page

Tuesday, 15 August 2017

ശഫാഅത്തും ആധുനിക ബിദഇകളും


ശഫാഅത്തും പുത്തൻവാദികളും എന്ന ബ്ളോഗിൽ പറഞ്ഞ അതെ ആശയം തന്നെയാണ് ആധുനിക പുത്തൻ വാദികളും പ്രചരിപ്പിക്കുന്നത്. 
ഒരു മൗലവി എഴുതുന്നു:
      "പ്രവാചകൻമാരോ മലക്കുകളോ മറ്റുള്ളവരോ അല്ലാഹു ത്രപ്തിപ്പെട്ട അവൻ ചൂണ്ടി കാണിച്ചുകൊടുക്കുന്നവർക്ക് മാത്രമേ അനുവാദം ലഭിച്ച ശേഷവും ശഫാഅത്ത് ചെയ്യുകയുള്ളൂ. ബന്ധത്തിന്റെ അടിസ്ഥാനത്തിലോ ശുപാര്ശ ചെയ്യുന്നവൻ ആരെയാണോ  ത്രപ്തിപ്പെടുന്നത് പ്രസ്തുത ത്രപ്തിയുടെ അടിസ്ഥാനത്തിലോ ഉള്ള ശഫാഅത്ത് പരലോകത്ത് നടക്കുകയില്ല. ശുപാർശ ചെയ്യുന്നവനും  ആർക്ക് വേണ്ടിയാണോ ശുപാർശ ചെയ്യപ്പെടുന്നത്  അവനും മുൻകൂട്ടിയുള്ള അല്ലാഹുവിന്റെ അനുമതിയും ത്രപ്തിയും ഉദ്ദേശ്യവും ഉണ്ടായിരിക്കണം". (തൗഹീദ് സമഗ്രവിശകലനം  page 306).


വിശ്വാസികൾക്ക് വേണ്ടി അമ്പിയാക്കളും മറ്റുള്ളവരും ശുപാർശ ചെയ്യുന്നത് അല്ലാഹുവിന്റെ അനുവാദം ലഭിച്ചതിനു ശേഷംമാണെന്നതിൽ  ആർക്കും എതിരഭിപ്രായമില്ല. അതുപോലെ സമ്മർദ്ദത്തിന്റെ പേരിൽ നടക്കുന്ന ശുപാർശയും പരലോകത്ത് ഉണ്ടാകുന്നതല്ല. എന്നാൽ 'അല്ലാഹു ചൂണ്ടികാണിച്ച് കൊടുക്കുന്നവർക്കുമാത്രമേ അനുവാദം ലഭിച്ചതിനു ശേഷവും അവർ ശുപാർശ ചെയ്യുകയുള്ളൂ' എന്ന് മൗലവി പറഞ്ഞത് മനസ്സിലാവുന്നില്ല. ഓരോ വ്യക്തിയേയും ചൂണ്ടികാണിച്ചുകൊടുക്കുക എന്നാണോ. എങ്കിൽ  ഖുർആനിലോ സുന്നത്തിലോ പണ്ഡിത പ്രസ്ഥാവനകളിലോ അതിനു  രേഖയില്ല.മാത്രവുമല്ല ഒരു തമാശയും പാഴ് വേലയുമായി മാത്രമേ അതിനെ കാണാൻ പറ്റുകയുള്ളു.അതിന്റെ ഒരു ഉദാഹരണം പറയാം. അല്ലാഹു തആല മുഹമ്മദ്‌ നബി(സ)യോട് പറയുന്നു: സൈദിനുവേണ്ടി  ന്ജിങ്ങൾ ശുപാർശ പറഞ്ഞോളൂ. അപ്പോൾ നബി(സ) പറയുന്നു: എന്റെ രക്ഷിതാവേ!സൈദിനെ നീ രക്ഷപ്പെടുത്തേണമേ! ഇങ്ങനെയാണ് പരലോകത്ത് നടക്കുന്ന മഹാന്മാരുടെ ശുപാർശയെന്ന് ലോകത്ത് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. മാത്രവുമല്ല അല്ലാഹു ത്രപ്തിപ്പെട്ടവർക്കെല്ലാം അവർ ശുപാർശ പറയുമെന്നാണ് ഖുർആൻ വ്യക്തമാക്കുന്നത്. സത്യാ വിശ്വാസികൾ അവരുടെ സഹോദരങ്ങൾക്ക്‌ വേണ്ടി ശുപാർശ ചെയ്യുന്ന കാര്യം അല്ലാഹുവോട് പറയുമ്പോൾ അല്ലാഹു പറയുന്ന മരുവടിയിതാണ്: 

أخرجوا من عرفتم(مسلم: ٢٦٩)

