Visionofahlussunna.blogspot.com "സുന്നീ ആദർശ സമാഹാരം"

page

▼

Wednesday, 16 August 2017

ഉമർ(റ) അംഗീകരിച്ച ഇസ്തിഗാസ



സൈഫ് ഹദീസ് റിപ്പോർട്ട്‌ ചെയ്യാൻ ബലഹീനൻ
ആണെന്നാണ് വഹാബികളുടെ വാദം.
എന്നാൽ സൈഫ് അല്ല ഈ ഹദീസ് റിപ്പോർട്ട്‌ ചെയ്തത് മൌലവിമാരേ..
ഈ ഹദീസ് സ്വഹീഹ് ആണെന്ന് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി
ഫതഹുൽ ബാരിയിലും ഹാഫിൾ ഇബ്നു കസീർ
അൽബിദായയിലും വ്യക്തമാക്കുന്നു!
ഈ ഹദീസിന്റെ ഒരു ഭാഗത്തും സൈഫ് ഇല്ല!
ആ ‘ഒരാൾ’ സ്വഹാബിയാണെന്നു സൈഫ് പറഞ്ഞു പോൽ.
അത് കൊണ്ട് ഈ ഹദീസ് ളഹീഫാകുമോ?
മാത്രമല്ല ഈ ഹദീസ് ളഹീഫാണെന്നു ഒരൊറ്റ ഇമാമും പറഞ്ഞിട്ടുമില്ല!
ഇനി വഹാബികളുടെ വാദപ്രകാരം,
അതൊരു സ്വഹാബി അല്ല എന്നു സമ്മതിച്ചാൽ തന്നെ,
അതൊരു മുസ്ലിമായ വ്യക്തി ആണെന്ന്
അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ
നമുക്കു മനസിലാക്കാം. ‘അല്ലാഹുവിന്റെ റസൂലേ’
എന്നാണ് വിളിക്കുന്നതു തന്നെ!
അപ്പോൾ നിങ്ങളുടെ വാദപ്രകാരം അദ്ദേഹം ഒരു താബിഉ
ആണെന്ന് മനസ്സിലാക്കാം.
സ്വഹാബികൾക്ക് ശേഷം ഏറ്റവും ഉത്തമർ എന്ന് റസൂൽ(സ)
വിശേഷിപ്പിച്ച താബിഉകൾ ശിർക്ക് ചെയ്യുമോ?
അദ്ദേഹം ഉമർ(റ) വോട് വന്നു ഇക്കാര്യം പറയുമ്പോൾ
ഉമർ(റ) ഇക്കാര്യം അംഗീകരിക്കുന്നു എന്നതാണ് നമ്മുടെ തെളിവു!
നൂറു ശതമാനം സ്വഹീഹായ തെളിവു!
മറ്റൊരു വാദം സ്വപ്നം ആണെന്നാണ്‌.
ഇസ്തിഗാസ നടന്നത് സ്വപ്നത്തിലല്ല!
ഉമർ(റ) വോട് ഇക്കാര്യം പറയുന്നതും സ്വപ്നത്തിലല്ല!
ഉമർ(റ) ഇതംഗീകരിക്കുന്നതും സ്വപ്നത്തിലല്ല!
പിന്നെ ഉമർ (റ) നോട് എന്താണ് പറഞ്ഞതു
എന്ന് അതിൽ ഉണ്ടോ എന്നാണ് വഹാബിയുടെ അടുത്ത ചോദ്യം.
فأخبره ‘ആ സംഭവം മുഴുവൻ ഉമർ(റ) വോടു വിവരിച്ചു’ എന്നാണു
അതിന്റെ ഉദ്ദേശം എന്ന് അറബീ ഭാഷ അറിയുന്ന എല്ലാവർക്കും അറിയാം.
ആ സംഭവത്തിൽ വഹാബികൾക്കിഷ്ടമില്ലാത്ത
കുറച്ചു ഭാഗം മാത്രം ആ സ്വഹാബി ഉമർ(റ) നോട് പറഞ്ഞില്ല
എന്ന് എങ്ങിനെ ഇവിടെ നിന്നും മനസിലാക്കും?
നിങ്ങളുടെ വാദങ്ങൾ പൂർണമായും അംഗീകരിച്ചാൽ പോലും
ഈ ഇസ്തിഗാസ വഹാബികൾക്കു പോലും നൂറു ശതമാനം
സ്വീകാര്യമാണെന്ന് ബോധ്യമായില്ലേ?
ഇനി ഏറ്റവും രസാവഹമായ കാര്യം, ഈ ‘ഒരാൾ’ സ്വഹാബിയാണെന്നു
