മുജാഹിദുകളുടെ ആശയ സ്റോതസും ജീവവായുവും ,ഖുർആൻ വിഷലിപ്തമെന്നു പറയുന്നതിന് തുല്യമാണ് ഇബ്നു തൈമിയ്യയുടെ വാക്കുകൾ വിഷലിപ്തമെന്ന് പറയുന്നതെന്ന് മൗലവിമാർ തന്നെ പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തൈമിയ്യ പറയട്ടെ, " മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ്ടെങ്കിൽ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)