നിങ്ങൾക്ക് പരിചയമുള്ളവരെ നിങ്ങൾ കയറ്റിക്കോളൂ.(മുസ്ലിം: 269)
         'ഇദ്നുല്ലാഹി' എന്നതിന്റെ അർത്ഥമാണോ ചൂണ്ടികാണിച്ചുകൊടുക്കുക എന്നത്? എങ്കിൽ 'ഇദ്ൻ' എന്നതിന് അത്തരമൊരർത്ഥം ആരും പറഞ്ഞിട്ടില്ല. മറിച്ച് ഇദ്നുനു നിർദ്ദേശം,ഉദ്ദേശ്യം,അറിവ്, വേണ്ടുക എന്നൊക്കെ അർത്ഥമുണ്ട്.ഇമാം റാസി(റ) യുടെ തഫ്സീർ: 2/257-258-ൽ നിന്നും മറ്റും ഇത് മനസ്സിലാക്കാവുന്നതാണ്.
     ഇനി ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശയും പരലോകത്തില്ലെന്ന മൌലവിയുടെ വാദവും ബാലിശമാണ്. കാരണം വിശ്വാസികൾ അവരുടെ സഹോദരങ്ങൾക്ക്‌ വേണ്ടി ശുപാർശ ചെയ്യാനുള്ള അനുവാദം വാങ്ങാൻ പറയുന്നതിങ്ങനെയാണ്: 

كانوا يصومون معنا، ويصلون، ويحجون(مسلم: ٢٦٩)

"അവർ ഞങ്ങളുടെ കൂടെ നോമ്ബെടുക്കുകയും നിസ്കരിക്കുകയും ഹജ്ജ് നിർവ്വഹിക്കുകയും ചെയ്തവരായിരുന്നു". (മുസ്ലിം: 269)

            മൗലവി തുടരുന്നു:
           "ഇത്രെയും നാം വിവരിച്ചതിൽ നിന്ന് ശുപാർശ എന്നത് കൊണ്ട് നാം ഈ ദുൻയാവിൽ വിവക്ഷിക്കാറുള്ള ശുപാർശ പരലോകത്ത് നടക്കുന്നില്ലെന്ന് വ്യക്തമായി. കുറ്റവാളികളായ മനുഷ്യരെ അവർക്കുള്ള ശിക്ഷയുടെ കാലാവധി അവസാനിച്ച ശേഷവും മറ്റു ചിലരെ അല്ലാഹുവിന്റെ മഹത്തായ ക്രപകൊണ്ടും നരകത്തിൽ നിന്ന് സ്വരഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതാണ്. അല്ലാഹു സ്വർഗ്ഗ പ്രവേശനം നൽകാൻ ഉദ്ദേശിക്കുന്ന ആളുകളെ അവൻ ചൂണ്ടി കാണിച്ച് കൊടുത്ത്കൊണ്ട് പ്രവാചകന്മാർ, മലക്കുകൾ, സത്യാ വിശ്വാസികൾ എന്നിവരോട് ശുപാർശ ചെയ്യാൻ നിർദേശിക്കും. ഈ ശുപാർശയുടെ ലക്‌ഷ്യം അവരെ ബഹുമാനിക്കലും അല്ലാഹുവിന്റെ അടുക്കൽ അവർക്കുള്ള സ്ഥാനം ഉയർത്തലുമാണ്‌. ഈ ശുപാർശ അവർ ചെയ്തില്ലെങ്കിലും അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും". (തൗഹീദ് സമഗ്ര വിശകലനം: പേജ് 308)

മൌലവിയുടെ ഈ വിവരണത്തിലും ചൂണ്ടികാണിക്കൽ വരുന്നുണ്ട്. ദുൻയാവിൽ വിവക്ഷിക്കാറുള്ള ശുപാർശ എന്നത് കൊണ്ട് മൗലവി ഉദ്ദേശിച്ചത് സമ്മർദ്ദത്തോടെയുള്ളത്  എന്നാണെങ്കിൽ അത് അമ്ഗീകരിക്കാവുന്നതാണ്. അല്ല നിയമപരമായ ശിക്ഷ അർഹിക്കുന്ന ഒരാൾക്ക്‌ ശുപാർശയിലൂടെ അത് ഒഴിവാക്കിക്കൊടുക്കുക എന്നാണെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല. കാരണം അഞ്ചു വിധം ശുപാർശ പണ്ഡിതന്മാർ വിവരിക്കുന്നുണ്ട്. അവയില ഒന്നിതാണ്. 

