page

Sunday, 14 January 2018

ഇദ്ധയുടെ കാലവധിയും മര്യാദകളും

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ നാലു മാസവും പത്തു ദിവസവും ഇദ്ദ ഇരിക്കണം. വഫാതിന്റെ ഇദ്ദയില്‍ ഇഹ്ദാദ് (ദുഖാചരണം) നിര്‍ബന്ധമാണ്. ഈ സമയത്ത് സുഗന്ധങ്ങള്‍, ഭംഗിയുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, എണ്ണ ഉപയോഗിക്കല്‍ തുടങ്ങിയവ ഉപേക്ഷിക്കേണ്ടതാണ്. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിങ്ങുന്നതിന് വിരോധമില്ല.
ത്വലാഖ് ചെയ്യപ്പെട്ട സ്ത്രീ മൂന്നു ശുദ്ധിക്കാലമാണ്  ഇദ്ദ ഇരിക്കേണ്ടത്. ആര്‍ത്തവം നിലച്ച സ്ത്രീ ആണെങ്കില്‍ മൂന്നു മാസക്കാലം (ചന്ദ്രമാസം) ഇദ്ദ ഇരിക്കണം.
ഗര്‍ഭിണിയാണെങ്കില്‍ മേല്‍ പറഞ്ഞ രണ്ടു സന്ദര്‍ഭത്തിലും പ്രസവം വരെയാണ് ഇദ്ദ ഇരിക്കേണ്ടത്