page

Wednesday, 23 August 2017

ഇസ്തിഗാസ - ഒരെത്തിനോട്ടം





മഹാനായ ഈസാ നബി വഫാത്തായ നബിതങ്ങളെ വിളിച്ച് തേടുമെന്ന്(?) പഠിപ്പിച്ച നബി തങ്ങളും വിളിക്കുന്ന ഈസാ നബിയും മുശ്രിക്കാണെങ്കിൽ സുന്നികൾ ഒന്നാം നമ്പർ മുശ്രിക്കുകളാണ്.
വഹാബികളുടെ ശിർക്കിന്റെ നിർവചനം പൊളിച്ചടക്കുന്ന ഹദീസ്...

മഹാനായ അബൂയഅലാ(റ) മുസ്നദിൽ രേഖപ്പെടുത്തുന്നു:
حدثنا : أحمد بن عيسى ، حدثنا : إبن وهب ، عن أبي صخر ، أن سعيداًً المقبري ، أخبره ، أنه سمع أبا هريرة يقول : سمعت رسول الله (ص) : يقول : والذي نفس أبي القاسم بيده لينزلن عيسى إبن مريم إماماً مقسطاً وحكماً عدلاًً ، فليكسرن الصليب ، وليقتلن الخنزير ، وليصلحن ذات البين ، وليذهبن الشحناء ، وليعرضن عليه المال فلا يقبله ، ثم لئن قام على قبري فقال : يا محمد لأجيبنه.(مسند أبي يعلى، المطالب العالية للحافظ إبن الحجر العسقلاني.)

അബൂ ഹുറയ്റ(റ) യിൽ നിന്ന് നിവേദനം: നബി(സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "അബുൽഖാസിമി(സ) ന്റെ ആത്മാവ് ആരുടെ അധീനതയിലാണോ അവൻ തന്നെ സത്യം നിശ്ചയം മർയമി(റ) ന്റെ പുത്രൻ ഈസാ (അ) ഇറങ്ങി വരും. തുടർന്ന് അദ്ദേഹം കുരിശ് തകർക്കുകയും പന്നിയെ കൊല്ലുകയും പിണക്കം തീര്ക്കുകയും വിദ്വേഷം/പക ഇല്ലായ്മ ചെയ്യുകയും ചെയ്യും. അദ്ദേഹത്തിനു നൽകുന്ന സമ്പത്ത് അദ്ദേഹം സ്വീകരിക്കില്ല. പിന്നെ അദ്ദേഹം എന്റെ ഖബ്റിടത്തിൽ വന്നു നിന്ന് "യാമുഹമ്മദ്" എന്ന് വിളിച്ചാൽ അദ്ദേഹത്തിനു ഞാൻ ഉത്തരം നല്കും തീർച്ച". (മുസ്നദു അബീയഅലാ: ഹദീസ് നമ്പർ :6449)

ഇതേ ഹദീസ് ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനി(റ) "അൽമത്വാലിബുൽ ആലിയ:" 4628 ആം നമ്പർ ഹദീസായി രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത ഹദീസിനെ അധികരിച്ച്
നൂറുദ്ദീനുൽ ഹയ്സമീ(റ) പറയുന്നു:
قلت: هو فى الصّحيح باختصر، رواه أبو يعلى،ورجاله رجال الصّحيح.(مجمع الزوائد: ٤٨٣/٣)
ഈ ഹദീസിന്റെ സംക്ഷിപ്ത രൂപം സ്വഹീഹിലുണ്ട്.
ഇതേപടി അബൂയഅലാ(റ)യും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകരാണ്.(മജ്മഉസ്സവാഇദ്:3/ 483)
പുത്തൻ വാദികളുടെ ഹദീസ് പണ്ഡിതനായ അൽബാനി ഹദീസിനെ വിലയിരുത്തുന്നത് കാണുക.
و هذا إسناد جيد رجاله كلهم ثقات رجال
الشيخين غير أبي صخر - و هو حميد ابن زياد الخراط - فمن رجال مسلم وحده ، و قد تكلم فيه بعضهم ، و صحح له ابن حبان و الحاكم و البوصيري ، و مشاه المنذري(السلسلة الصحيحة للألبانى: ٥٢٤/٦)
ഇത് നല്ല പരമ്പരയാണ്. അതിലെ നിവേദർ മുഴുവനും വിശ്വാസയോഗ്യരും ശയ്ഖയ്നി(ബുഖാരി-മുസ് ലിം) യുടെ നിവേദകരുമാണ്. എന്നാൽ അബൂസ്വഖ്‌ർ എന്നയാൾ ഹുമയ്ദുബ്നുസിയാദാണ്. അദ്ദേഹം മുസ് ലിമിന്റെ മാത്രം നിവേദകരിൽ പെട്ടവരാണ്. ചിലർ അദ്ദേഹത്തിൻറെ കാര്യത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിലും ഇബ്നു ഹിബ്ബാൻ ,ഹാകിം, ബൂസ്വീരീ(റ- ഹും )എന്നീ ഹദീസ് പണ്ഡിതർ അദ്ദേഹത്തിൻറെ ഹദീസ് സ്വഹീഹായി സ്വീകരിച്ചിട്ടുണ്ട്. മുൻദിരി(റ) യും അദ്ദേഹത്തിൻറെ ഹദീസ് അംഗീകരിച്ചിട്ടുണ്ട്. (സില്സിലസ്വഹീഹ: 6/524).






നിന്നോട് മാത്രമാണ് ഞങ്ങള്‍ സഹായം തേടുന്നത് എന്ന് സൂറ: ഫാതിഹയില്‍ പറയുന്നതിനോട്  സുന്നികള്‍ നടത്തുന്ന ഇസ്തിഗാസ എതിരാണെന്ന് ചിലർ വാദിക്കുന്നു. എന്നാൽ യാഥാർത്ഥ്യം എന്താണെന്ന് നോക്കാം

——————————
 സര്‍വ്വ കഴിവും അല്ലാഹുവിനാണെന്നും അടിസ്ഥാനപരമായ സഹായം അല്ലാഹുവില്‍ നിന്നാണെന്നും വിശ്വസിക്കുന്നവരാണ് സുന്നികള്‍. ഒരു യഥാര്‍ത്ഥ മുസ്ലിം ഒരു ഡോക്ടറെ സമീപിച്ച് എന്റെ രോഗം മാറ്റിത്തരണം എന്ന് പറയുന്നതും മുഹ്യദ്ദീന്‍ ശൈഖെ രക്ഷിക്കണെ എന്ന് പറയുന്നതും ഡോക്ടറോ ശൈഖവറുകളോ അടിസ്ഥാന പരമായി സഹായിക്കും എന്ന നിലക്കല്ല. മറിച്ച് ഇവര്‍ കാരണക്കാരാണെന്നും യഥാര്‍ത്ഥ സഹായം അല്ലാഹുവില്‍ നിന്നാണെന്നും വിശ്വസിച്ചുകൊണ്ടാണ്. ഇതൊരിക്കലും നിന്നോട് മാത്രം സഹായം തേടുന്നു എന്നതിനോടെതിരല്ല. ഈ ആയത്ത് മനസ്സിലാക്കാത്തവര്‍ നവീന വാദികളാണ്. സുന്നികളല്ല. കാരണം സുന്നികള്‍ പറയുന്നത് എല്ലാ വിഷയത്തിലും അല്ലാഹുവെ നിന്നോട് മാത്രമാണ് സഹായം തേടുന്നത് എന്നാണ്. മുഫസ്സിറുകളും ഇങ്ങനെത്തന്നെയാണ് പറയുന്നത്. ഇതിനെ വിശദീകരിച്ച ഇബ്നു കസീര്‍(റ) പറയുന്നത് കാണുക.

നിന്നോട മാത്രം സഹായം തേടുന്നു എന്നാല്‍ നിന്നെ വഴിപ്പെടുന്നതിന്റെ മേലിലും ഞങ്ങളുടെ സര്‍വ വിഷയങ്ങളിലും നിന്നോട് സഹായം തേടുന്നു എന്നാണ്. എന്നാല്‍ സുന്നികളെ മുശ്രിക്കാക്കാന്‍ മൌലവിമാര്‍ ഇത് തിരുത്തി എഴുതുന്നത് നോക്കുക. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന വാക്യം മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ള കാര്യങ്ങളില്‍ ദൈവത്തോടല്ലാതെ മറ്റാരോടും നാം സഹായം അര്‍ത്ഥിക്കരുതെന്ന് പഠിപ്പിക്കുന്നു (ഫാതിഹയുടെ തീരത്ത് 83 ഉമര്‍ മൌലവി).

മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ള കാര്യങ്ങളില്‍ എന്നാണ് മൌലവി വിശദീകരിച്ചത്. മുന്‍കാല മുഫസ്സിറുകളില്‍ അംഗീകൃതരായ ഒരാള്‍ പോലും ഇങ്ങിനെ ഒരു വിഭജനം നടത്തിയിട്ടില്ല.

മനുഷ്യ ശക്തിക്ക് അപ്പുറത്തുള്ളതില്‍ അല്ലാഹുവിനോട് മാത്രവും ഇപ്പുറത്തുള്ള വിഷയങ്ങളില്‍ ആരോടുമാവാം എന്ന വാദമാണ് തൌഹീദിനു വിരുദ്ധമാവുന്നത്. സുന്നികളെ മുശ്രിക്കാക്കാനാണ് ഇങ്ങനെ ഒരു വിഭജനം മൌലവി നടത്തിയത്. ചുരുക്കത്തില്‍ ഈ ആയത്തിന്റെ ആശയത്തിനോട് എതിരായത് നവീന വാദികളാണ്. സുന്നികളല്ല.

സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസ ത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്‍ഥന ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്ന്  ‘തൌഹീദ്’ ‘ശിര്‍ക്കി’ന്റെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല. ആടിനെ പട്ടിയാക്കി,  പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന, പേപ്പട്ടിയുടെ വിഷത്തെ വർണിച്ച് ആളെ പറ്റിക്കുന്ന പ്രവണതയാണ് ,ഇസ്തിഗാസാ വിരോധികളുടേത്. ആടിന്റെ പൂട[രോമം] ആലയിൽ പോലുമില്ലെന്ന പഴമൊഴി ഇക്കൂട്ടരിൽ ശെരിക്കും ഫിറ്റാണ്.ഇവരുടെ പുതുതലമുറയാകട്ടെ, ഇക്കഥയൊന്നുമറിയാതെ ആട്ടം തുള്ളുകയാണ്.ശിർക്ക് ,ഇബാദത്ത് ,പ്രാർത്ഥന തുടങ്ങിയ വാക്കുകൾക്ക് സ്വന്തമായ വ്യാഖ്യാനവും വിശധീകരണവും നൽകി - ഇസ്തിഗാസാ വിരോധം, ഇവരിലെ പുതുതലമുറയുടെ മസ്തിഷ്ക്കത്തിൽ തുന്നിപ്പിടിപ്പിക്കുക കൂടി ചെയ്തതോടെ ,സംഗതി ഫൈനൽ റൗണ്ടിലെത്തി !


നമുക്ക് ഇസ്തിഗാസഃയെ സംബന്ധിച്ച് പൂര്‍വകാല പണ്ഢിതന്മാരുടെ നിലപാട് ആദ്യം പരിശോധിക്കാം. എഴുന്നൂറിലധികം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇമാം സുബ്കി (റ) എഴു തുന്നു:
“നീ അറിയുക. തീര്‍ച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യ കരവുമാണ്. നബി (സ്വ) യെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടലും അനുവദ നീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമിക വിശ്വാസികളായ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നബിമാരുടേയും മുര്‍സലുകളുടേയും അവരുടെ സച്ചരിത രായ പിന്‍ഗാമികളുടേയും പണ്ഢിതന്മാരുടേയും മറ്റെല്ലാ മുസ്ലിംകളുടേയും ചരിത്ര ത്തില്‍ നിന്ന് വ്യക്തമായ കാര്യമാണിത്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയ്യഃ യുടെ കാലം വരെ ആരും ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുര്‍ബല വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു” (ശിഫാഉസ്സഖാം, പേ. 133).
അഞ്ഞൂറ് കൊല്ലം മുമ്പ് ജീവിച്ചിരുന്ന മഹാ പണ്ഢിതന്‍ ഇമാം റംലി (റ) എഴുതുന്നു:“അമ്പിയാ മുര്‍സലുകള്‍, ഔലിയാക്കള്‍, ഉലമാക്കള്‍, സ്വാലിഹുകള്‍ എന്നിവരോട് സഹായാര്‍ഥന നടത്തല്‍ അനുവദനീയമാകുന്നു. മരണശേഷവും സഹായിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കാരണം അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണത്തോടെ അവസാനിക്കുന്നില്ല. അമ്പിയാക്കള്‍ അവരുടെ ഖബറുകളില്‍ ജീവിച്ചിരിക്കുന്നുവെന്നും അവര്‍ നിസ്കരിക്കുകയും ഹജ്ജു ചെയ്യുകയും ചെയ്യുന്നുവെന്നും ഹദീസുകളില്‍ പറഞ്ഞിരിക്കുന്നു” (ഫതാവാ റംലി, 4/382).
ശിര്‍ക്കിന്റെയും ഇബാദത്തിന്റെയും പ്രാര്‍ഥനയുടെയും യാഥാര്‍ഥ്യമെന്തെന്ന് അറിയാ ത്തവരായിരുന്നോ അഞ്ഞൂറും അറുനൂറും വര്‍ഷം മുമ്പ് ഗ്രന്ഥരചന നടത്തിയ ഈ പണ്ഢിത വര്യന്മാര്‍? തീര്‍ച്ചയായും അല്ല. പില്‍ക്കാല പണ്ഢിതരേക്കാള്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ അഗാധമായ പാണ്ഢിത്യമുള്ളവരായിരുന്നു അവര്‍.