وفى إدخال قوم حوسبوا فاستحقوا العذاب، أن لا يعذبوا... ودليل الثالثة قوله في حديث حذيفة عند مسلم:((ونبيكم قائم على الصراط، يقول: رب سلم))، وله شواهد سأذكرها في شرح الحديث السابع عشر(فتح الباري: ٤٠٣/١٨) 

വിചാരണ കഴിഞ്ഞ് ഷിക്ഷാർഹരാണെന്ന് ബോധ്യപ്പെട്ടവരെ ശിക്ഷിക്കാതെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് മറ്റൊന്ന്...ഹുദൈഫ (റ)യിൽ നിന്ന് മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു രേഖയാണ്. "നിങ്ങളുടെ പ്രാവചകർ സ്വിറാത്വിൽ നിന്ന് പറയും: രക്ഷിതാവേ! നീ രക്ഷപ്പെടുത്ത്". ഇതിനു മറ്റു സാക്ഷികളുണ്ട്. അവ പതിനേഴാം ഹദീസിന്റെ വ്യാഖ്യാനത്തിൽ പിന്നീട് നാം പറയും. (ഫത് ഹുൽബാരി: 18/403).

ഇമാം അസ്ഖലാനി(റ) എഴുതുന്നു: 

ووقع في حديث أبي بن كعب عند أبي يعلى((ثم امتدحه بمدحة يرضى بها عني ، ثم يؤذن لي في الكلام، ثم تمر أمتي على الصراط ، وهو منصوب بين ظهراني جهنم فيمرون))(فتح: ٤١٠/١٨)


ഉബയ്യുബ്നുകഅബി(റ)ൽ നിന്ന് അബൂയഅലാ(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: "പിന്നീട് അല്ലാഹുവെ ഒരു പ്രശംസിക്കൽ ഞാൻ പ്രശംസിക്കും. അതുകൊണ്ട് അല്ലാഹു എന്നെ തൊട്ട് ത്രപ്തിപ്പെടും.പിന്നീട് എനിക്ക് സംസാരിക്കാൻ അനുവാദം നൽകപ്പെടും. പിന്നീട് എന്റെ സമുദായം സ്വിറാത്വിലൂടെ കടന്നു പോകും. നരകത്തിന്റെ രണ്ട് ഭാഗങ്ങൾക്കിടയിൽ സ്ഥാപിക്കപ്പെട്ടതാണത്. അങ്ങനെ അവർ അതിലൂടെ കടന്നു പോകും". (ഫത്ഹുൽ ബാരി: 18/410)
     പ്രവാചകന്മാരുടെയും മറ്റും ശുപാർശക്ക് യാതൊരു ഫലവുമില്ലെന്നാണ് മൌലവിയുടെ അവസാന സംസാരം വ്യക്തമാക്കുന്നത്. ഈ അഭിപ്രായം മുഅതസിലത്തിനു പോലുമില്ല.കാരണം അവരും സ്ഥാനങ്ങൾ വർദ്ദിച്ചുകിട്ടുന്നതിൽ ശുപാർശ ഫലപ്പെടുമെന്ന് സമ്മതിക്കുന്നുണ്ട്. ഇമാം റാസി(റ)യുടെ ഒരു പരമാർശം കാണുക. 


أجمعنا على وجوب الشفاعة لمحمد صلى الله عليه وسلم فتأثيرها إما أن يكون في زيادة المنافع أو في إسقاط المضار ، والأول باطل ، وإلا لكنا شافعين للرسول عليه الصلاة والسلام إذا طلبنا من الله تعالى أن يزيد في فضله عندما نقول : اللهم صل على محمد وعلى آل محمد ، وإذا بطل هذا القسم تعين الثاني وهو المطلوب (رازي: ٨٩/٢)


മുഹമ്മദ്‌ നബി(സ)ക്ക് ശഫാഅത്തുണ്ടെന്നകാര്യത്തിൽ നാം ഏകോപിച്ചിരിക്കുന്നു. ആ ശഫാഅത്ത് ഫല ചെയ്യുന്നത് ഒന്നുകിൽ പ്രയോജനങ്ങൾ വർദ്ദിച്ച് കിട്ടുന്നതിലും അല്ലെങ്കിൽ ഉപദ്രവങ്ങൾ ഒഴിവാക്കി കിട്ടുന്നതിലുമായിരിക്കും. ആദ്യത്തെ സാധ്യത ബാലിശമാണ്. അല്ലാത്ത പക്ഷം സ്വലാത്തിലൂടെ നബി(സ) സ്ഥാനം വർദ്ദിപ്പിച്ചുകൊടുക്കാൻ   അല്ലാഹുവോട് നാം ആവശ്യപ്പെടുന്നത് നാം നബി(സ)ക്ക് ശുപാർശ പറയുകയാണെന്ന് പ്രയെണ്ടാതായിവരും.ഇത് ബാലിശമാണെന്ന് വരുമ്പോൾ രണ്ടാമത്തേത് നിർണ്ണയമാകുന്നു. അതാണ്‌ നമ്മുടെ ലക്‌ഷ്യം. (റാസി: 2/89)

ഇമാം ബുഖാരി(റ)നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം: 


