്രവർത്തനങ്ങൾ അത് മുഖേനെ  അവർക്ക് പൂർണമാവുന്നതാണ് '


കാഴ്ച്ചയുള്ളവന്ന് അന്ധധന തൊട്ട് വേർതിരിയുന്ന ഒരു പ്രത്യേ ക വിശേഷണം ഉള്ളത് പോലെ നബിക്ക് ഒരു വിശേഷണമുണ്ട്.
അത് മുഖേനെ മലാഇ കത്തുകളേയും അദ്രശ്യ ലോകവും ദർശിക്കാൻ അവർക്ക് സാധിക്കും.


ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ തൊട്ട് അവനെ വേർതിരിക്കുന്ന ഒരു പ്രത്യേക വിശേഷണം  അവന്ന് ഉള്ളത് പോലെ,

നബിക്ക് ഒരു പ്രത്യേക വിശേഷണമുണ്ട്.അത് മുഖേനെ അദൃശ്യത്തിലുള്ളതിനെ അറിയുന്നതാണ്.അത് മുഖേനെ ലൗഹുൽ മഹ്ഫൂളിൽ ഉള്ളതിനെ പാരായണം ചെയ്യാൻ സാധിക്കുന്നതുമാണ്.


ഇത് സമ്പൂർണ വിശേഷണമാണ് നബിക്കുള്ള താണ് ഫത്ഹുൽ ബാരി 12 /367


ഇമാം ഗസാലി റ ഇത് പറഞ്ഞിട്ടുണ്ട്


* തെളിവ്*6


അമ്പിയാക്കളും ഔലിയാക്കളും ഉദ്ദേശിക്കുമ്പോൾ  അവർക്ക് മുഅ്ജിസത്തും കറാമത്തും പ്രകടിപ്പിക്കാൻ കഴിയും എന്നതിന് ഖുർആനിൽ നിന്ന് ഒരു ആയത്ത് ഉദ്ധരിക്കുക..


അല്ലാഹു പറയുന്നു.


وَأُبْرِئُ الْأَكْمَهَ وَالْأَبْرَصَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ ۚ


അല്ലാഹുവിന്‍റെ അനുവാദം കൊണ്ട്ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാന്‍നിങ്ങളെ അറിയിക്കുകയും ചെയ്യും ഖുർആൻ


ഈസ നബി ഇങ്ങനെ പ്രക്യാപിക്കുമ്പോൾ


അവരിൽ നിന്നുള്ള രോഗികൾ വരുമ്പോഴും ജനത ആവശ്വ പെടുമ്പോഴും ഈസ നബി അ ആഗ്രഹിക്കുമ്പോഴും ഇദ്ധേശിക്കുമ്പോഴും തന്നെ മേൽ കാര്യങ്ങൾ അല്ലാഹു വിന്റെ ഉദ്ധേശത്തോടെ ഈസ നബിയുടെ മേൽ മുഅ ജിസത്ത് ഉണ്ടായിരിക്കണമല്ലോ .അല്ലാതിരുന്നാൽ ഈസ നബി യുടെ വെല്ലുവിളിക്കും പ്രഖ്യാപനങ്ങൾക്കും അർത്ഥമില്ലാതെയാവും.


* തെളിവ്*7


ഈസ നബിയുടെ സംഭവം വിവരിച്ച്؛ഇമാം ഖറാഫി [റ] പറയുന്നു:



فيجب على كل أحد أن يعتقد توحيد الله تعالى ، وتوحده بهذه الأمور على سبيل الحقيقة ، وإن أضيف شيء منها لغيره تعالى فإنما ذلك على سبيل الربط العادي لا أن ذلك المشار إليه فعل شيئا حقيقة كقولنا : قتله السم وأحرقته النار ، وأرواه الماء فليس شيء من ذلك يفعل شينا مما ذكر حقيقة بل الله تعالى ربط هذه المسببات بهذه الأسباب كما شاء وأراد ، ولو شاء لم يربطها وهو الخالق لمسبباتها عند وجودها لا أن تلك الأسباب هي الموجودة 


ഈ കാര്യങ്ങളെ യഥാർത്ഥത്തിൽ അല്ലാഹുവിന്ന് മാത്രമാണ് എന്ന തൗഹീദ് വിശ്വസിക്കൽ എല്ലാവർക്കും നിർബന്ധമാണ്.


