page

Monday, 19 February 2018

നബിദിനം- ദു:ഖത്തിന്റെ വെടിമരുന്നുമായി വഹാബികൾ

പലവിധ പിന്തിരിപ്പന്‍ വാദങ്ങളും നിരന്തരം ഉന്നയിച്ചിട്ടും നബിദിനാഘോഷം ഓരോ വര്‍ഷവും മെച്ചപ്പെട്ടു വരുന്നതല്ലാതെ സുന്നികള്‍ പിന്‍തിരിയുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ എന്നു നിരാശപ്പെടുന്ന മുജാ ജമാ പുത്തന്‍ വാദികള്‍ അവസാന പരിശ്രമമെന്ന നിലയില്‍  കൊണ്ടു വരുന്ന ചില പ്രത്യേക നമ്പറുകളും അതിനുളള മറുമരുന്നുകളുമാണ് ഈ ലേഖനത്തില്‍..

മുജാക്കളുടെ ഒരു അററകൈ പ്രയോഗം..

--------------------------------------------------------------------
ഇന്ന്.. റബീഉല്‍ അവ്വല്‍ 12.. ലോക മുസ്ലീങ്ങള്‍ എററവുമധികം ദുഖിക്കുന്ന ദിവസം..
അതെ.. ഇതു പോലൊരു ദിവസമായിരുന്നു സച്ചരിതരായ സഹാബാക്കള്‍ ദുഖം സഹിക്കാനാവാതെ വിതുമ്പിയ ദിനം.. അതെ.. അന്നായിരുന്നു നമ്മുടെ മുത്ത് റസൂല്‍ (സ) ഇഹലോകവാസം വെടിഞ്ഞത്.. ഈ ദിവസം ആഘോഷിക്കാന്‍ സുന്നികള്‍ക്കെങ്ങനെ കഴിയുന്നു..
--------------------------------------------------------------------

ഹഹ.. ഇതെഴുതിയവന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നു മനസ്സിലാക്കാന്‍ വേറെ തെളിവിന്‍റെ ആവശ്യമൊന്നുമില്ല.. കാരണം ഇസ്ലാമിക ശരീഅത്തിനെ കുറിച്ച് യാതൊരു അവബോധവുമില്ലാത്ത സാധുവാണ് ഈ പ്രയോഗത്തിനു പിന്നിലെന്നു സ്പഷ്ടം..

ശരീഅത്ത്, ശരീഅത്ത് എന്ന് ഇവററകള്‍ കേട്ടിട്ടുണ്ടാവുമോ ആവോ..??

പുളളാര് പേടിച്ചു പോകും വിധം സത്യമംഗലം കാടു പോലെ താടി നീട്ടി  വളര്‍ത്തിയതു കൊണ്ടോ  നാലാളെ കാണിക്കാന്‍ മുക്കാപ്പാന്‍റിട്ടതു കൊണ്ടോ കാര്യമില്ല..
ആദ്യം ശരീഅത്തിന്‍റെ വിധിവിലക്കുകള്‍ പഠിക്കണം..
ഇസ്ലാമിന്‍റെ നിയമ സംഹിതയാണ് ശരീഅത്ത്..
അത് അനുസരിക്കല്‍ ഒരു മുസ്ലിമിന്‍റെ ബാധ്യതയാണ്..

ആ ശരീഅത്ത് പ്രകാരം ഇസ്ലാമില്‍ ദുഖ വാര്‍ഷികാചരണം എന്നൊരു ഏര്‍പ്പാടേ ഇല്ല..
ഏതെങ്കിലുമൊരു ദുരന്തത്തിന്‍റെയോ, വേര്‍പാടിന്‍റെയോ വാര്‍ഷികത്തിന് ദുഖം ആചരിക്കുന്നത് അല്ലാഹുവിന്‍റെ വിധിയില്‍ അസന്തുഷ്ടിയും അക്ഷമയും  പ്രകടിപ്പിക്കലും അതു കൊണ്ടു തന്നെ ഇസ്ലാമിക വിരുദ്ധവുമാണ്..

എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ സന്തോഷിക്കല്‍ ഒരു മുസ്ലിമിന് അനുവദനീയവുമാണ്..

സൂറത്ത് യൂനുസിലെ 58 ാമത്തെ ആയത്തിലൂടെ അല്ലാഹു പറയുന്നു..

قل بفضل الله وبرحمته فبذلك فليفرحوا (يونس 58

അല്ലാഹുവിന്‍റെ റഹ്‍മത്(കാരുണ്യം) കൊണ്ടും ഫള് ലു കൊണ്ടും നിങ്ങള്‍ സന്തോഷിക്കുക എന്ന്...

സൂറത്ത് അംബിയാഇലെ 107 മത്തെ വചനത്തില്‍

وما أرسلناك الا رحمة للعالمين (امبياء 107

നബിയേ താങ്കളെ ഞാന്‍ ലോകത്തിന് മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ അയച്ചിട്ടില്ല എന്നും പറയുന്നു...

ഈ രണ്ട് ആയത്തുകളില്‍ നിന്നും നബി(സ) തങ്ങള്‍ അല്ലാഹുവിന്‍റെ കാരുണ്യമാണെന്നും അവന്‍റെ കാരുണ്യത്തിന് സന്തോഷം പ്രകടിപ്പിക്കാന്‍ അല്ലാഹു കല്‍‍പ്പിച്ചതാണെന്നും ഖുര്‍‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.....

കൂട്ടത്തില്‍ حياتي خير لكم ومماتي خير لكم.... എന്ന ഹദീസ് (നബി (സ) പറയുന്നു എന്‍റെ ജീവിതും മരണവും നിങ്ങള്‍ക്ക് ഖൈറാണ്))  എന്നതും കൂട്ടിവായിച്ചാല്‍ നബി തങ്ങളുടെ വഫാത്ത് ദിനം ദുഃഖമാചരിക്കാന്‍ ഒരു വകുപ്പും കിട്ടില്ലാ.....

ഇമാം സുയൂത്വി (റ) പറയുന്നതു കാണുക..

 നബി(സ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടനം നടത്താനും മുസീബത്ത് വരുമ്പോള്‍ ആത്മ സംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാല്‍ അതിന്റെ പേരില്‍ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാന്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോള്‍ അറവു നടത്താനോ മറേറാ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. മറിച്ച് നിയാഹത്തും പൊറുതി കേട് കാണിക്കുന്നതും ഇസ്ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോള്‍ റബീ ഉല്‍ അവ്വല്‍ മാസത്തില്‍ നബി (സ)യുടെ ജന്മത്തില്‍ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബി (സ)യുടെ വിയോഗത്തിന്റെ പേരില്‍ ദു:ഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങള്‍ അറിയിക്കുന്നു. ഹുസൈനി (റ)നെ വധിച്ച ദിവസം ദു:ഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ് (റ) "ലത്വാഇഫ്" എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതു കാണാം.. "അമ്പിയാക്കള്‍ക്ക് മുസീബത്തെത്തുകയും അവര്‍ മരണപ്പെടുകയും ചെയ്ത ദിവസത്തില്‍ പോലും ദു:ഖാചരണം നടത്താന്‍ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോള്‍ അവരേക്കാള്‍ താഴെയുളളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും.."(അല്‍ ഹാവീലില്‍ ഫത്താവാ 1/190 - 193)

അപ്പോ കാര്യങ്ങള്‍ വളരെ വ്യക്തം..
ഇനിയും ദുഖാചരണം നടത്തിയേ മതിയാകൂ എന്നു വൃഥാ വാശി പിടിക്കുന്നവര്‍ ഇതിനു മറുപടി പറയണം..
 ശവ്വാൽ ഒന്നിനും ദുൽ-ഹിജ്ജ പത്തിനും പല മഹാന്മാരും വഫാത്തായിട്ടുണ്ട്. അതു കൊണ്ട് മുജാ ജമാ പാതിരിമതക്കാര്‍ അന്നേ ദിവസം ഈദ് ആഘോഷം വേണ്ടെന്നു വെക്കുമോ എന്നൊന്നറിയണം..  :p 

