page

Wednesday, 18 October 2017

സൗദീ സലഫികളും കേരളാ സലഫികളും

__Siddeequl Misbah ✏
_______📚📚📚📚💐🔽
ഖുർ ആനും സുന്നത്തും മുറുക്കിപ്പിടിക്കണം എന്ന വാദവുമായി കേരള വഹാബികൾക്ക് പ്രമാണം  സൗദിയോ ?? ഖുർ ആനും സുന്നത്തിനെയും ഒഴിവാക്കിയോ ?
പക്ഷെ മുറുക്കിപ്പിടിച്ചോളാൻ  പറയുന്ന വഹാബികൾ യഥാർതത്തിൽ ഖുർ ആനിനേയും സുന്നത്തിനേയും  തള്ളുന്നവരാണ്. 
ഖുർ ആനും , സുന്നത്തും, ഇജ്മാഉം, ഖിയാസും അടിസ്ഥാനമാക്കി നാലാൽ ഒരു മദ് ഹബിനെയും ഇമാമീങ്ങളെയും തഖ്ലീദ് ചെയ്ത് അമലുകൾ ചെയ്യുന്ന കേരളത്തിലെ സുന്നികളെ മുജായിദുകൾ " ഖുറാഫി" കൾ എന്നാരൊപണം ഉന്നയിക്കാറുണ്ട്
ഖുറാഫിയെന്നാൽ യാതൊരു പ്രമാണവുമില്ലാതെ കണ്ടതും കേട്ടതുമൊക്കെ വിശ്വസിക്കുന്ന വർ
🎓
എന്നാൽ ഇങ്ങനെ യാതൊരു തെളിവുമില്ലാതെ അമലുകൾ ചെയ്യുകയും, തൗഹീദിന്നോ ഷിർക്കൻ നിർവ്വചനത്തിനോ ഇതുവരെ ഒരു  തീരുമാനമാവാതെ,  മുജായിദ് മൗലവിമാരുടെ കവലകളിലെ പ്രസംഗവും , സീഡികളും കേട്ട് , നവമുജ്തഹിദ് ചമയുകയും ഇമാമീങ്ങൾ രചിക്കപ്പെട്ട കിതാബുകളൊക്കെ പാളക്കിത്താബെന്ന് പറഞ്ഞ് മൗലവിമാരുടെ തലയിൽ ഉദിക്കുന്ന യുക്തിവാദത്തെ മാത്രം തഖ്ലീദ് ചെയ്ത് മദ് ഹബുകളെയും, ഇസ്ലാമിക ശിആറുകളേയും പാടെ തള്ളി ഞങ്ങളാണ് ഖുർ ആനിൻ റ്റെയും സുന്നത്തിൻ റ്റെയുംആളുകളെന്ന് സമൂഹത്തിൽ തട്ടിവിടുന്ന  കേരളത്തിലെ മുജായിദുകളാണ് പ്രമാണമില്ലാതെ കണ്ടതും കേട്ടതുമായ യുക്തിവാദം വിശ്വസിക്കുന്ന യഥാർത്ത  ഖുറാഫികൾ☠🎓________

ഇത് തുടർ വായനയിലൂടെ നിങ്ങൾക്ക് മനസ്സിലാകും

ഇതിന്നായി കേരള വഹാബികൾ കൊണ്ട് വരാറുള്ള മുടന്തൻ ചോദ്യങ്ങളെ പ്രാമാണികമായി ഖണ്ഡിക്കുന്നു
🔹
✍ മക്കയിൽ മദീനയിൽ  പോയാൽ  ഗൾഫിൽ 25 വർഷം നില്ക്കുമ്പോൾ   
            ✍സുബഹിക്ക്  കുനൂത്  ഇല്ലാത്ത പള്ളി.
മറുപടി :
കേരളത്തിലെ ശാഫിഈ മദ് ഹബ് ഫോളൊ ചെയ്യുന്ന സുന്നികളായ ഞങ്ങൾക്ക് സുബ് ഹിയിലെ ഖുനൂത്തിന്ന് ധാരാളം സ്വഹീഹായ ഹദീസ് ഉണ്ട് , അതിൽ ഒരു ഹദീസും അതിൻ റ്റെ സ്വിഹ്ഹത്തുമടക്കം കൊടുക്കുന്നു , കാരണം മുജായിദുകളാണല്ലൊ ളുഹ്ഫ് തേടി നടക്കൽ വർഗ്ഗ സ്വഭാവമാണല്ലൊ അത് കൊണ്ട് ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പ്..
ഹദീസ്
٢٨٣٥ - وَعَنْ أَنَسِ بْنِ مَالِكٍ قَالَ: «مَا زَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَقْنُتُ فِي الْفَجْرِ حَتَّى فَارَقَ الدُّنْيَا».
ഖുനൂതിൻ റ്റെ ബാബിൽ പ്രസ്തുത  ഹദീസ്  സ്വഹീഹാണെന്നും അത് സുന്നത്താണെന്നും ഇമാം നവവി റ പടിപ്പിക്കുന്നു
(بابُ القُنوتِ في الصُّبح)
اعلم أن القنوتَ في صلاة الصبح سنّة.
١٥٨ - للحديث الصحيح فيه عن أنس رضي الله عنه " أن رسول الله صلى الله عليه وسلم لم يزل يقنت في الصبح حتى فارق الدنيا "، رواه الحاكم أبو عبد الله في كتاب " الأربعين "  ، وقال: حديث صحيح
“സ്വുബ്ഹി നിസ്കാരത്തില് ഖുനൂത് ഓതുന്നത് സുന്നത്താണ് .
അനസ(റ)ൽ  നിന്ന് സ്വഹീഹായി വന്ന ഹദീസിന് വേണ്ടിയാണത്. അവർ  പറഞ്ഞു: ""നിശ്ചയം, നബി(സ്വ) ഈ ലോകത്തോട് വിടപറയുന്നതുവരെസ്വുബ്ഹി നിസ്കാരത്തില് ഖുനൂത് ഓതിയിരുന്നു.
ഇമാം ഹാകിം(റ) കിതാബുൽ അർബഈനിൽ ഇത് നിവേദനം ചെയ്യുകയും സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്”(അദ്കാര് – പേജ് 48)
എനി ഈ ഹദീസ് ഉദ്ധരിച്ച മുഹദ്ദിസുകളും , ഇമാമീങ്ങളുടെയും ലിസ്റ്റ് താഴെ കൊടുക്കുന്നു
ഇമാം അഹ്മദ്(റ) മുസ്നദ് 3/162ലും ദാറുഖുത്നി (റ) സുനന് 2/239ലും ഇമാം ബൈഹഖി(റ) മഅ്രിഫത് 2/78ലും സുനനുല് കുബ്റാ 2/201ലും അബ്ദുറസാഖ് (റ) മുസ്വന്നഫ് 3/110ലും ഇബ്നു അബീശൈബ(റ) മുസ്വന്നഫ് 2/312ലും ഇമാം ത്വഹാവി(റ) മആനില് ആസാര് 1/143ലും, ശറഹുല് ആസാര് 1/244ലും ഇബ്നു ശാഹീന്(റ) അന്നാസിഖു വല് മന്സൂഖ് പേജ് 36ലും ഇമാം ബഗവി(റ)  ശറഹുസ്സുന്ന 3/123ലുംഹാസിമി(റ) അല് ഇഅ്തിബാര് പേജ് 88ലും നിവേദനം ചെയ്തിട്ടുണ്ട്.
എനി പറയൂ പ്രമാണം ഉൾക്കൊള്ളുന്ന സുന്നികൾ എങ്ങനെ ഖുറാഫിയാകും അത് പോലെ സൗദിയിൽ ഖുനൂത് ഇല്ലാത്തത് കേരള മുജായിദ് അഖീദ സ്വീകരിച്ചത് കൊണ്ടല്ല മറിച്ച് അവർ നാലാൽ ഒരു മദ് ഹബിനെ ഫോളോ ചെയ്യുന്നവരാണ് മദ് ഹബിനെ തഖ്ലീദ് ചെയ്യുമ്പോൾ കർമ്മപരമായ വിഷയങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും അല്ലാതെ ഹറമൈനികൾ മുജായിദുകളുടെ എട്ട് വിഭാഗമായി തല്ലിപ്പിരിഞ്ഞ തൗഹീദ് സ്വീകരിച്ചവരല്ല.!  , എന്നാൽ കേരള മുജായിദുകൾക്ക് സാമ്പാർ മദ് ഹബും , നവമുജ്തഹിദുകളുമാണല്ലോ !!!
🔹🔹
✍നിസ്കാര  ശേഷം  കൂട്ട പ്രാർത്ഥന ഇല്ലാത്ത പള്ളി.
മറുപടി:
നബി(സ)പറയുന്നു:
حدثنا محمد بن المصفى الحمصي حدثنا بقية بن الوليد عن حبيب بن صالح عن يزيد بن شريح عن أبي حي المؤذن عن ثوبان قال قال رسول الله صلى الله عليه وسلم لا يؤم عبد فيخص نفسه بدعوة دونهم فإن فعل فقد خانهم
"ഒരാള്‍ നിസ്കാരത്തിന്ന്‍ നേതൃത്വം നല്‍കി അങ്ങനെ അവന്‍ സ്വന്തം ശരീരത്തിന്ന്‍ വേണ്ടി മാത്രം ദുആ ചെയ്‌താല്‍ അവന്‍ ആ സമൂഹത്തെ വഞ്ചിച്ചവനായി"
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന്‍ ജൌസി പറയുന്നു.......
