page

Wednesday, 16 August 2017

ഇസ്തിഗാസയും ഇമ്പിച്ചിക്കോയ തങ്ങളും

ഇമ്പിച്ചികോയ തങ്ങളുടെ പരിഭാഷ

ഇമ്പിച്ചികോയ തങ്ങളുടെ പരിഭാഷയിൽ ഇസ്തിഗാസ പ്രാർത്ഥന ആണെന്നു പറഞ്ഞു പോൽ.. ഇതു ഇസ്തിഗാസയുടെ തഫ്സീർ അല്ല മൌലവിമാരേ.. ഇതു اياك نستعين ന്റെ തഫ്സീർ ആണു. നിന്നോട് ‘മാത്രം സഹായം തേടുന്നു’ എന്നതിലെ സഹായം എന്നത് കൊണ്ട് പ്രാർത്ഥന ആണു ഉദ്ദേശം എന്നാണു ഇമ്പിച്ചികോയ തങ്ങളുടെ വിശദീകരണത്തിൽ പറഞ്ഞത്. സൃഷ്ടികളോടുള്ള സഹായാഭ്യർത്ഥനയുടെ അർത്ഥം അല്ല ഇവിടെ പറഞ്ഞതു. സത്യത്തിൽ ഇതു നിങ്ങൾക്കെതിരെയുള്ള തെളിവാണു. സുന്നി പണ്ഡിതൻമാരുടെ ഗ്രന്ഥങ്ങളിൽ പ്രാർത്ഥന എന്ന വാക്ക് കണ്ടു പിടിക്കാൻ വിറളി പൂണ്ടു നടന്ന മൌലവിമാർ കിട്ടിയ പാടെ ചിന്തികാതെ എടുത്തു പോസ്റ്റ്‌ ചെയ്തപ്പോൾ പറ്റിയ അമളി! ഇനി എന്തു ചെയ്യും? കുഞ്ഞാടുകൾ ആകെ അങ്കലാപ്പിലാണ്.