ഇനി സ്വഹീഹ് ബുഖാരിയും മുസ്ലിമുമൊക്കെ മറിച്ചു നോക്കിയാല്‍ തുടക്കത്തില്‍ തന്നെ ഒരു ഹദീസ് കാണാനാകും.. നബി (സ)യുടെ വഫാത്ത് ദിനത്തിലും സുന്നികള്‍ സന്തോഷിക്കുന്നെന്നു വാദിക്കുന്ന പോഴത്തക്കാര്‍ക്കുളള മറുപടിയായി ഒരു ഹദീസ്..

അമലുകൾ എല്ലാം നിയ്യത്തനുസരിച്ചാണ് എന്ന ഹദീസ്..

അവരുടെ ഈ വാദത്തിലൂടെ മുജാക്കള്‍ ഈ ഹദീസിനെയാണ് തള്ളിക്കളയുന്നത്.
റബീഉൽ അവ്വലിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുന്നത് നബി(സ) ജനിച്ചതിന്റെ പേരിലാണ്.
അല്ലാതെ, മരിച്ചതിന്റെ പേരിലല്ല. 
കർമ്മങ്ങളെല്ലാം ഉദ്ദേശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ നിങ്ങള്‍ക്കിനിയും എത്ര തൗഹീദുകള്‍ കൂടി തിരുത്തേണ്ടി വരും എന്നറിഞ്ഞാല്‍ കൊളളാം.....

ഇതു പറയുമ്പോള്‍ മുജാക്കള് ഉന്നയിക്കുന്ന അടുത്ത ചോദ്യം..

നബിദിനത്തിന് ദുഖാചരണമില്ലെങ്കില്‍ പിന്നെ എന്തിനാണ് റബീഉല്‍ അവ്വല്‍ 12നു മുമ്പുളള വെളളിയാഴ്ചത്തെ സുന്നികളുടെ നബാത്തി ഖുതുബയില്‍ നബി (സ)യുടെ ജനനത്തെ പരാമര്‍ശിക്കാതെ നബി (സ)യുടെ വഫാത്തിനെക്കുറിച്ചു പറയുന്നത്..

മുജാക്കളേ.. അതും ദുഖാചരണത്തിന്‍റെ ഭാഗമാണെന്ന് നിങ്ങള്‍ ധരിച്ചു പോയെങ്കില്‍ അതു നിങ്ങളുടെ തെററിദ്ധാരണയാണ്....

ഇസ്ലാമില്‍ ദുഖാചരണം ഇല്ല തന്നെ..
അല്ലാഹിവിന്‍റെ ഹബീബായ ആദരവായ നബി (സ) തങ്ങള്‍ക്കു പോലും മരണ വേദന ഉണ്ടായെങ്കില്‍ പാപത്തിലും അധര്‍മ്മത്തിലും മുഴുകി ഈ പാരത്രിക ലോകം ഇബ് ലീസിനും നഫ്സിനും വശംവദരായി ജീവിച്ചു തീര്ക്കുന്ന  സാധാരണ മുസ്ലീങ്ങളുടെ മരണവും മരണ വേദനയും എപ്രകാരമായിരിക്കുമെന്ന് സ്വയം ചിന്തിക്കുന്നതിനും വിലയിരുത്തുന്നതിനുമാണ് ആ പരാമര്‍ശങ്ങള്‍..
അതുവഴി തഖ് വയും, ആരാധനകളില്‍ ഓജസ്സും മിഴിവും ഉണ്ടാക്കിയെടുക്കലും മാനസിക പരിവര്‍ത്തനവുമാണ് ലക്ഷ്യം..  ഒരു മുസ്ലിം എല്ലായ്പ്പോഴും തന്‍റെ മരണത്തെക്കുറിച്ചോര്‍ക്കല്‍ അനിവാര്യമാണല്ലോ.. അതാണ് സുന്നികളുടെ ഖുതുബയിലൂടെ ഉദ്ബോധിപ്പിക്കുന്നത്..  ഒട്ടു മിക്കവാറും ദിവസങ്ങളിലെ ഖുതുബകളില്‍ ഈ ഉദ്ബോധനം ഉണ്ടാവുകയും ചെയ്യും..
അതൊരിക്കലും ദുഖാചരണമോ അതിനുളള ആഹ്വാനമോ അല്ല..