أعم من ان يكون في صلوته اوبعدها مم
ا ورد من الادعية المأثورة بعد الصلوة بصيغة الجمع في كثير من الواردات :الحصن الحصين :24
""""നിസ്കാരത്തിലുള്ള ഖുനൂത്തിനും നിസ്കാര ശേഷമുള്ള പ്രാര്‍ത്ഥനക്കും ഇത് ബാധകമാണ്""""""
റസൂല്‍ (സ) നിസ്കാര ശേഷം ഇങ്ങനെ പ്രാർഥിച്ചതായി ഹദീസുകളിൽ നിന്നും വ്യക്തമാണ്.......
:عن عبد الله بن عمر رضي الله عنهما قال: صلّى رسول الله صلى الله عليه وسلم الفجر ثم أقبل على القوم فقال: اللهم بارك لنا في مدينتنا ، و بارك لنا في مدنا و صاعنا
ഇവിടെയും വഹാബീ മതക്കാർക്ക് ഹദീസും വേണ്ട ഇമാമീങ്ങളും വേണ്ടാ മുത്ത് നബി സ്വ നിസ്ക്കാരത്തിന്ന് ശേഷം നടത്തിയ കൂട്ടു പ്രാർത്ഥനയും വേണ്ടാ!!!!! മുഹ്മിനീങ്ങൾ തീരുമാനിക്കട്ടെ വഹാബികൾ കയ്യേറി ഇപ്പോൾ ഭരിക്കുന്ന വഹാബിയൻ മോഡൽ സൗദി വേണോ ? അതോ മുത്ത് നബി സ്വ യും സ്വഹാബത്തും നടപ്പിലാക്കിത്തന്നിരുന്ന പഴയ സൗദി വേണോ ???
🔹🔹
✍ജുമുഅക്ക്  മഹാഷിറ  വിളി ഇല്ലാത്ത പള്ളി...
ജുമുഅക്ക് മുമ്പ് മ ആശിറ വിളിക്കുന്നത് വ്യക്തമായ ഹദീസിൻ റ്റെ അടിസ്ഥാനത്തിലാണ് ഫുഖഹാക്കൾ തെളിവ് പിടിച്ചിരിക്കുന്നത്
മഹാനായ ഇബ്നു ഹജർ (റ) തുഹ്ഫയിൽ ആ ഹദീസ് ഉദ്ധരിച്ച് തെളിവ് പറയുന്നു
""നബി (സ്വ) ഹജ്ജതുൽ വിദാഇൽ ഖുതുബ നിർവ്വഹിക്കാൻ ഉദ്ദേശിച്ചപ്പോൾ ജനങ്ങളെ അടക്കിയിരുത്താൻ നബി (സ്വ) ഒരാളെ കൽപ്പിച്ചുവെന്ന ഹദീസ് ഒരു മുർഖിയെ ( ഖതീബിനെ മിംബറിലേക്ക് ക്ഷണിക്കുന്നവൻ) നിശ്ചയിക്കണമെന്നതിന്ന് തെളിവാണ് . ഇതനുസരിച്ച് ജനങ്ങളെ നിശബ്ദരാക്കി ഇരുത്താൻ ഒരാളോട് കൽപ്പിക്കൽ ഖതീബിന്ന് സുത്താണ് . ഇതാണ് മുർഖിയുടെ ജോലി""
(തുഹ്ഫ 2/461)
وَأَقُولُ يُسْتَدَلُّ لِذَلِكَ أَيْضًا بِأَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَمَرَ مَنْ يَسْتَنْصِتُ لَهُ النَّاسَ عِنْدَ إرَادَتِهِ خُطْبَةَ مِنًى فِي حَجَّةِ الْوَدَاعِ فَقِيَاسُهُ أَنَّهُ يُنْدَبُ لِلْخَطِيبِ أَمْرُ غَيْرِهِ بِأَنْ يَسْتَنْصِتَ لَهُ النَّاسَ وَهَذَا هُوَ شَأْنُ الْمُرَقِّي
സൗദി നോക്കണോ ഹദീസ്  നോക്കണോ ?
എന്നാൽ സൗദിയുടെ കാര്യം പറയുന്ന  കേരള മുജായിദുകൾക് കേരളത്തിലെ ചലപി പള്ളിയിൽ ജുമുഅക്ക് മുമ്പ് രണ്ട് ബാങ്ക് ബിദ് അത്താണ് ,  നബി സ്വ ചെയ്യാത്ത കാര്യമാണ്ഉസ്മാൻ റ നടപ്പിൽ വരുത്തിയത് , ഇതിലൂടെ സ്വഹാബത്തിനെ ബിദ് അത്തിൻ റ്റെ കോട്ടയിലേക്ക് തള്ളിയിട്ടവരാണ് കേരള വഹാബികൾ , എന്നാൽ ലോകത്തെവിടെയും ഇങ്ങനെ ജുമുഅയുടെ രണ്ട് ബാങ്ക് എവിടെയും എതിർക്കപ്പെട്ടിട്ടില്ല.  അതാണ് കേരളത്തിലെ മുജായിദുകൾ എന്ത് കൊണ്ട് സൗദിയിലെ കാര്യങ്ങൾ മുഴുവനായു ഉൾക്കൊള്ളുന്നില്ല ഇതിൽ നിന്ന് തന്നെ മുജായിദുകളുടെ ആദർശം കാപട്യമാണെന്ന്   വ്യക്തം
🔹🔹
✍നബാതി കുതുബ  ഇല്ലാത്ത പള്ളി.
മറുപടി:
'നബാത്തി  ഖുതുബ ' ഖുതുബയുടെ ശർത്വോ, ഫർളോ അല്ല. അതിനാൽ അത് ഓതാത്തവർ പുത്തനാശയക്കാരാണെന്ന് സുന്നികൾ വാദിച്ചതായി തെളിയിക്കാൻ സാധിക്കുമോ ?
എന്നാൽ ഒന്ന് ചോദിച്ചോട്ടെ ഖുതുബ ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ഓതണം എന്നല്ലേ?! ‌ അതിന്ന് നിങ്ങൾ പറയുന്ന ന്യായം നബി സ്വ അറബിയിൽ നടത്തിയത് സദസ്സിലുള്ളവർ അറബികളായത് കൊണ്ടാണെന്ന മുടന്തൻ ന്യായം പറയുന്ന മുജായിദുകളേ എന്നാൽ നിങ്ങളുടെ ചലപി പ്പള്ളിയിൽ ഖുതുബ മുഴുവനായും മലയാളത്തിലല്ലേ ഓതേണ്ടത് പക്ഷെ നിങ്ങൾ ഖുതുബയുടെ അഭിവാജ്യ ഖടകമായ  അർകാനുകൾ അറബിയിലും ,  ബാക്കിയുള്ളത് തവാബിഉകൾ എന്ന പേരിൽ മലയാളത്തിലും നടത്തുന്നു , മാത്രവുമല്ല അർകാനുകൾ അറബിയിൽ ഓതുന്നു എന്ന് പറഞ്ഞിട്ട് അർകാനിൽ പെട്ട വസ്വിയ്യത്ത് (ഉപദേശം) നീട്ടിവലിച്ച് മലയാളത്തിലും നടത്തി കൊടും വഞ്ചന നടത്തുന്നു , ഇങ്ങനെ അർകാൻ, തവാബിഹ് എന്നരീതിയിൽ രണ്ട് ഭാഷയിലായി നബി സ്വ ഖുതുബ നടത്തിയിട്ടുണ്ടോ ????
🔹🔹
✍സ്ത്രീകൾ വരുന്ന  പള്ളി.
മറുപടി:
സ്ത്രീകൾ വരുന്ന പള്ളിയെന്ന് പറഞ്ഞാൽ കേരള വഹാബി മുനാഫിഖുകളുടെ പള്ളിയിൽ എല്ലാനിസ്ക്കാരങ്ങൾക്കും പെണ്ണിന്ന് ബാങ്ക് വിളി കേട്ട് വരുന്നത് പോലെ വരണം  എന്നല്ല നിയമം മറിച്ച്
മസ്ജിദുൽ ഹറാമിൽ ഹജ്ജിന്ന് വരുന്ന സ്ത്രീകൾക്ക് ആ പള്ളിയിൽ വെച്ച് നിസ്ക്കരിക്കാൻ തടയേണ്ടതില്ലാ എന്നാണ് അല്ലാതെ മറ്റു നിസ്ക്കാരങ്ങൾക്ക് പുരുഷന്മാർ പുറപ്പെട്ട് വരുന്നത് പോലെ അല്ല ഹജ്ജിന്ന്  വരുമ്പോൾ മാത്രം , 
" അല്ലാഹുവിൻ റ്റെ അടയാത്തികളെ‌ നിങ്ങൾ പള്ളിയെ തൊട്ട് തടയരുത് എന്ന ഹദീസാണ് മുകളിൽ പറഞ്ഞതിന്ന് തെളിവായ ഹദീസെന്ന് മഹാനായ ഇമാമുന ശാഫിഈ (റ) പടിപ്പിക്കുന്നു
മസ്ജിദുന്നബവിൽ വെച്ചുള്ള ഒരു നിസ്കാരം മസ്ജിദുൽ ഹറമല്ലാത്ത മറ്റു പള്ളികൾ വെച്ചുള്ള 1000 നിസ്കാരത്തെക്കാള് ഉത്തമമാണെന്ന് നബി(സ) പ്രസ്താപിച്ചത് സ്ത്രീകൾക്ക് ബാധകമല്ലെന്ന് ഇബ്നു ഖുസൈമ(റ) സ്വഹീഹിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെ.
