page

Thursday, 5 April 2018

പ്രാർത്ഥനയുടെ പിരിച്ചെഴുത്തും അർത്ഥവും

ഒരടിമ അവന്റെ റബ്ബിനോട് ചോദിക്കലാണ് പ്രാര്‍ത്ഥന (ദുആഅ്) (റാസി 3/23). ശര്‍ഇന്റെ ഭാഷയില്‍ പ്രാര്‍ത്ഥന എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇവിടെ കാണുന്നത. ഈ രൂപത്തിലുള്ള സാങ്കേതികമായ പ്രാര്‍ ത്ഥന ഒരിക്കലും അല്ലാഹു അല്ലാത്ത ആരോടും സുന്നികള്‍ നടത്തുന്നില്ല.  അത് വെറും ആരോപണം മാത്രമാണ്.  അതേ സമയം സുന്നികള്‍ ചെയ്യുന്നത് വെറും സഹായം തേടല്‍ മാത്രമാണ്.  ഈ സഹായാര്‍ത്ഥനക്ക് വേ ണമെങ്കില്‍ പ്രാര്‍ത്ഥന എന്ന് ഭാഷാര്‍ത്ഥത്തില്‍ പറയാം.  കാരണം, പ്രാര്‍ത്ഥന എന്നതിന്റെ ഭാഷാര്‍ത്ഥം എന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍ അത് വ്യക്തമാവും.  അത് മലയാള ഭാഷ പണ്ഡിതര്‍ പറയട്ടെ,  പ്രാര്‍ത്ഥന: അപേക്ഷ, യാചന, നേര്‍ച്ച, സ്തുതി, ഹര്‍ജി (കേരള ഭാഷാ നിഘണ്ടു 117) ശബ്ദ സാഗരം 3/2712, ശബ്ദതാരാവലി 1308. ചുരുക്കത്തില്‍ ശരീഅത്തിന്റെ സാങ്കേതികാര്‍ത്ഥത്തിലുള്ള പ്രാര്‍ത്ഥന(ദുആഅ്) അല്ലാഹുവിനോട് മാത്രമേ ആകാവു.  അതേസമയം സുന്നികള്‍ ചെയ്യുന്നത് സഹായാര്‍ത്ഥന മാത്രമാണ്.  ഈ സഹായാര്‍ത്ഥനക്ക് ചില പണ്ഡിതന്‍മാര്‍ പ്രാര്‍ത്ഥന എന്ന് പറഞ്ഞത് ഭാഷാര്‍ത്ഥത്തിലുള്ള പ്രാര്‍ത്ഥന എന്ന അര്‍ത്തത്തിലാണ്.



എന്താണീ ‘പ്രാര്‍ത്ഥന’?

‘പ്രാര്‍ത്ഥന’ എന്നത് മലയാളത്തിലെ ഒരു പദമാണ്‍. ഡിക്ഷനറി നോക്കിയാല്‍ ഇതിന്‍ പല അര്‍ത്ഥങ്ങളും കാണാം. ചോദ്യം, തേട്ടം, യാചിക്കല്‍, അപേക്ഷിക്കല്‍, ദൈവത്തോടുള്ള പ്രാര്‍ത്ഥന എന്നിങ്ങനെ കാണാം. അപ്പ്ലോള്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ? എന്തുകൊണ്ട് പറ്റില്ല. അപേക്ഷിച്ചു എന്നര്‍ത്ഥത്തില്‍ ഒരാള്‍ മറ്റൊരാളോട് പ്രാര്‍ത്ഥിച്ച് എന്ന് പറഞ്ഞാല്‍ അത് തെറ്റാണോ? ശിര്‍ക്കാണോ? അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിച്ചാല്‍ ‘ശിര്‍ക്ക്’ എന്ന് കേരള മുജാഹിദുകള്‍ പറയുന്നത് അറബി ഭാഷയില്‍ അവര്‍ക്ക് സംഭവിച്ച അപചയം മാത്ര്ഭാഷയായ മലയാളത്തിലും സംഭവിച്ചതുകൊണ്ടാണ്‍.

ഇനി ‘പ്രാര്‍ത്ഥന’ എന്ന വാക്കിനെ നമുക്ക് വിശകലനം ചെയ്യാം. പ്രാര്‍ത്ഥന എന്ന മലയാള പദം വ്യാകരണ ശാസ്ത്രത്തില്‍ ഇങ്ങനെ പിരിച്ചെഴുതാം.

