page

Saturday, 13 January 2018

സ്വഹാബികളെ അക്ഷേപിക്കുന്ന വഹാബികൾ

🔽🔽🔽🔽🔽🔽
മുജാഹിദ് സലഫിസ്റ്റ് വഹാബികൾ
മഹാന്മാരായ സ്വഹാബികളെ അക്ഷേപിക്കുന്നു.

ചോദ്യം:

മുജാഹിദ് സലഫിസ്റ്റ് വഹാബികൾ മഹാന്മാരായ സ്വഹാബികളെ അക്ഷേപിക്കുന്നവരാണ ന്ന് സുന്നികൾ പറയാറുണ്ട് അത് മുജാഹിദ് പുസ്തകത്തിൽ നിന്ന് തെളിയിക്കാമോ?

ഉത്തരം:

*വഹാബികൾ സ്വഹാബത്തിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരല്ല അവരെ തള്ളുന്നവരും നിസ്സാര പെട്ടത്തുവരുമാണ് .. സ്വന്ഥം ഇച്ഛക്കെതിരവുമ്പോൾ അവരെ തള്ളിപറയുന്നവരല്ലേ വഹാബികൾ .. ഏതാനും ഉദാഹരണങ്ങൾ* 👇👇👇


 1. കേരളത്തിൽ ഇസ്ലാം എത്തിച്ച സ്വഹാബത്താണ് ഇവിടെ ആദ്യമായി ജുമുഅ സ്ഥാപിച്ചത്. ശ്രോതാക്കൾ അനറബികളായിട്ടും അറബിയിൽ തന്നെ ജുമുയയും ഖുതുബയും നിർവഹിക്കണമെന്ന സുന്നത്ത് നടപ്പിലാക്കിയതും അവർ തന്നെ..സ്വഹാബത്തിന്ടെ ഈ  നടപടി തങ്ങളുടെ വാദത്തിന്നെതിരാണെന്ന് വ്യക്തമായപ്പോൾ വഹാബി അചാര്യൻ സ്വഹാബത്തിനെ തള്ളുന്നത്  കാണുക..


  ” *ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഉപദേശം ചെയ്തിരുന്നുവെന്നു സമ്മതിക്കാൻ നിർവാഹമില്ല.  ഇനി അങ്ങനെ ചെയ്തിരുന്നു എന്ന് പറയുന്നപക്ഷം വസ്തുനിഷ്ടമായ റിപ്പോർട്ട് തെളിയിക്കേണ്ടതാണ്.  ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്ലിയാക്കന്മാർ ചെയ്യുന്നദ് ദീനിൽ തെളിവല്ലാത്തത് പോലെ അതും ( സ്വഹാബത് ചെയ്‌തതും) ദീനിൽ തെളിവാവുകയില്ല* ” (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84 )



2. മറ്റൊരു വഹാബി സ്വഹാബത്തിനെ കരിതേക്കുന്നത് കാണുക.👉👉


*മുസ്ലിംകളിൽ  അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവർത്തികളെ ദുഷിപ്പിക്കുകയും ചെയ്തതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഇസ്രാഈലി കഥകളാണ്. അഹ്ലുൽ കിതാബിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവർ മുഖേനയാണ് ഇവ മുസ്‌ലിംകളിൽ പ്രചരിപ്പിച്ചത് .അവർ  സന്ദർഭത്തിനനുസരിച്ച് തൗറാത്തിൽ നിന്നും ഇൻജീലിൽ നിന്നും എടുത്തുദ്ധരിക്കുകയും ചെയ്തു . തമീമുധാരി (റ) ഖഹ്ബുൽ അഹ്ബാർ (റ) വഹബുബ്നു മുനബ്ബിഹ് (റ) അബ്ദുല്ലാഹിബ്നു സലാം (റ) എന്നീ നാല് പേരിലാണ് ഇത്തരം റിപ്പോർട്ടുകളിലധികവും ചെന്നെത്തുക .ഇവർ നാലു പേരും യഹൂദി ക്രസ്ത്യാനി വേദങ്ങളിൽ പരിജ്ഞാനമുള്ളവരായിരുന്നു* “. (അൽ മനാർ പു: 9, ല: 6 ) (‘തർളിയത്’ ലേഖകന്റെ വക)


3. ഉമറുൽ ഫാറൂഖി (റ) നെയും ഉസ്മാനുബ്നു അഫാൻ (റ) നെയും ഒരു വഹാബി ആക്ഷേപിക്കുന്നത് കാണുക ;👉👉


“ *രണ്ട് കാരണങ്ങളാണ് ഇസ്രയേലി കഥകൾ ഇസ്ലാമിൽ പ്രചരിപ്പിക്കാൻ ഇടവരുത്തിയത് . ഇസ്ലാമിന്റെ ആരംഭ ദശയിൽ നബി (സ) യുടെ വിയോഗ ശേഷം പള്ളിയിൽ വച്ച് കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു .  ഉമറിന്റെ അവസാന കാലത്ത് തന്നെ ഇതു തുടങ്ങിവച്ചിരുന്നു എന്നാൽ ഉസ്മാൻ (റ) അവർകളുടെ കാലം മുതൽക്കാണ് സർവ്വ പ്രചാരം സിദ്ധിച്ചത്* ’” ( അൽ മനാർ 1959 മെയ് പേ : 152 )




4. ഇബ്നു അബ്ബാസ് (റ) അബൂ ഹുറൈറ (റ) എന്നിവരെ പ്രത്യേകം താഴ്ത്തിക്കൊണ്ട് വഹാബി എഴുതുന്നു  👉👉:



“ *വാഹബുബ്നുമുനബ്ബഹും (റ) ഈ കൂട്ടത്തിൽ പെട്ട ഒരു കഥാകാരൻ  തന്നെയാണ് . എന്നാൽ മൂന്നാമത്തെ ദേഹമായ കഹ്ബുൽ അഹ്ബാറിൽ (റ) നിന്നാണ് ഇസ്രായീലീ കഥകൾ പ്രചരിക്കുന്നത് .ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്നു അബ്ബാസ് (റ), മുഹദ്ദിസുകളിൽ ഒന്നാം സ്ഥാനമാർഹിക്കുന്ന അബൂ ഹുറൈറ (റ) യുമാണ് കഹ്ബി (റ) യിൽ നിന്ന് ഏറ്റവുമധികം റിപ്പോർട്ട് ചെയ്‌തദെന്നു വരുമ്പോൾ ഇസ്രാഈലി പുരാണീതിഹാസങ്ങൾ ഇസ്ലാമിൽ എത്ര മാത്രം പ്രചരിപ്പിച്ചിട്ടുണ്ടാവുമെന്നു നമുക്ക്  ഊഹിക്കാവുന്നതാണ്* . ( അൽ മനാർ പു : 9 ,ലക്കം 1959 ) (തർളിയത് ലേഖകന്റെ വക )
🌴🌴🌴🌴🌴🌴🌴