page

Friday, 8 September 2017

മുഅജിസത്ത്



മനുഷ്യനെ അശക്തമാക്കുന്നത് എന്നാണ് മുഅജിസത്ത് എന്നാ പദത്തിനർത്ഥം. പ്രവാചകത്വത്തിനു പ്രമാണമായി അല്ലാഹു പ്രാവച്ചകര്ക്ക് നൽകുന്ന അമാനുഷികസിദ്ദിയാണ് സാങ്കേതിക തലത്തിൽ മുഅജിസത്ത്. തഫ്തസാനി(റ) എഴുതുന്നു:



 അർത്ഥം:
ശത്രുക്കൾ വെല്ലു വിളിക്കുന്ന സന്ദർഭത്തിൽ പ്രവാചകത്വം വാടിക്കുന്നവന്റെ കൈകളിലൂടെ പ്രകടമാകുന്ന അസാധാരണ സംഭവമാണ് മുഅജിസത്ത്. ഇതുപോലെയുള്ളത് കൊണ്ടുവരുന്നതിൽ സത്യനിഷേധികളെ അപ്രാപ്തരാക്കും വിധമായിമായിരിക്കും അത് പ്രകടമാവുക. (ശർഹുൽ അഖാഇദ്: 234) 

അമാനുഷികസിദ്ദിയുടെ സൃഷ്ടാവ്?

സാധാരണം പ്രവർത്തനങ്ങളുടെ സൃഷ്ടാവ് അല്ലാഹുവാണെന്ന പോലെ മുഅജിസത്തിന്റെയും സൃഷ്ടാവ് അല്ലാഹുവാണ്. സാധാരണ പ്രവർത്തനങ്ങളിൽ അടിമകൾക്ക്‌ കസ്ബും ഇഖ്തിയാറും( ഇച്ഛാ സ്വാതന്ത്ര്യം) ഉള്ളതുപോലെ മുഅജിസത്തിൽ പ്രവച്ചകര്ക്കും കസ്ബും ഇഖ്തിയറും ( ഇച്ഛാ സ്വാതന്ത്ര്യം)  ഉണ്ട്. 

മഹാനായ ഖാളീ അള്ദുദ്ദീൻ അബ്ദുറഹ്മാനുൽ ഈജീ(റ) (മരണം. ഹി: 756) എഴുതുന്നു: 


 അർത്ഥം:
അമാനുഷികസിദ്ദിയിൽ പ്രവാചകന് കഴിവുണ്ടാകാൻ പാടില്ലെന്ന് ചിലര് നിബന്ധന വെച്ചിട്ടുണ്ട്. എന്നാൽ പ്രസ്തുത നിബന്ധന ശരിയല്ല. കാരണം പ്രവാചകന് മാത്രം കഴിയുകയും അല്ലാത്തവർക്ക് കഴിയാതിരിക്കുകയും ചെയ്യുമ്പോൾ സാധാരണ നിലയിൽ അമാനുഷിക സിദ്ദിയായി അതിനെ കാണാമല്ലോ. (ശർഹുൽ മവാഖിഫ് : 8/247)

പ്രസ്തുത ഇബാറത്തിൽ കഴിവിന്റെ വിവക്ഷ കസ്ബ് ( ഇച്ഛാ സ്വാതന്ത്ര്യം)
ആണെന്ന് അല്ലാമ അബ്ദുൽഹകീം(റ) വിവരിക്കുന്നുണ്ട്. 


 അർത്ഥം:
"ചിലര് ഉപാധിവെച്ചിരിക്കുന്നു..." എന്ന് തുടങ്ങുന്ന പരമാർശം ആവശ്യമില്ലാത്തതാണെന്ന് അഭിപ്രായമുണ്ട്. കാരണം അമാനുഷികസിദ്ദി അല്ലാഹുവിന്റെ പ്രവ്ർത്തിയാകണമെന്ന ഒന്നാം ഉപാധിയുടെ വിവക്ഷ അടിമക്ക് അതിൽ ഇഛാസ്വാതന്ത്ര്യം ഉണ്ടാവാൻ പാടില്ല എന്നാണല്ലോ. ഇതാണ് അവർ പറയുന്ന ന്യായം. ഈ സംശയത്തിന് മറുവടി ഇതാണ്. അമാനുഷികസിദ്ദി അല്ലാഹുവിന്റെ പ്രവ്ർത്തിയകണമെന്ന നിബന്ധനയുടെ വിവക്ഷ അല്ലഹിവിന്റെ സ്രിഷ്ടിയാകണമെന്നാണ്. (അടിമക്ക് അതിൽ ഇഛാസ്വാതന്ത്ര്യം ഉണ്ടാവാൻ പാടില്ലാ എന്നല്ല). 'അല്ലാഹുവിൽ നിന്ന് പ്രവാചകന്മാർക്ക്‌ ലഭിക്കുന്ന അംഗീകാരമാണ് അമാനുഷികസിദ്ദി.  അതിനാൽ അതിന്റെ സൃഷ്ടികർത്താവ് അല്ലാവുതന്നെ ആവണമെന്നത് അതിന്റെ നിബന്ധനയാനെന്നു കശ്ശാഫിന്റെ ശർഹിൽ സയ്യിദ് ജുർജാനി(റ) പ്രസ്ഥാപിച്ചത് ഇപ്പറഞ്ഞതിനു ഉപോൽബലകമാണ്. അപ്പോൾ 'ചിലര് ഉപാധിവെച്ചിരിക്കുന്നു' എന്ന ഈജി(റ)യുടെ പ്രസ്താവനയുടെ താല്പര്യം അമാനുഷികസിദ്ദിയിൽ അടിമയുടെ ഇഛാസ്വാതന്ത്ര്യത്തിനും പ്രവേശനമുണ്ടാക്കാൻ പാടില്ലെന്ന് ചിലർ ഉപാധിവെച്ചിരിക്കുന്നു എന്നാണു. എന്നാൽ മുഅസ്സിറായ (ഫലിപ്പിക്കുന്ന) കഴിവ് തീരെ അടിമക്കില്ലെന്ന നമ്മുടെ വീക്ഷണം ഇവിടെ പ്രശ്നം സ്രിഷ്ടിക്കുന്നില്ലെന്നകാര്യം വ്യക്തമാണ്. പ്രവാചകന പറയുന്നത് സത്യമാണെന്ന് തെളിയിക്കാൻ അമാനുഷികസിദ്ദി പോരെന്നു പറയുന്ന പാർട്ടിക്കാർ അവതരിപ്പിക്കുന്ന ഒന്നാമത്തെ സംശയത്തിന് ഗ്രന്ഥകാരൻ നൽകിയ മറുവടിയും ആ ആശയത്തിന് ശക്തിപകരുന്നതാണ്. (ഹാശിയത്തു അബ്ദിൽഹകീം: 8/247)

