അല്ലാമ ഇസ്മാഈൽ ഹിഖി(റ) റൂഹുൽ ബയാനിൽ പറഞ്ഞിട്ടുണ്ട്. അഅറാഫ് സൂറയിലെ 198 വചനം വിശദീകരിച്ചു അദ്ദേഹം എഴുതുന്നു: وهذا بخلاف التوجه الى روحانية الانبياء والاولياء وان كانوا مخلوقين فان الاستمداد منهم والتوسل بهم والانتساب اليهم من حيث انهم مظاهر الحق ومجالى انواره ومرائى كمالاته وشفعاؤه فى الامور الظاهرة والباطنة له غايات جليلة وليس ذلك بشرك اصلا بل هو عين التوحيد ومطالعة الانوار من كطالعها ومكاشفة الاسرار من مصاحفها അമ്പിയാ-ഔലിയാക്കൾ സൃഷ്ടികളാണെങ്കിലും അവർ അല്ലാഹുവിന്റെ അടുക്കൽ (അവന്റെ അനുമതിയോടെ) ശുപാർശ ചെയ്യുമെന്ന നിലക്കും അല്ലാഹു സഹായ കേന്ദ്രമായി നിശ്ചയിച്ചവരാണെന്ന നിലക്കും അവരുടെ ആത്മാക്കളിലെക്ക് മുന്നിടുന്നതും അവരിൽ നിന്ന് സഹായം സ്വീകരിക്കുന്നതും അവരിലേക്ക് ചേരുന്നതും ഇതിന്റെ(വിഗ്രഹാരാധന) ഭാഗമോ ശിർക്കോ അല്ല. പ്രത്യുത അത് തൗഹീദ് തന്നെയാണ്. (റൂഹുൽബയാൻ: 4/354) മറ്റൊരു സ്ഥലത്ത് അദ്ദേഹം പറയുന്നു: وكذا الاستعانة فى الحقيقة من الله تعالى فالاستعانة من الأنبياء والأولياء انما هى استشفاع منهم فى قضاء الحاجة والموحد لا يعتقد ان فى الوجود مؤثرا غير الله(روح البيان: ٣٩٤/٣) അമ്പിയാ-ഔലിയാക്കളോട് സഹായം തേടൽ ആവശ്യനിർവ്വഹണത്തിൽ അവരോടു ശുപാർശ ആവശ്യപ്പെടൽ മാത്രമാണ്. ലോകത്ത് അല്ലാഹു അല്ലാതെ ഒരു “മുഅസ്സിർ” (مؤثر) സ്വയം ഫലിപ്പിക്കുന്നവൻ ഉണ്ടെന്നു ഒരു “മുവഹിദ്” (ഏകദൈവ വിശ്വാസി) വിശ്വസിക്കുകയില്ല.(റൂഹുൽ ബയാൻ: 3/394)