باب اختيار صلاة المرأة في حجرتها على صلاتها في دارها ، وصلاتها في مسجد قومها على صلاتها في مسجد النبي - صلى الله عليه وسلم - وإن [ ص: 815 ] كانت صلاة في مسجد النبي - صلى الله عليه وسلم - تعدل ألف صلاة في غيرها من المساجد ، والدليل على أن قول النبي - صلى الله عليه وسلم - : " صلاة في مسجدي هذا أفضل من ألف صلاة فيما سواه من المساجد " ، أراد به صلاة الرجال دون صلاة النساء .(صحيح ابن خزيمة: ٢٢٠/٦)
🔹🔹
✍നബിദിനഘോഷം ഇല്ലാത്ത പള്ളി.
നബിദിനാഘോഷം ഇല്ലാത്ത എന്ന് പറയണ്ട മുജാഹിദുകളേ !!!  മറിച്ച് ! നിങ്ങൾക്ക് നബി സ്വ യോട് മഹബ്ബത്തില്ലെന്നും , നിങ്ങളുടെ (മുനാഫിഖുകളുടെ)  പള്ളിയിൽ  മുത്ത് നബി (സ്വ) യാകുന്ന അനുഗ്രഹത്തിൽ ഉള്ള  സന്തോഷപ്രകടനവും  , സ്മരണയും , പ്രകീർത്തന സദസ്സും   ഇല്ലാ എന്ന് പറയുന്നതാണ് ശരി കേട്ടൊ
നബിദിനാഘോഷം എന്നാൽ
" ഒറ്റ വാക്കിൽ  പറഞ്ഞാൽ മുത്ത് നബി സ്വ യോടുള്ള അതിയായ സന്തോഷ പ്രകടനവും , അല്ലാഹുവിൽ ഉള്ള ശുക്റ് ചെയ്യലും  മാത്രമാകുന്നു "
" മുത്ത് നബി (സ്വ) യോടുള്ള മഹബ്ബത്ത് ശരീഅത്തിൻ റ്റെ കോല് കൊണ്ട് അളക്കാൻ കഴിയുമോ ?! "
അതായത്
" ഹബീബായ സ്വ യോടുള്ള അതിയായ മഹബ്ബത്തും , തിരുനബിയാകുന്ന ലോകത്തിൻ റ്റെ അനുഗ്രഹം  നമ്മളിലേക്ക് അല്ലാഹു നൽകിയതിലുള്ള സന്തോഷപ്രകടനവും അല്ലാഹുവിന്നുള്ള ശുക് റ് ചെയ്യലും , തിരുനബി പ്രകീർത്തനവും ,   അവിടത്തെ ഉമ്മത്താകാനുള്ള മഹാഭാഗ്യം നമുക്ക്  കിട്ടിയതിൽ ഉള്ള ആഹ്ലാദവും നന്ദിപ്രകടനവും  ആകുന്നു മൗലിദാഘോഷം എന്ന് പറഞ്ഞാൽ,   ഇത് എല്ലായിപ്പോഴും മുഹ്മിനീങ്ങളുടെ ചെയ്തിയിൽ ഉണ്ട് , എന്നാൽ റബീഉൽ അവ്വൽ 12  ന്ന് നബി സ്വ ജനിച്ച മാസവും തീയതിയും ആവർത്തിച്ച് വന്നു  എന്ന ദിവസമായത് കൊണ്ട് വിപുലമായ രീതിയിലുള്ള സന്തോഷ പ്രകടനങ്ങൾ ഉണ്ടാകുന്നു എന്നതേ ഉള്ളൂ
ഇങ്ങനെ നബി  സ്വ യിലൂടെ സ്വഹാബത്തിലൂടെ ഇമാമീങ്ങളിലൂടെ കൈമാറി വന്ന് ഇന്നും ലോക മുസ്ലിമീങ്ങൾ വലിയ ആവേശത്തോടെ തന്നെ ചെയ്ത് പോരുന്നു , സ്വഹാബത്തിന്ന് നബിതങ്ങളോടുള്ള സ്നേഹപ്രകടനം നമ്മേക്കാളൊക്കെ എത്രയോ മുകളിലായിരുന്നു , ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച മദ് ഹബിൻ റ്റെ ഇമാമീങ്ങളുടെ സ്നേഹപ്രകടനങ്ങളും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് , എന്നാൽ ഇതൊക്കെ ശരീഅത്തിൻ റ്റെ കോല് കൊണ്ട് അളക്കാൻ സാധിക്കുമോ ഒരിക്കലും കഴിയുകയില്ല അവരുടെ അന്നത്തെ ശൈലിയും , രീതിയും എല്ലാം വേറെ ത്തന്നെ യായിരുന്നു ,  അത്പോലെ നമ്മുടെ  ഇന്നത്തെ രീതിയിലും ശൈലിയിലും മാറ്റങ്ങൾ വന്നിട്ടുണ്ടാവാം പക്ഷേ അടിസ്ഥാനം അവരുടെയും നമ്മുടെയും ഒന്ന് തന്നെയാണ്
" തിരുനബിസ്നേഹം" ശൈലിയിൽ ഉള്ള മാറ്റം ഒരു  കുഴപ്പവും ഉദിക്കുന്നില്ല ഇസ്ലാമിക ശരീഅത്തിന്ന് വിരുദ്ധമായി വരാൻ പാടില്ലെന്നേ ഉള്ളൂ , കാരണം തിരുനബി സ്നേഹവും , പ്രകീർത്തനവും ഇന്നാലിന്ന രീതിയിലും  സ്വഭാവവത്തിലും  മാത്രമേ  പാടുള്ളൂ എന്ന് ഹബീബ് (സ്വ) പടിപ്പിച്ച് തന്നിട്ടില്ല , മറിച്ച് സ്വഹാബാക്കളുടെ പലപല രീതികൾ മുത്ത് നബി സ്വ അംഗീകരിച്ച് കൊടുക്കുകയും , പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത് .
അത് കൊണ്ട് തന്നെ
ഇങ്ങനെ സൗദിയിൽ ചെയ്യുന്നില്ലാ എന്നാണൊ ??? അവിടെയും  മുത്ത് നബി സ്വ യെക്കൊണ്ട് സന്തോഷിക്കുന്നില്ലേ??? മദ് ഹ് ചെയ്യുന്നില്ലേ ? റൗളാ ശരീഫിൽ നമ്മുടെ  കേരളത്തിൽ നിന്ന് പോയ ബഹുമാനപ്പെട്ട വെളിയങ്കോട്  ഉമർ ഖാളീ (റ) നബി സ്വ യോട് നടത്തിയ  അനശ്വരമായ കാവ്യം തിരു റൗളയുടെ ഭിത്തിയിൽ കൊത്തിവെച്ചിട്ടുള്ളത്  ഇന്നും അവിടെ പോയാൽ കാണാമല്ലോ  കണ്ടിട്ടില്ലയോ???
🔹🔹
✍മാല ,   മൗലൂദ്,   ഇല്ലാത്ത പള്ളി.
മാലയും മൗലീദും എന്ന് പറഞ്ഞാൽ എന്താണെന്ന് ആദ്യം മനസ്സിലാക്കുക ശേഷം വിമർശനം ഉന്നയിച്ചാൽ പോരെ ????
അതായത് അല്ലാഹുവിൻ റ്റെ മഹാന്മാരുടെ ജീവിത ചരിത്രവും, അവരുടെ മദ് ഹുകളും ,  അവരുടെ സംഭവ ബഹുലമായ അമാനുഷീക സംഭവങ്ങളും , ദീനിന്ന് വേണ്ടി അവർ സഹിച്ച ത്യാഗങ്ങളും നമുക്ക് ഖുർ ആനിൽ നിന്നും ഹദീസുകളിൽ നിന്നും അസറുകളിൽ നിന്നും ധാരാളം  കാണാൻ കഴിയും ഇത് ഗദ്യ പദ്യ രൂപത്തിൽ ഉള്ളതാണ് മാലയും മൗലൂദും എന്ന് പറഞ്ഞാൽ അല്ലാതെ മുജായിദുകൾ പ്രചരിപ്പിക്കുന്നത് പോലെ എന്തോ ഒന്നല്ല , ഇത് എല്ലായിടത്തും ഉള്ളത് തന്നെ ലോകത്തുള്ള വിവിധ ഭാഷകളിൽ , സാഹിത്യങ്ങളിൽ ഇസ്ലാമിക കാവ്യങ്ങളും , മദ് ഹുകളും ധാരാളം ഉണ്ട് , കിണറ്റിലെ തവളയുടെ ലോകം പോലെ കേരള വഹാബികളുടെ കുപ്രചരണങ്ങൾ അന്തമില്ലാത്തത് കൊണ്ടാണെന്ന് മനസ്സിലാക്കുകയെന്നല്ലാതെ മറ്റൊരു കഴമ്പുമില്ല.
അമ്പിയാക്കളുടെ ചരിത്രകഥകൾ അല്ലാഹു ഹബീബ് സ്വ ക്ക് വിവരിച്ച് കൊടുത്തതിലൂടെ മുത്ത് നബി സ്വ യുടെ  മനസ്സിന്ന് ദ്ർഡത വരുത്തുമെന്നും , ഇതിലൂടെ യഥാർത്ത‌ ഹഖും  സത്യവിശ്വാസികൾക്കുള്ള സദുപദേശവും , ഉൽബോധനവും വന്നെത്തിയിരിക്കുന്നു  എന്ന് ഖുർ ആനിലൂടെ അല്ലാഹു തന്നെ പടിപ്പിക്കുന്നത് നോക്കൂ
وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ ۚ وَجَاءَكَ فِي هَٰذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ
പ്രവാചകന്മാരുടെ ചരിത്ര കഥകള് ഖുര്‍ആനിലൂടെ അള്ളാഹു വിശദീകരിക്കുന്നത് നബി(സ)യുടെ മനസ്സിന് കൂടുതല് കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോൾ നബി(സ)യുടെ ചരിത്ര കഥകൾ കേൾപ്പിക്കൽ മുഹ്മിനീങ്ങളുടെ മനസ്സിന് കരുത്ത് പകരും എന്ന കാര്യം തീര്ച്ചയാണല്ലോ.