ഉപരിസൂചിത സ്ഥലത്ത് അല്ലാമ ഈജി(റ) പറയുന്നതിങ്ങനെയാണ്:

 അർത്ഥം:
ഒരു പ്രവാചകനിൽ നിന്ന് പ്രകടമാവുന്ന അമാനുഷികസിദ്ദി പല കാരണങ്ങളാൽ പ്രവാചകത്വം സ്ത്രീകരിക്കാൻ മതിയായതല്ലെന്ന് വാദിക്കുന്നവരാണ് അഞ്ചാം പാർട്ടിക്കാർ. ആ അത്ഭുത പ്രതിഭാസം ചെയ്തത് അവൻ തന്നെ ആകാമല്ലോ എന്നതാണ് അവയിലൊന്ന്. ഇത്തരമൊരുസാധ്യതനിലനിൽക്കുമ്പോൾ  അല്ലാഹു പ്രവാചകനെ അംഗീകരിച്ചതിന്റെ രേഖയായി അവനിൽ നിന്നു പ്രകടമായ അമാനുഷിക സിദ്ദിയെ കാണാൻ പറ്റില്ലല്ലോ.  ഇതിനു അല്ലാമ ഈജി(റ) നൽകിയ മറുവടിയിതാണ്. ലോകത്ത് അല്ലാഹുവല്ലാതെ മുഅസ്സിർ (ഫലിപ്പിക്കുന്നവൻ) ഇല്ലെന്ന് നാം വിവരിച്ചതാണ്.  അതിനാൽ അമാനുഷികസിദ്ദി അല്ലാഹുവിന്റെ പ്രവ്ർത്തി മാത്രമേ ആവുകയുള്ളൂ. (ശർഹുൽ മവാഖിഫ്: 8/263)

 അർത്ഥം: 
ഇമാം ആമദി(റ) പറയുന്നു: അമാനുഷികസിദ്ദി പ്രവാചകന്റെ കഴിവിൽപെട്ടതായി രൂപപ്പെടുമോ ഇല്ലേ എന്ന കാര്യത്തിൽ അഇമ്മത്തിനിടയിൽ വീക്ഷണാന്തരമുണ്ട്. വായുമണ്ഡലത്തിലേക്ക് കേറിപ്പോവുക, വെള്ളത്തിന്റെ മുകളിലൂടെ നടക്കുക,എന്നീ ഉദാഹരണങ്ങളിൽ കയറുകയും, നടക്കുകയും ചെയ്യുക എന്നതല്ല അമാനുഷികസിദ്ദിയെന്നു ചിലർ വാദിക്കുന്നു. കാരണം അതിനുള്ള കഴിവ് അല്ലാഹു പ്രവാചകനു സൃഷ്ടിച്ചുനൽകിയാൽ അവന്നത് സാധ്യമാകുമല്ലോ. പ്രത്യുത ആ ചലനത്തിനുള്ള കഴിവാണ് അവിടെ അമാനുഷിക സിദ്ദി.  ഈ കഴിവ് പ്രവാചകനില്ല. വായു മണ്ഡലത്തിലേക്ക് കയറുവാനും, വെള്ളത്തിന്റെ മുകളിലൂടെ നടക്കുവാനും പ്രവാചകനു കഴിയുമെങ്കിൽ പോലും അവ അല്ലാഹുവിന്റെ സൃഷ്ടിയും അസാധാരണ കാര്യവും ആയതിനാൽ അവ തന്നെ അമാനുഷികമാണെന്നാണ്  മറ്റു ചിലരുടെ വീക്ഷണം. ഈ വീക്ഷണമാണ് പ്രബലം (ശർഹുൽ മവാഖിഫ്: 8/247)

രണ്ടാം വീക്ഷണം പ്രബലമാകാനുള്ള കാരണം വിവരിച്ച് അല്ലാമ അബ്ദുൽ ഹകിം(റ) എഴുതുന്നു: 


