page

Wednesday, 10 January 2018

കോട്ടൂരുസ്താദ്- അറിവിന്റെ മഹാ വിസ്മയം

 ശൈഖുനാ കോട്ടൂര്‍ – ആത്മ ജ്ഞാനത്തിന്റെ ആഴം കണ്ട നിസ്തുല പണ്ഡിതന്‍. ആയിരക്കണക്കിന് ശിഷ്യരുടെ മഹത് ഗുരു. ഇല്‍മിന്റെ അകവും ആത്മീയതയുടെ മഹത്വവും ഒരുപോലെ തൊട്ടറിഞ്ഞ ശൈഖുല്‍ മുഹഖിഖ് കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാര്‍ ഇന്ന് ആദരിക്കപ്പെടുകയാണ്. മലപ്പുറം മഅ്ദിന്‍ അക്കാദമി നല്‍കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ശൈഖുനാക്ക് സമര്‍പ്പിക്കുന്ന  നിമിഷത്തില്‍ ശൈഖുനയുടെ ദര്‍സില്‍ ദീര്‍ഘകാലം പഠിച്ച ഒരു ശിഷ്യന്‍ എന്ന നിലയില്‍ ഏതാനും കാര്യങ്ങള്‍ വിശദീകരിക്കാം. അനുഭവങ്ങളുടെയും അറിവിന്റെയും മഹാ വിസ്മയമായ ശൈഖുനാ പണ്ഡിത ലോകത്ത് വളരെ ശ്രദ്ധിക്കപ്പെടുന്നവരും അംഗീകരിക്കപ്പെടുന്നവരുമാണ്. പൊതുവേദികളില്‍ നിന്ന് അകലം പാലിക്കുന്നതിനാല്‍ പൊതു ജനങ്ങള്‍ക്കിടയില്‍ ഈ മഹത് വ്യക്തിത്വം അത്ര പ്രസിദ്ധനല്ല. സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃപദവിയിലുള്ള പലരും ശൈഖുനായുടെ ശിഷ്യരും സതീര്‍ഥ്യരുമാണ് എന്നതാണ് വസ്തുത. കര്‍ഷകരും നിഷ്‌കളങ്കരുമായ പൊന്മളത്തൊടി കോയക്കുട്ടി- അടാട്ടില്‍ കുഞ്ഞിപ്പാത്തു ദമ്പതികളുടെ മകനായി 1940ല്‍ കോട്ടക്കലിനടുത്ത് കോട്ടൂരിലാണ് ജന്മം. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്ത് നിന്ന് കരസ്ഥമാക്കിയ ശേഷം വളവന്നൂര്‍ സൈദാലി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അറബി വ്യാകരണ ശാസ്ത്രത്തില്‍ അഗാധ അറിവുണ്ടായിരുന്ന അദ്ദേഹത്തില്‍ നിന്നാണ് അല്‍ഫിയയും മറ്റും പഠിച്ചത്. അന്ന് തന്നെ അല്‍ഫിയ മനഃപാഠം ചെയ്തു. ഇന്നും അല്‍ഫിയ ശൈഖുനാക്ക് വലിയ ആവേശമാണ്. അധ്യാപനത്തിനിടയില്‍ അല്‍ഫിയ്യയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളായ സ്വബ്ബാന്‍, ഖുള്‌രി, ഉഷ്മൂനി തുടങ്ങിയവയെല്ലാം നിര്‍ഗളിച്ച് കൊണ്ടിരിക്കും.