🔹🔹
ബദർ മൗലൂദ് ഇല്ലാത്ത പള്ളി
മറുപടി : എന്നാൽ ബദ്ർ മൗലൂദ് പറ്റൂലാ എന്നാണെങ്കിൽ പിടിച്ചോളൂ സ്വഹീഹ് ബുഖാരിയിൽ നിന്ന് തന്നെ
٥١٤٧ - حَدَّثَنَا مُسَدَّدٌ، حَدَّثَنَا بِشْرُ بْنُ المُفَضَّلِ، حَدَّثَنَا خَالِدُ بْنُ ذَكْوَانَ، قَالَ: قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذِ ابْنِ عَفْرَاءَ، جَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَدَخَلَ حِينَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، فَجَعَلَتْ جُوَيْرِيَاتٌ لَنَا، يَضْرِبْنَ  بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِي يَوْمَ بَدْرٍ، إِذْ قَالَتْ إِحْدَاهُنَّ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ، فَقَالَ: «دَعِي هَذِهِ، وَقُولِي بِالَّذِي كُنْتِ تَقُولِينَ»
صحيح البخاري
ഒരിക്കൽ നബി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹ ആഘോശത്തിൽ പങ്കെടുക്കാനായി വന്നപ്പോൾ   പെണ്‍കുട്ടികൾ  ബദർ  രക്തസാക്ഷികളുടെ  അപധാനം വാഴ്ത്തി പാടുന്നത് ശ്രദ്ധിച്ചു.നബി (സ)യെ കണ്ടപ്പോൾ സ്വാഭാവികമായും പെണ്‍കുട്ടികൾ നബിയെ പ്രകീർത്തിക്കുന്ന ഗാനങ്ങൾ ആലപിക്കാൻ തുടങ്ങി. .ഉടൻ നബി(സ) തങ്ങൾ അവരോടു  ഇങ്ങനെ  പറഞ്ഞു: ഇത് നിർത്തി നിങ്ങൾ മുമ്പ്  പാടിയത്  തന്നെ പാടുവീൻ(സ്വഹീഹുൽ  ബുഖാരി  4/1496.NO 3779)
ഈ ബദ് രീങ്ങളുടെ അപധാനം തന്നെയാണ് സുന്നികൾ ബദർ മൗലീദിൽ കഴിക്കുന്നത് കേട്ടൊ ,  ഹദീസിൻ റ്റെ അടിസ്ഥാനത്തിൽ സുന്നികളായ നമ്മൾ ബദ്രീങ്ങളുടെ അപധാനം പാടിയാൽ അല്ലെങ്കിൽ ചൊല്ലിയാൽ അത് ബിദ് അത്തായിപ്പോകുമോ ? ഹദീസിൻ റ്റെ അടിസ്ഥാനത്തിലാണോ നമ്മൾ ഒരുകാര്യം ചെയ്യേണ്ടത് ? അതോ സൗദി നോക്കിയാണോ? ഖുർ ആനും സുന്നത്തും മുറുക്കിപ്പിടിക്കുന്നവരുടെ പ്രമാണം എങ്ങനെ സൗദിയായി ? കാപട്യമേ നിൻ റ്റെ പേരോ മുജായിദിസം.
🔹🔹
✍ഹദ്ദാത്  ഇല്ലാത്ത പള്ളി.
ഹദ്ദാദ് എന്നാൽ മഹാനായ ഹദ്ദാദ് റ മഹാനവർകൾക്ക് കിട്ടിയ ദിക് റുകൾ ക്രോഡീകരിച്ചതാണ്. അത് സുന്നികളായ ഞങ്ങൾ പള്ളിയിലും വീട്ടിലായുമൊക്കെ ചൊല്ലുന്നു . ദിക്റ് ചൊല്ലി അല്ലാഹുവിനെ സ്മരിക്കാൻ പാടില്ലെന്നോ ?   എന്നാൽ പറയൂ അല്ലാഹുവിനെ സ്മരിക്കുന്നതിന്ന് ഇന്നാലിന്ന ദിക് റുകൾ മാത്രമേ പാടുള്ളൂ ഇന്നാലിന്ന ദിക് റുകൾ മുത്ത് നബി വിരോധിച്ചിട്ടുണ്ട് എന്ന് തെളിയിക്കൂ ????
ഹദ്ദാദിലേ ഏത് ദിക് റാണ് മുത്ത് നബി സ്വ നിരോധിച്ചത് ??????
വിമർഷനങ്ങൾ ഉന്നയിക്കുന്ന മുജായിദുകളേ ആദ്യം പരിശുദ്ധ ഇസ്ലാമിൻ റ്റെ പൊതു നിയമം മനസ്സിലാക്കുക
അതായത് ഇസ്ലാമിൽ അമലുകൾ ചെയ്യാൻ രണ്ട് രൂപമാണ് ഉള്ളത് ഒന്ന് നബി സ്വ ഇന്നത് ചെയ്യാനും ഇന്നത് ചെയ്യാൻ പാടില്ലെന്നും വ്യക്തമായി പടിപ്പിച്ചു ഉദാഹരണം നിസ്ക്കാരം, നോമ്പ്, etc..  , ഇതിനൊക്കെ വ്യക്തമായ എന്തൊക്കെ  ചെയ്യണം എന്തൊക്കെ ചെയ്യരുത്  (കൽപ്പനയും, വിരോധവും) പടിപ്പിച്ച് തന്നു എന്നാൽ ചിലകാര്യങ്ങൾക്ക് കൽപ്പനയുണ്ട് എന്നാൽ പ്രത്യേക രീതിയോ സ്വഭാവമോ , വിരോധമോ പറഞ്ഞിട്ടില്ല ഉദാഹരണം നബി സ്വ യുടെ മേൽ ചൊല്ലുന്ന സ്വലാത്ത് അല്ലാഹുവും റസൂലും പടിപ്പിച്ചു പക്ഷേ എങ്ങനെ ചെയ്യണമെന്നും ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും പടിപ്പിച്ചിട്ടില്ല എങ്ങനെയും സ്വലാത്ത് ചൊല്ലാം ഒറ്റക്കും കൂട്ടമായും, പാടത്തും ഒക്കെ ചൊല്ലാം , അത്പോലെ അല്ലാഹുവിനെ സ്മരിക്കുന്ന ദിക്റുകൾ ചൊല്ലാനും കൽപ്പിക്കുന്നു ഇതിന്നും പ്രത്യേകമായ സ്വഭാവമോ , രീതിയോ പടിപ്പിക്കുന്നില്ല ഒറ്റക്കും , കൂട്ടമായും, ഹൽഖകളായും , ഒക്കെ ചൊല്ലാം
അപ്പോൾ ഇതാണ് ഇസ്ലാമിക പൊതുനിയമം എനി ഇന്നത് പോലെ നബി ദിക്ർ നടത്തിയിട്ടുണ്ടൊ എന്ന ചോദ്യം വിവരക്കേടിൻ റ്റെ ഹുങ്ക് കൊണ്ടാണ്
🔹🔹
✍ബറാഅത് രാവ് ആഘോഷം ഇല്ലാത്ത പള്ളി.
മറുപടി : ബറാ അത്ത് രാവ് ആഘോഷം എന്ന് പറഞ്ഞ് വിഷയത്തെ ഉരുട്ടല്ലേ വഹാബികളേ ?????  പ്രത്യേകമായി അനുഗ്രഹം ചെയ്ത പുണ്യ രാവും അല്ലാഹുവിങ്കൽ നിന്ന് മഗ്ഫിറത്ത് കിട്ടുന്നതുമായ രാവാണ് .  ഈ ദിനത്തിലാണ് നബി സ്വ ക്ക് പൂർണ്ണമായി ശഫാ അത്ത് ചെയ്യാനുള്ള അനുവാദം കിട്ടിയതും
ഇതുമായി ഖുർ ആൻ പടിപ്പിക്കുന്നു
سورة الدخان
بسم الله الرحمن الرحيم
{حم والكتاب المبين إنا أنزلناه في ليلة مباركة إنا كنا منذرين فيها يفرق كل أمر حكيم أمرا من عندنا إنا كنا مرسلين رحمة من ربك إنه هو السميع العليم رب السماوات والأرض وما بينهما إن كنتم موقنين لا إله إلا هو يحيي ويميت ربكم ورب آبائكم الأولين}...
അല്ലാഹു പറയുന്നു: “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു” (ദുഖാന്‍ 1-4).👆🏻
ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ഇക്രിമ റ പടിപ്പിക്കുന്നു " ലൈലതുൽ മുബാറക " എന്നാൽ ഒന്നാമത്തെ അഭിപ്രായൽ ലൈലതുൽ ബറാ അ അതായത് ശഹ് ബാൻ 15 ആം രാവാകുന്നു എന്നാണ്
{إِنَّآ أَنزَلْنَاهُ} يعني القرآن أنزله الله من اللوح المحفوظ إلى سماء الدنيا. {فِي لَيلَةِ مُّبَارَكَةٍ} فيها قولان: أحدهما: أنها ليلة النصف من شعبان؛ قاله
عكرمة.
