page

Thursday, 8 March 2018

തറാവീഹിന്റെ വിഷയത്തിൽ മുജാഹിദുകൾ സഹാബികളെ അംഗീകരിക്കുന്നില്ലെന്ന് മുജാഹിദ് നേതാവ്!

തറാവീഹ് 20 നിസ്കരിക്കാത്തതിന്റെ കാരണമെന്താണെന്ന് മുജാഹിദ് മൗലവി തന്നെ പറയട്ടെ! കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ !!!

'''സഹാബികളുടെ വീക്ഷണങ്ങളെ മുജാഹിദ് പ്രസ്ഥാനം തെളിവായി അംഗീകരിക്കാത്തതു മൂലമാണ് വെള്ളിയാഴ്ചയിലെ 2 ബാങ്ക് മുത്വലാഖ് തറാവീഹിന്റെ റക്അഅത്തുകളുടെ എണ്ണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഗൾഫ് സലഫികളുടെ നിലപാടുകളുമായി വിയോജിച്ചത്'''
    എം ഐ മുഹമ്മദലി
    സുല്ലമി.
    ഗൾഫ് സലഫിസവും
    മുജാഹിദ് പ്രസ്ഥാനവും
    പേജ്:142,143.
മക്കയിലും മദീനയിലും തറാവീഹ് 20 റക്അത്താണെന്ന സകരിയ്യ സലാഹിയുടെ വാക്ക് ഇതിനോട് ചേർത്ത് വായിക്കുക. 
https://youtu.be/fvrlzFuuxiU
അതായത്........
കേരള വഹാബികൾ
വെള്ളിയാഴ്ച രണ്ട് ബാങ്ക് കൊടുക്കാത്തതും തറാവീഹ് 20 നിസ്കരിക്കാത്തതും 
സ്വഹാബികളെ അംഗീകരിക്കാത്ത
തിനാൽ...

🔵⚫🔴⚪🔵⚫🔴⚪

എഴുപത്തിമൂന്നിലൊന്നുമാതമേ രക്ഷപ്പെടുകയുള്ളു- ബാക്കി 72 ഉം നരകത്തിലാണെന്ന്  പഠിപ്പിച്ച പ്രവാചകൻ രക്ഷപ്പെടുന്നവരുടെ അടയാളം പറഞ്ഞത് '''നബിയുടെയും സഹാബത്തിന്റെയും മാർഗത്തിൽ നിലകൊള്ളുന്നവർ''' എന്നാണ്.
തറാവീഹിന്റെ റക്അഅത്ത് ,വെള്ളിയാഴ്ചയിലെ രണ്ട് ബാങ്ക് ,മുത്വലാഖ് തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ മുജാഹിദുകൾ സഹാബികളെ അംഗീകരിക്കുന്നില്ലെന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ തല മൂത്ത നേതാവായ മൗലവി തന്നെ പുസ്തകമെഴുതിയപ്പോൾ --- രക്ഷപ്പെട്ട വിഭാഗത്തിൽ മുജാഹിദുകളില്ലെന്നേതായാലും ഉറപ്പായി...!!!....
* അല്ലാഹുവിന്റെ റസൂൽ (സ)
തന്നെ പറയട്ടെ*
"ജൂതന്മാർ എഴുപത്തി ഒന്നോ,
എഴുപത്തി രണ്ടോ കക്ഷികളായി
ഭിന്നിച്ചു, ക്രിസ്ത്യാനികളും എഴുപത്തി ഒന്നോ, എഴുപത്തി രണ്ടോ
കക്ഷികളായി പിരിഞ്ഞു. എന്റെ
സമുദായം എഴുപത്തി മൂന്നു കക്ഷികളായി
ചേരി ,".(അബൂദാവൂദ്, ഹദീസ്
നമ്പർ 4596).
ഈ പറഞ്ഞ 73 വിഭാഗങ്ങളിൽ
സ്വര്ഗാവകാശികളായി
വിജയിക്കുന്നവർ *ഒന്ന് മാത്രമാണ്*.
അവരുടെ സ്വഭാവ ഗുണങ്ങളും,
പ്രത്യേകതകളും നബി (സ) തന്നെ നമ്മെ
ഇപ്രകാരം പഠിപ്പിച്ചു: "അവരിൽ ഒരു
വിഭാഗമൊഴികെ മറ്റെല്ലാവരും
നരകത്തിലായിരിക്കും.
സ്വഹാബത്ത് ചോദിച്ചു : അള്ളാഹുവിന്റെ ദൂതരെ , *ആഒരു വിഭാഗം ആരായിരിക്കും* ? നബി
(സ) പറഞ്ഞു : ഞാനും എന്റെ
സ്വഹാബിമാരും ഏതൊരു മാർഗത്തിലാണോ നില കൊണ്ടത് ആ
മാർഗത്തിൽ നിലകൊള്ളുന്നവരാണവർ (തിർമിതി ഹദീസ്

നമ്പർ 2641).