കാര്യങ്ങൾ അല്ലാഹു അല്ലാത്തവരിലേക്ക് ചേർത്ത് പറയുമ്പോൾ,

അത് സാധാരണയായ ഒരു ബന്ധമാണെന്ന നിലക്കാണ്.യഥാർത്ഥത്തിൽ അവനാണ് അതിന്റെ കർത്താവ് എന്ന നിലക്കല്ല.വിഷം അവനെ കൊന്നു തീ അതിനെ കരിച്ചു. വെള്ളം ധാഹം തീർത്തു എന്നല്ലാം പറഞ്ഞാൽ യഥാർത്ഥ കർത്താവ് അവയാണ് എന്നല്ല.

അല്ലാഹു ഉദ്ധേശിച്ചത് പോലെ ഈകാര്യങ്ങളെ  ഈ കാരണങ്ങളുമായി അവൻ ബന്ധിധിപ്പിച്ചു എന്നാണ്.അവൻ ഉദ്ധേശിച്ചാൽ ബന്ധിപ്പിക്കില്ലായിരുന്നു.കാരണങ്ങൾ ഉണ്ടാവുമ്പോൾ കാര്യങ്ങൾ സൃഷിടിക്കുന്നവൻ അല്ലാഹുവാണ്. ആ കാരണങ്ങൾ അവനെ ഉണ്ടാക്കി'


ഈസ നബി അ മരിച്ചവരെ ജീവിപ്പിക്കുമെന്നും ജന്മനാ അന്ധ നെയും കുഷ്ട രോഗിയേയും സുഖപ്പെടുത്തുമെന്ന് പറഞ്ഞാൽ,ഈസ നബി [അ]ഉദ്ധേശിക്കുമ്പോൾ അല്ലാഹു  അത് നടപ്പിലാക്കുമെന്നാണ്.ഈസനബി'  യഥാർത്ഥ കർത്താവാണന്നല്ല ' മറിച്ചു അല്ലാഹുവാണ്  അതിന്റെ സൃഷ്ടാവ്


ഇതിൽ ഈസ നബി യുടെ മുഅ ജിസത്ത്  ഈസ നബി ഉദ്ധേശിക്കുമ്പോൾ സുഖപെടലും ജീവിപ്പിക്കലും നടക്കുന്നു എന്നതാണ് 47


، وكذلك إخبار الله تعالى عن عيسى عليه السلام ( أنه كان يحيى الموت ، ويبريء الأكمه والابرص ، معناه أن الله تعالى كان يحيى الموتي ويبريء عند إرادة عيسى عليه السلام لذلك ، لا أن  عيسى عليه السلام هو الفاعل لذلك حقيقة ، بل الله تعالى هو الخالق لذلك ومعجزة عيسى عليه السلام في ذلك ربط وقوع ذلك الإحياء وذلك الإبراء بإرادته (الفروق 47)


ഇമാം ഖറാഫിയുടെ ഇതേ ഉദ്ധരണി ഒഹാബി നേതാവ് സാരിമുൽ മുൻകി യുടെ ഗ്രന്ധത്തിൻ്റെ തക് മിലയിൽ മുഹമ്മദ് ബ്ൻ ഹുസൈൻ ബ്ൻ സുലൈമാൻ അംഗീകരിച്ചു കൊണ്ട് തന്നെ ഉദ്ധരിച്ചിട്ടുണ്ട് ( തകിമലത്തുസാരി മുൽമുൻകി 313)