പിന്നീട് ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തലക്കടത്തൂരും ചാലിയത്തുമായി അഞ്ച് വര്‍ഷത്തെ പഠനം ശൈഖുനയിലെ പണ്ഡിതനെ രൂപപ്പെടുത്തി. കാന്തപുരം ഉസ്താദടക്കമുള്ള നിരവധി സഹപാഠികള്‍ അക്കാലത്ത് അവിടെ ഉണ്ടായിരുന്നു. ആകെ ഏഴ് വര്‍ഷത്തെ ദര്‍സീ പഠനം. അല്‍ഫിയ്യ, മഹല്ലി ഒന്നാം ഭാഗം, മുഖ്തസര്‍ എന്നീ കിതാബുകള്‍ നന്നായി തന്നെ പഠിച്ചു. അപ്പോഴേക്കും ഉഷ്ണവാതം പിടിപ്പെട്ടു. ശരീരം മൊത്തം ചുട്ടു പഴുത്ത് കത്തിക്കാളുന്ന പോലുള്ള  അവസ്ഥ. പഠനം താറുമാറായി, ക്ലാസിലിരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒ കെ ഉസ്താദ് പറഞ്ഞു ”കോട്ടൂര്‍ അവിടെ കിടന്നാല്‍ മതി” അങ്ങനെ പള്ളിയുടെ ചെരുവിലും മറ്റും കിടന്ന് ( കിതാബുകളൊന്നും നോക്കാന്‍ പോലുമാകാതെ) ക്ലാസ് ശ്രദ്ധിച്ചു. ശറഹുല്‍ അഖാഇദ് എല്ലാം ഇങ്ങനെയാണ് ഓതിയത്, പിന്നീടുള്ള എല്ലാ ഗ്രന്ഥങ്ങളും. ശൈഖുനാ കോട്ടൂര്‍ – ആത്മ ജ്ഞാനത്തിന്റെ ആഴം കണ്ട നിസ്തുല പണ്ഡിതന്‍. ആയിരക്കണക്കിന് ശിഷ്യരുടെ മഹത് ഗുരു. ഇല്‍മിന്റെ അകവും ആത്മീയതയുടെ മഹത്വവും ഒരുപോലെ തൊട്ടറിഞ്ഞ ശൈഖുല്‍ മുഹഖിഖ് കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാര്‍ ഇന്ന് ആദരിക്കപ്പെടുകയാണ്. മലപ്പുറം മഅ്ദിന്‍ അക്കാദമി നല്‍കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ശൈഖുനാക്ക് സമര്‍പ്പിക്കുന്ന  നിമിഷത്തില്‍ ശൈഖുനയുടെ ദര്‍സില്‍ ദീര്‍ഘകാലം പഠിച്ച ഒരു ശിഷ്യന്‍ എന്ന നിലയില്‍ ഏതാനും കാര്യങ്ങള്‍ വിശദീകരിക്കാം. അനുഭവങ്ങളുടെയും അറിവിന്റെയും മഹാ വിസ്മയമായ ശൈഖുനാ പണ്ഡിത ലോകത്ത് വളരെ ശ്രദ്ധിക്കപ്പെടുന്നവരും അംഗീകരിക്കപ്പെടുന്നവരുമാണ്. പൊതുവേദികളില്‍ നിന്ന് അകലം പാലിക്കുന്നതിനാല്‍ പൊതു ജനങ്ങള്‍ക്കിടയില്‍ ഈ മഹത് വ്യക്തിത്വം അത്ര പ്രസിദ്ധനല്ല. സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃപദവിയിലുള്ള പലരും ശൈഖുനായുടെ ശിഷ്യരും സതീര്‍ഥ്യരുമാണ് എന്നതാണ് വസ്തുത.