എനി ഹദീസ് ഉദ്ധരിക്കുന്നു , ധാരാളം ഹദീസുകൾ ഉണ്ടെങ്കിലും ഒന്ന് മാത്രം നൽകുന്നു
وَالْبَيْهَقِيُّ وَقَالَ مُرْسَلٌ جَيِّدٌ عَنْ عَائِشَةَ - رَضِيَ اللَّهُ عَنْهَا - قَالَتْ: «قَامَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مِنْ اللَّيْلِ فَصَلَّى فَأَطَالَ السُّجُودَ حَتَّى ظَنَنْت أَنَّهُ قَدْ قُبِضَ، فَلَمَّا رَأَيْت ذَلِكَ قُمْت حَتَّى حَرَّكْت إبْهَامَهُ فَتَحَرَّكَ فَرَجَعْت، فَلَمَّا رَفَعَ رَأْسَهُ مِنْ السُّجُودِ وَفَرَغَ مِنْ صَلَاتِهِ قَالَ: يَا عَائِشَةُ أَوْ يَا حُمَيْرَاءُ ظَنَنْت أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَدْ خَاسَ - أَيْ بِمُعْجَمَةٍ ثُمَّ مُهْمَلَةٍ: أَيْ غَدَرَ بِك فَلَمْ يُوَفِّكِ حَقَّك - قُلْت: لَا وَاَللَّهِ يَا رَسُولَ اللَّهِ وَلَكِنِّي ظَنَنْت أَنَّك قَدْ قُبِضْت لِطُولِ سُجُودِك، فَقَالَ: أَتَدْرِينَ أَيُّ لَيْلَةٍ هَذِهِ؟ قُلْت: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: هَذِهِ لَيْلَةُ النِّصْفِ مِنْ شَعْبَانَ، إنَّ اللَّهَ عَزَّ وَجَلَّ يَطَّلِعُ عَلَى عِبَادِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ
فَيَغْفِرُ لِلْمُسْتَغْفِرَيْنِ وَيَرْحَمُ الْمُسْتَرْحِمِينَ وَيُؤَخِّرُ أَهْلَ الْحِقْدِ كَمَا هُمْ» .
ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു രാത്രിയില്‍ എഴുന്നേറ്റു നിസ്കരിച്ചു. വളരെ ദീര്‍ഘമായ സുജൂദായിരുന്നു അവിടുന്ന് ചെയ്തത്. നബി(സ്വ) വഫാത്തായിപ്പോയിരിക്കുമോ എന്നോര്‍ത്ത് ഞാന്‍ അടുത്തുചെന്നു. അവിടുന്ന് സുജൂദില്‍ നിന്ന് തല ഉയര്‍ത്തുകയും നിസ്കാരം അവസാനിപ്പിക്കുകയും ചെയ്ത ശേഷം എന്നോട് ചോദിച്ചു: ‘ആഇശാ! നബി നിന്നെ വഞ്ചിച്ചു എന്ന് നീ വിചാരിച്ചുവോ’ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ, ഞാനങ്ങനെ വിചാരിച്ചിട്ടില്ല. പക്ഷേ, അങ്ങയുടെ സുജൂദിന്റെ ദൈര്‍ഘ്യം കാരണം അവിടുന്ന് വഫാത്തായിപ്പോയിരിക്കുമോ എന്ന് ഞാന്‍ ഊഹിക്കുകയുണ്ടായി’.
അവിടുന്ന് ചോദിച്ചു: ‘ഈ രാവ് എത്ര മഹത്വമുള്ളതാണെന്ന് നിനക്കറിയാമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കും കൂടുതലായറിയാം’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇത് ശഅബാന്‍ പതിനഞ്ചാം രാവാണ്. നിശ്ചയം ഈ രാവില്‍ അല്ലാഹു അവന്റെ അടിമകളില്‍ കരുണാകടാക്ഷം കൊണ്ട് പ്രത്യക്ഷപ്പെടുകയും അനന്തരം പാപമോചനത്തിനര്‍ഥിക്കുന്നവര്‍ക്ക് മോചനം നല്‍കുകയും കരുണാര്‍ഥികള്‍ക്ക് കരുണ ചെയ്യുകയും മനസില്‍ ശത്രുതവെച്ചു നടക്കുന്നവരെ അതേ നിലയില്‍ത്തന്നെ വിട്ടുകളയുകയും ചെയ്യും (അവര്‍ പശ്ചാതപിച്ചു മടങ്ങുന്നതുവരെ പൊറുക്കുകയില്ല എന്നു സാരം)  (ബൈഹഖ്വി, ‘അലാഇബുനു ഹാരിസ്)
🔹🔹
✍ആണ്ട്  നേർച്ച  ആന നേർച്ച ഇല്ലാത്ത പള്ളി.
ആന നേർച്ച അത് സുന്നികൾ ചെയ്യാത്ത ഒരു കാര്യമാണ് കേട്ടൊ , ആരോ വിവരമില്ലാത്ത ജാഹിലുകൾ ആണ്ട് നേർച്ച എന്ന പേരിൽ അങ്ങനെ  ചെയ്യുന്നുണ്ടെങ്കിൽ  അതിന്ന് സുന്നികൾ ഉത്തരവാദിയുമല്ല കേട്ടൊ
പിന്നെ ആണ്ട് നേർച്ച : ആണ്ട് നേർച്ച എന്ന് പറഞ്ഞാൽ വർഷാ വർഷം മഹാന്മാരെ സ്മരിക്കുക  എന്നതാണ് , അവരെ സിയാറത്ത് ചെയ്യുക , അവർക്കുള്ള നേർച്ച എന്ന് പറഞ്ഞാൽ നാം അവരുടെ പേര് പറഞ്ഞ് സ്വദഖ ചെയ്യുകയും അതിൻ റ്റെ പ്രതിഫലം അവർക്ക് കിട്ടട്ടെ എന്നനിലക്കുമാണ് 
ഇങ്ങനെ ആണ്ട്തോറും കൂട്ടമായി സിയാറത്ത്  നബി സ്വ യും സ്വഹാബത്തും തന്നെ ചെയ്തതായി ഹദീസിൽ നോക്കാം
" ഉഹ്ദ് ശുഹദാക്കളുടെ ഖബറിടം  എല്ലാ വർഷാരംഭത്തിലും നബി സ്വ സ്വഹാബത്തും പോയി സന്ദർശിക്കുകയും അവർക്ക് വേണ്ടി ദുആ ചെയ്യുകയുമുണ്ടായിരുന്നു "
അപ്പോൾ എല്ലാ വർഷവും മഹാന്മാരുടെ ഖബർ കൂട്ടമായി സിയറത്ത് ചെയ്യാം നബി സ്വ വർഷാരംഭമാണ് തെരെഞ്ഞെടുത്തതെങ്കിൽ നമുക്ക് ഏത് ദിനവും തെരെഞ്ഞെടുക്കാം , എനി പാടില്ലാ എന്നാണെങ്കിൽ തെളിവ് വുമർഷകർ കൊണ്ട് വരുക ??????
എനി നേർച്ച: ഇന്നാലിന്ന വലിയ്യിന്നുള്ള  നേർച്ച , അല്ലെങ്കിൽ ഇത് ബദ് രീങ്ങൾക്കുള്ള നേർച്ചയാണ് എന്ന് പറഞ്ഞ് സുന്നികൾ ചെയ്യുന്നതിന്ന് വ്യക്തമായി ഹദീസ് ഉണ്ട് . ഈ നേർച്ച  അവർ ഇലാഹെന്ന നിലക്കോ ദിവ്യത്വം കൽപ്പിച്ച് കൊണ്ടോ അല്ല മറിച്ച് അവർക്ക് അതിൻ റ്റെ പ്രതിഫലം അല്ലാഹുവിൽ നിന്ന് കിട്ടട്ടെ എന്ന ഉദ്ദേശത്തിൽ ഉള്ള സ്വദഖയാണ്.
ഇങ്ങനെ മരണപ്പെട്ട വർക്ക് വേണ്ടി നബി സ്വ തന്നെ മാത്രകായായിട്ടുണ്ട് മഹതി ഖദീജാ ബീവി റ യുടെ മേൽ ആടിനെ അറുത്ത് നബി സ്വ തന്നെ വിതരണം ചെയ്തിട്ടുണ്ട്
കൂടാതെ സഹ്ദ് ( റ) വിൻ റ്റെ ഉമ്മ വഫാതായപ്പോൾ  എന്തെങ്കിലും സ്വദഖ ചെയ്താൽ അതിൻ റ്റെ പ്രതിഫലം അവർക്ക് കിട്ടുമോ എന്ന് നബി സ്വ യോട് ചോദിച്ചപ്പോൾ കിട്ടും എന്നാണ് നബി സ്വ മറുപടി നൽകിയത്
മറ്റൊരു റിപ്പോർട്ടിൽ ഉമ്മ മരണപ്പെട്ടു എന്ന് പറയുകയും എന്ത് സ്വദഖയാണ് സ്രേഷ്ടമായത്  എന്ന് നബി സ്വ യോട് ചോദിച്ചപ്പോൾ വെള്ളം എന്നാണ് നബി സ്വ മറുപടി നൽകിയത് .     ഇപ്രകാരം  """ ഇത് സഹ്ദിൻ റ്റെ ഉമ്മാക്ക് """ എന്ന് പറഞ്ഞ് കൊണ്ട് തന്നെ കിണർ ഉണ്ടാക്കുകയും ചെയ്തു

حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، أَخْبَرَنَا إِسْرَائِيلُ، عَنْ أَبِي إِسْحَاقَ، عَنْ رَجُلٍ، عَنْ سَعْدِ بْنِ عُبَادَةَ، أَنَّهُ قَالَ: يَا رَسُولَ اللَّهِ، إِنَّ أُمَّ سَعْدٍ مَاتَتْ، فَأَيُّ الصَّدَقَةِ أَفْضَلُ؟، قَالَ: «الْمَاءُ»، قَالَ: فَحَفَرَ بِئْرًا، وَقَالَ: هَذِهِ لِأُمِّ سَعْد

ഈ ഹദീസിൽ പ്രത്യേകം ശ്രദ്ധേയമാണ് "" സുന്നികൾ ഇത് ബദ്രീങ്ങൾക്കുള്ളതാണ് എന്ന് പറയും പോലെ സ്വഹാബിവര്യൻ തന്നെ  ഈ കിണർ ""  സ അ്ദിൻ റ്റെ ഉമ്മാക്ക് "" എന്ന് പറയുന്ന ഭാഗം
ഖുർ ആനും സുന്നത്തും മുറുക്കിപ്പിടിക്കണോ ? അതോ  സൗദി
ഫത് വകൾ മുറുക്കിപ്പിടിക്കണോ ?? എന്താണ് ഇസ്ലാമിക മാനദണ്ഡം ???