മറ്റുള്ളവരെ അശക്തമാക്കുന്നതിലൂടെ പ്രവാചകനെ വാസ്തവമാക്കുകയെന്നതാണല്ലോ അമാനുഷികസിദ്ദി നൽകുന്നതിന്റെ ലക്ഷ്യം.  ആ ലക്ഷ്യം ഇവിടെയും സാക്ഷാൽക്കരിക്കപ്പെടുന്നുവല്ലോ. (ഹാശിയത്തു അബ്ദിൽഹകിം: 8/247)

     ചുരുക്കത്തിൽ അമാനുഷിക സിദ്ദി അല്ലാഹുവിന്റെ പ്രവര്ത്തനമാകണമെന്ന ഉപാധിയുടെ വിവക്ഷ പ്രവാചകന്റെ ഇഛാസ്വാതന്ത്രത്തിനും അതിൽ പങ്കുണ്ടാവാൻ പാടില്ല എന്നല്ല. ആ വാദം അപ്രബലവും അസ്വീകര്യവുമാണ്. അതിനാൽ സാധാരണക്കാർക്ക് സാധാരണ പ്രവർത്തനങ്ങളിൽ ഇഛാസ്വാതന്ത്ര്യം ഉണ്ടെന്ന പോലെ അമ്പിയാക്കൾക്ക് മുഅജിസത്തിലും ഇഛാസ്വാതന്ത്ര്യമുണ്ട്.     

ഇതിന്റെ കൂടുതൽ പ്രമാണങ്ങൾ ഇസ്തിഗാസയിലും അദ്രശ്യജ്ഞാനത്തിലും വിവരിച്ചത് കൊണ്ട് ആവർത്തിക്കുന്നില്ല.  

പുത്തൻ വാദം

മുഅജിസത്ത് പ്രകടിപ്പിക്കുവാൻ അമ്പിയാക്കൾക്ക് സ്വയം പര്യാപ്തതയില്ലെന്ന് കാണിക്കുന്ന പ്രമാണങ്ങൾ ദുർവ്യാഖ്യാനം ചെയ്ത്  അവർക്കതിൽ ഇഛാസ്വാതന്ത്ര്യവും ഇല്ലെന്നു സ്ഥാപിക്കാൻ പുത്തൻ വാദികൾ ശ്രമം നടത്താറുണ്ട്.

       ഒരു ഉൽപതിഷ്ണു എഴുതുന്നു: "പരിഷുദ്ദ ഖുർആനിൽ മുഅജിസത്ത് എന്ന പദമല്ല പ്രത്യുത ആയത്ത് എന്നാണ് ഇതിനു പ്രയോഗിച്ചത്. ഈ അമാനുഷിക ദ്രഷ്ടാന്തങ്ങൾ പ്രവാചകന്മാർ ഉദ്ദേശിക്കുന്ന സന്ദർഭത്തിലെല്ലാം തന്നെ അവർക്ക് പ്രകടിപ്പിക്കുവാൻ സാധ്യമല്ലെന്നും മുഅജിസത്തുകൾ പ്രകടിപ്പിക്കാനുള്ള കഴിവുകൾ അല്ലാഹു ഒരു പ്രവാചകനും വിട്ടുകൊടുത്തിട്ടില്ലെന്നും പരിഷുദ്ദ ഖുർആൻ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. പ്രവാചകന്മാർ അല്ലാഹുവിനോട് പ്രാർത്ഥിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. വടി താഴെ ഇടുക, കൈ കക്ഷത്തു വെക്കുക, മണ്ണ് വാരിയെടുത്ത് എറിയുക, കളിമണ്ണ് കൊണ്ട്  രൂപം നിർമ്മിക്കുക. പോലെയുള്ള ബാഹ്യപ്രവർത്തനങ്ങളും അവർ ചെയ്യുന്നുണ്ട്. ഇത് പ്രത്യേകം എടുത്ത് പറയേണ്ടതില്ല. ഈ പ്രാർത്ഥന എല്ലാ സന്ദർഭത്തിലും അല്ലാഹു സ്വീകരിക്കണമെന്നില്ല." (തൗഹീദ് സമഗ്ര വിശകലനം : പേ: 95)

ഈ വാദം സമർത്ഥിക്കാൻ ശേഷം മൗലവി ഉദ്ദരിച്ച ആയത്തുകൾ ആദ്യം നമുക്ക് മനസ്സിലാക്കാം. അല്ലാഹു പറയുന്നു:

وَقَالُوا لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ‌ لَنَا مِنَ الْأَرْ‌ضِ يَنبُوعًا* أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ‌ الْأَنْهَارَ‌ خِلَالَهَا تَفْجِيرً‌ا*  أَوْ تُسْقِطَ السَّمَاءَ كَمَا زَعَمْتَ عَلَيْنَا كِسَفًا أَوْ تَأْتِيَ بِاللَّـهِ وَالْمَلَائِكَةِ قَبِيلًا * أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُ‌فٍ أَوْ تَرْ‌قَىٰ فِي السَّمَاءِ وَلَن نُّؤْمِنَ لِرُ‌قِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَابًا نَّقْرَ‌ؤُهُ ۗ قُلْ سُبْحَانَ رَ‌بِّي هَلْ كُنتُ إِلَّا بَشَرً‌ا رَّ‌سُولًا.((سورة الإسراء: ٩٠-٩٣))

"അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല.അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ.അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമാണ്".  

