page

Monday, 15 January 2018

മുള്ളൻ പന്നിയെ ഭക്ഷിക്കാമോ?

രാജ്യത്തിന്റെ നിയമമനുസരിച്ച് കുറ്റകരമാണോ എന്നതല്ല ഇവിടത്തെ ചർച്ച.മത നിയമമനുസരിച്ച് ഭക്ഷിക്കൽ വിലക്കപ്പെട്ടതാണോ എന്നതാണ്. ഓരോ രാജ്യത്തെയും നിയമങ്ങളംഗീകരിക്കാൻ ആ രാജ്യത്തെ പൗരൻ ബാധ്യസ്ഥനാണ് .
ശാഫിഈ മദ്ഹബു പ്രകാരം മുള്ളന്‍പന്നി (porcupine) ഭക്ഷ്യയോഗ്യമാണ്. അറുത്തു ഭക്ഷിക്കല്‍ ജാഇസായ ജീവികളില്‍ മുള്ളന്‍ പന്നിയെയും ഫുഖഹാക്കള്‍ എണ്ണിയിട്ടുണ്ട്. കിതാബുകളില്‍ ഇതിനെ ഖുന്ഫുദ് (قنفذ) എന്നാണ് പറയുന്നത്. അറബി ഭാഷയില്‍ ശൈഹം  (شيهم)എന്നും പേരുണ്ട്. ചില അറബി നാടുകളില്‍ പ്രാദേശികമായി നസ്സാറ (نصارة) എന്നും ഇത് വിളിക്കപ്പെടുന്നു. ഹനഫീ, ഹമ്പലീ മദ്ഹബുകളില്‍ അഭിപ്രായം വ്യത്യസ്തമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.