കര്‍ഷകരും നിഷ്‌കളങ്കരുമായ പൊന്മളത്തൊടി കോയക്കുട്ടി- അടാട്ടില്‍ കുഞ്ഞിപ്പാത്തു ദമ്പതികളുടെ മകനായി 1940ല്‍ കോട്ടക്കലിനടുത്ത് കോട്ടൂരിലാണ് ജന്മം. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്ത് നിന്ന് കരസ്ഥമാക്കിയ ശേഷം വളവന്നൂര്‍ സൈദാലി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. അറബി വ്യാകരണ ശാസ്ത്രത്തില്‍ അഗാധ അറിവുണ്ടായിരുന്ന അദ്ദേഹത്തില്‍ നിന്നാണ് അല്‍ഫിയയും മറ്റും പഠിച്ചത്. അന്ന് തന്നെ അല്‍ഫിയ മനഃപാഠം ചെയ്തു. ഇന്നും അല്‍ഫിയ ശൈഖുനാക്ക് വലിയ ആവേശമാണ്. അധ്യാപനത്തിനിടയില്‍ അല്‍ഫിയ്യയുടെ വ്യാഖ്യാന ഗ്രന്ഥങ്ങളായ സ്വബ്ബാന്‍, ഖുള്‌രി, ഉഷ്മൂനി തുടങ്ങിയവയെല്ലാം നിര്‍ഗളിച്ച് കൊണ്ടിരിക്കും. പിന്നീട് ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തലക്കടത്തൂരും ചാലിയത്തുമായി അഞ്ച് വര്‍ഷത്തെ പഠനം ശൈഖുനയിലെ പണ്ഡിതനെ രൂപപ്പെടുത്തി. കാന്തപുരം ഉസ്താദടക്കമുള്ള നിരവധി സഹപാഠികള്‍ അക്കാലത്ത് അവിടെ ഉണ്ടായിരുന്നു. ആകെ ഏഴ് വര്‍ഷത്തെ ദര്‍സീ പഠനം. അല്‍ഫിയ്യ, മഹല്ലി ഒന്നാം ഭാഗം, മുഖ്തസര്‍ എന്നീ കിതാബുകള്‍ നന്നായി തന്നെ പഠിച്ചു. അപ്പോഴേക്കും ഉഷ്ണവാതം പിടിപ്പെട്ടു. ശരീരം മൊത്തം ചുട്ടു പഴുത്ത് കത്തിക്കാളുന്ന പോലുള്ള  അവസ്ഥ. പഠനം താറുമാറായി, ക്ലാസിലിരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഒ കെ ഉസ്താദ് പറഞ്ഞു ”കോട്ടൂര്‍ അവിടെ കിടന്നാല്‍ മതി” അങ്ങനെ പള്ളിയുടെ ചെരുവിലും മറ്റും കിടന്ന് ( കിതാബുകളൊന്നും നോക്കാന്‍ പോലുമാകാതെ) ക്ലാസ് ശ്രദ്ധിച്ചു. ശറഹുല്‍ അഖാഇദ് എല്ലാം ഇങ്ങനെയാണ് ഓതിയത്, പിന്നീടുള്ള എല്ലാ ഗ്രന്ഥങ്ങളും.

അസുഖം വല്ലാതെ കഷ്ടമായപ്പോള്‍ ചികിത്സാര്‍ഥം വെല്ലൂരിലെ സി എം സി ഹോസ്പിറ്റലിലെത്തി. അവിടെയാണ് ചികിത്സയോടൊപ്പം വെല്ലൂരിലെ ബാഖിയാത്തില്‍ പഠനവും നടത്താമെന്ന് ചിന്ത വന്നത്. ഒ കെ ഉസ്താദ് സമ്മതം നല്‍കി. മുഖ്തസറില്‍ ചേരലാണ് ലക്ഷ്യം. ഔദ്യോഗികമായി അത്രയൊക്കെ പോലും ദര്‍സീ പഠനം നടന്നിട്ടില്ലല്ലോ. പക്ഷേ മുത്വവ്വലില്‍ തന്നെ അപേക്ഷ കൊടുത്തു, പ്രവേശന പരീക്ഷക്ക് ബൈളാവിയും മുല്ലാഹസനുമൊക്കെയാണ് പരിഗണിക്കുക, അതൊന്നും ഓതിയിട്ടില്ല. പുറമെ ആ വര്‍ഷം സെലക്ഷന്‍ കൂടുതല്‍ കര്‍ക്കശമാക്കാനും അവിടെ തീരുമാനമുണ്ട്. ശൈഖ് ഹസ്സന്‍ ഹസ്‌റത്ത് തന്നെ നേരിട്ട് പരീക്ഷ നടത്തി. 