തെളിവ് -1

സൂറത്ത് മാഇദ 55..56..ആയത്തുകള്‍.

انّما وليّكم الله ور سوله والّذين امنوا يقيمون الصلاة ويؤتون الزكوة وهم راكعون 
ومن يتولّ الله ورسوله والّذين امنوا فانّ حزب الله هم الغالبون നിക്ഷയം അല്ലാഹുവും അവന്‍റെ റസൂലും താഴ്മയുല്ലവരായികൊണ്ട് 
നിസ്ക്കാരം മുറപോലെ നിര്‍വഹിക്കുകയും സക്കാത്ത്‌ നല്‍കുന്ന സത്യവിശ്വാസികളും മാത്രമാണ് നിങ്ങളുടെ സഹായികള്‍ വല്ലവനും അല്ലാഹുവെയും റസൂലിനെയും അവന്‍റെ സത്യ വിശ്വാസികളെയും സഹായികളായി സ്വീഗരിക്കുന്നു വെങ്കില്‍ (അവര്‍ അല്ലാഹുവിന്റെ പാര്‍ട്ടിയാകുന്നു ) തീര്‍ച്ചയായും അല്ലാഹുവിന്‍റെ പാര്‍ട്ടി തന്നെ വിജയം നേടുന്നവര്‍
ഈ സൂക്ത്തത്തില  വലിയ്യ്‌  എന്ന പദത്തിനര്‍ത്തം സഹായിക്കുന്നവന്‍ എന്നാണെന്ന് ഇമാം റാസി (റ) മറ്റും 
പ്രസ്താവിച്ചിട്ടുണ്ട്.

ഇമാം ഫഖ്റുദ്ദീനുര്‍റാസി (റ) തന്റെ തഫ്സീറുല്‍ കബീറില്‍ മേല്‍ സൂക്തം വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്:
“ആയതിന്റെ ആദ്യവും അന്ത്യവും ചിന്തിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് ആയതില്‍ പരാമര്‍ശിച്ച ‘വലിയ്യ്’ സഹായി, ഇഷ്ടക്കാരന്‍ എന്ന അര്‍ഥത്തില്‍ മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും (6/30).
ഈ ആയത്തിന്‍റെ തഫ്സീറില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഉള്‍പ്പെടുമെന്ന് മുഫസ്സിറുകള്‍ വെക്തമാക്കിട്ടുണ്ട് മഹാനായ അബൂഹയ്യാന്‍ (റ) ഹസ്സന്‍ (റ) നെ ഉദ്ദരിച്ചു എഴുതുന്നു 
وظاهر قوله ( والّّذين امنوا) عموم من امن من مضى منهم ومن بقي قا له الحسن (البحر المحيط 4\461)
വിശ്വസിച്ചവരും എന്ന പരാമര്‍ശത്തില്‍ നിന്നു വെക്തമാകുന്നു കഴിഞ്ഞു പോയവരും ശേഷിച്ചവരും എല്ലാം അതില്‍ ഉള്‍പ്പെടുമെന്നാണ് മഹാനായ ഹസ്സന്‍ (റ) പ്രസ്ഥാവിച്ചത് ഇതേ ആശയം ഇമാം റാസി (റ) യുടെ തഫ്സീറിലും കാണാം.
റാസി 12/25 നോക്കുക.

തെളിവ്-2

ഒരു പ്രതിസന്ധിഘട്ടത്തില്‍ ആഇശഃ (റ) ഉള്‍പ്പെടെയുള്ള പ്രവാചക പത്നിമാരോട് ഖുര്‍ആന്‍ പറഞ്ഞു:
 إِن تَتُوبَا إِلَى اللَّـهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّـهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِير‘
അവര്‍ ഇരുവരും (ഹഫ്സയും ആഇശഃയും) നബിക്കെതിരെ പരസ്പരം സഹായിക്കുകയാണെങ്കില്‍ നിശ്ചയം അല്ലാഹുവും ജിബ്രീലും വിശ്വാസികളില്‍ പെട്ട സുകൃതരും നബിയുടെ സഹായികളാണ്. അതിനു പുറമെ മലകുകളും സഹായികളത്രെ”
 (അത്തഹ്രീം 4).

ഈ സൂക്തത്തില്‍ അല്ലാഹു പറഞ്ഞ ‘മുഅ്മിനു’ കളിലെ നല്ലവര്‍ അല്ലാഹുവിന്റെ ഔലിയാക്കള്‍ ആണെന്ന് ഇബ്നുതൈമിയ്യഃ പോലും പറഞ്ഞിരിക്കുന്നു (ഫതാവാ ഇബ്നു തൈമിയ്യഃ 6/94).

തെളിവ്-3

സുറത്തുന്നിസാഅ് 64

وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّـهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّـهَ تَوَّابًا رَّحِيمًا
നിസാഅ് സൂറത്തിലെ 64-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഖുര്‍ത്വുബി എഴുതി.
“അബൂസ്വാദിഖ് അലി (റ) ല്‍ നിന്ന് നിവേദനം: അലി (റ) പറഞ്ഞു. നബി (സ്വ) യെ മറവു ചെയ്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഒരു അഅ്റാബി ഖബറിനരികെ വന്നു. അദ്ദേഹം നബി (സ്വ) യുടെ ഖബ്റിനു മുകളിലേക്ക് വീണു. അവിടെ നിന്നു മണ്ണുവാരി തലയിലിട്ടു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങുപറഞ്ഞു. ഞങ്ങള്‍ അങ്ങയുടെ വാക്കുകള്‍ കേട്ടു. അങ്ങ് അല്ലാഹുവില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി. ഞങ്ങള്‍ അങ്ങയില്‍ നിന്ന് അതുള്‍ക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതില്‍ ഇപ്രകാരം വന്നിരിക്കുന്നു. ‘മനുഷ്യര്‍ അവരുടെ ശരീരത്തോട് അക്രമം കാണിച്ചു തങ്ങളെ സമീപിക്കുന്നു…….’ (ആയത്തിന്റെ അന്ത്യം വരെ പാരായണം ചെയ്തു) അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ എന്റെ ശരീരത്തെ (ദോഷം കൊണ്ട്) അക്രമിച്ചു. ഞാന്‍ ഇതാ അങ്ങയെ സമീപിച്ചിരിക്കുന്നു. തങ്ങള്‍ എനിക്ക് പൊറുക്കലിനെ തേടാന്‍ വേണ്ടി.’ അപ്പോള്‍ ഖബറില്‍ നിന്ന് ഒരു ശബ്ദമുയര്‍ന്നു. നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തിരിക്കുന്നു’ (അല്‍ജാമിഉ ഫീ അഹ്കാമില്‍ ഖുര്‍ആന്‍, ഖുര്‍ത്വുബി. 3/229).
മനുഷ്യകഴിവിനപ്പുറത്തുള്ള കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ഥന നടത്തുന്നത് ബഹുദൈവാരാധന-ശിര്‍ക്-യാണെന്ന ഇസ്തിഗാസാ വി രോധികളുടെ വദത്തിന്റെ കണ്ഡ കോടാലിയാണ് ഈ ആയത്ത്.

തെളിവ്-4
ഹദീസ്‌ പണ്ഡിതന്‍ ഇബ്നു അബീശൈബ (റ) (ഹി 159-325)
മുസ്വന്നിഫില്‍ രേഗപ്പെടുത്തുന്നു
عن مالك قال : اصاب النّاس قحط في زمنٍ عمر فجاء رجل الي قبر النّبي (ص) فقال:يا رسول الله استسق لاامّتك فانّهم قد هلكوا فأتي الرّجل في المنامي فقيل له : ائت عمر فأقرئه السّلام واخبره انّكم مستسقون فقل له :عليك الكيس عليك الكيس فأتى عمر فأخبره فبقى عمر ثمّ قال يا ربّي لاآلو الآّ ماعجزت عنه (مصنّف أبي شيبة12/32)
മാലിക്‌ (റ) വില്‍ നിന്ന് നിവേതനം അവര്‍ പറയുന്നു .ഉമര്‍ (റ) വിന്‍റെ കാലത്ത്‌ കഠിനമായ വരള്‍ച്ച ബാധിച്ചു അന്ന് ഒരാള്‍ നബി (സ) യുടെ കബറിനരികില്‍ വന്നു ഇപ്രകാരം പറഞ്ഞു അല്ലാഹുവിന്‍റെ റസൂലേ അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട്‌ മഴയ്ക്ക് വേണ്ടി പ്രാര്‍ത്തിക്കുക നിക്ഷയം അവര്‍ നശിച്ചിരിക്കുന്നു പിന്നീ ട്സ്വോ പ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ ബന്ധപ്പെട്ട് ഇപ്രകാരം നിര്‍ ദേശിച്ചു നീ ഉമര്‍ (റ) സമീപിച്ചു എന്‍റെ സലാം പറയുക അവര്‍ക്ക് മഴ ലഭിക്കുമെന്നും ഭരണത്തിന്‍റെ കടുപ്പം കുറക്കണമെന്നും ഉമര്‍(റ) വിനോട് പറയുകയും ചെയ്യുക ആ വെക്ത്തി ഉടന്‍ ഉമര്‍(റ) സമീപിച്ചു പ്രസ്ത്തുത സംഭവം വിവരിച്ചപ്പോള്‍ ഉമര്‍ (റ) കരഞ്ഞു കൊണ്ട പറഞ്ഞു എന്‍റെ രക്ഷിതാവേ എനിക്ക് സാധിക്കാത്തതിലല്ലാതെ ഞാന്‍ വീഴ്ച വരുത്തി ട്ടില്ല.

നബി (സ) യുടെ കബറി നരികില്‍ വന്നു മഴ ആവിഷ്യ പ്പെട്ടാത് ബിലാലുബ്നു ഹാരിസ്‌ (റ) എന്ന് പേരായ സഹാബിയാനെന്നു ലോക ചരിത്ര പണ്ഡിതന്‍ സൈഫ്‌ (റ) .;ഫുതുഹ് ;; എന്ന ഗ്രന്തത്തില്‍ രേഗപ്പെടുത്തിയദായി ഇബ്നുഹജര്‍ (റ) 
ഫതുഹുല്‍ ബാരിയിലും അല്ലാമ ഇബ്നു കസീര്‍ അല്‍ബിദായത്തുവന്നിഹായയിലും മറ്റും പ്രസ്ത്താവിച്ചിട്ടുണ്ട്

ഈ സംഭവത്തില്‍ ബിലാലുബ്നു ഹാരിസ്‌ (റ) നബി (സ) യെ കണ്ടത് മാത്രമാണ് അതല്ല നാം രേഖയായി സ്വീകരിക്കുന്നത് ...ഉമര്‍ (റ) അന്നുണ്ടായിരുന്നു
സഹാബത്തും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അംഗീകരിച്ചതാണ് നമ്മുടെ രേഖ 
അദ്ദേഹം ഉമര്‍ (റ) സമീപിച്ചതും സംഭവിച്ച കാര്യങ്ങള്‍ ഉമര്‍(റ) ധരിപ്പിച്ചതും 
സ്വപ്നത്തില്‍ അല്ല ഉയര്‍ച്ചയില്‍ തന്നെയാണ് മഹാനായ ഹദീസ് പണ്ഡിതന്‍ അബ്ദുര്‍റസാഖ് (റ) രേഗപ്പെടുത്തിയ ഇങ്ങിനെ യാണ്
فانطلق الرّجل حتى أتى عمر فقال : استأذنو الرّسول رسول الله (ص) قال:فسمعه عمر فقال: من هذا المفترى على رسول الله (ص) فقال: لا تعجل عليّ يا أمير المؤمنين فأخبره الخبر فبقى عمر 
അങ്ങിനെ അദ്ദേഹം ഉമര്‍ (റ ) വിന്‍റെ അടുത്തെത്തി ഇപ്രകാരം പറഞ്ഞു അല്ലാഹുവിന്‍റെ റസൂലിന്റെ ദൂതനുവേണ്ടി നിങ്ങള്‍ സമ്മതം വാങ്ങൂ ഇദു കേട്ട ഉമര്‍ (റ ) ചോദിച്ചു അല്ലാഹുവിന്‍റെ റസൂലിന്റെ മേല്‍ കള്ളത്തരം നിര്‍മിച്ചു പറയുന്നതാരാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞു അമീറുല്‍ മുഅമ്നീന്‍ എന്‍റെ മേല്‍നിങ്ങള്‍ ധ്ര്‍തി കാണിക്കരുത് .ഉമര്‍(റ) വിനോട് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഉമര്‍ (റ) കരഞ്ഞുപോയി (മുസന്നിഫ്‌ 4914)

തെളിവ്-5

ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ കാണാവുന്ന ഒരു ദിക്-റ് നോക്കുക.
‘അ-ഊദു ബി കലിമാതില്ലാഹിത്താമ്മാത്തി മിന്‍ ശറ്രിമാ ഖാലഖ്’ (സ്ര്‍ഷ്ടികളുടെ ശറ്രില്‍ നിന്നും ഞാന്‍ അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും കാവല്‍ ചോദിക്കുന്നു) എന്നതാണ്‍ ദിക്-റ്.

