page

Thursday, 9 November 2017

ഖബർ കെട്ടിപ്പൊക്കൽ നരകത്തിലും കാൽ പതിഞ്ഞ കല്ല് കെട്ടിപ്പൊക്കൽ തൗഹീദായി സ്വർഗത്തിലും!!


വിശുദ്ധ ഹറമിലെ മഖാം ഇബ്റാഹിം .
ഇബ്റാഹിം നബിയുടെ[അ] കാല്പാദം പതിഞ്ഞ കല്ല് കെട്ടിപ്പൊക്കൽ തൗഹീദും പുണ്യമേനി അടക്കം ചെയ്ത ഖബർ കെട്ടിപ്പൊക്കിയാൽ ബിദ്അത്തും  ശിർക്കും നരകവും!വഹാബീ തൗഹീദ് പൊട്ടത്തരങ്ങളുടെ പൂരപ്പറമ്പ് പോലെയായി!


എല്ലാ വഹാബീ പ്രതീക്ഷയും കടയോടെ പിഴുതെറിഞ്ഞ് - മഖാം ഇബ്റാഹിമിന്റെ പിന്നിലായി ,മഖാം ഇബ് റാഹിമിനെ മുന്നിലാക്കി നിസ്കാരവും!വഹാബീ ഭാഷയിൽ ശിർക്കോട് ശിർക്ക്!!!


മക്കയിലെ മസ്ജിദുൽ ഹറമിന്റെ മുറ്റത്ത്, കഅ്ബയുടെ കവാടത്തിന്റെ മുമ്പിലായി, കിഴക്കു വശത്തുള്ള ഭാഗവും അവിടെ സൂക്ഷിച്ച കല്ലിനെയുമാണ് ഇബ്രാഹീം മഖാം എന്ന് പറയുന്നത്.കഅ്ബയുടെ ചുമരിൽ നിന്നും 20 മുഴം അകലെയായിട്ടാണ് ഇതിൻറെ സ്ഥാനം.ഇബ്‌റാഹീം നബി (അ)നിന്ന സ്ഥലം എന്നാണ് ഇതിൻറെ അറബി ഭാഷാർത്ഥം.