മൗലവി തുടരുന്നു; "ഈ സൂക്തത്തെ പൂർവീകരും മുസ്ലിയാന്മാർ അംഗീകരിക്കുന്നതുമായ ഖുർആൻ വ്യാഖ്യാതാക്കൾ വ്യാഖ്യാനിക്കുന്നത് ശ്രദ്ദിക്കുക:



 അർത്ഥം:  
"ജനങ്ങളുടെ അവസ്ഥക്ക് യോജിച്ച നിലക്ക് അല്ലാഹു ഉദ്ദേശിക്കുമ്പോൾ പ്രവാചകന്മാരുടെ കൈകളാൽ പ്രകടിപ്പിക്കുന്ന ദ്രഷ്ടാന്തങ്ങളല്ലാതെ നബിമാർ അവരുടെ ജനതയ്ക്ക് കൊണ്ടുവരാറില്ല. മുഅജിസത്തുകൾ നബിമാരുടെ അധീനത്തിലുള്ളതല്ല. അവയിൽ എന്തെങ്കിലും പ്രകടിപ്പിക്കുവാൻ വേണ്ടി അല്ലാഹുവിനെ നിർബന്ധിക്കാൻ അവർക്ക് അവകാശവുമില്ല". (റൂഹുൽ ബയാൻ; വാള്യം 5, പേജ് 204)

അൽ മദാരിക്കിൽ എഴുതുന്നു:  


 അർത്ഥം:
"അതായത് ഞാൻ മറ്റുള്ള പ്രവാചകന്മാരെ പോലെ ഒരു പ്രവാചകനാണ്‌. അവരെപ്പോലെ ഒരു മനുഷ്യനുമാണ്. അല്ലാഹു അവർ മുഖേന പ്രകടിപ്പിക്കുന്ന മുഅജിസത്തുകൾ അല്ലാതെ പ്രവാചകന്മാർ അവരുടെ ജനതയ്ക്ക് മുഅജിസത്തുകൾ കൊണ്ട് വരാറില്ല. കാരണം മുഅജിസത്തുകളുടെ പ്രശ്നം എന്റേതല്ല. അത് അല്ലാഹുവിന്റെതാണ്. അപ്പോൾ എന്റെ ഇഛാക്കനുസരിച്ച് അത്കൊണ്ടുവരാൻ നിങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങളുടെ അവസ്ഥയെന്ത്? (തഫ്സീറുൽ മദാരിക്ക് വാള്യം 2. പേജ് 98-97)

മൗലവി തുടരുന്നു "അല്ലാഹു പറയുന്നു: 

وَمَا كَانَ لَنَا أَن نَّأْتِيَكُم بِسُلْطَانٍ إِلَّا بِإِذْنِ اللَّـهِ ۚ وَعَلَى اللَّـهِ فَلْيَتَوَكَّلِ الْمُؤْمِنُونَ.(سورة ابراهيم: 11)

 "അല്ലാഹുവിന്‍റെ അനുമതിയില്ലാതെ ഞങ്ങൾക്ക് ഒരു മുഅജിസത്തും കൊണ്ട് വരാൻ സാധ്യമല്ല. വിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപിക്കട്ടെ" (ഇബ്റാഹീം:11)   സുൽത്വാൻ എന്നാ പദത്തിന് ഈ ആയത്തിൽ മുഅജിസത്ത് എന്നാണു വിവക്ഷയെന്ന് ഖുർആൻ  വ്യാഖ്യാതാക്കളെല്ലാം വ്യക്തമാക്കുന്നു".

മൗലവി തുടരുന്നു: "അല്ലാഹുവിന്റെ അനുമതിയില്ലാതെ ഒഎഉ പ്രവാചകനും മുഅജിസത്ത് കൊണ്ടുവരാൻ സാധ്യമല്ലെന്ന് അല്ലാഹു പ്രസ്താവിച്ച സൂറത്ത് ഇബ്റാഹീമിലെ 11-ആം സൂക്തത്തിന് ഇനി ഖുർആൻ വ്യാഖ്യാതാക്കൾ നല്കുന്ന വിവരണം പരിശോദിക്കാം.   


 അർത്ഥം:
"ആയത്തിന്റെ അർത്ഥം; നിങ്ങൾ ആവശ്യപ്പെട്ട ദ്രഷ്ടാന്തങ്ങൾ കൊണ്ടുവരാൻ ഞങ്ങളുടെ പ്രശ്നമോ ഞങ്ങളുടെ കഴിവിൽപ്പെട്ടതോ അല്ലതന്നെ. നിശ്ചയം അത് അല്ലാഹുവിന്റെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ടതാണ്". (മദാരിക്ക് : വാള്യം. 2 പേജ് 257)

أي بمشيئته وليس فى قدرتنا(قرطبي)
 അർത്ഥം:
"മുഅജിസത്തുകൾ അല്ലാഹുവിന്റെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ടതാണ്. അത് ഞങ്ങളുടെ കഴിവിൽപെട്ടതല്ല". (ഖുർത്വുബി: വാള്യം: 9, പേജ് 347) 

ليس لنا الإتيان بها، ولا هي من استطاعتنا (البحر امحيط)

 അർത്ഥം: 
മുഅജിസത്തുകൾ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധ്യമല്ല. അത് ഞങ്ങളുടെ കഴിവിൽ പെട്ടതല്ല. (ബഹ്റുൽ മുഹീത്വ് വാ: 5, പേ: 411)
فلا قدرة لنا على إتيان ما تطلبونه لأننا عبيد مقهورون (الصاوي)