എന്നാല്‍ മുജായിദുകളുടെ മലയാളം ഖുതുബയില്‍ ഇതൊന്നും കാണണമെന്നില്ല.. അവിടെ അങ്ങാടി നിലവാരവും മൗലവിമാരുടെ പുതിയ വെളിപാടുകളിന്മേലുളള ഉറഞ്ഞുതുളളലുകളും അതു പോലുളള തറപ്രസംഗങ്ങളുമേ ഉണ്ടാവൂ..  ആഖിറത്തെയോ മരണത്തെയോ അവര്‍ക്കു പേടിക്കേണ്ടല്ലോ.. :p

ഇനിയും നിങ്ങള്‍ക്കെന്തുണ്ട് വാദിക്കാന്‍.. ??

സ്വാഭാവികമായും മുജാക്കളുടെ അടുത്ത ചോദ്യം..

അപ്പോ നിങ്ങള് മരിച്ചവരുടെ ആണ്ട് നടത്തുന്നതോ..??
അത് ദുഖാചരണമല്ലേ സമസ്തക്കാരേ..?? 

ഹഹ.. സുന്നികള്‍ മരിച്ചവരുടെ ആണ്ട് നടത്തുന്നത് ദുഖാചരണമാണെന്നാണ് ഈ സാധുക്കളെ മൗലവിമാര്‍ പറഞ്ഞു പററിച്ചിരിക്കുന്നത്..

ആണ്ട് നടത്തുന്നതിലൂടെ സുന്നികളെന്താണ് ചെയ്യുന്നത് മുജ്ജൂസ്..??
മരിച്ചു പോയവരുടെ ഖബറും ആഖിറവും നന്നാകുന്നതിനു വേണ്ടി ജീവിച്ചിരിക്കുന്നവര്‍ അവര്‍ക്കു വേണ്ടി എന്തൊക്കെ  ചെയ്യാന്‍ കല്പിക്കപ്പെട്ടിരിക്കുന്നുവോ, എന്തൊക്കെ അനുവദിക്കപ്പെട്ടിരിക്കുന്നുവോ അതൊക്കെ ചെയ്യുന്നു..

മരിച്ചവരുടെ പേരില്‍ ഖൂര്‍ആനും ദിക്റും ഓതി ഹദിയ ചെയ്യല്‍, ആഹാരമുണ്ടാക്കി മരിച്ചവന്‍റെ പേരില്‍ പാവപ്പെട്ടവര്‍ക്കും, കുടുംബത്തിലുളളവര്‍ക്കും വിതരണം ചെയ്യല്‍, കുടുംബ ബന്ധം കൂട്ടിച്ചേര്‍ക്കല്‍, എല്ലാവരും ഒത്തുകൂടി സന്തോഷത്തോടെ കുടുംബ വിശേഷങ്ങള്‍ പങ്കു വെക്കല്‍.. നല്ല നെയ്ച്ചോറും പോത്തിറച്ചി വരട്ടിയതുമൊക്കെ വട്ടം കൂടിയിരുന്നു കഴിക്കല്‍  ഇതൊക്കെയല്ലേ..

ഇതല്ലാതെ മരിച്ചു പോയവരുടെ പേരില്‍ അലമുറയിട്ടു കരയുന്നതോ, ദുഖം ആചരിക്കുന്നതോ ഏതെങ്കിലും മുജാക്കള്‍ എന്നെങ്കിലും കണ്ടിട്ടുണ്ടോ..??

