page

Tuesday, 15 August 2017

നിങ്ങള്‍ എന്നോട് സഹായം തേടൂ -നബി(സ്വ)


ചോദ്യം: നബി(സ്വ) തങ്ങള്‍ നിങ്ങള്‍ എന്നോട് സഹായം തേടൂ എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ———————–

 ഉത്തരം: ഉണ്ട്. അവിടുത്തെ ഹദീസുകള്‍ പഠിച്ച ആര്‍ക്കും ഇത് ഗ്രഹിക്കാനാവും. നബി(സ്വ) തങ്ങള്‍ പറയുന്നത് കാണുക. അന സയ്യിദു വുല്‍ദി ആദം. ഇമാം മുസ്ലിം സ്വഹീഹില്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഞാന്‍ ആദം സന്തതികളുടെ സയ്യിദാണെന്നാണ് ഇവിടെ നബി(സ്വ) പറയുന്നത്. ആദം സന്തതികള്‍ എന്നതില്‍ എല്ലാ കാലത്തുമുള്ള സര്‍വ്വ മനുഷ്യരും ഉള്‍പ്പെടും എന്ന് പറയേണ്ടതില്ലല്ലോ. ഈ ഹദീസിന്റെ അര്‍ത്ഥം പരിശോധിക്കാം. സയ്യിദാണ് എന്നാണല്ലോ നബി(സ്വ) പറയുന്നത്. എന്താണീ സയ്യിദ് കൊണ്ട് ഉദ്ധേശിക്കുന്നത്. ഇമാം നവവി (റ) ശറഹ് മുസ്ലിമില്‍ പറയുന്നു. സയ്യിദ് എന്നാല്‍ വിശമ ഘട്ടങ്ങളിലും ആപല്‍ ഘട്ടങ്ങളിലും അഭയം തേടുന്ന ആള്‍ എന്നാണ്. അങ്ങനെ അഭയം തേടിയാല്‍ അവരുടെ കാര്യത്തില്‍ ഇടപെടുകയും ബുദ്ധിമുട്ടുകളെ നീക്കി കൊടുക്കുകയും ചെയ്യും. ഇങ്ങനെയുള്ള ആളാണ് സയ്യിദ്. അപ്പോള്‍ നബി(സ്വ) ഇവിടെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. ഞാന്‍ മുഴുവന്‍ ആദം സന്തതികളുടെയും അഭയകേന്ദ്രമാണ്. അവരുടെ പ്രയാസങ്ങളിലും വിപല്‍സമയങ്ങളിലും അവര്‍ക്ക് അഭയം നല്‍കാനുള്ള നേതാവാണ് ഞാന്‍. വ്യക്തമായ തെളിവാണല്ലോ ഇത്. ചോദ്യം: ഈ ഹദീസിന്റെ ബാക്കി ഭാഗത്ത് യൌമല്‍ ഖിയാമ എന്നുണ്ടല്ലോ. ഖിയാമത്ത് നാളില്‍ സയ്യിദാണ് എന്നല്ലേ ഈ ഹദീസ് പഠിപ്പിക്കുന്നത? ———————————————- ഉത്തരം: ഈ ചോദ്യത്തിന്റെ ഉത്തരം ഇമാം നവവി(റ)യും ഇമാം ഖാളി ഇയാള്(റ)വും തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സയ്യിദിന് മേല്‍പറഞ്ഞ വിശദീകരണം രേഖപ്പെടുത്തിയ ശേഷം അവര്‍ പറഞ്ഞു. ഖിയാമത്ത് നാളില്‍ എന്ന് പറഞ്ഞത് കൊണ്ട് ഖിയാമത് നാളില്‍ മാത്രമാണ് സയ്യിദ് എന്ന് പറയരുത്. ഇത് അന്ത്യനാളിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണ് എന്ന് പറയും പോലെയാണ്. അല്ലാഹു രണ്ട് ലോകത്തിന്റെയും ഉടമസ്ഥനായിട്ടും ഖിയമാത് നാളിന്റെ ഉടമസ്ഥന്‍ എന്ന് പറഞ്ഞത് അവിടെ ഉടമസ്ഥനായി ആരും ഉണ്ടാവില്ല എന്നത് കൊണ്ടാണ്. ഇത് പോലെ നബി(സ്വ) ദുന്‍യാവിലും പരലോകത്തും സയ്യിദ് തന്നെയാണ്. പക്ഷേ, അവിടെ സയ്യിദാണെന്ന് പറയാന്‍ വേറെ ആരും ഉണ്ടാവാത്തത് കൊണ്ടാണ് പ്രത്യേകം പറഞ്ഞത് (ശറഹ് മുസ്ലിം 2/245, അശ്ശിഫാ (ഖാളി ഇയാള്) 1/75).