🔹🔹
✍ജാറ വ്യവസായം ഇല്ലാത്ത പള്ളി.
ജാറ വ്യവസായം എന്നത് വെറും ആരോപണം മാത്രമാണല്ലൊ വഹാബികളേ !! അങ്ങനെയൊരു വ്യവസായം ഇല്ലല്ലൊ
എനി ജനങ്ങൾ അല്ലാഹുവിൻ റ്റെ മഹാന്മാരുടെ മഖ്ബറകളിൽ വന്ന് സിയാറത്ത് ചെയ്യുന്നതിനെയാണൊ ഈ ജാറ വ്യവസായം എന്ന് പറയുന്നത് അങ്ങനെയാണെങ്കിൽ  സൗദിയിൽ തന്നെ നല്ല ഉദാഹരണം ഉണ്ടല്ലോ ഹബീബായ സ്വ യുടെ തലയെടുപ്പുള്ള നല്ല പച്ചഖുബ്ബയോടുള്ള  തിരു റൗള കാണാൻ ലോകത്തിൻ റ്റെ നാനാദിക്കുകളിൽ നിന്നും വന്ന് സിയാറത്ത് ചെയ്യുന്നു .... ഇതൊക്കെ ജാറ വ്യവസായമാണൊ ???
പക്ഷെ കേരള മുജായിദുകൾക്ക് ഹജ്ജിന്ന് വന്നാൽ സിയാറത്ത് ഇല്ലല്ലൊ  എന്ത് ചെയ്യാൻ
എന്നാൽ "" ഒരാൾ ഹജ്ജിന്ന് വന്ന് എന്നെ കാണാതെ പോയാൽ അവൻ എന്നോട് പിണങ്ങിയവനെപ്പോലെയാണെന്ന് ""  അത് പോലെ സന്ദർശിച്ചവന്ന് ശുപാർഷ നിർബന്ധമായി എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.   അത് കൊണ്ട് കേരള മുജായിദീങ്ങളൊക്കെ മുത്ത് നബിയോട് പിണങ്ങിയവരും , തങ്ങളവർകളുടെ ശഫാ അത്ത് നഷ്ടപ്പെടുത്തിയവരാണ്. അത് കൊണ്ട്  മുത്ത് നബിയോട് പിണങ്ങിയവരോട് നമ്മൾക്കും പിണങ്ങാം അവരെ വെറുക്കാം , ഈ വെറുപ്പ് നമ്മുടെ ഈമാൻ വർദ്ധനവുണ്ടാക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ,
🔹🔹
✍കുത്ബിയത്  ഇല്ലാത്ത പള്ളി.
ഖുതുബിയ്യത്ത് ഇല്ലാത്ത പള്ളി എന്ന്  ചോദിക്കുന്ന തി ലും  ഒരന്തമുണ്ടോ മുജായിദുകളേ !!!!!
" കായൽ പട്ടണത്ത് ജനിച്ച സ്വിദ്ദീഖ്  റ യുടെ കുടുംബ പരമ്പരയിൽ പെട്ട മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (നമ) എന്ന മഹാ പണ്ടിതൻ മഹാനായ മുഹ്യദ്ദീൻ ശൈഖ് റ യുടെ ജീവിതവും , കറാമത്തും , മഹാനവർകളോടുള്ള ഇസ്തിഗാസയും ,
മദ് ഹ് കാവ്യവുമെല്ലാം അടങ്ങിയ ഒരു മഹാ കാവ്യ സമാഹരമാണ് ഖുതുബിയ്യത്ത് ഇത് സൗദിയിലെ പള്ളിയിൽ ഉണ്ടോ എന്ന് ചോദിക്കുന്ന തി ലും ഒരന്തം വേണ്ടെ ..
എന്നാൽ നബിയും സ്വഹാബത്തു ചെയ്തൊ ഖുതുബിയ്യത്ത് എന്നൊക്കെ ചോദിച്ചാണ് ഇന്നത്തെ മുജായിദ് പോലോത്ത പുത്തൻ പ്രസ്താനക്കാർ ഇതിനെ എതിർക്കുന്നത് എങ്കിൽ
🔶ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഇത് മഹാനായ മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാകുന്നു ഇതെങ്ങനെ നബിയും സ്വഹാബത്തും ചെയ്യും  , ചോദിക്കുന്നതിലൊക്കെ ഒരന്തം വേണ്ടെ ,  അല്ലാഹുവിൻ റ്റെ മഹാന്മാരുടെ മദ് ഹും അവരുടെ മുഹ്ജിസത്തും  കറാമത്തൊക്കെ   പദ്യ രൂപത്തിലൊ ഗദ്യ രൂപത്തിലൊ  പാടുകയൊ ചൊല്ലുകയോ ചെയ്യുന്നത് തീർത്തും പുണ്യമുള്ള കാര്യമാകുന്നു, അതിൽ മുഹ്മിനീങ്ങൾക്ക് വലിയ പാടമുണ്ട് , അല്ലാഹു ബഹുമാനിച്ചവരെ ആദരിച്ചവരെ നാം ആദരിക്കലും ബഹുമാനിക്കലും അല്ലാഹുവിൽ അനുസരിക്കലാകുന്നു . 
എനി ഇത്തരം വിമർഷനം ഉന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ പുണ്യ കാര്യങ്ങളും നബിയുടെയും   സ്വഹാബത്തിൻ റ്റെയും കാലത്തോ ഉത്തമ നൂറ്റാണ്ടിലൊ ചെയ്തതായി തെളിയിക്കാമൊ
♦ഞങ്ങളെ സംബന്ദിച്ചടുത്തോളം നബി സ്വ വ്യക്താമായി പടിപ്പിച്ചിട്ടുണ്ട്
👇
: ഇസ്.ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്.ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്.ലിം)........
അതിനാൽ ഖുതുബിയ്യത്ത് ആവഷ്യ പൂർത്തീകരണത്തിന്ന് വേണ്ടി മുഹ്മിനീങ്ങൾ നടത്തുന്നത് പുണ്യമുള്ള കാര്യമാകുന്നു ഇതിൽ ഇസ്തിഗാസയും തവസ്സുലും മഹാന്മാരുടെ മദ് ഹുകളും  അടങ്ങിയിയിരിക്കുന്നു…
വിമർഷനമുന്നയിക്കുന്നവർ   ഖുതുബിയ്യത്ത് ബൈതിൽ എന്ത് ഇസ്ലാമിക ചതുർ പ്രമാണത്തിന്നെതിരാണെന്ന് പറയുക ? ലോകത്തുള്ള  എല്ലാ ഇസ്ലാമിക  ബൈതുകളും  വിമർഷന വിധേയമാക്കറില്ലല്ലൊ അപ്പോൾ ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം വിമർഷന വിധേയമാക്കുംബോൾ ആ ബൈത്തിൽ എന്ത് പ്രാമാണ വിരുദ്ധമാണെന്ന് പറയുക…….
🔹🔹
✍സ്വലാത് വാർഷികം ഇല്ലാത്ത പള്ളി.
ഹബീബ് സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലാനാ പടിപ്പിച്ചത് അത് എങ്ങനെയും ചൊല്ലാം വർഷാവർഷം വാർഷികമായും ചൊല്ലാം , ചൊല്ലണം എന്നാ കല്പന. (ഇങ്ങനെ പൊതുസ്വഭാവം പറയാത്ത ഇസ്ലാമിക പുണ്യ  കാര്യങ്ങളെ പ്പറ്റി മുകളിൽ വിശദീകരിച്ചിട്ടുണ്ട്  നോക്കുമല്ലോ, ) എനി സ്വലാത്ത്  ഒറ്റക്ക് മാത്രമേ ചൊല്ലാവൂ  ഹൽഖകളായി പറ്റൂലാ വർഷാവർഷം പറ്റൂലാ അതൊക്കെ ബിദ് അത്താണെന്ന് പറയുന്നവർ തെളിവുദ്ധരിക്കുക അല്ലാതെ തൊള്ളയിൽ തോന്നുന്നത് വിളിച്ച് പറയലല്ലല്ലോ ?!!!
വാദിക്കുന്നവർ തെളിവ് കൊണ്ട് വരുക ഇതാണ് ഇസ്ലാമിക അധ്യാപനം
എനി സ്വലാത്ത് ചൊല്ലാൻ നബി സ്വ യുടെ പ്രേരണ നോക്കൂ
ആദ്യമായി രണ്ട് ഹദീസ് ഇവിടെ പറയാം
🔶ഹദീസ്....1.... ഇമാം തിർമിദി റിപ്പോർട്ട് ചെയ്യുന്നു ഹബീബ് സ്വ പറഞ്ഞു  ഖിയാമത്ത് നാളിൽ എന്നോട് ഏറ്റവും ബന്ദപ്പെടുന്നവൻ എൻ റ്റെ മേൽ  സ്വലാതിനെ വർദ്ദിപ്പിച്ചവനാകുന്നു...
🔶ഹദീസ്.... 2...