ഇതൊന്നും കഴിക്കാൻ  ഭാഗ്യമോ യോഗമോ ഇല്ലാത്ത നിങ്ങൾ പോത്തിറച്ചിയുടെ മണം പിടിച്ച് കൊതി പിടിക്കാന്‍ പോകുന്ന നേരത്ത് നിങ്ങള്‍‌ ഇനിയെങ്കിലും ഇതൊക്കെ ഒന്ന് അന്വേഷിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..
.................................................................................
നബി(സ) തങ്ങളോ സ്വഹാബതോ അത് ആഘോഷിചിട്ടില്ലാ അതിനാല്‍ അത് അനാചാരമാണ്.
ഇസ്‌ലാമില്‍ രണ്ട് ആഘോഷമേ ഉള്ളൂ( വലിയ പെരുന്നാള്‍, ചെറിയ പെരുന്നാള്‍) മൂന്നാമതൊരാഘോഷം അനിസലാമികം.

ഉത്തരം : നബിയും സഹാബതും ചെയ്യാതെതെല്ലാം അനാചാരത്തിന്റെ കൊട്ടയിലേക്ക് തള്ളുന്നവര്‍ എങ്കില്‍ പിന്നെ ഈ സലപീ ഫെസ്റ്റ് ഏത് ഇസ്ലാമിന്റെ പേരില്‍ ആഘോഷിക്കും???

മുജാഹിദ് മൌദൂദി സമ്മേളനങ്ങള്‍ എങ്ങിനെ ആഘോഷിക്കും??? സുല്ലമിമാരും സലാഹിമാരും ഇസ്ലാമിന് പുറത്തുള്ള ജാരസന്തതികള്‍ ആണോ???
ഇതൊന്നും നബിയും സഹാബതും നല്‍കിയ ഡിഗ്രിയല്ലല്ലോ?
ഇനി മുതല്‍ സ്വര്‍ഗം കിട്ടുമെന്ന് പ്രലോഭിപ്പിച്ചു സമ്മേളനത്തിനും ഫെസ്ടുകല്കും പിരിവ് നടത്തുന്ന എര്പാട് നിര്‍ത്തണം, അല്ലങ്കില്‍ നിങ്ങള്‍ നല്‍കുന്ന പതിനായിരങ്ങള്‍ പുട്ടടിച്ചു പോകും പരലോകത്ത് ഉപകരിക്കില്ല എന്ന് പറഞ്ഞു പിരിക്കണം പക്ഷെ അപ്പോ നയാ പൈസ പിരിയതില്ലാ.....
മുജാഹിദ് മൌദൂദി ഫെസ്റ്റ് , സമ്മേളനം ചീറ്റിപ്പോകും സാമ്പത്തിക മാന്ദ്യം.....!!

നബിദിനം എന്താ ഇസ്‌ലാമികമാവാതെ.....???
മലയാള ഖുതുബയും, കണക്കുനോക്കി മാസമുറപ്പിക്കലും,ഇസ്ലാഹീ ഫെസ്റ്റും, മൌദൂദീ സമ്മേളനവും ഒക്കെ എങ്ങനയാ ഇസ്‌ലാമികമായത്???

കേരള മുസ്ലിയാക്കള്‍ ദീനില്‍ തെളിവല്ലാത്തത് പോലെ സ്വഹാബതും ദീനില്‍ തെളിവല്ലന്നു പറയുന്ന, പഠിപ്പിക്കുന്ന വഹാബീ പുരോഹിതന്‍മാരോടും അനുയായികളോടും ഒന്നുകൂടി ചോദിച്ചോട്ടെ?സ്വഹാബത് ദീനില്‍ തെളിവല്ലങ്കില്‍ പിന്നെ എന്തിനാ ആ സ്വഹാബത് നബിദിനം ആഘോഷിചോന്നു ചോദിക്കുന്നത്.....?

നിങ്ങള്‍ ആദ്യം സഹാബതിനെയും നബി(സ) യെയും അന്ഗീകരിക്കൂ....
എന്നിട്ട് മതി പൊടിപൂരന്‍ ചോദ്യം ഉതിര്‍ക്കല്‍....