44 പേരെ ഒന്നിച്ചിരുത്തി പരസ്യമായി ചോദ്യം ചോദിക്കും. കൃത്യം ഉത്തരം പറയുന്നവരെ മാത്രം തിരഞ്ഞെടുക്കുന്ന കഠിനമായ ശൈലി. എട്ട് ദിവസം വേണ്ടി വന്നു 44 പേരെ സെലക്ഷന്‍ പരീക്ഷ നടത്താന്‍. ഫലം വന്നപ്പോള്‍ നാല് പേര്‍ക്ക് മാത്രം വിജയം. അതില്‍ ഒന്നാം സ്ഥാനം കിതാബ് ഓതാത്ത, കോട്ടൂര്‍ ഉസ്താദിനായിരുന്നു. ഇന്ന് മീസാന്‍ മുതല്‍ മുത്വവ്വല്‍ അവസാന കിതാബ് വരെ ഏതും ശൈഖുന ദര്‍സ് നടത്തുന്നു. മുതാലഅ കൂടാതെ ഗ്രന്ഥങ്ങള്‍ കാണാതെ ഇതെങ്ങനെ സാധിക്കുന്നു എന്ന് അത്ഭുതപ്പെട്ട് പോകും. അതും കടമ കഴിക്കുന്ന ക്ലാസുകളല്ല. കിതാബുകളുടെ മത്‌നും ശര്‍ഹും വിശദീകരണങ്ങളും തഹ്ഖീഖുകളോടു കൂടി. ഒരു ഗ്രന്ഥം ദര്‍സ് നടത്തുമ്പോള്‍ അതിന്റെ അനുബന്ധ ഗ്രന്ഥങ്ങളൊക്കെ കയറിയിറങ്ങിക്കൊണ്ടുള്ള ശൈലി. ഒരിക്കലും താന്‍ കാണുക പോലും ചെയ്യാത്ത ഈ കിതാബുകളിലെ അതിസൂക്ഷ്മ മസ്അല പോലും മഹാനവര്‍കള്‍ അവതരിപ്പിക്കുന്നു. പക്ഷേ, വെല്ലൂരിലെ പഠനം പൂര്‍ത്തിയാക്കാനോ ചികിത്സ മുഴുവനാക്കാനോ കഴിയാത്ത വിധം ശൈഖുന നാട്ടിലെത്തി. കറങ്ങുന്ന ഒരു ഫാനിന്റെ മുന്നിലിരിക്കുകയായിരുന്നു ഏക ആശ്വാസം. അപ്പോഴാണ് ശൈഖുന ഒ കെ ഉസ്താദ് ചാലിയത്തേക്ക് കത്തെഴുതി വിളിക്കുന്നത്. ചാലിയത്ത് എത്തിയ കോട്ടൂരുസ്താദിന്റെ അടുക്കല്‍ മുതഅല്ലിമുകള്‍ ജംഉമായി വന്നിരുന്നു. ഉസ്താദ് ആദ്യമായി ദര്‍സ് തുടങ്ങുകയാണ്. അസുഖം മൂലം വഴങ്ങാത്ത ശരീരവും മനസ്സും. ജംഇലെ ഏറ്റവും കഠിനമായ മസാലികുല്‍ ഇല്ലത്താണ് പാഠം. കുട്ടികളോട് വായിക്കാന്‍ പറഞ്ഞു. അത്ഭുതം. ളമീറിന്റെ മുഅല്ലഖ് പോലും വിട്ടുകളയാതെ മുഴുവന്‍ സംശയങ്ങളും തീര്‍ത്ത് കൊണ്ടുള്ള ക്ലാസ്. മറഞ്ഞിരുന്ന് എല്ലാം ശ്രദ്ധിച്ച ഉസ്താദുല്‍ അസാതീദ് പറഞ്ഞുവത്രെ ”എന്റെ കുട്ടിന്റെ ബുദ്ധി അപാരം തന്നെ”. ഉസ്താദുല്‍ അസാതീദിന്റെ ഈ അനുഗ്രഹം കൊണ്ട് തന്നെയാകണം ഇന്ന് മഹാനവര്‍കളുടെ ദര്‍സ് കേള്‍ക്കുന്ന മഹാ പണ്ഡിതര്‍ പോലും വിസ്മയിച്ചു പോകുന്നത്. ജീവിതത്തില്‍ കാണുകയോ ഓതുകയോ ചെയ്യാത്ത ഗ്രന്ഥങ്ങള്‍  ശൈഖുനയുടെ മുമ്പിലെത്തുമ്പോള്‍ ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കും.