ഇമാം ഹാകിം തങ്ങളും  , ഇമാം തിർമുദിയും  റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ്....
ഉബയ്യുബ്നു കഹ്ബ് റ നബി സ്വ യോട് പറയുകയാണ് നബിയേ  ഞാൻ അങ്ങയുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലുന്നവനാണ് അത് കൊണ്ട് നബിയേ ഞാൻ  ദുആ ചെയ്യുന്ന സമയങ്ങളിൽ എത്ര സമയമാണ് സ്വലാത്തിന്ന് വേണ്ടി മാറ്റി വെക്കേണ്ടത് അപ്പോൾ നബി‌സ്വ പറഞ്ഞു നിനക്കിഷ്ടമുള്ളത് , ഉബയൂബ്നു കഹ്ബ് റ പറഞ്ഞു എന്നാൽ കാൽ ഭാഗം അപ്പോൾ നബി സ്വ പറഞ്ഞു വർദ്ദിപ്പിച്ചാൽ നിങ്ങൾക്ക് നല്ലതാണ്
ഉബയ്യുബ്നു കഹ്ബ് റ പറഞ്ഞു എന്നാൽ പകുതി  നബി സ്വ പറഞ്ഞു വർദ്ധിപ്പിക്കുന്നത് നിങ്ങൾക്ക് ഖൈറാണ് , വീണ്ടും ഉബയ്യുബ്നു കഹ്ബ് റ പറഞ്ഞു മൂന്നിൽ രണ്ട് ഭാഗം മുത്ത് നബി സ്വ പറഞ്ഞു വർദ്ധിപ്പിക്കുന്നത് നല്ലതാണ് അപ്പോൾ ഉബയ്യുബ്നു കഹ്ബ് റ പറയുകയുണ്ടായി ഞാൻ ദുആ ചെയ്യാൻ വേണ്ടി വെച്ച  മുഴുവൻ സമയവും സ്വലാതിന്ന് വേണ്ടി വിനിയോഗിക്കും നബിയേ അപ്പോൾ നബി സ്വ പഞ്ഞു  അങ്ങനെ മുഴുവൻ സമയവും എനിക്ക് വേണ്ടി സ്വലാതിന്ന് വേണ്ടി വിനിയോഗിക്കുകയാണെങ്കിൽ  നിങ്ങൾക്കുള്ള ഐഹികവും പാരത്രികവുമായ എല്ലാ വെഷമങ്ങൾക്കും അത് പരിഹാരമാകും , നിങ്ങളുടെ ദോഷങ്ങൾ പൊറുത്ത് പൊറുക്കപ്പെടും""""
( ഐഹികവും പാരത്രികവുമായ എല്ലാ ഉദ്ദേശങ്ങളും നിങ്ങൾക്ക് നൽകപ്പെടുമെന്ന് തുർമുദിയുടെ ഷറഹ് തുഹ്ഫതുൽ അഹ്‌വദിയിൽ ഇങ്ങനെ വിശദീകരണം കാണാം)
👆🏻എനി സ്വലാത്ത് കോടിയായാലും മില്ല്യൺ  ആയാലും എന്താ ഒരു കുഴപ്പം.....
എനി വാട്സപ്പ് ഗ്രൂപ്പുണ്ടാക്കി പാടില്ല എന്നാണെങ്കിൽ അതിന്ന് ഒറ്റ മറുപടി ഇത് ആധുനിക സംവിധാനമാണ് ഈ സംവിധാനങ്ങൾ നല്ല കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നു..... എനി പാടത്ത് സമ്മേളിച്ച് പറ്റൂലാ എന്നാണെങ്കിൽ തെളിവ് ഉദ്ധരിക്കണം ???? കൂടാതെ മുജായിദ് വാർഷിക സമ്മേളനങ്ങളും ദീനിലെ കൊടും ബിദ് അത്താണെന്ന ഫത് വയും പബ്ലിഷ് ചെയ്യണം കേട്ടൊ
സ്വലാത്ത് മുടക്കി കേരള മുജായിദുകളേ   ഹബീബ് സ്വ യോടുള്ള ഇശ്ഖ് ശരീഅത്തിൻ റ്റെ കോലു കൊണ്ട് അളക്കാൻ കഴിയുമൊ അവിടത്തോടുള്ള മഹബ്ബത്തിനെയാണ് വിവരമില്ലായ്മ കൊണ്ട് താങ്കളെ പോലുള്ളവർ ചോദ്യം ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കുക . നാളെ പരലോകത്ത് വെച്ച് എൻ റ്റെ സ്വലാത്തിനെ മുടക്കിയവരേ എന്ന് നബി സ്വ യിൽ നിന്ന് കേൾക്കാൻ കഴിയുമോ അതിന്ന് നമുക്കാവുമോ?
ചിന്തിക്കുക!!!!
🔹🔹
ഇത്ര കാലം  ഇ പള്ളിയിലെ ഇമാമിനെ  തുടർന്നാണ് നിസ്കരിച്ചത്.
നാട്ടിലേക്ക്  വിമാനം  കയറിയാൽ   ഇതു പോലെയുള്ള  പള്ളിയിൽ  പോകാൻ  പാടില്ലെന്നും
അവരോട്  സലാം  പറയാൻ പാടില്ലെന്നും  പറയുന്നവർ  മുനാഫിഖിൻ റ്റെ ലക്ഷണമുള്ളവരാണ്.....
മറുപടി:
അതിന്ന് കേരള മുജഹാലുകളുടെ അഖീദയും സൗദിക്കാരുടെ അഖീദയും ഒന്നാണൊ സൗദിയിൽ തറാവീഹ് 20 കേരളത്തിൽ ആദ്യം 20 പിന്നെ 08 വീണ്ടും മാറ്റി 11 ഇപ്പോ തറാവീഹ് തന്നെയില്ല വെറും ഖിയാമുല്ലൈൽ , സൗദിയിൽ ഹബീബ് സ്വ യുടെയും , സ്വിദ്ധീഖ് റ , ഉമർ റ യുടെയും ഖബറുകൾ ഉള്ളത് ഒരു ബിൽഡിങ്ങിൻ റ്റെ ഉള്ളിലാണ് അതിന്ന് മുകളിലായി നല്ല തലയെടുപ്പുള്ള പച്ചഖുബ്ബയും കാണാം എന്നാൽ ഇത് കേരള മുജായിദുകൾക്ക് ശിർക്കിൻ റ്റെ കോട്ടയും , ഹറാമുമാണല്ലൊ !!!!
സൗദിയിൽ നാലാൽ ഒരു മദ് ഹബ് ഫോളൊ ചെയ്യുന്നു എന്നാൽ കേരള മുജായിദുകൾക്ക് സാമ്പാർ മദ് ഹബാണല്ലൊ !
സൗദിയിൽ ഹറമൈനികൾ മുജായിദുകളെ പോലെ‌ നെഞ്ചത്തല്ല കയ് കെട്ടുന്നത്
ഹറമൈനികൾക്ക്
കേരള മുജായുദുകളെ പോലെ
സ്ർഷ്ടി കഴിവ് ,
മനുഷ്യ കഴിവ്,
അഭൗതികം,
മറഞ്ഞ വഴി ,
കാര്യകാരണ ബന്ധം ,
ജിന്നുവിളി ,
എന്നീ എട്ട് വിഭാഗമായി പിരിഞ്ഞിട്ടുള്ള ഇതു വരെയും തീരുമാനമാവാത്ത  തൗഹീദല്ല സൗദിയിലെ ഹറമൈനികൾക്ക് ഉള്ളത് കേട്ടൊ
കൂടാതെ കേരള മുജായിദുകൾ നടത്തുന്ന സ്ത്രീ സംഘടനയും , സ്ത്രീകൾ ഒരുമിച്ച് വേദി പങ്കിടലും ,  സാൽ വേശനും , മുജായിദ് വാർഷിക സമ്മേളനവും , റുഖിയ ചികിൽസയും , ജിന്ന് വാദവും , പരസ്പരം മുശ്രിഖും കാഫിറാക്കലുമെല്ലാം സൗദിയിൽ ഹറമൈനികൾക്ക് ഇല്ലാട്ടോ
അത് കൊണ്ട് ഹജ്ജിന്ന് വന്ന കേരളത്തിലെ ശാഫിഈ മദ് ഹബുകാരായ സുന്നികൾ അവിടെ ചെന്ന് ഹംബലീ മദ് ഹബോ , മാലികീ മദ് ഹബോ , ഹനഫീ മദ് ഹബോ ആയി മാറി അത് പ്രകാരം കർമ്മങ്ങൾ ചെയ്യുന്നുവെങ്കിൽ അതിൽ യാതൊരു കുഴപ്പവും ഇസ്ലാമിക ദ്ർഷ്ട്യാ  ഇല്ലാട്ടൊ  അല്ലാതെ കേരളത്തിലെ മുജായിദുകളെ പോലെയല്ല സൗദിയിൽ ഉള്ളത് എന്ന് കൂടി മനസ്സിലാക്കി വെച്ചോളൂ
എനി ബിദ് അത്തിൻ റ്റെ ആശയം അത് സൗദിയിൽ എന്നല്ല ലോകത്ത് ആരിൽ തന്നെ ഉണ്ടായാലും അവരോട് മുസ്ലിമീങ്ങൾക്ക് ഏത് നിലപാടാണ് വേണ്ടതെന്ന് ഹബീബ് സ്വ തന്നെ പടിപ്പിച്ച് തന്നിട്ടുണ്ട് , അത് ഹറമൈനികൾക്ക് മാത്രമുള്ളതല്ല എനി എതെങ്കിലും ഹറമൈനിക്കാരനിലാണോ  ബിദ് അത്തിൻ റ്റെ ആശയമുള്ളത് എന്നറിയാൻ കഴിഞ്ഞത് എന്നാൽ അദ്ദേഹത്തോടുള്ള സുന്നികളുടെ നിലപാടും നിങ്ങളോടുള്ള അതേ നിലപാട് തന്നെയായിരിക്കും കേട്ടൊ
ഹദീസ് നോക്കിക്കോളൂ
قال رسول الله صلى الله عليه وسلم: " من وقر صاحب بدعة فقد أعان على هدم الإسلام".أخرجه البيهقي في الشعب )12/57)
" ആരെങ്കിലും ബിദ് അത്തുകാരനെ ആദരിച്ചാൽ തീർച്ചയായും അവൻ ഇസ്ലാമിനെ പൊളിക്കുന്നതിന്ന് കൂട്ടുനിന്നവനാണ്""
ഈ ഹദീസ് ഹറമൈനികൾക്ക് ബാധകമല്ലാന്ന് സുന്നികൾക്ക് വാദമില്ലാട്ടൊ
സുന്നികൾ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തെളിവ് കൊണ്ട് വരൂ?????