നബി (സ്വ) പറഞ്ഞു: രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ ഇട്ടേച്ചു പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല. അല്ലാഹുവിന്‍റെ കിതാബും എന്‍റെ ചര്യയുമാണവ (സ്വ. മുസ്ലിം).

മുജാഹിദ് മൌദൂദികള്‍ ഖുര്‍ആനും നബിചര്യയും മുറുക്കിപ്പിടിക്കുന്ന കഥ പറയാതിരിക്കുകയാവും ഭേദം.

ഒരു ഹദീസ് പറയാം....
ബുഖരീ , മുസ്ലിം തുടങ്ങി എല്ലാ ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള ഒരു ഹദീസ്

(നോമ്പും പെരുന്നാളും ആഘോഷിക്കേണ്ടത് മാസം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടിയല്ലാ...)صوموا لرئيته وافطروا لرئيته فان غم عليكم فأكملوا عدة شعبان ثلاثين بخاري ومسلم )
നിങള്‍ മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ നോമ്പ് അനുഷ്ട്ടിക്കുക മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ തന്നെ നോമ്പിനു വിരാമം കുറിക്കുക(പെരുന്നാള്‍ ആഘോഷിക്കുക) ഇനി മേഘം മൂടി മാസം കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക)ഈ ഹദീസ് നബി തങ്ങള്‍ പറഞ്ഞിട്ട് നബി തങ്ങളുടെ കാലത്ത് ശാസ്ത്രം വികസിക്കാത്തത് കൊണ്ടാ നബി അങ്ങിനെ പറഞത് എന്ന് യുക്തിന്യായം പറഞു ഈ ഹദീസിനെ ചവറ്റു കോട്ടയിലേക്ക് തള്ളി മുസ്ലിംകളുടെ നോമ്പും പെരുന്നാളും ഭിന്നിപ്പിക്കുന്നവര്‍ ഏതു ഖുര്‍ആനും നബിചര്യയും ആണ് മുറുക്കി പിടിക്കുന്നത്‌.....????
ഈ ഹദീസ് ചവറ്റു കോട്ടയിലേക്ക് തള്ളി കണക്കു കൂട്ടി നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന വഹാബീ മൌദൂദികള്‍ ഖുര്‍ആനും നബിചര്യയും കൂടുതല്‍ വിളംബരുത്....

നബിചര്യ മുറുക്കി പിടിക്കുന്ന കഥ ഇതാണെങ്കില്‍ ഇനി സഹാബതിനെ പിന്തുടരുന്ന കഥ :

ഉമര്‍(റ) പബ്ലിക്കായി 20 റകഅത് തറാവീഹ് നടപ്പിലാക്കി....
സൌദിയില്‍ നബിദിനാഘോഷം ഇല്ലാ എന്ന് പറയുന്നവരോട് ചോദിക്കട്ടെ സൌദിയില്‍ വരെ തറാവീഹ് 20 റകഅത് ആണ്.... നിങ്ങള്‍ക്ക് തോന്നുമ്പോ സഹാബതിനെ അന്ഗീകരിക്കുക അല്ലങ്കില്‍ തള്ളുക .....
എന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബതു ആഘോഷിച്ചോ എന്ന് ചോദികുക...
ജുമുഅക്ക് മുന്പ് ഉസ്മാന്‍ (റ) രണ്ട് ബാങ്ക് നടപ്പാക്കി പുത്തന്‍ വാദികള്‍ അത് ഒന്നാക്കി ചുരുക്കിഎന്നിട്ട് ഉളുപ്പില്ലാതെ നബിദിനം സഹാബതു ആഘോഷിച്ചോ എന്ന് ചോദികുക...