ഇമാം ഗസ്സാലി (റ) വിന്റെ ഇഹ്‌യാ ദര്‍സ് കേട്ട ചിലര്‍ ചോദിച്ചത്രെ ”ഈ ഗ്രന്ഥം രചിച്ചത് ഉസ്താദാണോ” എന്ന്. സിക്കന്ദരി (റ) വിന്റെ ഹികം ക്ലാസില്‍ പണ്ഡിതരാണ് പഠിതാക്കള്‍. ഓരോ വചനങ്ങളും നമ്മെ ആശ്ചര്യപ്പെടുത്തും. ഒരിക്കല്‍ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ പറഞ്ഞു ”എനിക്ക് കോട്ടൂരില്‍ നിന്ന് ഹികം ഓതണം. എനിക്ക് അദ്ദേഹത്തില്‍ നിന്ന് കിതാബ് ഓതണം”. ഈ നൂറ്റാണ്ട് കണ്ട മഹാ പണ്ഡിതനായിരുന്ന താജുല്‍ ഉലമ (ഖ.സി) യുടെ മനസ്സിന്റെ എളിമത്തവും ശൈഖുന കോട്ടൂരിന്റെ മഹത്വവും വെളിപ്പെടുത്തുന്നതാണിത്. പിന്നീട് ശൈഖുന അവര്‍കള്‍ ആത്മ സഞ്ചാരത്തിലായി. ഇന്ത്യയില്‍ അറിയപ്പെട്ടതും അല്ലാത്തതുമായ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായ മഹത്തുക്കളെ തേടിയുള്ള ദീര്‍ഘ യാത്ര. ശൈഖുന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ നിര്‍ദേശമനുസരിച്ചായിരുന്നു ഈ യാത്ര. വര്‍ഷങ്ങളോളം അജ്മീറിലും നാഗൂരിലും അടക്കം ഒരു പാട് മഖാമുകളില്‍ സാഹിദ് ആയി കഴിച്ച് കൂട്ടി. തൃഷ്ണാപള്ളി നത്ഹര്‍ ആലം ബാദുഷ തങ്ങളുടെ മഖാമില്‍ നിരന്തരം വന്നു പോയി കൊണ്ടിരുന്നു. പിന്നീട് ഒരു തിരിച്ചു വരവായിരുന്നു ദര്‍സീ രംഗത്തേക്ക്. മഹാന്‍മാരുടെ നിര്‍ദേശമനുസാരമുള്ള ഈ വരവ് പണ്ഡിത ലോകത്തിന് വലിയ ഗുണമായി. ഇഹ്‌യാഉസ്സുന്ന ഒതുക്കുങ്ങല്‍, സഅദിയ്യ കാസര്‍ഗോഡ്, ഹികമിയ്യ മഞ്ചേരി, ദാറുല്‍ അമാന്‍ എടവണ്ണപ്പാറ തുടങ്ങിയ സ്ഥാപനങ്ങളിലും ചെറുമുക്ക്, കൊണ്ടോട്ടി, പൊടിയാട്, കുണ്ടൂര്‍, പല്ലാര്‍, എടക്കഴിയൂര്‍, പൊന്മള, എസ്‌റ്റേറ്റ് മുക്ക്, സ്വദേശമായ കോട്ടൂര്‍ തുടങ്ങിയ മസ്ജിദുകളിലും ദര്‍സ് നടത്തി. ആയിരക്കണക്കിന് ശിഷ്യരെ വാര്‍ത്തെടുത്തു. അര നൂറ്റാണ്ട് പിന്നിട്ട ഈ ദര്‍സ് ഇപ്പോള്‍ തെന്നല സി എം മര്‍കസില്‍ തുടരുന്നു.