📙📘📓📒📔📕📗📙📘📓📒📔📕📗📙📘📓


പ്രവാചകന്മാരുടെ ഉദ്ദേശ്യത്തിനും ഇച്ഛക്കുമനുസരിച്ച് മുഅ്ജിസത്തുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതുപോലെ ഔലിയാക്കളുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകളും പ്രകടിപ്പിക്കാന്‍ കഴിയും. ഇതിന് നിരവധി തെളിവുകളുണ്ട്. . ജുറൈജ്(റ)ന്റെ സംഭവം ഇതിനു മികച്ച തെളിവാണ്. ബുഖാരിയും മുസ്ലിമും റിപ്പോര്‍ ട്ടു ചെയ്ത ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നു. “ഈ ഹദീസ് ഔലിയാക്കളുടെ കറാമത്ത് സ്ഥാപിക്കുന്നതിനും അത് അവരുടെ ഉദ്ദേശ്യമനുസരിച്ച് ഉണ്ടാകുമെന് സ്ഥിരീകരിക്കുന്നതിനും തെളിവാണ്” ഫത്ഹുല്‍ബാരി 6/383 നോക്കുക. ഇതേ ആശയം ഇമാം നവവി(റ) തന്റെ ശര്‍ഹു മുസ്ലിം 6/108ലും ഇമാം ഖസ്ത്വല്ലാനി തന്റെ ഇര്‍ശാദുസ്സാരി 5/412ലും ഇമാം ബദ്റുദ്ദീനുല്‍ ഐനി തന്റെ ഉംദതുല്‍ ഖാരി 16/31ലും പറഞ്ഞിട്ടുണ്ട്. ഔലിയാക്കളുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്ത് പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് ഹാശിയത്തുല്‍ ബന്നാനി 2/430ലും ഇമാം റംലി(റ) തന്റെ ഫതാവാ 4/382ലും ഹാശിയതുല്‍ അത്ത്വാറില്‍ 2/481ലും തഫ്സീര്‍ റൂഹുല്‍ബയാന്‍ 6/351ലും പറഞ്ഞിട്ടുണ്ട്. ഇമാം ബുഖാരി(റ) റിപ്പോര്‍ട്ടുചെയ്യുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക. നബി(സ്വ) പറഞ്ഞു. “അല്ലാഹു പറഞ്ഞിരിക്കുന്നു. ഫര്‍ളായ ഇബാദത്തുകള്‍ക്കു പുറമെ സുന്നത്തായ അമലുകള്‍ ചെയ്തു എന്റെ അടിമകള്‍ എന്നിലേക്ക് അടുക്കുകയും ഞാനവനെ സ്നേഹിക്കുകയും ചെയ്യും. അങ്ങനെ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും നടക്കുന്ന കാലും പിടിക്കുന്ന കയ്യും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാനത് അവന് കൊടുക്കും. അവന്‍ കാവലാവശ്യപ്പെട്ടാല്‍ ഞാനവന് കാവല്‍ നല്‍കും” (ബുഖാരി 2/963).

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഹാഫിള്ബ്നുഹജര്‍(റ) പറയുന്നു. അവന്റെ കയ്യും കാലും ചെവിയും ഒക്കെ അല്ലാഹു ആകുമെന്നു പറഞ്ഞതുകൊണ്ട് വിവക്ഷ, അവന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും അവന്റെ കാഴ്ചയിലും കേള്‍വിയിലുമൊക്കെ ഞാനവനെ പ്രത്യേകമായി സഹായിക്കുകയും അവന്റെ ആവശ്യങ്ങള്‍ ധൃതഗതിയില്‍ ഞാന്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും എന്നാണ്’ (ഫത്ഹുല്‍ ബാരി 11/344).

ഈ ഹദീസിന്റെ യാഥാര്‍ഥ്യം ഗ്രഹിച്ചാല്‍ ഔലിയാക്കള്‍ക്ക് അവരുടെ ഉദ്ദേശ്യമനുസരിച്ച് കറാമത്തുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് വ്യക്തമാകും.
📙📘📓📒📔📕📗📙📘📓📒📔📕📗

കറാമത്തുകൾ ആവശ്യാനുസൃതം സംഭവിക്കാം - വഹാബീ നേതാവ് ഇബ്നു  തൈമിയ്യ !

 കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം  ഉണ്ടാകുന്നതാണ് .
ومما  ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجال  ( فتاوي ابن تيمية ١١/١٥٧)
[ഫതാവ ഇബ്നു തീമിയ്യ   വാ : 11 പേ : 157]
📙📘📓📒📔📕📗📙📘📓📒📔📕📗

കറാമത് ഇഷ്ടാനുസരണം- ഫത്ഹുൽ ബാരി

 കറാമത് ഇഷ്ടാനുസരണം

وفيه اثبات كرامات الاولياء ووقوع الكرامة لهم باختيارهم وطلبهم
ഔലിയാഇന് അവരുടെ ഇഷ്ടാനുസരണംകറാമതുണ്ടാകുമെന്നതിനു തെളിവാണ് ജുറൈജ്(റ)വിന്റെ സംഭവം.
ഇബ്നുഹജർ(റ)
[ഫത്ഹുൽബാരി:8/316]

📙📘📓📒📔📕📗📙📘📓📒📔📕