page

Friday, 4 August 2017

നബി(സ)കൂട്ട പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?

നബി(സ)കൂട്ട പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?

നബി(സ)കൂട്ടൂപ്രാര്‍ത്ഥന നടത്തിയിട്ടുണ്ടോ?ചോദ്യം കേട്ട് ഞെട്ടിപ്പോകണ്ട കാരണം ചോദ്യവും വാദവും തമ്മില്‍ ബന്ധമില്ല ഒരു കാര്യം സുന്നത്താവണമെങ്കില്‍ റസൂല്‍(സ)ചെയ്യണമെന്നില്ല റസൂല്‍(സ)ചെയ്യ്തതല്ലാം സുന്നത്തോ ചെയ്യാത്തത് ബിദ്അത്തോ ആവുകയില്ല
എന്നാല്‍ നബി(സ)നിസ്കാര ശേഷം കൂട്ടുപ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിക്കുന ധാരാളം ഹദീസുകള്‍ കാണാന്‍ കഴിയും ഒന്ന് രണ്ട് ഹദീസുകള്‍ നോക്കാം عن أبي أمامة رضي الله عنه :قال قيل لرسول الله صلي الله عليه وسلم أي الدعاء أسمع قال جوف الليل ودبر كل الصلوات المكتوبات :بخاري ,الترمذي,وقا حديث حسن كما في فتح الباري 11/ 134
واخرجه النسائي وسعيد بن المنصور:كنز العمال 1/178
"നബി(സ)യോട് ചോദിച്ചു ദുആക്ക് ഉത്തരം കിട്ടുന്ന സമയം ഇപ്പോഴാണ്?നബി(സ)പറഞ്ഞു അര്‍ദ്ധരാത്രിയും ഫര്ള്‍നിസ്കാരങ്ങള്‍ക്ക് ശേഷവുമാണ്(ഹദീസ്).
നബി(സ)പറയുന്നു:حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم :ابن ماجه 66
"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി(ഇബ്ന്‍ മാജ:)
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നുأعم من ان يكون في صلوته اوبعدها مما ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24 "നിസ്കാരത്ത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്"
എന്നാല്‍നബി(സ)തന്നെ കൂട്ടപ്രാര്‍ത്ഥന നടത്തുന്നത് കാണുക :عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا:أخرخه الطبراني في الأوسط عن ابن عمر رضي الله عنه وفي الكبير عن ابن عباس رضي الله عنه ,قال السيد السمهودي في وفاء الوفا 1/54 ورجالهما ثقات ,وأخرجه ابن أبي شيبة في مصنفه 1/302 عن أسود العامري عن أبيه بلفظ قال صليت مع رسول الله صلي الله عليه وسلم الفجر فلماسلم انحرف ورفع يديه ودعي اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا
"നബി(സ)സ്വുബ്ഹി നിസ്കാരം കഴിഞ്ഞപ്പോള്‍ ഞങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു"അല്ലാഹുവേ ഞങ്ങളുടെ മദീനയിലും ഞങ്ങളുടെ മുദ്ദിലും സാഇലും(അളവ് പാത്രം)നീ ബറകത്ത് നല്കേണമേ "(ഹദീസ്) ഇതൊന്നും തിരിയാത്ത വഹാബിക്ക് മറ്റന്തോ തിരിച്ചിലുണ്ടെന്ന്‍ മനസസിലാകണം.