ചുരുക്കത്തില്‍:ഒരു വിഷയം പറഞ്ഞാല്‍ ചോദിക്കും, അതിനു ഖുര്‍ആന്‍ തെളിവുണ്ടോ എന്ന് ഖുര്‍ആന്‍ തെളിവു പറഞ്ഞാല്‍ ചോദിക്കും അതിനു ഹദീസ് തെളിവുണ്ടോ എന്ന്.
ഹദീസ് തെളിവു പറഞ്ഞാല്‍ ചോദിക്കും സഹാബതോ താബിഈങ്ങളോ ചെയ്തിട്ടുണ്ടോ എന്ന് . അതിനു തെളിവു പറഞ്ഞാല്‍ ചോദിക്കും ഏതെങ്കിലും പണ്ഡിതന്‍ അങ്ങിനെ പറഞ്ഞോ എന്ന് ഇങ്ങനെ കുരങ്ങന്‍റെ മരചാട്ടം പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ഗതികിട്ടാതെ ചാടിക്കളിക്കുന്ന ഒരു വര്‍ഗം അത്ഭുത ജീവികള്‍ അവരാണ് ഈ മുജാഹിദുകള്‍, ജമാത്തുകാര്‍ എക്സ്ട്രാ.......

എല്ലാ തെളിവുകളും തങ്ങള്‍ക്കെതിരായാലും, എല്ലാ മുടന്തന്‍ ന്യായങ്ങളും പോളിച്ചടക്കിയാലും ഒന്നും ഒരിക്കലും ഉത്തരം മുട്ടിയാലും അങ്ങീഗരിക്കാന്‍ തയ്യാറാവാത്ത മര്‍ക്കടമുഷ്ട്ടികാര്‍ അവരാണിവര്‍ ഇവരാണവര്‍

തെളിവു പരിശുദ്ധ ഖുര്‍‍ആന്‍

قل بفضل الله وبرحمته فبذلك فليفرحوا (يونس 58وما أرسلناك الا رحمة للعالمين (امبياء 107

യൂനുസ് സൂറത്തിലെ 58 ന്‍റെ സാരാംശം...
അല്ലഹുവിന്‍റെ റഹ്‍മത്(കാരുണ്യം) കൊണ്ടും ഫള്ല് കൊണ്ടും നിങ്ങള്‍ സന്തൊഷിക്കുക എന്ന് കല്‍‍പ്പിക്കുന്നു...
അംബിയാ സൂറത്തിലെ 107 മത്തെ വചനത്തില്‍ നബിയെ താങ്കളെ ഞാന്‍ ലൊകത്തിന്കാരുണ്യമായല്ലാതെ അയച്ചിട്ടില്ല എന്ന് പറയുന്നു... ഈ രണ്ട് ആയത്തില്‍ നിന്നും നബി(സ) തങ്ങള്‍ കാരുണ്യമാണെന്നും കാരുണ്യത്തിന് സന്തൊഷം പ്രകടിപ്പിക്കാന്‍ അല്ലാഹു കല്‍‍പ്പിച്ചതാണെന്നും ഖുര്‍‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു.....

നബിദിനം ആഘൊശിക്കാമെന്നതിനു ഇസ്ലാമിക പണ്ഡിതന്മാര്‍ തെളിവ് പറയുന്ന ആയത്തുകള്‍ ആണിവ... ഇനിയും തരാം തെളിവ്.......

നബി(സ)തങ്ങളുടെ നിയോഗം ലോകത്തിനു തന്നെ കാരുണ്യമാണ് എന്ന് ഖുര്‍ആന്‍. ദൈവത്തില്‍ നിന്ന് വല്ല കാരുണ്യവും ലഭിച്ചാല്‍ അതിനു സന്തോഷം പ്രകടിപ്പിക്കാനും ആഘോഷിക്കാനും ഇതേ ഖുറാന്‍ തന്നെ മുസ്ലിമീങ്ങളെ പഠിപ്പിച്ചതുമാണ്‌. നബിദിനം അനാചാരമാക്കാന്‍ ഉന്നയിക്കുന്ന സകല മുടന്തന്‍ ന്യായങ്ങള്‍ക്കും വായടപ്പന്‍ മറുപടി....