page

Sunday, 14 January 2018

ഇദ്ധ എന്തു കൊണ്ട് ?

ആധുനിക ശാസ്ത്രം ഇസ്ലാമിന് പുറകെ
__________________ ___
ഇസ്ലാമിൽ സ്ത്രീകളുടെ ഇദ്ധയുടെ കാലയളവായി നിശ്ചയിച്ച സമയത്തെ കുറിച്ചുള്ള പഠനം ഭ്രൂണശാസ്ത്രജ്ഞനായ ജൂത ഡോക്ടറെ ഇസ്ലാമിലേക്കെത്തിച്ചു. ലോക പ്രശസ്ത അമേരിക്കൻ ഭ്രൂണ ശാസ്ത്രജ്ഞനായ ഡോ: റോബർട്ട് ഗിൽഹം ആണ് ഇസ്ലാം സ്വീകരിച്ചത് അമേരിക്കയിലെ ആൽബർട്ട് ഐൻസ്റ്റീൻ ഗവേഷണ ശാലയിലെ ഗവേഷകനാണ് ഗിൽഹം  ദാമ്പത്യ ബന്ധത്തിലൂടെ കൈമാറപ്പെടുന്ന പുരുഷന്റെ ലൈംഗിക കണങ്ങളെ കുറിച്ചുള്ള പഠനങ്ങളാണ്  ഗില്ഹമിനെ ഇസ്ലാമിലെത്തിച്ചത്  പുരുഷനിൽ നിന്നും സ്ത്രീ  സ്വീകരിക്കുന്ന ലൈംഗിക കണങ്ങൾ മൂന്ന് ആർത്തവത്തോടെ സ്ത്രീയുടെ രക്തത്തിൽ നിന്നും നീക്കം ചെയ്യപ്പെടുമെന്ന ശാസ്ത്ര സത്യമാണ് ഇസ്ലാമിക വിധിയോട് യോജിച്ചു വരുന്നതായി അദ്ദേഹം കണ്ടെത്തിയത്.
ഇസ്ലാo സ്ത്രീ,കൾക്ക് ലൈംഗിക കാലയളവായി നിശ്ചയിച്ചത് മൂന്ന് ആർത്തവ കാലഘട്ടമാണ് . സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പുരുഷന്റെ രക്തത്തിൽ നിന്നുളള ലൈംഗിക കണങ്ങൾ സ്ത്രീയുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു .എന്നാൽ അത് സ്ത്രീയുടെ രക്തത്തിൽ നിന്നും പൂർണമായും നീക്കം ചെയ്യപ്പെടാൻ മൂന്ന് ആർത്തവ കാലഘട്ടം ആവശ്യമാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
ആദ്യ ആർത്തവത്തോട് കൂടി പുരുഷ കണ ത്തിന്റെ 30-35 ശതമാനം സ്ത്രീ ശരീരത്തിൽ നിന്നും നീക്കപ്പെടുന്നു .തുടർന്ന് 3ആർത്തവങ്ങൾ പൂർത്തിയാവുമ്പോൾ സ്ത്രീ ശരീരത്തിലെ മുഴുവൻ പുരുഷ കണങ്ങളും ശുദ്ധീകരിക്കപ്പെടുന്നു. അതിനു ശേഷം മറ്റൊരു പുരുഷന്റെ ലൈംഗിക കണങ്ങൾ സ്വീകരിക്കാൻ ശരീരം സന്നദ്ധമാണ്.
ഈ കാലയളവ് കഴിയാതെ സ്ത്രീ മറ്റൊരു വിവാഹം കഴിച്ചു പുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ അത് ഗുരുതരമായ രോഗങ്ങൾക്കും മറ്റു ശാരീരിക പ്രശ്നങ്ങളിലേക്കും എത്തിക്കും ഇതൊഴിവാക്കാൻ വേണ്ടി തികച്ചും ശാസ്ത്രീയമായ തീരുമാനമാണ് 1400 വർഷങ്ങൾക്ക് മുമ്പ് വൈദ്യശാസ്ത്രം പോലുമില്ലാത്ത കാലഘട്ടത്തിൽ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ കൊണ്ട് വന്ന പരിശുദ്ധ ഇസ്ലാം എടുത്ത തീരുമാനം