തന്നെ ആരും അറിയരുതെന്ന് നിര്‍ബന്ധമുള്ള ശൈഖുന പൊതു വേദികളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് പതിവ്. ദീനിന് തന്റെ സാന്നിധ്യം കൊണ്ട് ഗുണമാണെന്ന് സ്‌നേഹ ജനങ്ങള്‍ ത്വര്യപ്പെടുത്തുമ്പോള്‍ മാത്രമാണ് പൊതു വേദികളില്‍ മഹാനവര്‍കള്‍ ഹാജറാവുന്നത്. സമസ്തയുടെ മുശാവറ അംഗങ്ങളില്‍ പലരുടെയും ഗുരുവായ ശൈഖുന സമസ്തയില്‍ ഏറ്റവും പ്രമുഖരായ മുശാവറ മെമ്പറായി തുടരുന്നു. അതും സമസ്തയില്‍ ഒരു ഭിന്നത രൂപപ്പെട്ടു വന്നപ്പോള്‍ ശൈഖുനാ മടവൂരും വടകര തങ്ങളും എല്ലാം ആശീര്‍വദിച്ച ഭാഗത്താണ് നിന്നത്. ഒരു കാര്യമുറപ്പിച്ചു പറയാം എന്റെ ജീവിതത്തിലെ സുദീര്‍ഘമായ കാലം ശൈഖുനാക്ക് കൂടെയാണ് ചെലവഴിച്ചത്. സംഘടന, ദര്‍സ്, സംവാദങ്ങള്‍, ഗ്രന്ഥ രചന തുടങ്ങി എന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രചോദനവും നിയന്ത്രണവും കോട്ടൂരുസ്താദിന്റേതാണ്.

പൊന്മള മുഹ്‌യിദ്ദീന്‍കുട്ടി ബാഖവി, ചാപ്പനങ്ങാടി ഇസ്മാഈല്‍ മുസ്‌ലിയാര്‍, വെന്നിയൂര്‍ എന്‍ എം ബാപ്പുട്ടി മുസ്‌ലിയാര്‍ തുടങ്ങി ആയിരങ്ങള്‍ മഹാനവര്‍കളുടെ ശിഷ്യന്മാരാണ്.ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്‌റത്ത്, വി സി സൈതാലി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശൈഖുനായുടെ ഗുരുവര്യരും സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ്, കുട്ടി ഹസ്സന്‍ മുസ്‌ലിയാര്‍ ചങ്കുവെട്ടി, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ചാപ്പനങ്ങാടി, ചെര്‍ള അബ്ദുറഹ് മാന്‍ മുസ്‌ലിയാര്‍, ആനക്കര അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ തന്റെ സതീര്‍ഥ്യരുമാണ്. ബഹുവന്ദ്യരായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ആലുവായ് അബൂബക്കര്‍ മുസ്‌ലിയാര്‍, ഒരുമനയൂര്‍ കീക്കാട്ട് സൈദ് മുഹമ്മദ് കോയ വലിയ തങ്ങള്‍ തുടങ്ങിയവരുമായി വലിയ ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്ന ശൈഖുനാ ഇല്‍മിന്റെ വഴിയില്‍ തടസ്സമാകുന്നതിനെ എന്തും നിരാകരിക്കുന്നു.
