page

Thursday, 26 October 2017

സ്ത്രീ ജുമുഅ ജമാഅത്ത്- ശൗകാനി പറയട്ടെ

അനുവാദം ചോദിച്ചവർ നബി(സ)യുടെ പ്രസ്താവന അറിയാത്തവർ. 

സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമവും പള്ളിയിൽ വന്നു നിസ്കരിക്കുന്നതിനേക്കാൾ പ്രതിഫലം ലഭിക്കുന്നതും വീടാണെന്ന് നബി(സ) പ്രസ്താവിച്ചാൽ നബി(സ)യെ സ്നേഹിക്കുന്ന ഏതെങ്കിലുമൊരു സ്ത്രീ ആ പ്രസ്താവനയെ അവഗണിച്ച് പള്ളിയിൽ വരുമെന്ന് തോന്നുന്നില്ല. അതിനാൽ അനുവാദം ചോദിക്കുന്നതും പള്ളിയിൽ പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും നബി(സ)യുടെ പ്രസ്തുത പ്രസ്താവന അറിയാത്ത സ്ത്രീകളായിരുന്നുവെന്നതാണ് വസ്തുത. ഇക്കാര്യം പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൗകാനി തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്.





അർത്ഥം:
"സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്നതിനർത്ഥം സ്ത്രീകൾ അവരുടെ വീടുകളിൽ നിസ്കരിക്കുന്നതാണ് അവർ പള്ളികളിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം എന്നാണ്. സ്ത്രീകൾ അക്കാര്യം അറിഞ്ഞിരിന്നുവെങ്കിൽ! പക്ഷെ അതവർ അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അവർ ജമാഅത്തുകളിൽ പങ്കെടുക്കുവാൻ ആവശ്യപ്പെടുന്നത്. പള്ളികളിൽപോയി നിസ്കരിച്ചാലാണ് കൂടുതൽപ്രതിഫലം ലഭിക്കുക എന്നതാണ് അവരുടെ വിശ്വാസം.
           സ്ത്രീ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ ഉത്തമമെന്ന് പറയാൻ കാരണം നാശത്തെ തൊട്ടുള്ള നിർഭയത്വം പരിഗണിച്ചാണ്. സ്ത്രീകൾ പുതുതാക്കിയ സൗന്ദര്യ പ്രകടനവും മറ്റും വന്നതിനുശേഷം ഇക്കാര്യം വന്നുകൂടി ശക്തിയായിരുന്നു. അതുകൊണ്ടാണ് ആയിഷ(റ) അപ്രകാരം പറഞ്ഞത്. (നൈലുൽ ഔത്വാർ: 2/161)

വിശദ വായനക്ക് - സ്ത്രീ ജുമുഅ ജമാഅത്ത് 1-2 - 3 ഭാഗങ്ങൾ കാണുക.