page

Friday, 16 February 2018

സ്ത്രീകളുടെ പെരുന്നാൾ നിസ്കാരം വഹാബികളെ ഞെട്ടിച്ചു കളഞ്ഞു!

“കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന പള്ളിയില്‍ നിന്ന് ബലിപെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രധാന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് കണ്ടപ്പോള്‍ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷന്‍ പരേഡിനിറങ്ങിയ അത്യാധുനിക മഹിളകളാണെന്നേ തോന്നൂ.പള്ളിയില്‍ കയറി ദൈവപ്രാര്‍ഥനയും നടത്തി ഒരു സരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങുന്ന ഭക്തകളുടെ ഒരു കോലം! ഇങ്ങനെയാണെങ്കില്‍ അവരെന്തിനു പള്ളിയില്‍ വരുന്നു. തനിക്കേറ്റവും വിലപ്പെട്ടതും മഹത്തായതും അല്ലാഹുവാണെന്നും താന്‍ അവന്റെ കല്‍പനയനുസരിച്ച് ജീവിക്കണമെന്നും പലവട്ടം പ്രതിജ്ഞ ചെയ്ത് ഭക്ത പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് എങ്ങനെ മോഡേണ്‍ ഏജ് ലേഡിയായി മാറുന്നുവെന്നതാണ് മനസ്സിലാക്കാന്‍ കഴിയാത്തത്” (അല്‍മനാര്‍, പു.25, ല.3).

😀നിങ്ങളുടെ കണ്ടുപിടുത്തം ശെരിയാണ് വഹാബികളെ❗ സ്ത്രീ ജുമുഅയും സമ്മേളനങ്ങളുമെന്ന പേരിൽ നിങ്ങൾ നടത്തുന്ന ഹാസ്യങ്ങൾ മതബോധമുള്ള മുസ്ലിമിന്റെ മനസാക്ഷിയെ മാത്രമേ വൃണപ്പെടുത്തൂ എന്ന വ്യത്യാസം മാത്രം...❗വഹാബീ ബോധത്തിനപ്പുറം നിങ്ങൾക്കെന്ത് മതബോധം❗സ്ത്രീകൾക്കുത്തമം വീടാണെന്ന് പഠിപ്പിച്ച പ്രവാചകനെ ഹൈജാക്ക് ചെയ്ത്-പട്ടിയും മറ്റും സ്ഥിരമായി തമ്പടിക്കുന്ന ഗ്രൗണ്ടുകളിലേക്ക്[പള്ളികളവിടെ നിൽക്കട്ടെ!] മഹിള മാരെ മതത്തിന്റെ പേരിൽ[നിസ്കരിക്കാൻ ] മാടി വിളിക്കുന്ന നിങ്ങളെ നയിക്കുന്നത് മതബോധമാണോ വഹാബീ ബോധമാണോ എന്ന ഒപ്ഷൻ തന്നെ അപ്രസക്തമാണ്❗ നിങ്ങളുടെ നടുക്കം തുടങ്ങിയിട്ടേ ഉള്ളു..... ഇനിയുമെത്ര നടുങ്ങാനിരിക്കുന്നു...ഒതായിയിലെ ഖദീജ മാരിലൂടെ നിങ്ങൾ തുടങ്ങി വച്ച മുല്ലപ്പൂ വിപ്ളവം ,നിങ്ങളെ നോക്കി പല്ലിളിക്കുമ്പോൾ മോഡേണിസത്തിനെ പഴിചാരൽ മാത്രമേ രക്ഷയുള്ളു ❗