ഇവിടെ അല്ലാഹുവിന്റ്റെ കലിമതുകള്‍ എന്നാല്‍ എന്താണെ എന്ന ചര്‍ച്ച ചെയ്യുന്നിടത്ത്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നാല്‍ ‘കുന്‍’ എന്ന ഒരു തഫ്-സീര്‍ പറഞ്ഞ ഇമാം കൂടുതല്‍ തെളിവുകള്‍ഊടെ പിന്ബലത്തില്‍ മറ്റൊരു തഫ്-സീര്‍ പറയുന്നത്, അല്ലാഹുവിന്‍റെ കലിമതുകള്‍ എന്നാല്‍ ‘പരിശുദ്ധരായ മഹാത്മാക്കള്‍’ എന്നാണു. ആ ഇബാറത് കാണുക.

അപ്പോള്‍ (അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളോടും ഞാന്‍ കാവലിനെ ചോദിക്കുന്നു) എന്ന വാക്ക് അക്രമകാരികളായ ദുശിച്ച ആത്മാക്കളുടെ ബുദ്ധിമുട്ടുകളില്‍ നിന്നും നല്ല പരിശുദ്ധരായ മഹാത്മാക്കളോട് ചെയ്യുന്ന സഹായാര്‍ത്ഥനയാണു. അതുകൊണ്ട്, അല്ലാഹുവിന്‍റെ മുഴുവന്‍ കലിമതുകളും എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ആ വിശുദ്ധാത്മാക്കളാണു.

ഈ തഫ്-സീര്‍ പ്രകാരം നബി(സ) മഹാത്മാക്കളോട് ഇസ്തിഗാസ ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. 

തെളിവ്-6

ا'نا سيّد ولد اد م 
ഞാന്‍ ആദം സന്തതികളുടെ അഭയ കേന്ദ്രമാണ് ബഹു ബൂരിബാഗം പണ്ഡിതരും സയ്യിദ്‌ എന്ന അറബി പദത്തിന് നല്‍കിയ അര്‍ത്ഥം അഭയകേന്ദ്രം എന്നാണു ഇമാം നവവി (റ) എഴുതുന്നു 
قال الهرويّ :السيّد هو الذى يفوق قومه في الخير وقال غيره هو الذى يفزع اليه فى النّوائب وشدائد فيقوم بأمرهم ويتحمّل عنهم مكارههم ويدفعنا عنهم (شرح المسلم473\8)
നവവി (റ) പറയുന്നു നന്മയില്‍ സമൂഹത്തിന്‍റെ മുന്‍ നിരയില്‍ നില്‍ക്കുന്ന ആളാണ്‌ ..സയ്യിദ്‌ .. മറ്റു പണ്ഡിതര്‍ പറയുന്നു വിപല്‍ ഗട്ടങ്ങളിലും പ്രതിസന്തികളിലും അഭയം തേടപ്പെടുന്ന ആളാണ്‌ ..സയ്യിദ്‌ .. അവരുടെ കാര്യങ്ങള്‍ നിറവേറ്റുകയുംഅവരുടെ പ്രയാസങ്ങളും ബുദ്ദിമുട്ടുകളും തട്ടി ദൂരെയാക്കുകയും ചെയ്യും (ശര്‍ഹു മുസ്ലിം 8/437)

തെളിവ്-7

ശൈഖ്  അബൂമന്‍സ്വൂര്‍ അസ്സ്വബ്ബാഗ് (റ) ഉള്‍പ്പെടെയുള്ള ഒരു സംഘം പണ്ഢിതന്മാര്‍ അതബി (റ) ല്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു സംഭവം ഇങ്ങനെയാണ്: ഞാന്‍ നബി (സ്വ) യുടെ ഖബറിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു. അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹു വിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിക്കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ ശിപാര്‍ശയാക്കിക്കൊണ്ടും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍ വന്നിരിക്കുന്നു.”
ഈ സംഭവം ശിര്‍കാണെങ്കില്‍ ഇബ്നുകസീര്‍ ഇത് ഉദ്ധരിക്കുമായിരുന്നോ? ശിര്‍ക് പ്രചരിപ്പിക്കാനാണോ അദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത്. ഇസ്തിഗാസാവിരോ ധികള്‍ അംഗീകരിക്കുന്ന ഇബ്നുകസീര്‍ പോലും ഇസ്തിഗാസ ശിര്‍കല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നല്ലേ ഈ വിവരണം വ്യക്തമാക്കുന്നത്?

തെളിവ്-8

 ഇബ്നുകസീര്‍ ഇസ്തിഗാസക്ക്  തെളിവുദ്ധരിക്കുന്നത് കാണുക.
‘ഇമാം അഹ്മദ് (റ) പറയുന്നു: ഞാന്‍ അഞ്ചുപ്രാവശ്യം ഹജ്ജ് നിര്‍വഹിച്ചു. മൂന്നുവട്ടം നടന്നുപോയാണ് നിര്‍വഹിച്ചത്. ഇവയില്‍ ഒരു ഹജ്ജില്‍ മുപ്പത് ദിര്‍ഹം ഞാന്‍ ചെല വഴിച്ചിരുന്നു. ഒരു യാത്രയില്‍ എനിക്ക് വഴിപിഴച്ചു. ഞാന്‍ നടക്കുകയായിരുന്നു. അല്ലാ ഹുവിന്റെ അടിമകളേ, എനിക്ക് വഴി അറിയിച്ചുതരൂ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടേ യിരുന്നു. അങ്ങനെ ഞാന്‍ നേര്‍വഴിയില്‍ എത്തിച്ചേര്‍ന്നു’ (അല്‍ബിദായതുവന്നിഹായ 10/418).
നടന്നു ഹജ്ജിനുപോകുമ്പോള്‍ വിജനമായ പല പ്രദേശങ്ങളിലൂടെയും കടന്നുപോ കേണ്ടി വരും. അപ്പോള്‍ വഴിതെറ്റുക സ്വാഭാവികമാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഇമാം അഹ്മദ് (റ) അല്ലാഹുവിന്റെ അടിമകളോടാണ് സഹായം ചോദിക്കുന്നത്. ഇത് വഴിയില്‍ കാണുന്ന ജനങ്ങളോട് നേരിട്ടുള്ള സഹായാര്‍ഥന ആകാന്‍ നിര്‍വാഹമില്ല. അങ്ങനെയായിരുന്നെങ്കില്‍   ‘ഞാന്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാന്‍ നേര്‍ വഴി പ്രാപിച്ചു.’ എന്ന് അദ്ദേഹം പറയുമായിരുന്നില്ല. തന്നെയുമല്ല നേരിട്ടുള്ള വഴിയന്വേഷണമായിരുന്നെങ്കില്‍ ഇത്ര പ്രാധാന്യത്തോടെ ഇബ്നുകസീര്‍ ഈ സംഭവം ഉദ്ധരിക്കുമായിരുന്നില്ല. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയും. അല്‍ബിദായത്തുവന്നിഹായ എന്ന തന്റെ ഗ്രന്ഥത്തെക്കുറിച്ച് ഇബ്നു കസീര്‍ തന്നെ പറയുന്നതു കാണുക.
“എന്റെ അവലംബം അല്ലാഹുവിന്റെ കിതാബും നബി (സ്വ) യുടെ സുന്നതുമാണ്. സ്വഹീഹോ ഹസനോ ആയത് ഞാന്‍ ഉദ്ധരിക്കും. (ഉദ്ധരിക്കുന്നതില്‍) ബലഹീനതയു ണ്ടെങ്കില്‍ അത് ഞാന്‍ വ്യക്തമാക്കും” (1/15).

'തെളിവ്-9

“യസീദ്ബ്നു അബീഉബൈദ് (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: സലമത് (റ) വിന്റെ കാലില്‍ ഒരു വെട്ടിന്റെ അടയാളം ഞാന്‍ കണ്ടു. ഈ വെട്ട് എങ്ങനെ പറ്റിയതാണെന്നു ഞാന്‍ അദ്ദേഹത്തോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു. ഇത് ഖൈബര്‍ യുദ്ധത്തിലേറ്റ വെട്ടാണ്. ഇതു പറ്റിയപ്പോള്‍ സലമത് അപകടത്തില്‍ പെട്ടു പോയി എന്ന് ജനങ്ങള്‍ പറഞ്ഞു. ഞാന്‍ ഉടനെ നബി (സ്വ) യെ സമീപിച്ചു. നബി (സ്വ) എന്റെ മുറിവില്‍ മൂന്നു പ്രാവശ്യം ഊതി. അതിനുശേഷം ഈ നിമിഷം വരെ ഈ മുറിവ് എനിക്ക് വേദനിച്ചിട്ടില്ല” (ബുഖാരി, 9/479).
മുറിവേറ്റ സലമത് (റ) അല്ലാഹുവിനോട് പറയുന്നതിനു പകരം നബി (സ്വ) യെയാണ് സമീപിച്ചത്. ആവലാതി അല്ലാഹുവിനോട് പറയാന്‍ നബി (സ്വ) നിര്‍ദ്ദേശിച്ചില്ല. ഒരു പ്രത്യേക രൂപത്തില്‍ എന്നോടും വേവലാതി ഉണര്‍ത്തിക്കുന്നതിന്  വിരോധമില്ലെന്ന് സലമതിന്റെ ആവലാതി സ്വീകരിച്ചുകൊണ്ട് നബി (സ്വ) പരോക്ഷമായി പഠിപ്പിക്കുകയാ യിരുന്നു. സലമത് (റ) മുറിവേറ്റ കാലുമായി നബിയെ സമീപിച്ചത് മനുഷ്യ കഴിവിന പ്പുറത്തുള്ള സഹായം പ്രവാചക സവിധത്തില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസത്തോടെ യായിരുന്നു. അത് ലഭിക്കുകയും ചെയ്തു. ഏത് മനുഷ്യനാണ് മുറിഞ്ഞ കാല് ഊതി സുഖപ്പെടുത്താന്‍ സാധിക്കുക?.


തെളിവ്-10

“അബൂഹുറൈറഃ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോടു പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. പക്ഷേ, എല്ലാം മറന്നുപോകുന്നു. അപ്പോള്‍ നബി (സ്വ) എന്റെ തട്ടം വിരി ക്കാന്‍ കല്‍പ്പിച്ചു. ഞാന്‍ തട്ടം വിരിച്ചു. നബി (സ്വ) തന്റെ രണ്ടു കരങ്ങള്‍കൊണ്ടും തട്ടത്തിലേക്ക് കോരിയിട്ടു. എന്നിട്ട് അത് കൂട്ടിപ്പിടിക്കാന്‍ പറഞ്ഞു. ഞാന്‍ തട്ടം (നെഞ്ചി ലേക്ക്) കൂട്ടിപ്പിടിച്ചു. അതിനു ശേഷം ഞാന്‍ കേട്ട ഒരു ഹദീസും മറന്നിട്ടില്ല”(ബുഖാരി 8/551).
മറവിക്ക് മനുഷ്യകഴിവിനപ്പുറമുള്ള പ്രതിവിധി തേടിയാണ് അബൂഹുറൈറഃ (റ) നബിയെ സമീപിക്കുന്നത്. നബി(സ്വ)യാകട്ടെ അദ്ദേഹത്തിനു പ്രതിവിധി നല്‍കുകയും ചെയ്യുന്നു.