  അർത്ഥം:
"ഞങ്ങൾക്ക് നിങ്ങൾ ആവശ്യപ്പെടുന്നത് കൊണ്ടുവരാൻ കഴിവില്ല. കാരണം ഞങ്ങളും (പരിധികൾക്ക്)വിധേയരായ അടിമകളാണ്." (വാ:2, പേ : 281) 


അർത്ഥം:
"അല്ലാഹു ഞങ്ങളെ നുബുവ്വത്ത് കൊണ്ട് പ്രത്യേകമാക്കുകയും രിസാലത്ത് കൊണ്ട് ശ്രേഷ്ടമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അല്ലാഹുവിന്റെ അനുമതിക്കു ശേഷമല്ലാതെ ഞങ്ങൾ പറയുന്നത് സത്യപ്പെടുത്താൻ വേണ്ടി അമാനുഷിക ദ്രഷ്ടാന്തങ്ങളും തെളിവുകളും കൊണ്ടുവരാൻ ഞങ്ങൾക്ക് സാധ്യമല്ല.". (ഖാസിൻ: വാ: 4 പേ: 35) തൗഹീദ് സമഗ്ര വിശകലനം പേ: 102-103)

പുത്തൻവാദത്തിന്റെ ഖണ്ഡനം

പ്രസ്തുത ആയത്തുകളും തഫ്സീറുകളും അഹ് ലുസ്സുന്നയുടെ ആശയത്തിന്നെതിരല്ല. പ്രത്യുത അതിനെ വിശദീകരിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ്. കാരണം മുഅജിസത്തുകൾ പ്രകടിപ്പിക്കാൻ അമ്പിയാക്കൾക്ക് സ്വയം പര്യാപ്തയില്ലെന്നും അല്ലാഹുവിന്റെ അനുവാദവും വേണ്ടുകയും കൂടാതെ അവർക്ക് അതിന്ന് സാധ്യമാല്ലെന്നുമാണ്  അവ വ്യക്തമാക്കുന്നത്. ഇത് തന്നെയാണല്ലോ അഹ് ലുസ്സുന്നയുടെ വീക്ഷണവും. അപ്പോൾ ഏതു മുഅജിസത്ത് പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാനും അത് പ്രകടിപ്പികുവാനും അല്ലാഹുവിന്റെ അനുമതി കൂടാതെ അമ്പിയാക്കൾക്ക് സാധിക്കുമെന്ന വാദത്തെ മാത്രമാണ് ഖണ്ഡിക്കുന്നത്. അത്തരമൊരു വാദം നമുക്കില്ലല്ലോ. അതിനാൽ നമുക്കില്ലാത്ത വാദം നമ്മുടെ പിരടിയിൽ വെച്ചു കെട്ടി അതിനെ ഖണ്ഡിക്കുവാനാണ് നാവ് കൊണ്ട് ഓർക്കുന്ന മൗലവി ഇവിടെ പേജുകൾ നീട്ടി വലിച്ചെഴുതിയിരിക്കുന്നത്!!!!!!.

ഇനി പ്രസ്തുത ഖുർആനിക വചനങ്ങളുടെ ശരിയായ വിവക്ഷയെന്തെന്ന് നമുക്ക് പരിശോദിക്കാം;

അല്ലാമ ഖാസിൻ(ര) എഴുതുന്നു: 

അർത്ഥം:
ശത്രുക്കൾ ആവശ്യപ്പെട്ട കാര്യങ്ങൾ കൊണ്ടുവരുന്നതിലേക്കു ആവശ്യമില്ലാത്ത വിധം ധാരാളം അമാനുഷിക സിദ്ദികൾ അല്ലാഹു നബി(സ)ക്ക് നൽകിയിട്ടുണ്ട്. വിശുദ്ദ ഖുർആൻ, ചന്ദ്രന്റെ പിളർപ്പ്, കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം വെള്ളം പൊട്ടി വലിക്കുക, തുടങ്ങിയവ ഉദായഹരണം. നബി(സ) കൊണ്ടുവന്ന അത്തരം ദ്രഷ്ടാന്തങ്ങൾ അവർ ആവശ്യപ്പെട്ടതിനേക്കാൾ ഒട്ടും ചെറുതല്ല. പ്രത്യുത അവയെക്കാൾ എത്രെയോ മടങ്ങ്‌ വലുതാണ്‌. എന്നാൽ പ്രസ്തുത സൂക്തത്തിൽ പരമാർശിച്ച കാര്യങ്ങൾ കൊണ്ടുവരാൻ നബി(സ) യോട്  ശത്രുക്കൾ ആവശ്യപെട്ടത്‌ നബി(സ)യെ ഉത്തരം മുട്ടിക്കുക എന്ന ലക്ഷ്യത്തിൽ മാത്രമാണ്. വിശ്വസിക്കാൻ വേണ്ടി തെളിവുകൾ ആവശ്യപെട്ടതല്ല. അതിനാൽ അവരുടെ ചോദ്യം തന്നെ ഖണ്ഡിക്കുകയാണ് ഇവിടെ അല്ലാഹു ചെയ്തത്.(ഖാസിൻ)

അഥവാ നിങ്ങൾ ആവശ്യപ്പെടുന്ന ദ്രിഷ്ടാന്തങ്ങൾ കൊണ്ടുവരാനുള്ള ബാധ്യത എനിക്കില്ല. അല്ലാഹുവിൽ നിന്ന് ലഭിച്ച പ്രബൂധനം ചെയ്യൽ മാത്രമാണ് എന്റെ ദൌത്യം എന്ന് സാരം.  