ഇല്‍മിനോടുള്ള അവരുടെ അഗാധമായ ബന്ധവും സ്്‌നേഹവും ശ്രദ്ധേയമാണ്. അതേ സമയം വ്യാജ ത്വരീഖത്തുകളടക്കം എല്ലാ ബിദഈ നയങ്ങളോടും അണു അളവ് വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറല്ല. നൂരിശ ത്വരീഖത്തടക്കം പിഴച്ച ചിന്താഗതികള്‍ക്കെതിരെ സമസ്തയെടുത്ത തീരുമാനത്തിന് പിന്നില്‍ ശൈഖുനയായിരുന്നു. ആലിമീങ്ങള്‍ക്കിടയില്‍ മഹാനവര്‍കള്‍ക്ക് എന്നും മതിപ്പായിരുന്നു.  ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തന്റെ സ്ഥാപനത്തിലേക്ക് ദര്‍സ് നടത്താന്‍ ശൈഖുനയെ വിളിക്കാന്‍ മാത്രം കോട്ടൂരില്‍ പല തവണ വന്നിരുന്നു. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും നൂറുല്‍ ഉലമ എം എ ഉസ്താദും ശൈഖുനയെ ഏറെ ആദരിച്ചിരുന്നു. കാഞ്ഞങ്ങാട് ഖാസിയും സഅദിയ്യ പ്രിന്‍സിപ്പലുമായിരുന്ന പി എ അബ്ദുല്ല മുസ്‌ലിയാര്‍ പറയുമായിരുന്നത്രെ ”കോട്ടൂരിന്റെ അറിവ് അത്ഭുതമാണ്. എന്റെ ഒരുപാട് സംശയങ്ങള്‍ക്ക് അതി കൃത്യമായ ഉത്തരങ്ങള്‍ കോട്ടൂരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് തോന്നും ഇദ്ദേഹം ഇമാം നവവി(റ)ന്റെ കാലത്തൊക്കെ ജീവിക്കേണ്ട മഹാനായിരുന്നു. അത്രക്കും ആഴമേറിയതാണ് ആ ഇല്‍മ്”. അറിവിന്റെ ആത്മാവ് അക്ഷരാര്‍ഥത്തില്‍ തൊട്ടറിഞ്ഞ മഹാ ഗുരു വര്യരാണ് ശൈഖുന കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍. അശൈഖുല്‍ മുഹഖിഖ് എന്നും നഖീബുല്‍ ഉലമാ എന്നും ആദരവോടെ പണ്ഡിത ലോകം വിളിക്കുന്നു. ഇന്നും ബിരുദ ധാരികളായ പണ്ഡിതന്‍മാരടക്കം ഇരുനൂറോളം പണ്ഡിതര്‍ അവിടുത്തെ ദര്‍സില്‍ പഠനം തുടരുന്നു. ഫാളിലി മുത്വവ്വല്‍ സനദും നല്‍കി വരുന്നുണ്ട് തെന്നല സി എം മര്‍കസില്‍. തീര്‍ച്ചയായും ആദരിക്കപ്പെടേണ്ടവരും ലോകത്ത് അറിയേണ്ടവരുമാണ് ശൈഖുനായെപ്പോലെയുള്ള മഹാന്‍മാര്‍.  സ്‌നേഹ ജനങ്ങളുടെയും അഭിവന്ദ്യ ഉലമാഇന്റെയും സാന്നിധ്യം ഈ അസുലഭ നിമിഷത്തില്‍ ഉണ്ടാവണമെന്ന് ആശിക്കുന്നു. അല്ലാഹു നമ്മുടെ ആലിമുകള്‍ക്ക് ആയുസ്സും ആരോഗ്യവും വര്‍ധിപ്പിക്കട്ടെ…




പൊന്‍മള അബ്ല്‍ ഖാദിര്‍ മുസ്‌ലിയാര്‍
http://www.sirajlive.com/2018/01/11/306672.html