തെളിവ്-11

 “ജാബിര്‍ (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഹുദൈബിയ്യഃ ദിവസം ജനങ്ങള്‍ ദാഹിച്ചു വലഞ്ഞു. നബി(സ്വ)യുടെ അരികില്‍ ഒരു പാത്രം വെള്ളമുണ്ടായിരുന്നു. അവിടുന്ന് അതില്‍ നിന്ന് വുളൂഅ് ചെയ്തു.  ജനങ്ങളെല്ലാവരും സങ്കടത്തോടെ നബി (സ്വ) ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. അവിടുന്ന് ചോദിച്ചു ‘എന്താണ് പ്രശ്നം?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും അങ്ങയുടെ മുമ്പിലുള്ള വെള്ളമേയുള്ളൂ.’ അപ്പോള്‍ നബി(സ്വ)പാത്രത്തില്‍ കൈവെച്ചു. അരുവിയി ലൂടെയെന്നവിധം വിരലുകള്‍ക്കിടയിലൂടെ വെള്ളം പൊട്ടിയൊഴുകാന്‍ തുടങ്ങി. ഞങ്ങള്‍ കുടിച്ചു. വുളൂഅ് ചെയ്തു. ‘നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു’ എന്ന ചോദ്യത്തിന് ജാബിര്‍ (റ) പറഞ്ഞു: ‘ഒരു ലക്ഷം മനുഷ്യരുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് ആ വെള്ളം മതിയാകുമായിരുന്നു. ഞങ്ങള്‍ ആയിരത്തി അഞ്ഞൂറ് പേരാണുണ്ടായിരുന്നത്” (ബുഖാരി, 8/471).
വെള്ളമില്ലാതെ ദാഹിച്ചുവലയുക. നബി (സ്വ) യുടെ അടുക്കല്‍ തങ്ങള്‍ക്ക് മതിയായ വെള്ളം സ്റ്റോക്കില്ലെന്ന് അറിയുക. എന്നിട്ടും അധിക ജലത്തിന് വേണ്ടി പ്രവാചകരെ സമീപിക്കുക. മനുഷ്യകഴിവിനപ്പുറത്തുള്ള മാര്‍ഗത്തിലൂടെ വെള്ളം ലഭിക്കണമെന്നല്ലേ സ്വഹാബിമാര്‍ ആഗ്രഹിക്കുന്നത്? അല്ലാഹു തനിക്കു നല്‍കിയ മുഅ്ജിസത്തിലൂടെ നബി (സ്വ) സ്വഹാബിമാരുടെ ആവശ്യം സഫലീകരിച്ച് കൊടുക്കുന്നു. വിരലുകളിലൂടെ ജലപ്രവാഹമുണ്ടാവുകയും മനുഷ്യ കഴിവിനപ്പുറത്തുള്ള മാര്‍ഗത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യുന്നു.
ഈ വിധത്തില്‍ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാന്‍ നബി (സ്വ) ക്ക് സ്വയംപര്യാ പ്തതയോ സ്വമദിയ്യത്തോ ഉണ്ടെന്ന് സ്വഹാബികള്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വാസമുണ്ടായിരുന്നെങ്കില്‍ സ്വഹാബികളുടെ പ്രവര്‍ത്തനം ശിര്‍കാകുമായിരുന്നു. അല്ലാഹു നല്‍കിയ കഴിവില്‍ നിന്ന് സഹായം ചോദിക്കാം, നല്‍കാം എന്നാണ് മേല്‍ ഹദീസുകള്‍ വ്യക്തമാക്കുന്നത്.

തെളിവ്-12

റബീഅതുബ്നു കഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. “ഞാന്‍ നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന്‍ എത്തിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള്‍ റസൂല്‍ ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്‍ധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീ എന്നെയും സഹായിക്കുക”(മുസ്ലിം 2/206).

സ്വര്‍ഗം നല്‍കുക മനുഷ്യകഴിവില്‍പ്പെട്ടതാണോ? ഒരിക്കലുമല്ല. എന്നിട്ടും സ്വഹാബി യായ റബീഅത് (റ) നബി (സ്വ) യോട് സ്വര്‍ഗം ആവശ്യപ്പെട്ടു. നബി (സ്വ) യോട് മനുഷ്യ കഴിവില്‍പെടാത്ത ഈ കാര്യം ചോദിക്കുന്നത് കൊണ്ട് മുശ്രികാകുകയില്ലെന്ന് റബീഅത് (റ) വിശ്വസിക്കുന്നു. എല്ലാ ചോദ്യവും ആരാധനയല്ലെന്ന് നബി (സ്വ) ഈ സംഭവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നു. ചോദ്യങ്ങളെല്ലാം ഇബാദത്തായിരുന്നെങ്കില്‍ റബീഅതിനോട് ചോദിക്കാന്‍ നബി (സ്വ) പറയുമായിരുന്നില്ല. ഭൌതികമായ എന്തെങ്കി ലുമാണ് റബീഅത് ചോദിക്കുകയെന്ന ധാരണയാണോ നബിയെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചിരിക്കുക? അപ്രതീക്ഷിതമായ ചോദ്യത്തിലൂടെ റബീഅത് (റ) നബി (സ്വ) യെ അമ്പരപ്പിക്കുകയായിരുന്നോ? അങ്ങനെയെങ്കില്‍ മനുഷ്യകഴിവിനപ്പുറത്തുള്ള ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത് ശിര്‍കാണെന്നു നബി (സ്വ) ഉപദേശിക്കുമായിരു ന്നില്ലേ? നബി (സ്വ) അങ്ങനെ ഉപദേശിക്കുന്നില്ലല്ലോ.
ചുരുക്കത്തില്‍ മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങള്‍ ചോദിക്കുന്നതിന് ഇസ്ലാമില്‍ വിരോധമില്ലെന്ന് പ്രമാണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
“അബ്ദുല്ലാഹിബ്നു ഉമര്‍ (റ) ല്‍ നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: അന്ത്യദിനത്തില്‍ സൂര്യന്‍ അടുത്തുവരും. (കഠിമായ ചൂടിനാല്‍) വിയര്‍പ്പ് ചെവിയുടെ പകുതിവരെ എത്തും വിധം. ആ അവസ്ഥയില്‍ ജനങ്ങള്‍ ആദം (അ) നോട് ഇസ്തി ഗാസഃ നടത്തും. പിന്നീട് മൂസാ നബിയോടും തുടര്‍ന്ന് മുഹമ്മദ് നബി (സ്വ) യോടും” (ബുഖാരി 4/544)
അന്ത്യദിനമായിക്കഴിഞ്ഞാല്‍ പിന്നെ ശിര്‍ക് ചെയ്യുന്നതിനു വിരോധമില്ലെന്ന് പറഞ്ഞു കൊണ്ടാണോ ഇസ്തിഗാസാ വിരോധികള്‍ ഈ ഹദീസ് വ്യാഖ്യാനിക്കുക? അത്ഭുതം തന്നെ. അന്ത്യദിനമായാലും അല്ലെങ്കിലും ബഹുദൈവാരാധന വര്‍ജിക്കപ്പെടേണ്ടതാ ണെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്.

തെളിവ്-13

എഴുന്നൂറിലധികം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇമാം സുബ്കി (റ) എഴു തുന്നു:
“നീ അറിയുക. തീര്‍ച്ചയായും തവസ്സുലും ഇസ്തിഗാസയും അനുവദനീയവും പുണ്യ കരവുമാണ്. നബി (സ്വ) യെക്കൊണ്ട് അല്ലാഹുവിലേക്ക് ശിപാര്‍ശ തേടലും അനുവദ നീയവും പുണ്യകരവും തന്നെയാണ്. ഇത് ഇസ്ലാമിക വിശ്വാസികളായ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നബിമാരുടേയും മുര്‍സലുകളുടേയും അവരുടെ സച്ചരിത രായ പിന്‍ഗാമികളുടേയും പണ്ഢിതന്മാരുടേയും മറ്റെല്ലാ മുസ്ലിംകളുടേയും ചരിത്ര ത്തില്‍ നിന്ന് വ്യക്തമായ കാര്യമാണിത്. ഒരു വിഭാഗവും ഇത് നിഷേധിക്കുന്നില്ല. ഇബ്നുതൈമിയ്യഃ യുടെ കാലം വരെ ആരും ഇത് നിഷേധിച്ചതായി കേട്ടിട്ടില്ല. ദുര്‍ബല വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചിലതെല്ലാം ഈ വിഷയത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു” (ശിഫാഉസ്സഖാം, പേ. 133).

തെളിവ്-14

അഞ്ഞൂറ് കൊല്ലം മുമ്പ് ജീവിച്ചിരുന്ന മഹാ പണ്ഢിതന്‍ ഇമാം റംലി (റ) എഴുതുന്നു: “അമ്പിയാ മുര്‍സലുകള്‍, ഔലിയാക്കള്‍, ഉലമാക്കള്‍, സ്വാലിഹുകള്‍ എന്നിവരോട് സഹായാര്‍ഥന നടത്തല്‍ അനുവദനീയമാകുന്നു. മരണശേഷവും സഹായിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കാരണം അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണത്തോടെ അവസാനിക്കുന്നില്ല. അമ്പിയാക്കള്‍ അവരുടെ ഖബറുകളില്‍ ജീവിച്ചിരിക്കുന്നുവെന്നും അവര്‍ നിസ്കരിക്കുകയും ഹജ്ജു ചെയ്യുകയും ചെയ്യുന്നുവെന്നും ഹദീസുകളില്‍ പറഞ്ഞിരിക്കുന്നു” (ഫതാവാ റംലി, 4/382).

തെളിവ്-15

വിശ്വാസികളെ, നിങ്ങള്‍ നബി(സ്വ)യോടു റാഇനാ എന്നു പറയരുത്, ഉന്‍ളുര്‍നാ എന്ന് പറയുഞ്ഞുകൊള്ളുക. (അല്‍ബഖറ 104) ഉന്‍ളുര്‍നാ എന്നാല്‍ അങ്ങയുടെ തിരുനോട്ടം ഞങ്ങള്‍ക്കുണ്ടാകണേ എന്നാണല്ലോ അര്‍ത്ഥം. ഈ രുപത്തിലുള്ള സഹായാര്‍ത്ഥന നബിയോട് നടത്തണമെന്നാണ് ഖുര്‍ആന്‍ വ്യക്തമായി പറയുന്നത്.
 നബി(സ്വ)യുടെ ക്ളാസ്സുകളില്‍ പങ്കെത്തിരുന്ന സ്വഹാബികള്‍ ഞങ്ങള്‍ക്ക് ഒന്നുകൂടി മനസ്സിലാക്കിത്തരണം എന്ന അര്‍ത്ഥത്തില്‍ റാഇനാ എന്ന് പറഞ്ഞിരുന്നു. ജൂതന്‍മാര്‍ ഈ അവസരം മുതലെടുത്ത് നബി(സ്വ)യോട് റാഇനാ എന്ന് പറഞ്ഞു. വിഡ്ഢി എന്നാണ് അതുകൊണ്ടവര്‍ ഉദ്ദേശിച്ചിരുന്നത്. നബി (സ്വ) തങ്ങളുടെ ക്ളാസ്സുകളില്‍ റാഇനാ എന്ന് സ്വഹാബികള്‍ പറഞ്ഞപ്പോള്‍ അത്മാറ്റി ഉന്‍ളുര്‍നാ എന്ന് പറയാന്‍ അല്ലാഹു നിര്‍ദേശിച്ചു എന്ന് ചോദ്യത്തില്‍ പറഞ്ഞത് ശരിയാണ്. പക്ഷേ, ക്ളാസ്സുകളില്‍ മാത്രമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നത് എന്നത് കൂടുതല്‍ തഫ്സീര്‍ നോക്കാത്തത് കൊണ്ട് വന്ന തെറ്റിദ്ധാരണയാണ്. മുജാഹിദുകള്‍ കൂടി അംഗീകരിക്കുന്ന ശൌക്കാനി പോലും അദ്ദേഹത്തിന്റെ തഫ്സീറില്‍ ഇങ്ങനെ പറയുന്നു. നബി(സ്വ) തങ്ങളോട് എന്ത് ആവശ്യമുള്ള മുഅ്മിനീങ്ങളും നബിയെ വിളിച്ചിരുന്ന വാചകമായിരുന്നു റാഇനാ (തഫ്സീര്‍ ശൌക്കാനി). അപ്പോള്‍ രണ്ട് കാര്യം ഇവിടെ നിന്ന് മനസ്സിലായി. 1) നബി(സ്വ)യുടെ ക്ളാസ്സുകളില്‍ മാത്രമല്ല, ആവശ്യങ്ങള്‍ നിറവേറ്റാനും സ്വഹാബികള്‍ നബി(സ്വ)യെ വിളിച്ചിരുന്ന വാചകമായിരുന്നു റാഇന 2) പക്ഷേ, ജൂതന്‍മാര്‍ ഈ അവസരം ചുഷണം ചെയ്തപ്പോള്‍ അല്ലാഹു അറിയിച്ചു. നിങ്ങള്‍ ആ വാചകം മാറ്റി പകരം ഉന്‍ളുര്‍നാ എന്നാക്കണം. നബി(സ്വ)യെ ക്ളാസ്സുകളിലും ആവശ്യങ്ങള്‍ നിറവേറ്റാനും ഉന്‍ളുര്‍നാ എന്ന് വിളിക്കാന്‍ മുഅ്മിനീങ്ങള്‍ക്ക് സമ്മതം നല്‍കുകയാണ് അല്ലാഹു തആല. ഇതുതന്നെയാണ് ഇസ്തിഗാസ കൊണ്ട് സുന്നികള്‍ ഉദ്ദേശിക്കുന്നതും. പിന്നെയുളള ഒരു വിഷയം ഒരു പ്രത്യേക വിഷയത്തിലാണല്ലോ ആയത്ത് ഇറങ്ങിയത്. പിന്നെയെങ്ങനെയാണ് അത് ഇസ്തിഗാസക്ക് തെളിവാകുക എന്നതാണ്. ഖുര്‍ആനിന്റെ ആയത്തുകളെ കുറിച്ച് ബാലപാഠം പഠിച്ച ആര്‍ക്കും ഇങ്ങനെ ഒരു സംശയം വരാന്‍ സാധ്യതയില്ല. ഇമാം റാസി(റ) അടക്കമുള്ള സര്‍വ്വ പണ്ഡിതന്‍മാരും പറയുന്ന ഒരു വസ്തുത, ആയത്തിന്റെ അവതരണ കാരണം പ്രതേക സംഭവമാണെങ്കിലും ആയത്തിന്റെ നിയമം ആ സംഭവത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. മറിച്ച് ആ ആയത്തിന്റെ വാചകം പറയപ്പെടാന്‍ പറ്റുന്ന എല്ലാ സ്ഥലത്തേക്കും ആയത്ത് ബാധകമാവുന്നതാണ്. ഈ ആയത്തും ഇങ്ങനെ മനസ്സിലാക്കേണ്ടതാണ്.