പറഞ്ഞ സൈഫു ബ്നു ഉമർ (റ) ചരിത്രത്തിൽ അവലംബം ആണെന്ന്
ഇമാം ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട്!
ഇബ്നു ഹജർ(റ) നെ നിങ്ങൾ തള്ളുമോ വഹാബികളെ?
ഈ ഹദീസ് ഏതു കോണിലൂടെ വളച്ചൊടിക്കാനോ ബാലഹീനമാക്കാനോ
ശ്രമിച്ചാലും അതൊക്കെ നിങ്ങൾക്കെതിരെയുള്ള തെളിവുകളാണെന്നു
ഏതൊരു നിഷ്പക്ഷനും നിശ്പ്രയാസം ഗ്രഹിക്കാം.
മാത്രമല്ല ഹദീസുകൾ റിപ്പോർട്ട്‌ ചെയ്യാറില്ലെങ്കിലും, ഖുലഫാഉറാഷിദ് കളുടെയും
വളരെയധികം സ്വഹാബാക്കളുടെയും ചരിത്രങ്ങൾ പുറം ലോകം അറിയുന്നതിൽ
വളരെ വലിയ പങ്കു വഹിച്ച മഹാനാണ് സൈഫു ബ്നു ഉമർ(റ).
അദ്ദേഹത്തെ തള്ളിക്കളഞ്ഞാൽ സ്വഹാബാക്കളെയും ഖലീഫമാരെയും പറ്റി നാം
ഇന്ന് മനസിലാക്കി വെച്ചിട്ടുള്ള ചരിത്ര സംഭവങ്ങൾ മുഴുവനും
അറബിക്കടലിൽ വലിച്ചെറിയേണ്ടാതായി വരും!
കാരണം, അവയിൽ ഏറിയ പങ്കും റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത് സൈഫു ബ്നു ഉമർ(റ) ആണ്!
സൈഫു ബ്നു ഉമർ(റ)നെ ശത്രു പക്ഷത്തു നിർത്തുന്നതിൽ ശിയാക്കളും വഹാബികളും
മത്സരിക്കുന്നതായി നമുക്ക് കാണാം!
ഖലീഫമാരുടെ ചരിത്രം പറഞ്ഞു കളഞ്ഞു എന്നതാണ്
ശിയാക്കളുടെ ശത്രുതക്ക് കാരണമെങ്കിൽ
ഇസ്തിഗാസ ചെയ്ത മഹാൻ സ്വഹാബിയാണെന്നു പറഞ്ഞു എന്നതാണ്
വഹാബികൾക്കു അദ്ദേഹത്തോടുള്ള വിരോധത്തിനു കാരണം!
സൈഫു ബ്നു ഉമർ(റ) റിപ്പോർട്ട്‌ ചെയ്ത ഖലീഫമാരുടെ ചരിത്ര സംഭവങ്ങൾ
സാക്ഷാൽ ഇബ്നു തയ്മിയ്യ തന്നെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ
വിവരിക്കുന്നത് കാണാം.
ഈ ഒരു കളവു ന്യായീകരിക്കുന്നതിനു വേണ്ടി
ഒട്ടനേകം മഹത്തുക്കളെ കള്ളന്മാരും കാഫിരീങ്ങളും ആക്കേണ്ടതായി വരും നിങ്ങൾക്ക്!
അതിൽ നിങ്ങളുടെ തന്നെ നേതാക്കളും പെടും എന്നതു വൈരുദ്ധ്യത്തിന്റെ ആഴം കൂട്ടുന്നു!
അപ്പോൾ, ‘അദ്ദേഹം സ്വഹാബിയാണെന്നു’ സൈഫു ബ്നു ഉമർ(റ) പറഞ്ഞത്
തള്ളാൻ ഒരു വകുപ്പും ഇല്ല മൌലവിമാരേ!
ഇനി നിങ്ങൾ തള്ളിയാലും മേൽ പറഞ്ഞതു പോലെ ഒട്ടനേകം തെളിവുകൾ
അതിൽ നിങ്ങൾക്കെതിരെ ഒളിഞ്ഞിരിപ്പുണ്ട്!
visionofahlussunna at 05:31
Share
‹
›
Home
View web version

about me/ഖുദ്സി

visionofahlussunna
View my complete profile
Powered by Blogger.