page

Tuesday, 14 November 2017

മരിച്ചവരെ ജീവിപ്പിച്ച് വഹാബികളും!


മരിച്ചവരെ ജീവിപ്പിച്ച്  തരാമെന്ന് മക്തി തങ്ങൾ!










(മുജാഹിദ് പ്രസിദ്ധീകരണം ,മഖ്‌ത്തി തങ്ങളുടെ ജീവിത ചരിത്രം ,യുവത ബുക്സ് ,മർകസുദ്ധഅവ, കോഴിക്കോട്)



മരിച്ചവരെ ജീവിപ്പിച്ച്  തരാമെന്ന് മക്തി തങ്ങൾ പറഞ്ഞെന്ന് പറയുന്നതും ,മക്തി തങ്ങൾ വഹാബിയാണെന്ന് പറയുന്നതും കേരളത്തിലെ വഹാബികൾ തന്നെ!.ചുരുക്കത്തിൽ-
വഹാബീ ഭാഷയിൽ മരിച്ചവരെ ജീവിപ്പിക്കുന്ന കറാമത്ത് വഹാബികളും കാട്ടുമത്രെ! മുഹ്‌യിദ്ധീൻ ശൈഖ് മരിച്ചവരെ ജീവിപ്പിച്ചാൽ ശിർക്ക്! സുന്നികളത് പറഞ്ഞാൽ അതിലും വലിയ ശിർക്ക്!വഹാബികളാണെങ്കിൽ ഒന്നാന്തരം തൗഹീദും! ഇതേതാ മതം? പെട്ടു പോയവർ രക്ഷപെടുക !എത്ര ലാഘവത്തോടെയാണ് വഹാബികൾ ശിർക്കും തൗഹീദും മാറ്റി എഴുതുന്നത്! 

മക്തി തങ്ങൾ മരിച്ചവരെ ജീവിപ്പിക്കുന്ന വിഷയം അവരുടെ തന്നെ പ്രസംഗത്തിൽ നിന്ന്...!
👇👇👇👁👁👁

ആരാണ് മക്തി തങ്ങളെന്ന് വഹാബികൾ പറയട്ടെ![KNM ന്റെ ഒഫീഷ്യൽ പോർട്ടലിൽ നിന്ന് പകർത്തിയത് ]
          
കേരളത്തിലെ അക്കാലത്തെ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ക്ക ഇസ്ളാഹി പ്രവര്‍ത്തകനായ മക്തി തങ്ങളോടുണ്ടായിരുന്ന വെറുപ്പിന്റെ ആഴം ഈ സംഭവത്തില്‍നിന്ന് വ്യക്തമാണല്ലോ.
ജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ക്രമാതീതമായി വ്യാപിക്കുന്നതിന്റെ മൂലകാരണം അവരുടെ അജ്ഞതയാണെന്ന് മനസ്സിലാക്കിയ മക്തി തങ്ങള്‍ വിജ്ഞാന പ്രചരണത്തിനായി നാനോന്മുഖമായ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. വിലപ്പെട്ട അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് തങ്ങള്‍. മതവിദ്യാഭ്യാസ രീതി പരിഷ്കരിക്കുന്നതിന് ചില പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍വരുത്തുവാന്‍ അദ്ദേഹം തുടങ്ങി. അക്കാലത്ത് അതിന്റെ ഫലം വേണ്ടത്ര കണ്ടുതുടങ്ങിയില്ലെങ്കിലും പില്‍ക്കാലത്ത് അത് പരിപൂര്‍ണ്ണ വിജയമായി കലാശിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റെ അറ്റംവരെ സഞ്ചരിച്ച് പ്രസംഗങ്ങളും സാഹിത്യ വിതരണവും നടത്തിക്കൊണ്ട് ഇസ്ലാഹീ പ്രസ്ഥാനത്തിന് തങ്ങളവര്‍കള്‍ ചെയ്തുകൊണ്ടിരുന്ന മഹത്തായ സേവനങ്ങള്‍ തങ്കലിപികളാല്‍ എഴുതിവെക്കേണ്ടവയാണ്.
മര്‍ഹൂം ഇ.കെ.മൌലവി ഉദ്ധരിച്ച ഒരു സംഭവുംകൂടി ഇവിടെ വിവരിക്കട്ടെ. അദ്ദേഹം എഴുതി: ക്ഷ “1919ലാണ് ഞാന്‍ കൊടുങ്ങല്ലൂരില്‍ താമസമാക്കിയത്. ഇവിടെയും അയല്‍പ്രദേശങ്ങളിലും ചില വഹാബികളുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും അപരിചിതനായ എന്നെ ചില സുഹൃത്തുക്കള്‍ ഉപദേശിക്കുകയുണ്ടായി. അവര്‍ ആരാണെന്നറിയാന്‍ കൌതുകം ജനിക്കല്‍ സ്വാഭാവികമാണല്ലോ. പരിചയപ്പെടുക മാത്രമല്ല, അവരുടെ വാദഗതികള്‍ ഞാന്‍ വിശദമായി മനസ്സിലാക്കുകപോലും ചെയ്തു… ഞാന്‍ അവരോട് ഇങ്ങനെ ചോദിച്ചു: “നിങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസത്തിനെതിരായ ഈ ആശയം നിങ്ങളെ പിടികൂടിയതെങ്ങനെ?” ഇതിന് കൂട്ടത്തിലൊരാള്‍ നല്‍കിയ മറുപടി ഇതായിരുന്നു: “സനാഉല്ലാ മക്തി തങ്ങളാണ് ഞങ്ങളില്‍ ഈ ആശയം പ്രചരിപ്പിച്ചത്” (അല്‍ മുര്‍ശിദ് മലയാള മാസിക- 1996 ആഗസ്റ് ലക്കം).



N: B-യഥാർത്ഥത്തിൽ മക്തി തങ്ങളും വഹാബികളുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല അവർക്കെതിരുമായിരുന്നു. പിന്നെന്തിനായിരുന്നു മുജാഹിദുകൾ ,ചരിത്രം വളച്ചൊടിച്ച് തങ്ങളെ സ്വന്തമാക്കിയത് ?അതറിയാൻ താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക.

https://visionofahlussunna.blogspot.in/2018/01/blog-post_80.html?m=1