  മുൻ വിശദീകരണത്തില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലായി (1) ആവശ്യങ്ങള്‍ വരുമ്പോള്‍ നബി(സ്വ)യോട് ഉന്‍ളുര്‍നാ (അങ്ങയുടെ തിരുനോട്ടം ഞങ്ങള്‍ക്കുണ്ടാവണേ) എന്ന് പറയാന്‍ അല്ലാഹു പറയുന്നു.

 (2) ഉന്‍ളുര്‍നാ എന്നത് ഇസ്തിഗാസയുടെ ഒരിനമാണ്. ഇത് നബിയോട് പറയാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ടതോടെ ഇസ്തിഗാസക്ക് ഖുര്‍ആന്‍ അംഗീകാരം തന്നു എന്ന് വ്യക്തമായി. ഇപ്പോള്‍ സംശയം വഫാതായ നബിയോട് അങ്ങനെ പറയാന്‍ പറ്റുമോ എന്നാണ്. ഇവിടെ ഒരു കാര്യം മനസ്സിലാക്കണം. ഒരു കാര്യം ഒരാളോട് ചോദിക്കുന്നത് ശിര്‍ക്കാകണമെങ്കില്‍ അത് ജീവിതകാലം മരണശേഷം എന്ന വ്യത്യാസം ഉണ്ടാവുകയില്ല.  ഈ ആയത്ത് നബി(സ്വ)യുടെ വഫാത്തിന് ശേഷം വിളിക്കാന്‍ തെളിവാകുമോ എന്ന് പരിശോധിക്കുമ്പോള്‍ ആയത്ത് ഒന്നുകൂടി മനസ്സിലാക്കിയാല്‍ മതി. ആയത്ത് തുടങ്ങുന്നത് തന്നെ യാ അയ്യുഹല്ലദീന ആമനൂ, എന്ന് പറഞ്ഞാണ്. ഒരു ആയത്ത് ഈ രൂപത്തില്‍ തുടങ്ങിയാല്‍ അത് ഉമ്മത്തിനോട് മുഴുവനായുള്ള കല്‍പനയാണെന്ന് ഈ ആയത്ത് വിശദീകരിച്ച് ഇമാം റാസി(റ)തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ വ്യക്തമായി മനസ്സിലായി, അന്ത്യനാള്‍ വരെയുള്ള എല്ലാ മുഅ്മിനീങ്ങളെയും വിളിച്ച് അല്ലാഹു പറയുകയാണ്. നിങ്ങള്‍ നബിയോട് അദബില്ലാത്ത റാഇന എന്ന് പറയരുത്. ഉന്‍ളുര്‍നാ എന്ന് പറഞ്ഞുകൊള്ളുക. ഇത് സശ്രദ്ധം വീക്ഷിച്ച്, അനുസരിക്കുന്ന ഒരു മുഅ്മിന്‍ പറയുന്ന, ഉന്‍ളുര്‍നാ യാ റസൂലുള്ളാ, എങ്ങനെ ശിര്‍ക്കാകും.?
എന്നാൽ ഇവിടെ മറ്റൊരു സംശയമുണ്ടായേക്കാം,
ഈ ആയത്ത് വഫാത്തിനുശേഷവും വിളിക്കാന്‍ തെളിവാണെന്നാണല്ലോ വിശദീകരിച്ചത്. എന്നാല്‍ ആയത്തിന്റെ ബാക്കി ഭാഗത്ത് വസ്മഊ എന്നുണ്ടല്ലോ. വസ്മഊ എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കൂ എന്നാണല്ലോ. ഇത് നബിയുടെ കാലത്തുള്ളവര്‍ക്കെല്ലെ കഴിയൂ ?

 തഫ്സീര്‍ പൂര്‍ണ്ണമായി നോക്കാത്തത് തന്നെയാണ് ഇതിനും കാരണം. വസ്മഊ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്കൂ എന്ന് മാത്രമല്ല ഉദ്ധേശ്യം. നേരത്തെ പരഞ്ഞ ശൌകാനി തന്നെ പറഞ്ഞു. വസ്മഊ എന്നാല്‍ അത്വീഊ; വഴിപ്പെടൂ എന്നാണ്. വഴിപ്പെടുക എന്നത് അന്ത്യനാള്‍വരെ എല്ലാവര്‍ക്കും ഒരു പോലെ ബാധകവുമാണ്. കൃത്യമായി വിഷയം മനസ്സിലാക്കിയാല്‍ ഇക്കാര്യം വ്യക്തം
ഈ ആയത്ത് വിശദീകരിച്ചതില്‍ തന്നെ ഇതിന്റെ മറുപടിയുണ്ട്. ഈ ആയത്തില്‍ നിന്ന് നബി(സ്വ)യോട് ഖിയാമത്ത് നാള്‍ വരെയുള്ള മുഅ്മിനീങ്ങള്‍ക്ക് ഉന്‍ളുര്‍നാ എന്ന് പറയാമെന്ന് കിട്ടുന്നതായി ഇമാം റാസി(റ) യെപോലെയുള്ള സര്‍വ്വ പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഉന്‍ളുര്‍നാ എന്നത് ഇസ്തിഗാസയുടെ ഒരു ഇനവുമാണ്. അപ്പോള്‍ ഇസ്തിഗാസയുടെ ഒരിനമായ ഉന്‍ളുര്‍നാ (അങ്ങയുടെ തിരുനോട്ടം ഞങ്ങള്‍ക്കുണ്ടാവണെ) എന്നത് നബിയോട് അവിടത്തെ വഫാതിന് ശേഷവും പറയാമെന്ന് മുഫസ്സിറുകള്‍ വിശദീകരിച്ചതില്‍ നിന്ന് കാര്യം ഏവര്‍ക്കും വ്യക്തമാവും. കാരണം ഇത് ഇസ്തിഗാസക്ക് തെളിവാണെന്ന് പറയുന്നതും വഫാത്തിന് ശേഷം നബിയോട് ഉന്‍ളുര്‍നാ എന്ന് പറയാന്‍ തെളിവാണെന്ന് പറയുന്നതും ഒരു പോലെയാണ്. ഇത് മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. തഫ്സീറുത്വബ്രി, റാസി പോലെയുള്ള എല്ലാ തഫ്സീറുകളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.




 തെളിവ്-16

താബിഉകളിൽ പ്രധാനിയായ ഇബ്നുല്‍ മുന്‍കദിര്‍ (റ) നബി (സ്വ) യുടെ ഖബറിന്നരികില്‍ ചെന്നു സഹായം ചോദിക്കുന്നത് ഹാഫിളുദ്ദഹബി രേഖപ്പെടുത്തിയിട്ടുണ്ട്.

كان ابن المنكدر (التابعي) يجلس مع اصحابه فكان يصيبه صمات فكان يقوم كماهو حتى يضع خده على قبر النبي صلى الله عليه وسلم ثم يرجع فعوتب فى ذلك: إنه ليصيبني خطر فإذا وجدت ذلك إستعنت بقبر النبي صلى الله عليه وسلم (سير أعلام النبلاء للذهبي :3/3724)،
إشتشفيت بقبر النبي صلى الله عليه وسلم (وفاء الوفا للحافظ السمهودي :2/444)

കൂട്ടുകാരോടൊപ്പം ഇരിക്കുബോള്‍ മനസ്സിലെന്തെങ്കിലും പ്രയാസം കടന്നുവന്നാല്‍. അദ്ദേഹം മൗനിയാവും. അതൊക്കെ ഇറക്കിവയ്ക്കാന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) കാണുന്ന അത്താണി തിരുറസൂലി (സ്വ) ന്‍റെ ഖബ്റാണ്. അതിന്മേല്‍ കവിള്‍ത്തടം വച്ച് അല്‍പസമയം അവിടെ ചിലവഴിച്ച് തിരിച്ചുപോരും. കൂട്ടുകാര്‍ ഒരിക്കല്‍ ഇതേകുറിച്ച് ആക്ഷേപം പറഞ്ഞു. അപ്പോള്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു: എനിക്കങ്ങനെയാണ്. വിഷമം വരുബോള്‍ ഞാന്‍ റസൂല്‍ (സ്വ) ഖബറില്‍ നിന്ന് ശമനവും, സഹായവും തേടുന്നു. അതിലെന്താണിത്ര അത്ഭുതം? എന്ന രീതിയിലാണ് അവിടുത്തെ മറുപടി .

സയ്യിദുസ്സുംഹൂദിയുടെ വഫാഉല്‍ വഫാ (2/444)
അല്‍ഗ്വദീര്‍ (5/151) എന്നീ ഗ്രന്ഥത്തില്‍ ഇക്കാര്യം ചേര്‍ത്തിയിട്ടുണ്ട്.

ഞാന്‍ സഹായം തേടുന്നു എന്നു തന്നെയാണ് ഇബ്നുല്‍ മുന്‍കദിര്‍ (റ) ന്‍റെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നത് ഹാഫിളുദ്ദഹബിയാണ്; സിയറു അഅ്ലാമിന്നുബുലാഇല്‍ (വാള്യം 3, പെജ് 213 താരിഖു ദിമശ്ഖ )

ഇമാം ബുഖാരിയവർകളുടെ ഷൈഖാ ണ്
മുഹമ്മദുബ്നുല്‍ മുന്‍കദിര്‍ (റ) [വഫാത്ത് 130)

ഹദീസു പണ്ടിതര്‍ക്കിടയിലെ വെള്ളിനക്ഷത്രമാണ് പ്യമുഖ താബിഈ പണ്ഡിതന്‍ ഇബ്നുല്‍ മുന്‍കദിര്‍ (റ) എന്ന മുഹമ്മദ് ഇബ്നുല്‍ മുന്‍കദിര്‍ അത്താബിഇയ്യ് (റ). ആയിരക്കണക്കായ ഹദീസുകള്‍ മനഃപാഠമാക്കിയ മഹാനാണ്.

ഹിജ്റ മുപ്പതുകളില്‍ ജനിച്ച മഹാനവര്‍കള്‍ സ്വഹാബി പ്രമുഖരായ ബീവി ആയിശ (റ) ,
അബൂ ഹുറൈറ (റ),
ഇബ്നു ഉമര്‍ (റ) ,
ഇബ്നു അബ്ബാസ് (റ),
ജാബിര്‍ (റ), തുടങ്ങിയ പരശ്ശതം സ്വഹാബികളില്‍ നിന്ന് നേരിട്ട് പഠിക്കുകയും അവ തന്‍റെ കാലത്തിനും പിന്‍കാലത്തിനും വേണ്ടി പകര്‍ത്തിയിട്ടുള്ള പണ്ടിതനുമാണ്.

ഇമാം അബൂഹനീഫ (റ),
ഇമാം മാലിക്ക് (റ),
ഇബ്നു ജുറൈജ് (റ),
സുഫ്യാനുബ്നു ഉയയ്ന(റ),
സുഫ്യാനുസ്സൗരി (റ) ഉള്‍പ്പെടെ താബിഉകളും താബിഉത്താബിഉകളുമായ വലിയൊരു കൂട്ടം പണ്ഡിതന്മാരുടെ ഗുരുകൂടിയാണദ്ദേഹം.

ഇമാം മാലിക് (റ) പറയുന്നു
'ഇമാം ഇബ്നുല്‍ മുന്‍കദിര്‍ (റ) ഖുര്‍ആന്‍ പണ്ഡിതന്മാരുടെ നേതാവായിരുന്നു.'
(സിയറു അഅ്ലാമിന്നുബലാഅ് വാള്യം 3 പേജ് 3722)

ഇബ്നുല്‍ മുന്‍കദിര്‍ (റ) യില്‍ നിന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ പതിനെട്ടും ഇമാം മുസ്ലിം (റ) സ്വഹീഹില്‍ മുപ്പത്തിരണ്ട് തവണയും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് .

തെളിവ്-17

സ്വഹീഹ് ബുഖാരിയിലെ ഹദീസിലെ റാവി താബിഈ ഖുർ ആൻ പൻ ടിതനും ഇമാം ബുഖാരി റ വിൻ റ്റെ ഷൈഖുമായ ഇബ്നു മുൻ ഖദിർ റ 80 ദീനാർ കടം വീടാൻ വേൻ ടി നബി സ്വ യുടെ ഖബറിങ്കലിൽ ചെന്ന് ഇസ്തിഗാസ നടത്തുകയും അവിടത്തെ കടം വീടാൻ അഭൗതികമായ രീതിയിൽ നബി സ്വ തങ്ങള്‍ സഹായിക്കുകയും ചെയ്യുന്നു… ഇത് സ്വന്തം മകനായ മുൻ ഖദിറുബ്നു മുഹമ്മദ് റ യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു   ഈ സംഭവം താരീഖ് ദിമഷ്ഖിൽ ഇബ്നു അസാഖിർ റ ഉദ്ധരിക്കുന്നു, അത് പോലെ ഹാഫിള് സും ഹൂദി (റ)  ഇമാം അവിടത്തെ വഫാഉൽ വഫയിലും സ്വഹീഹായ പരംബരയോടെ ഉദ്ധരിക്കുന്നു…..