ഇമാം റാസി(റ) പറയുന്നു: 


അർത്ഥം:
(എന്റെ നാഥൻ പരിശുദ്ദനാണ്. ഞാൻ മനുഷ്യനായ ഒരു ദൂതൻ മാത്രമാണ്) എന്ന് മറുവടി പറയുവാൻ നിർദ്ദേശിച്ചതിലുള്ള യുക്തി താഴെ  വിവരിക്കും പ്രകാരം സ്ത്രീകരിക്കാവുന്നതാണ്. ഈ ആവശ്യങ്ങൾ നിങ്ങൾ എന്നോട് ഉന്നയിക്കുന്നത് ഞാൻ എന്റെ സ്വയം കഴിവ് കൊണ്ട് ഇവകൊണ്ട് വന്നു തരണമെന്ന ലക്ഷ്യത്തിലോ എന്റെ പ്രവാചകത്വം സ്ഥിരപ്പെടുത്തുന്നതിനായി അവ എന്നിലൂടെ വെളിവാക്കാൻ ഞാൻ അല്ലാഹുവിനോട്  ആവഷ്യപെട്ട് അവനെന്റെ കൈകളിലൂടെ അത് വെളിപ്പെടുത്തണം എന്ന ലക്ഷ്യത്തിലോ ആകാം. ആദ്യം പറഞ്ഞതാണ് ഞിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ അത് നിരർത്ഥകമാണ്. കാരണം ഈ സംഗതികൾ കൊണ്ടുവരികയെന്നത് മനുഷ്യ കഴിവുകളിൽ പെട്ടതല്ല.നിശചയം ഞാനൊരു മനുഷ്യനാണ്. രണ്ടാമത് പറഞ്ഞതാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ അതും നിരർത്ഥകമാണ്. കാരണം ഖുർആൻ എന്ന അമാനുഷികസിദ്ദി പ്രമാണ സഹിതം നിങ്ങളുടെ മുമ്പിൽ ഞാനിതാ അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ അതിനു പുറമേ നിങ്ങൾ ആവശ്യപ്പെടുന്ന ഇത്തരം മുഅജിസത്തുകൾ അല്ലാഹുവോട് ആവശ്യപ്പെടുന്നത് ആവശ്യമോ അനിവാര്യതയോ ഇല്ലാത്ത കാര്യങ്ങൾ ആവശ്യപ്പെടലാണ്. ദുർവാശിയോടു കൂടി തർക്കിക്കലും അന്യായമായത് ആവശ്യപ്പെടലുമായി മാത്രമേ അതിനെ കാണാൻ പറ്റൂ. ഞാൻ അല്ലാഹുവിന്റെ കൽപനക്ക്‌ വിധേയനായി ജീവിക്കുന്ന അടിമയായതിനാൽ അന്യായമായത് അല്ലാഹുവോട് ആവശ്യപ്പെടാൻ എനിക്ക് പറ്റില്ല. അതിനാൽ ഈ ചോദ്യം തന്നെ അസ്ഥാനത്താണ്. (റാസി)  


ദുർവാശിയോടു കൂടിയുള്ളതും അന്യായമായതും അല്ലാഹുവോട് ചോദിക്കുന്നത് ഒരാൾക്കും ഭൂഷണമല്ല. അതുകൊണ്ടാണ് അത്തരം കാര്യങ്ങൾ പ്രാവാചകന്മാർ അല്ലാഹുവോട് ആവശ്യപ്പെടാത്തത്. മൗലവി ജൽപ്പിച്ചത് പോലെ ഉത്തരം ലഭിക്കില്ലെന്നത് കൊണ്ടല്ല. കാരണം മൂസാ നബി(അ) യോടും ഈസാ നബി(അ) യോടും അനുയായികൾ ആവശ്യപ്പെട്ട പലതും അവർ അല്ലാഹുവോട് ആവശ്യപ്പെട്ടതും അല്ലാഹു അത് നൽകിയതും എന്നിട്ടവർ അതിനു നന്ദികേടു കാണിച്ചതും വിശുദ്ദ ഖുർആൻ പരമാർഷിച്ചിട്ടുണ്ട്. ആകാശത്തു നിന്ന് ഭക്ഷണത്തളിക ഇറക്കിത്തരാൻ  ഈസാ നബി(അ) പ്രാർത്ഥിച്ചതും അല്ലാഹു അത് ഇറക്കിക്കൊടുത്തതും ഉദാഹരണം. 

