രിവായത്തുല്‍ ഹദീസ്, ദിറായത്തുല്‍ ഹദീസ് എന്നീ രണ്ട്് വിഷയങ്ങളിലായിട്ടാണ് ഹദീസ് പണ്ഢിതര്‍ ചര്‍ച്ച നടത്തുന്നത്. നിവേദക പരമ്പരയുമായി ബന്ധപ്പെടുന്ന സര്‍വ്വശാഖകളും ഒന്നാമത്തെ ഇനത്തില്‍ പെടുന്നു. ഉസ്വൂലുല്‍ ഹദീസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മുഹദ്ദിസുകളുടെ ചര്‍ച്ചകള്‍ മുഖ്യമായും ഇതിലാണ്. നിവേദക പരമ്പരയുടെ ബലാബലങ്ങള്‍ നിജപ്പെടുത്തുന്നത് പരമ്പരയിലെ റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യായോഗ്യതകള്‍ പരിഗണിച്ചുകൊണ്ടാണ്. അതിനാല്‍ റിപ്പോര്‍ട്ടര്‍മാരുടെ നിരൂപണം നടത്തുന്ന ഒരു വിജ്ഞാനശാഖ തന്നെ ആവശ്യമായി. ‘അസ്മാഉര്‍രിജാല്‍’ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ വിഷയകമായി ധാരാളം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മര്‍തബകളുടെ ക്രമമനുസരിച്ച് റിപ്പോര്‍ട്ടര്‍മാരെ നിരൂപിക്കുന്നതും അറബി അക്ഷരമാലയുടെ ക്രമമനുസരിച്ച് മൊത്തത്തിലുള്ള റിപ്പോര്‍ട്ടര്‍മാരുടെ മാത്രം നിരൂപണം നടത്തുന്നതും മൊത്തത്തില്‍ യോഗ്യരേയോ അയോഗ്യരേയോ മാത്രം പ്രതിപാദിക്കുന്നതുമായി പലരൂപത്തിലും ഈ ശാഖയില്‍ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ബഹു. ഇബ്നു സഅദ് (റ) വിന്റെ എട്ട് വാല്യങ്ങള്‍ വരുന്ന ത്വബഖാത്ത് ഒന്നാം ഇനത്തിലും ബുഖാരി (റ) വിന്റെ പതിനൊന്ന് വാല്യങ്ങള്‍ വരുന്ന ‘താരീഖുല്‍ കബീര്‍’ ബഹു. ഇബ്നു ഘുക്ത (റ) വിന്റെ പത്ത് വാല്യങ്ങള്‍ വരുന്ന ‘തഹ്ദീബുത്തഹ്ദീബ്,’ ദഹബിയുടെ നാല് വാല്യങ്ങള്‍ വരുന്ന ‘മീസാനുല്‍ ഇഅ്തിദാല്‍’ ‘തത്കിറത്തുല്‍ ഹുഫ്ഫാള്’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രണ്ടാമത്തെ ഇനത്തിലും ഇമാം ത്വഹാവി (റ) യുടെ ‘മആനില്‍ ആസാറി’ലെ റിപ്പോര്‍ട്ടര്‍മാരെ മാത്രം പരാമര്‍ശിക്കുന്ന ഇമാം അയ്നി (റ) എഴുതിയ ‘മഗാനില്‍ അഖ്യാര്‍ ഫീ രിജാലി മആനില്‍ ആസാര്‍’ ശൈഖ് ഖാസിമുല്‍ ഹനഫി (റ) എഴുതിയ ‘അല്‍ ഈസാര്‍ ബി രിജാലി മആനില്‍ ആസാര്‍’ എന്നീ ഗ്രന്ഥങ്ങള്‍ മൂന്നാമത്തെ ഇനത്തിലും ഖത്വീബുല്‍ ബഗ്ദാദി (റ) എഴുതിയ പതിനാല് വാല്യങ്ങള്‍ വരുന്ന ‘താരീഖ് ബഗ്ദാദ്, ബഹു ഇബ്നു അസാകിര്‍ (റ) എഴുതിയ എണ്‍പത് വാല്യങ്ങള്‍ വരുന്ന ‘താരീഖു ദിമശ്ഖില്‍ കബീര്‍’ തുടങ്ങിയവ നാലാമത്തെ ഇനത്തിലും ഇബ്നു ഹിബ്ബാന്‍ എഴുതിയ ‘കിതാബുസ്സിഖാത്ത്’ അഞ്ചാം ഇനത്തിലും ഇമാം ബുഖാരി (റ) എഴുതിയ ‘അള്ളുഅഫാഉസ്സഗീര്‍’, ദഹബി എഴുതിയ ‘അല്‍ മുഗ്നി ഫിള്ളുഅഫാഅ്’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ആറാം ഇനത്തിലും രചിക്കപ്പെട്ടവയാണ്. നാട്, ഖിബ്ല, എന്നിവയിലേക്ക് ചേര്‍ത്തി അറിയപ്പെടുന്ന റിപ്പോര്‍ട്ടര്‍മാരുടെ നാമങ്ങള്‍ അറബി അക്ഷരമാല ക്രമമനുസരിച്ച് ക്രോഡീകരിക്കപ്പെട്ട ഒരു മഹല്‍ ഗ്രന്ഥമാണ് ഇബ്നു സംആനി എഴുതിയ ‘അല്‍ അന്‍സാബ്’ ഇതിന്റെ ചുരുക്കമാണ് ഇമാം സുയൂഥി (റ) യുടെ ലുബ്ബു- ലുബാബ്. ഒരേ പേരില്‍ ഒന്നിലധികം റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടാകുമ്പോള്‍ അവരെ തിരിച്ചറിയുന്നതിനു രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്. അസ്ദിയുടെ ‘മുശ്തബഹുന്നിസ്ബ’, ദഹബിയുടെ ‘മുശ്ശബഹുല്‍ അസ്മാഅ്, ഇബ്നു ഹജറിന്റെ തബ്സ്വിറത്ത് തുടങ്ങിയവ. നിവേദക പരമ്പയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വേറെയും പല ശാഖകള്‍ ഉണ്ട്. നിരൂപണ ശാഖക്ക് തുടക്കം കുറിച്ചത് ഹാളിഫ് യഹ്യബ്നു സഈദില്‍ ഖത്താര്‍ (റ) ആയിരുന്നുവെന്നും യഹ്യബ്നു മഈന്‍, അലിയ്യുല്‍ മദീനി (റ) തുടങ്ങിയവര്‍ പിന്നീടാണ് ഈ ശാഖയില്‍ പ്രവേശിച്ചതെന്നും ഫത്ഹുല്‍ മുല്‍ഹിം 67/1 ല്‍ പറഞ്ഞിട്ടുണ്ട്. പ്രസ്തുത ശാഖകളിലെല്ലാം ഗ്രന്ഥമെഴുതിയ മഹല്‍ വ്യക്തിയാണ് ഹിജ്റ 463 ല്‍ വഫാത്തായ ഖത്തീബുല്‍ ബഗ്ദാദി (റ). പില്‍ക്കാല പണ്ഢിതരില്‍ ഇമാം നവവി (റ) എഴുതിയ തഖ്രീബുറാവി ഈ വിഷയത്തില്‍ പ്രധാന ഗ്രന്ഥമാണ്. ഇമാം സുയൂഥി (റ) ഇതിന്നെഴുതിയ വ്യാഖ്യാനമാണ് തദ്രിബുര്‍റാവി എന്ന ഗ്രന്ഥം. ഇവ്വിഷയത്തിലെ ആദ്യ രചന ഹാകിം (റ) എഴുതിയ ‘അല്‍-മുഹദ്ദിസുല്‍ ഫാസില്‍’ എന്ന ഗ്രന്ഥമാകുന്നു. അതിന്റെ രത്നച്ചുരുക്കമാണ് ഇബ്നു സ്വലാഹ് (റ) എഴുതിയ ഉലൂമില്‍ഹദീസ്. അതിനെ ചുരുക്കി ഇബ്നു കസീര്‍ (റ) എഴുതിയ ഇഖ്തിസ്വാറു ഉലൂമില്‍ ഹദീസ് എന്ന ഗ്രന്ഥവും ഈ വിഷയത്തില്‍ പ്രസിദ്ധമാണ്. ഇവ്വിഷയകമായി ഇന്ന് അവലംബിക്കുന്ന മുഖ്യഗ്രന്ഥം ബഹു ഇബ്നു ഹജര്‍ (റ) എഴുതിയ നുഖ്ബത്തുല്‍ ഫിക്ര്‍ ആണ്. ഇതിന് മുല്ലാ അലിയ്യുല്‍ഖാരി (റ) എഴുതിയ വ്യാഖ്യാനമാണ് ശറഹുശ്ശറഹ്.
ദിറായത്തുല്‍ ഹദീസ്
ഹദീസ് പഠനതതില്‍ രണ്ടാം ഇനമായ ദിറായത്തുല്‍ ഹദീസ് ആശയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ ചര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത് മുജ്തഹിദുകളായ പണ്ഢിതര്‍ മാത്രമാണ്. ആശയങ്ങളെ കുറിക്കുന്ന ഹദീസ് വചനങ്ങളില്‍ അസാധാരണ പ്രയോഗങ്ങള്‍ മാത്രം അറബി അക്ഷരമാല ക്രമത്തില്‍ ക്രോഡീകരിച്ച് വ്യാഖ്യാനിക്കുന്ന ഗ്രന്ഥങ്ങള്‍ ഈ ഇനത്തില്‍ പെട്ടതാണ്. ഇബ്നു അസീര്‍ (റ) എഴുതിയ അഞ്ച് വാല്യങ്ങള്‍ വരുന്ന അന്നിഹായ ഫീ ഗ്വരീബില്‍ ഹദീസ് എന്ന ഗ്രന്ഥം ഇതില്‍ പ്രധാനമര്‍ഹിക്കുന്നു. മറെറാരു ഗ്രന്ഥമാണ് ഇമാം നവവി (റ) എഴുതിയ തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്ത്. ഹദീസുകളില്‍ വന്ന പദങ്ങളല്ലാത്ത വേറെയും കുറേ പദങ്ങളും ഇത് ഉള്‍ക്കൊള്ളുന്നു. മുഅ്ജമുല്‍ മുഫഹ്രിസ് ഫീ അല്‍ഫാളില്‍ ഹദീസ്, അല്‍-കന്‍സുല്‍ മദ്ഫൂന്‍ എന്നിവ ഹദീസിന്റെ ഇന്‍ഡക്സുകളാണ്. ഹദീസിന്റെ ഏതെങ്കിലും ഭാഗം കിട്ടിയാല്‍ ഒന്നാമത്തേതുകൊണ്ടും ഹദീസിന്റെ ആദ്യഭാഗം കിട്ടിയാല്‍ രണ്ടാമത്തേതു കൊണ്ടും ഹദീസുകള്‍ കണ്ടെത്താനാവും