ആദ്യമായി ഹിജ്റ 281 അതായത് ഉത്തമ നൂറ്റാൻ ടിൽ ജീവിച്ച മുഹദ്ദിസ്   ഹാഫിള് ഇബ്നു അബിദ്ദുന്യാ അവിടത്തെ മുജാബുദ്ദഹ് വയിൽ പറയുന്നു.

١٢٦ - حَدَّثَنِي مُحَمَّدُ بْنُ الْحُسَيْنِ، حَدَّثَنِي أَبُو الْمُصْعَبِ مُطَرِّفٌ قَالَ: حَدَّثَنِي الْمُنْكَدِرُ بْنُ مُحَمَّدٍ، [ص: ٨٥] أَنَّ رَجُلًا مِنْ أَهْلِ الْيَمَنِ أَوْدَعَ أَبَاهُ ثَمَانِينَ دِينَارًا، وَخَرَجَ يُرِيدُ الْجِهَادَ، وَقَالَ لَهُ إِنِ احْتَجْتَ فَأَنْفِقْهَا إِلَى أَنْ آتِيَ إِنْ شَاءَ اللَّهُ قَالَ: وَخَرَجَ الرَّجُلُ وَأَصَابَ أَهْلَ الْمَدِينَةِ سَنَةٌ وَجَهْدٌ، قَالَ: فَأَخْرَجَهَا أَبِي فَقَسَمَهَا، فَلَمْ يَلْبَثِ الرَّجُلُ أَنْ قَدِمَ، فَطَلَبَ مَالَهُ، فَقَالَ لَهُ أَبِي: عُدْ إِلَيَّ غَدًا قَالَ: وَثَابَ فِي الْمَسْجِدِ مُتَلَوِّذًا بِقَبْرِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَرَّةً، وَبِمِنْبَرِهِ مَرَّةً، حَتَّى كَادَ يُصْبِحُ، فَإِذَا شَخْصٌ فِي السَّوَادِ يَقُولُ لَهُ: دُونَكَهَا يَا مُحَمَّدَ قَالَ: فَمَدَّ يَدَهُ، فَإِذَا صُرَّةٌ فِيهَا ثَمَانُونَ دِينَارًا قَالَ: وَغَدَا عَلَيْهِ الرَّجُلَ، فَدَفَعَهَا إِلَيْهِ


الكتاب: مجابو الدعوة

المؤلف: أبو بكر عبد الله بن محمد بن عبيد بن سفيان بن قيس البغدادي الأموي القرشي المعروف بابن أبي الدنيا (المتوفى: ٢٨١هـ)

തെളിവ്-18

 ഇമാം അബൂ ഹനീഫ (റ)  ഹിജ് റ (80- 150)    ഇസ്തിഗാസ നടത്തിയതിന്ന് വെക്തമായ തെളിവ് ഇതാ...
മഹാനവർകൾ ചൊല്ലിയ 53 വരികളുള്ള  "അൽഖസ്വീദത്ത്ന്നുഅമാനിയ്യ:" യിലെ ഏതാനും വരികളിവിടെ കുറിക്കുന്നു.


يا سيد السادات جئتك قاصدا                  أرجو رضاك و أحتمي بحماك

يا سيّدي كن شا فعى فى فاقتى                    انى  فقير  فى  الــــــورى  لغناكا

يا أكرم الثقلين يا كنز الورى                  جد لى بجودك أرضنى  برضاكا

أنا طامع بالجود منك ولم يكن              لأبى  حنيفة  من  الأنام  ســـواكا

فعساك تشفع فيه عند شفاعتى           فلقد  غدا  متمسكا  بـــــــــعراكا

فلأنت  أكرم  شافع  و مشفع           ومن  التجا  بحماك  نال   وفاكا

فاجعل قراك شفاعة لى فى غد        فعسى أكن فى الحشر تحت لواكا

സാരം: നേതാക്കളിൽ നേതാവായവരെ! അങ്ങയുടെ പൊരുത്തവും കാവലും ആഗ്രഹിച്ചു ഞാനിതാ വന്നിരിക്കുന്നു.

മനുഷ്യ-ഭൂതവർഗ്ഗത്തിൽ വെച്ച് ഏറ്റം ആദരനീയരായവരെ! അങ്ങയുടെ ധർമ്മവും പ്രീതിയും എനിക്കുവേണം.

എന്റെ ഹ്രദയം അങ്ങയെയല്ലാതെ മറ്റാരേയും തേടുകയില്ല. അവിടത്തെ ധർമത്തിനായി മ്ജാൻ അതിയായ ആഗ്രഹമുള്ളവനാണ്.

മഹ്ഷറയിലും അങ്ങയുടെ ശുപാർശയും ഔദാര്യവും ലഭിക്കുമെന്ന പ്രതീക്ഷയാണ്  അബൂഹാനീഫക്കുള്ളത്. അതിനാല അങ്ങയുടെ പിടിവള്ളി ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു.

താങ്ങൾ ആദരണീയരായ ശുപാർഷകാനും കാക്കുന്നവനുമാകുന്നു. അങ്ങയുടെ ശുപാർശ നാളെ എനിക്ക്  ലഭിക്കണം. മഹ്ഷറയിൽ  അങ്ങയുടെ കൊടിക്കീഴിൽ ഞാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.

(അൽഖസീദത്തുന്നുഅമാനിയ്യ:)

"അൽഖയ്റാത്തുൽഹിസാൻ" എന്നാ ഗ്രന്ഥത്തിൽ പ്രസ്തുത കാവ്യഗ്രന്ഥം ഇമാം ഹനീഫയുടെതായി മഹാനായ ഇബ്നുഹജറുൽ ഹയ്തമീ(റ) പരിചയപ്പെടുത്തിയിട്ടുണ്ട്.

അതേ പോലെ അൽഖസ്വീദത്തുന്നുഅമാനിയ്യ: ഇമാം അബൂഹനീഫ(റ) യുടെതാനെന്നും ഹി: 1268-ൽ ഖുസ്ത്വുൻത്വിനിയ്യയിൽ വച്ച്  പ്രസിദ്ദീകരിച്ചതായും  "ഇഖ്തിഫാഉൽഖാനൂഅ ബിമാഹുവമത്വ് ബൂഅ" (إكتفاع القنوع بما هو مطبوع)  എന്ന ഗ്രന്ഥത്തിന്റെ (1/49) ൽ പരമാർഷിച്ചിട്ടുണ്ട്. അതുപോലെ "മുഅജമുൽമത്വ്ബൂആത്ത്" (معجم المطبوعات) 1/303-ലും "മുഅജമുല്മുഅല്ലിഫീൻ" (معجم المؤلّفين)  1/30-ലും "ഈളാഹുൽമക്നൂൻ ഫിദ്ദയ്ലി അലാകശ്ഫിള്ളൂനൂൻ" (إيضاح المكنون في الذيل علي كشف الظنون)  2/14-ലും പ്രസ്തുത കാവ്യങ്ങൾ ഇമാം അബൂഹനീഫ(റ) യുടെതാനെന്ന പരാമർശമുണ്ട്.

എന്നാൽ ഹി: 790 -ൽ ജനിച്ച മുഹമ്മദുൽ അബ്ശീഈ(റ) യും പ്രസ്തുത കാവ്യങ്ങൾ ആലപിച്ചതായി പറയപ്പെടുന്നത് ഇതിനെതിരല്ല. കാരണം ഒരാൾക്ക് മറ്റൊരാളുടെ കാവ്യങ്ങൾ എടുത്തുദ്ദരിക്കുന്നതിന്ന് എന്താണ് വിരോധം?

തെളിവ്-19

 ഇമാം മാലികി (റ) പഠിപ്പിച്ച ഇസ്തിഗാസ കാണുക....

 പ്രമുഖ മുസ്ലിം ഭരണാധികാരിയായിരുന്ന  അബൂജഅ്ഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി ﷺ യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു.

" ഓ ഇമാം , ഞാന്‍ ഖിബ്ലയിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കുകയാണോ അതല്ല തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കയാണോ വേണ്ടത് ? "

ഇമാം മാലിക് (റ) പറഞ്ഞു:.
" എന്തിന് തിരുനബിയിൽ ‍ﷺ  നിന്ന് നീ മുഖം തിരിക്കണം?
അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റേയും വസീല അല്ലേ. അതിനാല്‍ തിരുനബി ﷺ യിലേക്ക് മുഖം തിരിച്ച് അവിടത്തോട് ശിപാര്‍ശ തേടൂ.

നിങ്ങളുടെ വിഷയത്തില്‍ നബി ﷺ  യുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കും. അല്ലാഹു പറഞ്ഞില്ലേ അവന്‍ സ്വശരീരങ്ങളെ ആക്രമിക്കുകയും (ദോഷം ചെയ്യുകയും) തുടര്‍ന്ന് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി ﷺ അവര്‍ക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്."

(അശ്ശിഫാ  ഖാദീഇയാദ് 2 :41)

ഇത് ഉദ്ദരിച്ച ധാരാളം ഇമാമീങ്ങളും കിതാബുകളും........ ചുവടെ കൊടുക്കുന്നു.....

: قال الإمام مالك للخليفة المنصور لما حج وزار قبر النبي صلى الله عليه وسلم وسأل مالكا قائلاً ( يا أبا عبد الله أستقبل القبلة وأدعوا أم أستقبل رسول الله صلى الله عليه وسلم ؟ قال : ولِم تصرف وجهك عنه وهو وسيلتك ووسيلة أبيك ءادم عليه السلام الى الله تعالى ؟ بل استقبله واستشفع به فيشفعه الله

1) كتاب فضائل مالك للإمام أبي الحسن على بن فهر الرازي المصري .

2) الشفاء بتعريف حقوق المصطفي للإمام أبي الفضل القاضي عياض (المتوفى: 544هـ) ج 2, ص 92,طبع دار الفيحاء - عمان .

3) ترتيب المدارك وتقريب المسالك للإمام أبي الفضل القاضي عياض (المتوفى: 544هـ) 
ج 1, ص101, طبع مطبعة فضالة - المحمدية، المغرب .

4) مصباح الظلام في المستغيثين بخير الأنام في اليقظة والمنام للإمام المحدث أبي عبد الله محمد بن موسي المراكشي (المتوفي 683هـ) ص19, طبع دار الكتب العلمية بيروت ـ لبنان .

5) ) أنوار البروق في أنواع الفروق 
للعلامة شهاب الدين أحمد بن إدريس المالكي الشهير بالقرافي (المتوفى: 684هـ) ج3 ص 52 طبع عالم الكتاب .

6) المدخل للإمام أبي عبد الله محمد بن محمد الفاسي المعروف بـ إبن الحاج المالكي (المتوفى : 737هـ)
ج 1, ص 260, طبع دار الفكر ,بيروت لبنان .

7) هداية السالك إلى المذاهب الأربعة في المناسك 
للإمام عز الدين بن جماعة الكناني الشافعي ( المتوفي : 767هـ) ج 3 ص 138 طبع دار البشائر الإسلامية .

8) غاية السول في خصائص الرسول صلى الله عليه وسلم
للإمام سراج الدين أبو حفص عمر بن عليّ الأنصاريّ الشافعيّ الشهيـر بإبن الـمُـلَـقِّـن (المتوفى: 804هـ) ج 1, ص 275, طبع دار البشائر الإسلامية - بيروت .

9) إمتاع الأسماع للإمام أحمد بن علي المقريزي (المتوفى: 845هـ) ج 14, ص 617, طبع دار الكتب العلمية - بيروت .

10) تاريخ مكة المشرفة والمسجد الحرام والمدينة الشريفة والقبر الشريف 
للإمام محمد بن أحمد بن الضياء محمد القرشي العمري المكي الحنفي، بهاء الدين أبو البقاء، المعروف بابن الضياء (المتوفى: 854هـ) ج1, ص342, طبع دار الكتب العلمية - بيروت / لبنان .

11) ) وفاء الوفاء بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 4,ص 197, طبع دار الكتب العلمية - بيروت ز

12) خلاصة الوفا بأخبار دار المصطفى للعلامة علي بن عبد الله السمهوي الشافعي ( (844 - 911 هـ ) , ج 1,ص 425 .

13) المواهب اللدنية للعلامة أحمد بن محمد القسطلاني (المتوفى: 923هـ) ج 3, ص 594,طبع المكتبة التوفيقية، القاهرة- مصر .

14) سبل الهدى والرشاد للإمام العلامة محمد بن يوسف الصالحي الشامي (المتوفى: 942هـ) ج 12, ص 395 , طبع دار الكتب العلمية بيروت - لبنان .

15) شرح الشفاء للإمام علي بن (سلطان) محمد المعروف بـأبي الحسن نور الدين الملا الهروي القاري (المتوفي : 1014هـ) ج 2, ص 73, طبع دار الكتب العلمية - بيروت .

16) نسيم الرياض في شرح الشفاء للإمام شهاب الدين أحمد بن محمد الخفجي المصري (المتوفي :1079) ج 3 ص 398 ,طبع دار الكتب العلمية ,بيروت لينان .

17) شرح الزرقاني على المواهب اللدنية للإمام أبي عبد الله محمد بن عبد الباقي الزرقاني المالكي (المتوفى: 1122هـ)
, ج 12, ص 194 طبع دار الكتب العلمية بيروت ـ لبنان .

തെളിവ്-20

 ഇമാം ശാഫിഈ റ..ന്റ ഇസ്തിഗാസ

ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി മഹാനായ ഇമാം ശാഫിഈ റ അബൂ ഹനീഫ ഇമാമിൻ റ്റെ മഖ്ബറയിൽ ചെന്ന് രണ്ട് റക് അത്ത് നിസ്കരിച്ച് കൊണ്ട് ദുആഹ് നടത്തിയാൽ എനിക്ക് ആവശ്യം നിറവേറിക്കിട്ടാറുണ്ട് കൂടാതെ മഹാനവർകളുടെ മഖ്ബറ കൊണ്ട്  ബറകത്തെടുക്കാറുമുണ്ട് .....

أَخْبَرَنَا الْقَاضِي أَبُو عَبْد اللَّهِ الْحُسَيْنُ بْن عَلِيّ بْن مُحَمَّد الصيمري قال أنبأنا عمر بن إبراهيم قال نبأنا عَلِيّ بْن ميمون قَالَ: سمعت الشافعي يقول: إني لأتبرك بأبي حنيفة وأجيء إِلَى قبره في كل يوم- يَعْنِي زائرا- فإذا عرضت لي حاجة صليت ركعتين وجئت إِلَى قبره وسألت الله تعالى الحاجة عنده، فما تبعد عني حتى تقضى.


تاريخ بغداد :1/123
و (مناقب ابى حنيفة لموفق المكي :453)
و (أخبار أبى حنيفة للصيمري : 94)
و (خيرات الحسان لابن حجر 94)

തെളിവ്-21

 ഇമാം അഹ്മദുബ്നു ഹൻബൽ(റ)(വിയോഗം:241)

പത്തുലക്ഷം ഹദീസുകൾ മനപ്പാഠമാക്കിയ ഹൻബലി മദ്ഹബിൻറെ ഇമാമായ അഹ്മദുബ്നു ഹൻബൽ(റ)പണ്ഡിതലോകത്ത് പരിചയപ്പെടുത്തെണ്ടാതില്ലാത്ത വിധം പ്രശസ്തനാണ് .അദ്ദേഹം നടത്തിയ ഇസ്തിഗാസ കാണുക .     

   قال عبد الله بن أحمد بن حنبل قال سمعت أبي يقول حججت خمسة حجج منها اثنتين راكبا وثﻻثة ماشيا أو ثﻻثا راكبا واثنين ماشيا فضللت الطريق في حجة وكنت ماشيا فجعلت أقول يا عباد الله دلوني على الطريق قال:فلم أزل أقول ذلك حتى وقفت على الطريق أو كما قال أبي ( تاريخ دمشق الكبير لإبن عساكر:5/298، شعب الإيمان للبيهقي 6/128، ، البدايةوالنهاية لإبن كثير 10/278 )  

                                                       ഇമാം അഹ്മദ്(റ)പറയുന്നു:ഞാൻ അഞ്ച് ഹജ്ജ് ചെയ്തിട്ടുണ്ട് .മൂന്ന് തവണ കാൽനടയായിട്ടാണ് ഹജ്ജിനു പോയത് .ഒരു യാത്രയിൽ എനിക്ക് വഴിതെറ്റിയപ്പോൾ "അല്ലാഹുവിൻറെ അടിമകളെ എനിക്ക് വഴി കാണിച്ചു തരൂ "എന്ന് ഞാൻ വിളിച്ചു സഹായം തേടിക്കൊണ്ടെയിരുന്നു .അതിനാൽ എനിക്ക് വഴി അറിയാൻ കഴിഞ്ഞു .ഇബ്നു കസീറിൻറെ അൽ ബിദായത്തു വന്നിഹായ (10/278),ഹാഫിള് ഇബ്നു അസാകിർ (റ)വിൻറെ താരിഖുദ്ധിമഷ്ഖിൽ കബീർ(5/298),ഇമാം ബൈഹഖിയുടെ ശുഅബുൽ ഈമാൻ (6/128)എന്നീ ഗ്രന്ഥങ്ങൾ ഈ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്

തെളിവ്-22

ഇമാം അഹമദ് എന്നവരുടെ മകൻ അബ്ദുല്ല(റ)പറയുന്നു.

      قال عبد الله بن أحمد:رأيت أبي يأخذ شعرة من شعر رسول الله صلى الله عليه وسلم فيضعها على فمه يقبلها وأحسب أني رأيته يضعها على عينيه ويغمسها في الماء ويشربه يستشفي به ...الخ قاله الحافظ في تاريخ الإسلام ( ترجمةالإمام أحمد:ص/63 )  

  എൻറെ പിതാവ് തിരുനബി (സ്വ )യുടെ തിരുകേശം എടുത്ത് ചുംബിക്കുകയും അത് വെള്ളത്തിൽ മുക്കി രോഗശമനം തേടുകയും ചെയ്യാറുണ്ടായിരുന്നു .ഹാഫിളു ദ്ദഹബിയുടെ താരിഖുൽ ഇസ്ലാമിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട് .(തർജമത്തുൽ ഇമാം അഹമദ് )അനിഷേധ്യമായ ഈ ചരിത്ര  വസ്തുതകൾക്ക് പ്രമാണിക പിൻബലമില്ലെന്നു ആർക്കു പറയാനാകില്ല.
ഇങ്ങനെ അഭൗതികമായ മർഗത്തിലൂടെ ലസഹായതേട്ടം അല്ലാഹു അല്ലാത്തവരോട് പാടില്ലെന്ന വഹാബിയൻ വാദങ്ങൾ ഇമാമീങ്ങൾക്ക് തരിയാതെ പോയത് കഷ്ടം തന്നെ.

തെളിവ്-23
   സൂറത്ത് അഹ്സാബിലെ ആറാമത്തെ ആയത്തിൽ അല്ലാഹു പടിപ്പിക്കുന്നു

{النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمُْْ
"
"നബി സ തങ്ങള്‍  സർവ്വ മുഹ്മിനീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍ വരെയുള്ള)  എേറ്റവും ബന്ധപ്പെട്ടവരാകുന്നു."
ഇവിടെ നബി സ യോട് നാം അങ്ങോട്ട് ചെയ്ത് കൊടുക്കുന്ന കാര്യവും അത് പോലെ നബി തങ്ങള്‍ നമുക്ക് ഇങ്ങോട്ട് ചെയ്ത് തരുന്ന കാര്യവും ഉണ്ട്.
അതാണ് ഈ ആയത്തിൻ റ്റെ വിഷദീകരണത്തിൽ ഹിജ്റ 400 കാല ഘട്ടത്തിൽ ജീവിച്ച മഹാനായ ഇമാം മാവർദി (റ) തൻ റ്റെ തഫ്സീർ മാവർദിയിൽ പടിപ്പിക്കുന്നു.

النبي أولى

എന്ന് പറഞ്ഞാൽ നാലാമത്തെ വിഷദീകരണത്തിൽ ഇമാമവർകൾ പറയുന്നത് കാണുക .

{النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ وَأَزْوَاجُهُ أُمَّهَاتُهُمْ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَى بِبَعْضٍ فِي كِتَابِ اللَّهِ مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ إِلَّا أَنْ تَفْعَلُوا إِلَى أَوْلِيَائِكُمْ مَعْرُوفًا كَانَ ذَلِكَ فِي الْكِتَابِ مَسْطُورًا (6)}
قوله تعالى: {النَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ أَنفُسِهِمْ}

فيه أربعة أوجه:
الرابع: أنه أولى بهم في قضاء ديونهم وإسعافهم في نوائبهم على ما رواه عبد الرحمن بن أبي عمرة عن أبي هريرة قال: قال رسول الله صلى الله عليه وسلم: «مَا مِن مُؤمنٍ إِلاَّ أَنَا أَولَى النَّاس بِهِ فِي الدُّنيَا وَالآخِرَةِ اقْرَأُوا إِن شِئْتُم {النَّبِيُّ أَوْلَى بِالمُؤْمِنِينَ مِنْ أَنفُسِهِمْ} فَأَيُّمَا مُؤْمِنٍ تَرَكَ مَالاً فَلْتَرِثْهُ عُصْبَتُهُ مَن كَانُوا، وَإِن تَرَكَ دَيناً أَوْ ضِيَاعاً فَلْيَأْتِنِي فَأَنَا مَوْلاَهُ».

: الماوردي

സർവ്വ മുഹ്മിന്നീങ്ങള്‍ക്കും (ഖിയാമത്ത് നാള്‍വരെയുള്ള) നബി സ എേറ്റവും ബന്ധപ്പെട്ടവരാകുന്നു , അതായത് 

في قضاء ديونهم സർവ്വ മുഅ്മിനീങ്ങളുടെ കടം വീട്ടുന്നതിൽ 
وإسعافهم في نوائبهم 
സർവ്വ
മുഅ്മിനീങ്ങളെ പ്രതിസന്തിഘട്ടത്തിൽ സഹായിക്കുന്നതിൽ

ശേഷം മാവർദി ഇമാം അബീ ഹുറൈറ (റ) വിൽ നിന്ന് നിവേദനം ചെയ്യുന്ന  ആ ഹദീസ് വിഷദീകരിക്കുന്നു.
ദുന്യാവിലും ആഖിറത്തിലും നബി സ യുമായി ബന്ധപ്പെടാത്ത ഒരു മുഹ്മിനും ഇല്ല.  ഇത് പറഞ്ഞ ശേഷം നബി സ ഇതിന്ന് തെളിവായി പറയുന്നത് സൂറത്ത് അഹ്സാബിലെ ആറാമത്തെ ആയത്താകുന്നു.

ഹദീസിൽ വീണ്ടും കാണാം.
നിങ്ങളിൽ നിന്നാരെങ്കിലും ധനത്തെ ഉപേക്ഷിച്ചാൽ അത് അതിൻ റ്റെ അനന്ധരാവകാഷികള്‍ എടുത്ത് കൊള്ളുക. എനി വല്ല കടമോ നഷ്ട്ടമോ ആണ് ബാക്കി വെക്കുന്നതെങ്കിൽ അവർ എൻ റ്റടുത്ത് വന്ന് കൊള്ളട്ടെ ഞാൻ ആകുന്നു അവരുടെ സഹായി. ഞാൻ അവനെ സഹായിക്കുന്നതാണ്."
ഇവിടെ മുഴുവൻ മുഹ്മിനീങ്ങളോടായിട്ടാണ് നബി സ പടിപ്പിക്കുന്നത്. 
ഇത് തന്നെയാണ് സൂറത്ത് അഹ്സാബിൻ റ്റെ ആറാമത്തെ ആയത്തിൻ റ്റെ  വിഷദീകരണത്തിൽ  ഇമാം മാവർദിയും, അന സയ്യിദുവുൽദി ആദം എന്നതിലെ  സയ്യിദ് എന്ന് പറഞ്ഞാൽ ആപൽ ഘട്ടത്തിൽ അഭയം തേടപ്പെടുന്ന നേതാവെന്ന് ഇമാം നവവി റ യും പടിപ്പിക്കുന്നത്.
ഇത് തന്നെ സ്വഹീഹ് മുസ്ലിമിൽ ഉദ്ധരിക്കുന്ന ഹദീസിൽ കാണാം 
حدثنا محمد بن رافع، حدثنا عبد الرزاق، أخبرنا معمر، عن همام بن منبه، قال: هذا ما حدثنا أبو هريرة، عن رسول الله صلى الله عليه وسلم، فذكر أحاديث منها، وقال رسول الله صلى الله عليه وسلم: «§أنا أولى الناس بالمؤمنين في كتاب الله عز وجل، فأيكم ما ترك دينا، أو ضيعة، فادعوني فأنا وليه، وأيكم ما ترك مالا، فليؤثر بماله عصبته من كان»

ഇവിടെ മുഴുവൻ മുഹ്മിനീങ്ങളോടുമായി വല്ല കടമൊ ബുധ്ധിമുട്ടോ ഉൻ ടായാൽ എന്നെ വിളിച്ചോളൂ എന്നാണ് നബി സ പടിപ്പിക്കുന്നത്...

പ്രത്യേകമായി ശ്റദ്ദിക്കേൻ ട ഒരു കാര്യം 
ഇവിടെ നബി തങ്ങള്‍ പ്രയോഗിച്ച പദം

فادعوني  എന്നാകുന്നു 
അപ്പോള്‍ തന്നെ മനസ്സിലാക്കാം ദുആ എന്ന പദത്തിന്ന് അപേക്ഷിക്കുക ,വിളിക്കുക എന്നർത്തമുൻ ടെന്ന്.... അല്ലാതെ ഇബാദത്താകുന്ന പ്രാർത്തനയല്ല.

