page

Tuesday, 17 October 2017

നബിദിനം - റബീഉൽ അവ്വൽ വരുമ്പോൾ നബിയെ സ്മരിക്കണം - അൽ മുർശിദ് മാസിക

1:

”പവിത്ര റബീഉല്‍ അവ്വല്‍ മാസമിതാ നമ്മോട് അഭിമുഖീകരിക്കാന്‍ പോകുന്നു. റബീഉല്‍ അവ്വല്‍ മാസം പിറക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ ആനന്ദ തുന്തിലരായി ഭവിക്കുന്നു. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റബീഉല്‍ അവ്വല്‍ മാസത്തിലാണ് ലോകൈക മഹാനായ മുഹമ്മദ് നബി(സ) ഭൂജാതനായത്. എന്താണ് അതിന് കാരണം. ആ മാസം കൊണ്ടാടുവാന്‍ മുസ്‌ലിംകള്‍ ഉത്സുകരായി തന്നെയിരിക്കുന്നു. ഇസ്‌ലാം മതപ്രബോധകരായ ആ മഹാപുരുഷന്റെ ജനനം കൊണ്ട് ലോകത്തിന് പൊതുവേ ഉണ്ടായിട്ടുള്ള നന്മകളെ പറ്റി ചിന്തിക്കുന്ന ഒരാളിന് സന്ദര്‍ഭം വരുമ്പോഴൊക്കെ പ്രത്യേകിച്ച് റബീഉല്‍ അവ്വല്‍ മാസം പിറക്കുമ്പോഴെല്ലാം അദ്ദേഹത്തെ സ്മരിക്കാതെ നിവൃത്തിയില്ല.”
(അല്‍മുര്‍ശിദ്, 1357 റബീഉല്‍ അവ്വല്‍)


2:
ലൈബ്രറിയിൽ നിന്നും പുരാതന അൽ മുർഷിദിന്റെ ഒറിജിനൽ കോപ്പി ലഭിച്ചപ്പോൾ......!!😳😳😃😃

വഹാബി ആശയങ്ങൾ കേരള മുസ്ലിംകളുടെ മനസ്സിൽ കുത്തിയിറക്കാൻ വഹാബികളുടെ അപ്പൂപ്പന്മാർ തുടങ്ങിയ  അറബി മലയാളത്തിലുള്ള മസികയായിരുന്നു അൽ മുർഷിദ്....

KM മൗലവി, MCC മൗലവി,  EK മൗലവി തുടങ്ങിയ വമ്പൻ സ്രാവുകളായിരുന്നു അണിയറയിലെ കേമന്മാർ...!!

ആദ്യ വർഷമായ 1935 ജൂൺ മാസം,റബീഉൽ അവലിൽ ഇറങ്ങിയ പുസ്തകത്തിലെ EK മൗലവിയുടെ ലേഖനം എല്ലാ ന്യൂ ജെൻ വഹാബികളും മനസ്സിരുത്തി വായിക്കുക തന്നെ വേണം.
💪💪💪

"നബി തങ്ങളെ ( സ )അറിയുന്ന ഏ തൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കുകയില്ല" എന്ന ഭാഗം അടി വരായിട്ടു വായിക്കാൻ മറക്കരുത്...!!!
👍👍👍👍👍👍