എനി ബിദ് അത്തുകാരോട് സലാം പറയരുത് എന്ന് കർമ്മശാസ്ത്ര പണ്ടിതരും വ്യക്തമായി പടിപ്പിക്കുന്നു
ഇബ്നു ഹജർ(റ) പറയുന്നത് കാണുക:
فيها وقال النووي : وأما المبتدع ومن اقترف ذنبا عظيما ولم يتب منه فلا يسلم عليهم ولا يرد عليهم السلام كما قال جماعة من أهل العلم واحتج البخاري لذلك بقصة كعب بن مالك انتهى .
ഇമാം നവവി (റ) പറയുന്നു:അപ്പോള്‍ തൌബ ചെയ്യാത്ത വൻ ദോഷികളോടും , പുത്തനാശയക്കാരോടും,  സലാം പറയാനോ മടക്കാനോ പാടില്ല (കറാഹത്ത്) അപ്രകാരമാണ് ഒരു സംഘം അഹ്ലുല്‍ ഇല്മ് പറഞ്ഞിട്ടുള്ളത്. ക'അബ് ബിന്‍ മാലിക് (റ) ന്‍റെ സംഭവം ഇക്കാര്യത്തില്‍ ഇമാം ബുഖാരി തെളിവാക്കിയിട്ടുണ്ട് " (ഫത്ഹുൽ ബാരി )
ഇതാണ് സുന്നികളായ ഞങ്ങളുടെ എക്കാലത്തേയും നിലപാട് ഇതിൽ ഹറമൈനികൾക്ക് പ്രത്യേക നിയമം എന്നത് ഇല്ല ഇസ്ലാമിക പൊതു നിയമത്തിൽ  യാതൊരു മാറ്റവുമില്ല...
എനി പറയൂ സൗദി സൗദി എന്ന് മുറ വിളി കൂട്ടുന്ന കേരള മുജായിദുകളേ ആരാണ് ഖുർ ആനിനെയും തിരുസുന്നത്തിനേയും തള്ളിയത് ???? സുന്നികളായ ഞങ്ങൾക്ക് അന്നും ഇന്നും എന്നും ഖുർ ആനും സുന്നത്തും , ഇജ്മാഉം , ഖിയാസും തന്നെയാണ് അല്ലാതെ സൗദിയിൽ വഹാബികൾ എന്തെങ്കിലും ദീനിൻ റ്റെ പേരിൽ കാട്ടിക്കൂട്ടുന്നുവെങ്കിൽ അത് ദീനിൽ തെളിവായി ഞങ്ങൾ കാണുന്നുമില്ല ഞങ്ങളല്ല ലോക മുസ്ലിമീങ്ങൾ ഉൾക്കൊള്ളുകയും ഇല്ല .
🔹🔹 മുജായിദ് ചൊദ്യം ???
✍അവരോട് ചോദിക്കാനുള്ളത്?
  സലഫികളെ  തുടർന്ന്  മക്കയിലും   മദീനയിലും  നിസ്കരിച്ച  ലക്ഷക്കണക്കിന്  പ്രതിഫലമുള്ള  നിസ്ക്കാരം  ശരിയാകുമോ
മറുപടി:
മുകളിൽ ഇസ്ലാമിൻ റ്റെ പൊതു നിയമം പറഞ്ഞിട്ടുണ്ട് എനി  ബിദ് അത്തിൻ റ്റെ ആശയമുള്ളവനാണോ  എന്നാൽ അവനെ തുടർന്ന് നിസ്ക്കരിച്ചാൽ നിസ്ക്കാരം ശരിയാവുകയില്ല , എനി സൗദിയിൽ ആണോ സുന്നത്തിനെ തള്ളി ബിദ് അത്ത് പ്രചരിപ്പിക്കുന്നവർ ഉള്ളത് എന്നാൽ അവിടെയും നിയമം ബാധകം തന്നെ , പക്ഷേ കേരള മുജായിദുകൾക്ക് സൗദി അഖീദ ഒരിക്കലുംശരിയാവുകയില്ലല്ലൊ ??? ഇതിനുള്ള കാരണം മുകളിൽ വ്യക്തമാക്കിയത് കൊണ്ട് ആവർത്തിക്കുന്നില്ല
🔹🔹
നിങ്ങളുടെ   ഉമമ മാരും  ഭാര്യമാരും സഹോദരിമാരും
  മക്കയിലും   മദീനയിലും  ജമാ അതിന്    പങ്കെടുക്കുന്നു.
മയ്യിത്  നിസ്കരിക്കുന്നു.
അവർ ലക്ഷക്കണക്കിന് ഹറാമുകളാണോ  അവിടെ  ചെന്ന്  ചെയ്തത്?
ഒരിക്കലുമല്ല അവരൊക്കെ നാലാൽ ഒരു മദ് ഹബ് ഫോളോ ചെയ്ത് അതിൻ റ്റെയടിസ്ഥാനത്തിൽ ഹജ്ജും ഉംറയും ചെയ്തവരാണ് , അല്ലാതെ അവർക്ക് കേരള മുജായിദുകളേ പോലെ തീരുമാനമാവാത്ത എട്ട് തൗഹീദും‌ , സാമ്പാർ മദ് ഹബുമല്ല കേട്ടൊ ,,, എനി ചിലപ്പോൾ മുജായിദിച്ചി പെണ്ണുങ്ങളുടെ ഹജ്ജും ഉംറയും  ശരിയാവണം എന്നില്ല കാരണം മേൽ പറഞ്ഞ വിശ്വാസം വെച്ച് പുലർത്തുന്ന പെണ്ണാണെങ്കിൽ ഒരുക്കലും ശരിയാവില്ലല്ലോ
ചിന്തിക്കുക!!!!!
സഹോദരന്മാരെ
       ലോകത്തിലെ മുസ്ലിംകൾ   അംഗീകരിക്കുന്ന   സൗദിയിലെ  പണ്ഡിതസഭ  അവർ ക്വുർആനും  ഹദീസും  മനസ്സിലാക്കിയത് പോലെ നമ്മളും  മനസ്സിലാക്കുക!
    അവരെ  അംഗീകരിക്കുക!
🔹🔹
സഹോദരന്മാരെ ചിന്തിക്കുക !!
ലോകത്തിലെ മുസ്ലിമീങ്ങൾ സൗദിയിലെ വഹാബികളെ പുറം കാല് കൊണ്ട് തള്ളുന്നവരാണ് , എന്നാൽ വഹാബികളല്ല അവിടെ പൂർണ്ണമായും ഉള്ളത് ഇത് കേരള വഹാബിയൻ ആരോപണം മാത്രമാണ് , സൗദിയിൽ വഹാബിയൻ കയ്യേറ്റത്തിലൂടെ വഹാബീ ആശയം തിരുകിക്കയറ്റിയുട്ടെങ്കിൽ അതിന്ന് ലോക മുസ്ലിമീങ്ങൾ ഉത്തരവാദികളല്ല.....
🔹🔹
പിന്നെ ദീൻ എന്ന് പറഞ്ഞാൽ സൗദിയെ മുറുക്കിപ്പിടിക്കണം എന്നല്ല ഖുർ ആനും സുന്നത്തും , ഇജ്മാഉം , ഖിയാസും മുറുകേ പിടിക്കുക ,  ഇതാണ് ലോക മുസ്ലിമീങ്ങളുടെ ഇജ്മാഉം , അല്ലാതെ സൗദിയിൽ എവിടെയെങ്കിലും ഏതോ വഹാബി പുരോഹിതൻ എന്തെങ്കിലും കാട്ടിക്കൂട്ടിയതും പൊക്കിപ്പിടിച്ച് കൊണ്ട് ഇത് ദീനാണെന്നും പറഞ്ഞ് വരണ്ടാ!!!
പ്രമാണമുണ്ടോ ?????
ഹദീസുകളുണ്ടൊ ????
ഇജ്മാഉണ്ടോ ???
ഖിയാസുണ്ടോ ???
കൊണ്ട് വരൂ ??? അല്ലാതെയുള്ളതൊന്നും  പ്രമാണമല്ല!!!!!;;;
🔹🔹
എനി ഖുർ ആനും സുന്നത്തുമല്ല പ്രമാണം ഞങ്ങൾക്ക് സൗദിയാണ് പ്രമാണമെങ്കിൽ മുജായിദുകളേ സൗദിയിൽ ഉള്ള എല്ലാ കാര്യങ്ങളും നിങ്ങൾ എന്ത് കൊണ്ട് അംഗീകരിക്കുന്നില്ല ?????????
ഇത് വ്യക്തമായ കാപട്യമല്ലേ ??????? കണ്ണടച്ച് ഇരുട്ടാക്കുകയാണോ ??????
____________________________