ഇവിടെ വളരെ വ്യക്തമായി മുഴുവൻ മുഹ്മിനീങ്ങളോടായിട്ടാണ് അല്ലാഹു അഭി സംബോധനം ചെയ്യുന്നത്  എന്നാണ് നബി തങ്ങളും പടിപ്പിക്കുന്നത്

ഇവിടെ മുഹ്മിനീങ്ങള്‍ എന്ന് പറഞ്ഞതിൽ എല്ലാ മുഹ്മിനീങ്ങളും പെടും ഇവിടെ മരണം ജീവിതം എന്നൊരു വേർതിരിവ് അല്ലാഹുവോ മുത്ത് നബിയോ (സ) നടത്തിയിട്ടില്ല അങ്ങനെ പറഞ്ഞിട്ടുമില്ല.

തെളിവ്-24

" കർബലചരിത്രം വായിക്കുംബോൾ  സൈനബ (റ) യുടെ  ചങ്ക് പൊട്ടിയുള്ള തിരുനബി സ്വ യോടുള്ള ഇസ്തിഗാസ വിസ്മരിക്കാൻ കഴിയുമൊ"

കർബലയും ഹുസൈൻ റ വിൻ റ്റെ ചരിത്രവും അറിയാത്തവർ ഉണ്ടാവില്ല , ആ കരളിൽ കനിയിമ്പം പോമോൻ ഹുസൈൻ റ യുടെ ധീര രക്തസാക്ഷിത്വം നമ്മുടെ ഖൽബിൽ അലയടിക്കുകയാണ് ,  

ഇത്രവർഷം കഴിഞ്ഞിട്ടും ആ ചരിത്രം അയവിറക്കുംബോൾ ഓരോ വിശ്വാസിക്കും കണ്ണീര് വീഴാതിരിക്കില്ല, എന്നാൽ ഇത് നേരിൽ കണ്ടവരുടെ അവസ്ഥ എന്തായിരിക്കും ,  ഇവിടെയാണ് പേരമകളായ സൈനബ റ യുടെ ഹുസൈൻ റ വിനെ വെട്ടിനുറുക്കുംബോൾ മുത്ത് നബി സ്വ യോടുള്ള ചങ്ക് പൊട്ടിയുള്ള ഇസ്തിഗാസ ആദരവോടെ സ്മരിച്ച് പോകുന്നത്.

ഇമാം മറാകിഷി റ യുടെ മിസ്ബാഹുള്ള്വലാമിലും , ഇബ്നു അസീർ റ യുടെ താരീഖിലും, ഇബ്നു കസീർ റ യുടെ അൽബിദായതു വന്നിഹായയിൽ നിന്നും വായിക്കാം

فَأَقَامَ عُمَرُ بَعْدَ قَتْلِهِ يَوْمَيْنِ ثُمَّ ارْتَحَلَ إِلَى الْكُوفَةِ وَحَمَلَ مَعَهُ بَنَاتِ الْحُسَيْنِ وَأَخَوَاتِهِ وَمَنْ كَانَ مَعَهُ مِنَ الصِّبْيَانِ، وَعَلِيُّ بْنُ الْحُسَيْنِ مَرِيضٌ، فَاجْتَازُوا بِهِمْ عَلَى الْحُسَيْنِ وَأَصْحَابِهِ صَرْعَى، فَصَاحَ النِّسَاءُ وَلَطَمْنَ خُدُودَهُنَّ، وَصَاحَتْ زَيْنَبُ أُخْتُهُ: يَا مُحَمَّدَاهُ صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ! هَذَا الْحُسَيْنُ بِالْعَرَاءِ، مُرَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا! فَأَبْكَتْ كُلَّ عَدُوٍّ وَصَدِيقٍ.

الكتاب: الكامل في التاريخ
المؤلف: أبو الحسن علي بن أبي الكرم محمد بن محمد بن عبد الكريم بن عبد الواحد الشيباني الجزري، عز الدين ابن الأثير (المتوفى: ٦٣٠هـ)

فَلَمَّا مَرُّوا بِمَكَانِ الْمَعْرَكَةِ رَأَوُا الْحُسَيْنَ وَأَصْحَابَهُ مُجَدَّلِينَ، هُنَالِكَ بَكَتْهُ النِّسَاءُ، وَصَرَخْنَ وَنَدَبَتْ زَيْنَبُ أَخَاهَا الْحُسَيْنَ وَأَهْلَهَا، فَقَالَتْ وَهِيَ تَبْكِي: يَا مُحَمَّدَاهُ، يَا مُحَمَّدَاهُ، صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ، هَذَا حُسَيْنٌ بِالْعَرَاءِ، مُزَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، يَا مُحَمَّدَاهُ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا. قَالَ: فَأَبْكَتْ وَاللَّهِ كُلَّ عَدُوٍّ وَصَدِيقٍ.

الكتاب: البداية والنهاية
المؤلف: أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)

കർബലയിൽ  ഹബീബ് സ്വ യുടെ പേരമകൻ ഹുസൈൻ റ വിനെ ശത്രുക്കൾ വെട്ടി നുറുക്കുന്ന നേരം , പേരമകൾ സൈനബ റ (റ) ക്ക് ഹ്ർദയം പൊട്ടി , മഹതിയവർകൾ തന്നെ ത്തന്നെ മറന്ന് ആർത്ത് വിളിച്ചു  . "" യാ മുഹമ്മദാഹ്""" , "" യാ മുഹമ്മദാഹ്"" അവിടത്തെ പേരമകനെ ഇതാ ശത്രുക്കൾ ഇഞ്ചിഞ്ചായി നുറുക്കുന്നു തിരുദൂതരെ""""

( മിസ്ബാഹുള്ള്വലാം 73, ابن الاثير في الكامل, അൽബിദായതു വന്നിഹായ ഇബ്നു കസീർ)

ആപത്ത് വരുമ്പോൾ അല്ലാഹുവിൻ റ്റെ മഹാന്മാരെ വിളിക്കൽ ഷിർക്കാണെന്ന നവ മാന്മെയിഡ് തൗഹീദുകാരുടെ ഭാഷയിൽ ഇവരൊക്കെ മുശ്രിഖിൻ റ്റെ പട്ടികയിൽ പെടുത്താൻ ഈമാനുള്ളവർക്ക് കഴിയുമോ?


 തെളിവ്-25

 മഹാനായ ഉമറുബ്നുൽ ഖതാബ് റ ഖുതുബക്കിടയിൽ മിമ്പറിൽ വെച്ച് തന്റെ സൈന്യത്തലവനായ മൈലുകൾക്കപ്പുറത്തുള്ള   സാരിയ റ യോട് ഇഷാറ കൊടുക്കുന്നു , അല്ലാഹുവിൻ റ്റെ അൗലിയാക്കൾക്ക് ഇതൊക്കെ സർവ്വസാധാരണമാണല്ലൊ എന്നാൽ ഇപ്പോൾ വന്ന പുത്തൻ തൗഹീദുകാർക്ക് വിദൂരത്ത് നിന്ന് കേൾക്കലുംഉത്തരം ചെയ്യലും അല്ലാഹുവിന്ന് മാത്രമായുള്ള
കഴിവാകുന്നു ഇങ്ങനെ വിദൂരത്ത് നിന്ന് വിളിക്കൽ ഷിർക്കിൻ റ്റെ പട്ടികയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

എന്നാൽ മറഞ്ഞ വഴിയിലൂടെ തികച്ചും അഭൗതികമായ സാരിയ (റ) ഉമർ റ ൽ നിന്ന് സഹായം കരസ്തമാക്കിയ ഈ സംബവം ഒഹാബികൾ െന്തു ചെയ്യും

വിശ്വവിഖ്യാത ഹദീസ് പണ്ഡിതൻ ഇമാം അഹമദ് (റ) നിവേദനം ചെയ്യുന്നു:

حدّثنا عبد الله، ثنا أبو عمرو الحارث بن مسكينٍ المصْرَيّ  ثنا ابْنُ وَهْبٍ , أَخْبرَنِي يَحْيَى بْنُ أَيُّوبَ , عَنْ مُحَمَّدِ بْنِ عَجْلانَ , عَنْ نَافِعٍ , عَنِ ابْنِ عُمَرَ : أَنَّ عُمَرَ بْنَ الْخَطَّابِ ، بَعَثَ جَيْشًا , وَأَمَّرَ عَلَيْهِمْ رَجُلا يُدْعَى سَارِيَةَ ، قَالَ : فَبَيْنَا عُمَرُ يَخْطُبُ ، قَالَ : فَجَعَلَ يَصِيحُ , وَهُوَ عَلَى الْمِنْبَرِ :   ، يَا سَارِيَةُ الْجَبَلَ . قَالَ : فَقَدِمَ رَسُولُ الْجَيْشِ , فَسَأَلَهُ , فَقَالَ : يَا أَمِيرَ الْمُؤْمِنِينَ ، لَقِينَا عَدُوَّنَا فَهَزَمُونَا وَإِنَّ الصَّائِحَ لَيَصِيحُ ، يَا سَارِيَةُ الْجَبَلَ ، يَا سَارِيَةُ الْجَبَلَ ، فَشَدَدْنَا ظُهُورَنَا بِالْجَبَلِ , فَهَزَمَهُمُ اللَّهُ ، فَقِيلَ لِعُمَرَ : إِنَّكَ كُنْتَ تَصِيحُ بِذَلِكَ . وَحَدَّثَنِي ابْنُ عَجْلانَ وَحَدَّثَنِي إِيَاسُ بْنُ مُعَاوِيَةَ بْنِ قُرَّةَ بِذَلِكَ .(فضائل الصاية:)

ഇബ്നു അജ് ലാൻ നാഫി ഇനെ തൊട്ടുള്ള ഹദീസ് സ്വീകരിക്കാൻ പറ്റുകയില്ല എന്ന മുജായിദ് നേതാവായ ഇബ്നു തയ് മിയ്യയുടെ ഷിഷ്യൻ  ദഹബി പറയുന്നുണ്ട്

എന്നാൽ ഇബ്നു അജ് ലാൻ അൻ നാഫി ഇൽ നിന്ന് ഹദീസ് ഉദ്ദരിച്ച മുഹദ്ദിസീങ്ങള്‍ നോക്കൂ..

സിയാ ഉസ്സിത്തയിലെ പ്രമുഖ ഹദീസ് ഗ്രന്ധം മുസ്നദ് അബൂ ദാവൂദ്

: ٢٦٠٩ - حَدَّثَنَا عَلِيُّ بْنُ بَحْرٍ، حَدَّثَنَا حَاتِمُ بْنُ إِسْمَاعِيلَ، حَدَّثَنَا مُحَمَّدُ بْنُ عَجْلَانَ، عَنْ نَافِعٍ، عَنْ أَبِي سَلَمَةَ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا كَانَ ثَلَاثَةٌ فِي سَفَرٍ فَلْيُؤَمِّرُوا أَحَدَهُمْ» قَالَ نَافِعٌ: فَقُلْنَا لِأَبِي سَلَمَةَ: فَأَنْتَ أَمِيرُنَا
[حكم الألباني] : حسن صحيح

അത് പോലെ നസാഈ ഇമാം

: ٥٥٨٦ - أَخْبَرَنَا سُوَيْدٌ، قَالَ: أَنْبَأَنَا عَبْدُ اللَّهِ، عَنْ مُحَمَّدِ بْنِ عَجْلَانَ، عَنْ نَافِعٍ، عَنْ ابْنِ عُمَرَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «كُلُّ مُسْكِرٍ حَرَامٌ، وَكُلُّ مُسْكِرٍ خَمْرٌ»

[حكم الألباني] حسن صحيح അൽബാനി പോലും സ്വഹീഹാക്കുന്നു…

അത് പോലെ മഹാനായ ഇമാമുന ഷാഫി ഈ റ

أَخْبَرَنَا إِبْرَاهِيمُ بْنُ مُحَمَّدٍ، حَدَّثَنِي مُحَمَّدُ بْنُ عَجْلَانَ، عَنْ نَافِعٍ عَنِ ابْنِ عُمَرَ، أَنَّهُ كَانَ «إِذَا غَدَا إِلَى الْمُصَلَّى يَوْمَ الْعِيدِ كَبَّرَ فَرَفَعَ صَوْتَهُ بِالتَّكْبِيرِ»

മുസ്വന്നഫ് അബ്ദു റസാഖ്

: ١٨٢٢ - عَبْدُ الرَّزَّاقِ، عَنِ الثَّوْرِيِّ، عَنْ مُحَمَّدِ بْنِ عَجْلَانَ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، أَنَّهُ كَانَ يَقُولُ: «حَيَّ عَلَى الْفَلَاحِ، الصَّلَاةُ خَيْرٌ مِنَ النَّوْمِ»

മുസ്വന്നഫ് ഇബ്നു അബീ ഷൈബ

: ٢٧٨٤ - حَدَّثَنَا أَبُو بَكْرٍ قَالَ: نا أَبُو خَالِدٍ، عَنْ مُحَمَّدِ بْنِ عَجْلَانَ، عَنْ نَافِعٍ، «أَنَّ صَفِيَّةَ، كَانَتْ تُصَلِّي وَهِيَ مُتَرَبِّعَةٌ