ഇമാമിന് സലാം വീട്ടിയശേഷം സുന്നത്ത് എന്താണെന്നതില്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ക്കിടയില്‍ മൂന്നഭിപ്രായമുണ്ട്. ഒന്ന്. ഇമാമ് എഴുന്നേറ്റ് നിന്ന് ദുആ ചെയ്യുക. ഇതാണ് ഇമാം റുഅ്യാനി(റ)യും ജീലി(റ)യും അഭിപ്രായപ്പെട്ടത് (അല്‍ ഖൌലു ത്താം ഫീ അഹ്കാമില്‍ ഇമാമി വല്‍ മഅ്മൂം, പേജ് 176).
രണ്ട്, മുസ്വല്ലയില്‍ നിന്ന് മാറി അല്‍പ്പം വലഭാഗത്തേക്കോ ഇടഭാഗത്തേക്കോ തെറ്റി സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇതാണ് സഈദുബ്നുജുബൈറി(റ)ന്റെ അഭിപ്രായമെന്ന് സൌരി(റ) വഴി ഹാഫിള് അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫ് 2/243ല്‍ റിപ്പോര്‍ ട്ടുചെയ്തിട്ടുണ്ട്. ഈ അഭിപ്രായത്തെയാണ് ഇബ്നുഹജര്‍(റ) തന്റെ തുഹ്ഫ 2/104ല്‍ പ്ര ബലമാക്കിയിട്ടുള്ളത്.
ഇമാം നവവി(റ) പറയുന്നു: “ഏറ്റവും പ്രബലമായത് ഇമാമിന്റെ ഇടത് ഭാഗം മിഹ്റാബിലേക്കും വലതുഭാഗം ജനങ്ങളിലേക്കുമാക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തേക്ക് മാറി ഇരിക്കലാകുന്നു. ഇമാം ബഗ്വി(റ) തഹ്ദീബില്‍ പറഞ്ഞതാണിത്. ബഗ്വി(റ) തന്നെ തന്റെ ശറഹു സുന്നയില്‍ ഇത് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. ബറാഉബ്നു ആസിബി(റ)ല്‍ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസ് അതിനദ്ദേഹം രേഖയാക്കിയിട്ടുണ്ട്. ബറാഅ്(റ) പറഞ്ഞു. നബി(സ്വ)യുടെ പിന്നില്‍ ഞങ്ങള്‍ നിസ്കരിക്കുമ്പോള്‍ അവിടുത്തെ വലത് ഭാഗത്താകാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു. നിസ്കാരാനന്തരം ഞങ്ങളിലേക്ക് നബി(സ്വ) തിരിഞ്ഞിരിക്കുന്നതാണ് കാരണം” (ശര്‍ഹുല്‍ മുഹദ്ദബ്, 3/490). ഈ അര്‍ഥത്തിലാണ് ചില കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ നിസ്കാരാനന്തരം ഇമാം മുസ്വല്ലയെ വിട്ടുപിരിയലാണ് സുന്നത്തെന്ന് പറഞ്ഞത്. ഈ അഭിപ്രായമനുസരിച്ച് മിഹ്റബില്‍ നിന്ന് മാറി തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതും, മിഹ്റാബില്‍ നിന്ന് മാറാതെ അവിടെതന്നെ തിരിഞ്ഞിരിക്കല്‍ ഏറ്റവും ശ്രേഷ്ഠമായതിന് വിരുദ്ധവുമാകുന്നു.
മൂന്ന്, മുസ്വല്ലയില്‍ തന്നെ സാധാരണ പോലെ തിരിഞ്ഞിരിക്കുക. ഇപ്രകാരം ധാരാളം പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം റംലി(റ) തന്റെ ഫതാവ 1/228ല്‍ പ്രബലമാക്കിയതും ഈ അഭിപ്രായത്തെയാണ്. ഇമാം റംലി(റ) തന്നെ നിഹായയില്‍ പറയുന്നത് കാണുക.: “ദിക്റിനും ദുആഇനും വേണ്ടി നിസ്കാരാനന്തരം ഇമാമ് നിസ്കരിക്കുമ്പോള്‍ വലതുഭാഗം മഅ്മൂമുകളിലേക്കും ഇടത് ഭാഗം മിഹ്റാബിലേക്കുമായി ഇരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത നബിചര്യക്കുവേണ്ടിയാണിത്” (നിഹായ 1/554).