സമഖ്‌ശരിയെ ഉദ്ദരിച്ച് അല്ലാമാ അബൂ ഹയ്യാൻ (റ) എഴുതുന്നു: 

 അർത്ഥം:
ഇത്തരം ദ്രിഷ്ടാന്തങ്ങൾ നിർമ്മിച്ചാവശ്യപ്പെടുന്നതുകൊണ്ട് അവരുടെ ലക്ഷ്യം ശത്രുതയും അനാവശ്യമായ തർക്കവുമാത്രമയിരുന്നു. എല്ലാവിധ ദ്രിഷ്ടാന്തങ്ങളും അവർക്ക് വന്നാലും അല്ലാഹു പറഞ്ഞത് പോലെ അത് സ്വിഹ്റാണെന്നായിരിക്കും അവരുടെ പ്രതികരണം. അല്ലാഹു പറയുന്നു. "(നബിയെ,) താങ്കൾക്കു നാം കടലാസിൽ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകൾ കൊണ്ട്  തൊട്ടുനോക്കുകയും ചെയ്താൽ പോലും 'ഇത് വ്യക്തമായ ഒരു മായാജാലമാല്ലാതെ മറ്റൊന്നുമല്ല' എന്നായിരിക്കും സത്യനിഷേധികൾ പറയുക" (അൻആം  7) അല്ലാഹു പറയുന്നു: "അവരുടെ മേൽ ആകാശത്തു നിന്ന് നാം ഒരു കവാടം തുറന്നു കൊടുക്കുകയും, എന്നിട്ട് അതിലൂടെ അവർ കയറിപ്പോയികൊണ്ടിരിക്കുകയും ചെയ്താൽ പോലും അവർ പറയും: "ഞങ്ങളുടെ കണ്ണുകൾക്ക്‌ മത്ത് ബാധിച്ചത് മാത്രമാണ്. അല്ല ഞങ്ങൾ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്". (ഹിജ്ർ: 14-15)
                         എന്നെന്നും നിലനിൽക്കുന്ന ഖുർആനും മറ്റു ദ്രിഷ്ടാന്തങ്ങളും നിശേധിക്കുകയാണല്ലോ അവർ ചെയ്തത്. അതൊന്നും തന്നെ അവർ ആവശ്യപ്പെട്ടകാര്യങ്ങളുടെ താഴെയല്ല. പ്രത്യുത ഒരിക്കലും അവസാനിക്കാത്ത വലിയ ദ്രിഷ്ടാന്തങ്ങലാണ്. ഭൂമിയെ പിളർത്തുന്നതിനേക്കാൾ വലുത് ചന്ദ്രനെ പിളർത്തലാണല്ലോ. കല്ലിൽ നിന്ന് വെള്ളം ഒഴുക്കുന്നതിനേക്കാൾ വലുത് നബി(സ) യുടെ കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം ഒഴുക്കുന്നതാണല്ലോ. (അൽബഹ്റുൽ മുഹീത്വ്: 7/398)   

ചുരുക്കത്തിൽ '[ഞാനൊരു മനുഷ്യനായ ദൂതൻ മാത്രമാണ്' എന്നതിന്റെ താൽപര്യം അല്ലാഹുവിന്റെ അനുവാദം കൂടാതെ നിങ്ങൾ ആവശ്യപ്പെടുന്ന എല്ലാ ദ്രിഷ്ടാന്തങ്ങളും നിങ്ങൾക്ക് കൊണ്ടുവന്നു തരാൻ എനിക്ക് സ്വയം കഴിവില്ലെന്നാണ്. ഇക്കാര്യം ഇമാം റാസി(റ)യുടെ മുൻ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്. അപ്രകാരം നബി(സ)ക്ക് കഴിവുണ്ടെന്ന് ഒരു സുന്നിയും വിശ്വസിക്കുന്നില്ല. അതെ സമയം നബി(സ)ക്ക് അല്ലാഹു നൽകിയ  മുഅജിസത്ത് നബി(സ) ഉദ്ദേശിക്കുമ്പോൾ പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് പ്രസ്തുത സൂക്തം അറിയിക്കുന്നില്ല. ഉദാഹരണത്തിന് കൈവിരലുകൾക്കിടയിലൂടെ വെള്ളം ഒഴുകിവരുകയെന്നത് നബി(സ)യുടെ ഒരു മുഅജിസത്താണ്. ആ മുഅജിസത്ത് ജനങ്ങൾക്ക്‌ വെള്ളം ആവശ്യമായി വന്നപ്പോഴെല്ലാം നബി(സ) പ്രകടിപ്പിച്ചതായി പ്രബല ഹദീസുകളിൽ വന്നിട്ടുണ്ട്. കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം ഒഴുക്കണമെന്ന ഉദ്ദേശ്യത്തോടെ എപ്പോഴെല്ലാം നബി(സ) പാത്രത്തിൽ കൈവെച്ചിട്ടുണ്ടോ അപ്പോഴെല്ലാം കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുഅജിസത്തുകളിൽ പ്രവാചകന്മാർക്ക്‌ ഇഛാസ്വതന്ത്രമുണ്ടെന്നു സുന്നികൾ പറയുന്നതിന്റെ താൽപര്യം ഇതാണ്. ഇതിനെ ഖണ്ഡിക്കാൻ കൈവിരലുകൾക്കിടയിൽ നിന്ന് വെള്ളം ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ നബി(സ്0 പാത്രത്തിൽ കൈവെച്ചിട്ട് വെള്ളം ലഭിച്ചില്ലെന്ന് കാണിക്കുന്ന ആയത്തോ ഹദീസോ ആണ് മൗലവി തെളിയിക്കേണ്ടത്. അതിന് അന്ത്യനാൾ വരെ ശ്രമിച്ചാലും ഒരു മൗലവിക്കും സാധ്യമല്ല. തീർച്ച. 