 " يَخْرُجُ قَوْمٌ مِنَ النَّارِ بِشَفَاعَةِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَيَدْخُلُونَ الْجَنَّةَ ، وَيُسَمَّوْنَ الْجَهَنَّمِيِّينَ "(بخاري: ٦٠٨١)

നബി(സ) പറയുന്നു: "മുഹമ്മദി(സ) ന്റെ ശഫാഅത്ത് കാരണം ഒരു വിഭാഗം നരകത്തിൽ നിന്ന് കയറി സ്വർഗത്തിൽ പ്രവേശിക്കും. 'ജഹന്നമിയ്യീൻ' എന്ന് അവരെ വിളിക്കപ്പെടും". (ബുഖാരി: 6081)
       ഇമാം ബുഖാരി(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം:   

أَسْعَدَ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ : لا إِلَهَ إِلا اللَّهُ خَالِصًا مِنْ قِبَلِ نَفْسِهِ(بخاري: ٦٠٨٥)

നബി(സ) പറയുന്നു: "അന്ത്യദിനത്തിൽ എന്റെ ശുപാർശ കൊണ്ട് ഏറ്റവും വിജയിക്കുന്നയാൾ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് നിഷ്കളങ്കമായി മനസ്സറിഞ്ഞു പറഞ്ഞവരാണ്". (ബുഖാരി: 6085)

     പ്രസ്തുത ഹദീസ് വിവരിച്ച് ഇമാം ബിളാവി(റ) പറയുന്നു:

قال البيضاوي يحتمل أن يكون المراد من ليس له عمل يستحق به الرحمة والخلاص لأن احتياجه إلى الشفاعة أكثر وانتفاعه بها أوفى.(فتح الباري: ٤١٥/١٨)

ബൈളാവി(റ) പറയുന്നു: "രക്ഷപ്പെടാനും അനുഗ്രഹം ലഭിക്കാനും അർഹതയില്ലാത്തവരാകാം ഇതിന്റെ വിവക്ഷ. കാരണം അത്തരക്കാരാണല്ലോ ശുപാർശയിലേക്ക് കൂടുതൽ ആവശ്യമുള്ളവരും കൂടുതൽ അതിന്റെ പ്രയോജനം ലഭിക്കുന്നവരും. (ഫത്ഹുൽ ബാരി: 18/415)

   "എനിക്ക് അല്ലാഹു ഒരു പരിധി  നിശ്ചയിച്ചു തരും" എന്നാ പ്രയോഗമാണ് ചൂണ്ടികാണിക്കലിന് മൗലവി തെളിവായി പറയുന്നതെങ്കിൽ അതിന്റെ വിവക്ഷ ഓരോ വ്യക്തികളേയും ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നതല്ല. മറിച്ച് അതിന്റെ വിവക്ഷ പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെ: 

(فيحد لي حدا) يبين لي في كل طور من أطوار الشفاعة، حدا أقف عنده، فلا أتعداه، مثل أن يقول: شفعتك فيمن أخل بالجماعة ثم فيمن أخل بالصلاة ثم فيمن شرب الخمر ثم فيمن زنى وعلى هذا الأسلوب كذا حكاه الطيبي والذي يدل عليه سياق الأخبار أن المراد به تفضيل مراتب المخرجين في الأعمال الصالحة(فتح الباري: ٤١٠/١٨)

ശഫാഅത്തിന്റെ ഘട്ടങ്ങളിൽ നിന്നുള്ള ഓരോ ഘട്ടത്തിലും എനിക്ക് അല്ലാഹു ഒരു പരിധി വിവരിച്ചുതരും.ആ പരിധി ഞാൻ വിട്ടുകടക്കുകയില്ല. ജമാഅത്തിൽ ഭംഗം വരുത്തിയവരുടെ കാര്യത്തിൽ ശുപാർശ ചെയ്യാൻ താങ്കൾക്കു നാം അനുവാദം നൽകി. പിന്നീട് നിസ്കാരം കൊണ്ട് ഭംഗം വരുത്തിയവർക്ക്‌, പിന്നീട് മദ്യപാനികൾക്ക്‌, പിന്നീട് വ്യഭിചാരികൾക്ക് എന്നിങ്ങനെ പറയല ഉദാഹരണം. ത്വഹാവി(റ) ഉദ്ദരിച്ച അഭിപ്രായമാണിത്. എന്നാൽ ഹദീസുകളുടെ ശൈലികാണിക്കുന്നത് അതിന്റെ വിവക്ഷ നരകത്തിൽ നിന്ന് കയട്ടുന്നവരുടെ സല്കർമ്മങ്ങളിലുള്ള ഏറ്റവ്യത്യാസമാണ് അവയുടെ വിവക്ഷയെന്നാണ് . (ഫത്ഹുൽ ബാരി: 18/410) .