page

Saturday, 18 November 2017

നബിദിനവും മുളഫർ രാജാവും

*ആരാണ് ആദ്യമായി നബിദിനാഘോഷം വിപുലമാക്കിയത്*

👇👇👇👁️👁️👁️


✍️ നബിദിനാഘോഷം വിപുലമായ രൂപത്തിൽ ആദ്യമായി നടത്തിയത് മുളഫ്ഫർ രാജാവാണെന്നാണ് പൊതുവെ പറയാറുള്ളത്.എന്നാൽ ,ബഹുമാനപ്പെട്ട ഇമാം നവവി [റ]യുടെ ഉസ്താദ് ഇമാം അബൂ ശാമ(റ) പറയുന്നതിങ്ങനെയാണ്:وكان أول  من فعل ذلك بالموصل الشيخ عمر بن محمد الملا أحد الصالحين المشهورين وبه اقتدى في ذلك صاحب إربل وغيره رحمهم الله تعالى

(الباعث على إنكار البدع والحوادث   665 )

അത്(പുതിയ രീതിയിലുള്ള മൗലിദാഘോഷം) ആദ്യമായി പ്രവർത്തിച്ചത് ശൈഖ് ഉമറുബ്നു മുഹമ്മദിൽ മുല്ല എന്ന പ്രസിദ്ധ സാത്വികനാണ്.മുളഫ്ഫർ രാജാവ് ഈ വിഷയത്തിൽ അദ്ദേഹത്തെയാണ് അനുധാവനം ചെയ്തത്.അത് കൊണ്ട് തന്നെ മുളഫ്ഫർ രാജാവാണ് ആദ്യമായി നടത്തിയതെന്ന പണ്ഡിത പ്രസ്താവനകളെ '' രാജാക്കന്മാരിൽ നിന്ന് ആദ്യമായി" എന്ന്  വ്യാഖ്യാനം നടത്തൽ അനിവാര്യമാണ്.ഇസ്മാഈലുൽ ഹിഖി(റ) റൂഹുൽ ബയാനിൽ അങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്.



وأول من أحدثه *من الملوك*صاحب إربل.(روح البييان ٩/٥٨)

കേവലം ഏതോ ഒരു രാജാവിൻ്റെ കർമ്മമായി നബിദിന സന്തോഷത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ ,ഏതോ ഒരു എഴുത്തുകാരൻ്റെ ബുഖാരി / മുസ്ലിം എന്ന് പറയുന്ന കാലം വിദൂരമല്ല. അർധ യുക്തിവാദികളായ വഹാബിസം പൂർണ യുക്തിവാദത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നത് ഇക്കോലത്തിലാണ്.


''മുളഫർ രാജാവ് (رحمه الله واكرام).'' -ഇബ്നു കസീർ [റ] അങ്ങനെയാണ് എഴുതിയത്. 

"He was a generous, mighty master, and glorious ruler, whose works were very good.  He built Jamia Al Muzaffari near Qasiyun ... During Rabiul Awwal he used to celebrate Mawlid ash Sharif with great celebration. More over, he was benevolent, brave, wise, a scholar, and JUST person - "RAHIMAHULLAH WA IKRAAM"

(Tarikh Ibn Kathir, Al Bidayah Wan Niyaha. 13/174). He also participated in  Crusade.


           മുസ്തഫ കമാൽ പാഷയെന്ന രാജാവിനെ പിൻപറ്റി ,അറബീ ഖുതുബക്ക് പകരമായി ഓരോ ആഴ്ച്ചയും മലയാള പ്രസംഗം നടത്തുന്ന വഹാബികൾക്ക് ,പ്രസ്തുത കോമഡിക്ക് തെളിവായി ആയത്തില്ല- ഹദീസില്ല- ഈ അടുത്ത് മരണപ്പെട്ട കമാൽ പാഷക്ക് മുമ്പുള്ള ഒരു മാതൃകയുമില്ല.കമാൽ പാഷ ബാങ്കുവിളി കൂടി ജനങ്ങളുടെ ഭാഷയിലാക്കി.വഹാബിപ്പള്ളിയിൽ നിന്നിനി മലയാള ബാങ്കിന് അധിക നാളുണ്ടാകില്ല. ഖുർആനോ സുന്നത്തോ ഇജ്മാഓ ഖിയാസോ ഒന്നുമല്ല- ജനങ്ങൾക്ക് തിരിയണമെന്നതാണ് ,വഹാബികളുടെ തെളിവ്. നബിദിന സന്തോഷത്തിന് തെളിവ് യുക്തിയല്ല- നാലാം പ്രമാണമായ ഖിയാസാണ്. ഇമാം ബുഖാരി [റ] ഉദ്ധരിക്കുന്ന ഹദീസിൽ നിന്നത് പഠിപ്പിക്കുന്നത് ,ഇമാം സുയൂതി[റ]നെപ്പോലുള്ള ലോക പ്രസിദ്ധ പണ്ഡിതരാണ്. യുക്തി വാദം തലക്ക് പിടിച്ച വഹാബിക്കെന്ത് ഖിയാസ്...?. ബുഖാരിയിൽ നിന്ന് 60 ഹദീസ് തള്ളിക്കളഞ്ഞ വഹാബിക്കു മുന്നിലെന്ത് ഇമാം ബുഖാരി[റ]...? എന്ത് ഇമാം സുയൂതി[റ]...?മുളഫർ രാജാവിനെ ആക്ഷേപിക്കുന്ന വഹാബികൾ സ്വന്തം നേതാവ് ഇബ്നു തൈമിയ്യയുടെ ശിഷ്യൻ്റ കിതാബെങ്കിലുമൊന്ന് മറിച്ച് നോക്കിയിരുന്നെങ്കിൽ... അല്ലെങ്കിൽ വേണ്ട... എന്തിനാണ് അറിയാത്ത പണിക്ക്...!

*ഖുദ്സി*
O4-11-2020