സത്യം മനസ്സിലാക്കാൻ ആവശ്യമായ പ്രമാണങ്ങൾ അവതരിപ്പിച്ച ശേഷം മാത്സര്യബുദ്ദ്യാ ശത്രുക്കൾ ആവശ്യപ്പെടുന്നതെല്ലാം കൊണ്ടുവരൽ ബുദ്ദിയല്ല. അതുകൊണ്ടാണ് പ്രസ്തുത രൂപത്തിൽ അവർക്ക് മറുവടി നൽകാൻ അല്ലാഹു നിർദ്ദേശിച്ചത്.

ഇനി മൗലവി രണ്ടാമത് കാണിച്ച ആയത്തിനെ കുറിച്ച് നമുക്ക് പരിശോദിക്കാം.  

قَالَتْ لَهُمْ رُ‌سُلُهُمْ إِن نَّحْنُ إِلَّا بَشَرٌ‌ مِّثْلُكُمْ وَلَـٰكِنَّ اللَّـهَ يَمُنُّ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ  وَمَا كَانَ لَنَا أَن نَّأْتِيَكُم بِسُلْطَانٍ إِلَّا بِإِذْنِ اللَّـهِ ۚ وَعَلَى اللَّـهِ فَلْيَتَوَكَّلِ الْمُؤْمِنُونَ.(سورة ابراهيم: 11)

"അവരോട് അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യന്‍മാര്‍ തന്നെയാണ്‌. എങ്കിലും, അല്ലാഹു തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ നിങ്ങള്‍ക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാന്‍ ഞങ്ങള്‍ക്കാവില്ല. അല്ലാഹുവിന്‍റെ മേലാണ് വിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌". 

ഈ സൂക്തം വിവരിച്ച് ഇമാം ബയ്ളാവി(റ) എഴുതുന്നു:



 അർത്ഥം:
മുഅജിസത്ത്  കൊണ്ടുവരാൻ ഞങ്ങൾക്ക് സാധ്യമല്ല. മുഅജിസത്തുകളിൽ നിന്ന് നിങ്ങൾ ആവശ്യപ്പെടുന്നതു കൊണ്ടുവരാനുള്ള സ്വയം കഴിവ് ഞങ്ങൾക്കില്ല. ഈ പ്രശ്നം അല്ലാഹുവിന്റെ ഉദ്ദേശ്യവുമായി ബന്ധപെട്ടതാണ്. അതിനാൽ അല്ലാഹു ഓരോ നബിമാരെയും ചില പ്രത്യേക തരാം മുഅജിസത്ത് നൽകി പ്രത്യേകമാക്കുന്നതാണ്. (ബയ്ളാവി: 1/435)

ഇമാം ബയ്ളാവി(റ)യുടെ "വലാതസ്തബിദ്ദു ബിഹി ഇസ്തിത്വാഅത്തുനാ' എന്ന പരമാർശം ശ്രദ്ദേയമാണ്. ഞങ്ങൾക്ക് മുഅജിസത്ത് കാണിക്കാൻ സ്വയം കഴിവില്ലെന്നാണ് ഇതിനർത്ഥം.

അല്ലാഹുവിന്റെ അനുവാദവും ഉദ്ദേശ്യവും കൂടാതെ എന്തെങ്കിലും ചെയ്യാൻ ആർക്കെങ്കിലും സാധിക്കണമെങ്കിൽ അയ്യാൾ അല്ലാഹുവെ ആശ്രയിക്കാത്ത സ്വയം പര്യാപ്തനും മറ്റൊരു ദൈവവും ആയിരിക്കുമെന്നകാര്യം തീർച്ചയാണ്. പ്രവാചകന്മാർ അത്തരക്കാരല്ലല്ലോ. പ്രത്യുത അല്ലാഹുവിന്റെ കൽപനകൾ അക്ഷരത്തിലും അർത്ഥത്തിലും ഉൾകൊണ്ട് ജീവിക്കുന്ന മനുഷ്യവർഗ്ഗത്തിൽ പെട്ട അത്യുൽ ക്രഷ്ട സൃഷ്ടികളാണവർ. അതിനാൽ ശത്രുക്കൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ അല്ലാഹുവിന്റെ നിർദ്ദേശമില്ലാതെ കൊണ്ടുവരൽ അവരോട് യോജിച്ചതല്ല. 

അപ്പോൾ ഈ സൂക്തത്തിലും പരമാർഷിക്കുന്നത് ഇതെല്ലാം പ്രവാചകന്മാർക്ക്‌ ഏതെല്ലാം അമാനുഷിക ദ്രിഷ്ടാന്തങ്ങൾ നൽകണമെന്ന് തീരുമാനിക്കുന്നത് അല്ലാഹുവാണെന്നാണ്. ഇതിൽ ആര്ക്കാണ് തർക്കമുള്ളത്. അല്ലാഹു ഒരു പ്രവാചകന് നൽകിയ മുഅജിസത്ത് ആ പ്രവാചകന ഉദ്ദേശിക്കുമ്പോൾ പ്രകടിപ്പിക്കാൻ കഴിയില്ലെന്ന്  ഈ സൂക്തം വിവരിച്ച് ഒരു മുഫസ്സിറും രേഖപ്പെടുത്തിയിട്ടില്ല. അതാണ്‌ മൗലവി തെളിയിക്കേണ്ടത്. അതിന് അന്ത്യനാൾ വരെ ഒരു മൗലവിക്കും സാധ്യവുമല്ല. തീര്ച്ച തന്നെ.