page

Thursday, 26 October 2017

സ്ത്രീ ജുമുഅ ജമാഅത്ത്-ഇബ്നുതൈമിയ്യ പറയട്ടെ

അനുവാദം ചോദിച്ചവർ നബി(സ)യുടെ പ്രസ്താവന അറിയാത്തവർ. 



സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമവും പള്ളിയിൽ വന്നു നിസ്കരിക്കുന്നതിനേക്കാൾ പ്രതിഫലം ലഭിക്കുന്നതും വീടാണെന്ന് നബി(സ) പ്രസ്താവിച്ചാൽ നബി(സ)യെ സ്നേഹിക്കുന്ന ഏതെങ്കിലുമൊരു സ്ത്രീ ആ പ്രസ്താവനയെ അവഗണിച്ച് പള്ളിയിൽ വരുമെന്ന് തോന്നുന്നില്ല. അതിനാൽ അനുവാദം ചോദിക്കുന്നതും പള്ളിയിൽ പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും നബി(സ)യുടെ പ്രസ്തുത പ്രസ്താവന അറിയാത്ത സ്ത്രീകളായിരുന്നുവെന്നതാണ് വസ്തുത. ഇക്കാര്യം പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൗകാനി തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്.(നൈലുൽ ഔത്വാർ: 2/161)

വഹാബീ നേതാവ് ഇബ്നു തൈമിയ്യ തന്നെ പറയട്ടെ:


അർത്ഥം:


സ്ത്രീകളിൽ നിന്ന് വളരെ കുറഞ്ഞവർ മാത്രമായിരുന്നു ജുമുഅക്കും ജമാഅത്തിനും പങ്കെടുത്തിരുന്നത്. കാരണം നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുകയുണ്ടായി: "അല്ലാഹുവിന്റെ അടിയാർത്ഥികൾക്ക് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ തടയരുത്. അവരുടെ വീടുകളാണ് അവർക്കു കൂടുതൽ ഉത്തമം". ഈ ഹദീസ് മുത്തഫഖുൻ അലൈഹിയാണ്....അപ്പോൾ സത്യവിശ്വാസിനികൾ അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ് ജുമുഅക്കും ജമാഅത്തിനും പങ്കെടുക്കുന്നതിനേക്കാൾ അവർക്കുത്തമം. എന്ന് നബി(സ) അവരോട് പറയുകയുണ്ടായി... വീടുകളിൽവെച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ ഉത്തമം എന്ന് സ്വഹാബി വനിതകൾ അറിഞ്ഞു കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ടമായ കാര്യം ഉപേക്ഷിക്കുന്നതിൽ അവർ അധികപേരും യോജിക്കുകയില്ലെന്ന കാര്യം അറിയപ്പെട്ടതാണ്. കാരണം ഉത്തമ നൂറ്റാണ്ടിലുള്ളവർ ഏറ്റവും ശ്രേഷ്ടമായ കർമം ഒഴിവാക്കിയെന്നാണല്ലോ അതുകൊണ്ട് വരിക. (മജ്‌മൂഉ ഫതാവ: 6/458-460)

വിശദ വായനക്ക് - സ്ത്രീ ജുമുഅ ജമാഅത്ത് 1-2 - 3 ഭാഗങ്ങൾ കാണുക.