page

Friday, 16 February 2018

നബി പത്നിമാരുടെ ഇഅ്തികാഫ് പള്ളിയിലായിരുന്നില്ല- മൗദൂദി !

 “നബി(സ്വ)യുടെ പത്നിമാര്‍ ഇഅ്തികാഫി(ഭജന ഇരുത്തം)നിരുന്നത് മസ്ജിദുന്നബവിയിലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു. തിരുമേനിയുടെ പത്നിമാരില്‍ എല്ലാവരുടെയും മുറികള്‍ മസ്ജിദുന്നബവിയുടെ പാര്‍ശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും വാതിലുകള്‍ പള്ളിയിലേക്ക് തുറക്കുന്നതായിരുന്നു. നബി(സ്വ)ഏത് പത്നിമാരോടൊപ്പം താമസിച്ചാലും അവിടെ നിന്ന് നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനാല്‍ നബി പത്നിമാര്‍ക്ക് പള്ളിയുടെ അകത്തേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുപോലെ സ്ത്രീകളുടെ ഇഅ്തി കാഫ് പള്ളിയിലായിരിക്കുകയില്ല, വീടുകളിലായിരിക്കും. അങ്ങനെ നബി(സ്വ)യുടെ പത്നിമാരും റമളാനിലെ അവസാനത്തെ പത്ത് നാളുകളില്‍ താന്താങ്ങളുടെ മുറികളില്‍ ഇഅ്തികാഫ് ഇരുന്നിരുന്നു” (അബുല്‍ അഅ്ലാ മൌദൂദി; പ്രബോധനം വാരിക, പു.20, ല.14, പേ.3, 31‏-5-1986).

അഭിനവ നവോത്ഥാന അപ്പോസ്തലൻമാരിലൊരാളുടെ വാക്കുകളാണിത്!. ചിലരങ്ങിനെയാണ് - ഇടക്ക് ഉള്ളത് പറയും ! ഈ വിഷയം ഇസ് ലാമിന്റെ ആധികാരിക പണ്ഡിതർ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയപ്പോൾ-ഫെമിനിസത്തിന്റെ ഓരം ചേർന്ന് എന്തൊക്കെയോ  പറഞ്ഞ് അണികളെ പറ്റിച്ചവർ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.പുരോഗമനത്തിന്റെ പാതിരിപ്പട്ടമണിഞ്ഞ സകലരുടെയും [വഹാബികളിലെ എണ്ണമറ്റ ഗ്രൂപ്പുകൾ]കൂടെ തന്നെയാണ് [ആശയപരമായ ചില ചില്ലറ വ്യത്യാസങ്ങൾ ഒഴിച്ചാൽ ]മൗദൂദിയും സഞ്ചരിക്കുന്നത് എന്നത് മറക്കണ്ട!നബി പത്നിമാരുടെ ഇഅതികാഫിന്റെ ചരിത്രവും പറഞ്ഞ് മുല്ലപ്പൂ വിപ്ലവത്തിനിറങ്ങിയവർ ഇനി എന്ത് ചെയ്യും?...... മൗദൂദിയെ സുന്നിയാക്കാതിരുന്നാൽ അതു തന്നെ മഹാ ഭാഗ്യം!!!