പ്ര+അര്‍ത്ഥന=പ്രാര്‍ത്ഥന

സ്കൂളിലെ തഴ്ന്ന ക്ലാസുകളില്‍ തന്നെ സന്ധിയും സമാസവുമൊക്കെ പഠിക്കുന്ന മലയാള വിദ്യാര്‍ത്ഥിക്ക് പോലും ഇതറിയാവുന്നതേ ഉള്ളൂ. ‘അര്‍ത്ഥന’ എന്ന വാക്കിന്‍റെ കൂടെ ആലങ്കാരിക പ്രയോഗമായ ‘പ്ര’ ചേര്‍ന്നാണ്‍ ‘പ്രാര്‍ത്ഥന’ എന്ന പദമുണ്ടായത് എന്ന് ചുരുക്കം. അതായത് അര്‍ത്ഥത്തില്‍ ഒരു വ്യത്യാസവുമില്ലെന്നുറപ്പ്. അര്‍ത്ഥന എന്ന് പറഞ്ഞാല്‍ അപേക്ഷിക്കുക, തേടുക, യാചിക്കുക എന്നൊക്കെയാണര്‍ത്ഥമെന്ന് ആര്‍ക്കും സംശയമില്ലല്ലൊ! അല്ലാഹു അല്ലാത്തവരോട് ഒരു കാര്യം ‘അര്‍ത്ഥിച്ചു‘ എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കാണ്‍ എന്നാണൊ ആര്‍ത്ഥം? ‘അല്ല‘ എന്നാണ്‍ ഉത്തരമെങ്കില്‍ ‘പ്രാര്‍ത്ഥിച്ചു’ എന്നതുകൊണ്ടും ശിര്‍ക്ക് വരില്ല. 

സുഹുര്‍ത്തിനോട് സഹായം അര്‍ത്ഥിച്ചു എന്ന് പറഞ്ഞാല്‍ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിച്ചു എന്നേ ആര്‍ത്ഥമുള്ളൂ. അവിടെ ആലങ്കാരികമായ ‘പ്ര’ ചേര്‍ത്ത് പറയുംബോഴേക്ക് സംഭവം ശിര്‍ക്കാകുകയില്ല. ഇനി, അതല്ല, ‘അര്‍ത്ഥന’ കൊണ്ട് ശിര്‍ക്ക് സംഭവിക്കുകയില്ല പക്ഷെ, ‘പ്രാര്‍ത്ഥന’ കൊണ്ട് ശിര്‍ക്ക് സംഭവിക്കും എന്ന വിചിത്രമായ വാദമാണ്‍ വഹാബികള്‍ക്കുള്ളതെങ്കില്‍ ഒന്നുകൂടീ വിശദമാക്കാന്‍ കഴിയും.

‘വിശാലമായ’ എന്നത് ഒരു മലയാള വാക്കാണ്‍. അതിന്റ്റെ കൂടെ ‘പ്ര’ ചേര്‍ത്താല്‍ ‘പ്രവിശാലമായ’ എന്ന വാക്ക് കിട്ടൂം. ‘ഉജ്ജ്വലം’ എന്ന വാകിന്‍റെ കൂടെ ‘പ്ര’ ചേര്‍ന്നാല്‍ ‘പ്രോജ്ജ്വലം’ എന്നുകിട്ടും. അപ്പോള്‍ ‘പ്രവിശാലമായ’, ‘പ്രോജ്ജ്വലം’ എന്നീ വാക്കുകള്‍ ശിര്‍ക്കിലേക്കെത്തിക്കുമെന്ന് വഹാബികള്‍ക്ക് പറയേണ്ടി വരും. ഇവിടെ കാര്യം വ്യക്തമാണ്‍. വെറും അര്‍ത്ഥന എന്നര്‍ത്ഥത്തിലുള്ള ‘പ്രാര്‍ത്ഥന’ നമുക്ക് അല്ലാഹു അല്ലാത്തവരോടും നടത്താം. അത് ആരാധനയാകുന്ന പ്രാര്‍ത്ഥനയല്ല, അപേക്ഷയ്മ് സഹായാര്‍ത്ഥനയുമൊക്കെയാണ്‍. 

അപ്പോള്‍ ആരാധനയാകുന്ന പ്രാര്‍ത്ഥന ഏതാണ്‍?
പണ്ടിതന്മാര്‍ കിതാബുകളില്‍ ഉദ്ധരിക്കുന്നു.
‘അങ്ങേയറ്റത്തെ താഴമയോട് (ഇലാഹാണെന്ന് വിശ്വസിച്ച്) കൂടി ചോദിക്കുന്നതാണ്‍ ആരാധനയാകുന്ന പ്രാര്‍ത്ഥന’. ഈ പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രമേ പറ്റുകയുള്ളൂ. അത് ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും പറ്റുകയില്ല. നബി(സ)യോടും മലകുകളോടും പറ്റുകയില്ല. ജിന്നിനോടും മനുഷ്യനോടും പറ്റുകയില്ല. എന്നാല്‍ മുജാഹിദുകളുടെ ആദര്‍ശപ്രകാരം ജീവിച്ചിരിക്കുന്ന മഹാന്മാരോട് ആരാധനയാകുന്ന പ്രാര്‍ത്ഥന ചെയ്യാമെന്ന് വരും. കാരണം. അവര്‍ പറയുന്നത് മരിച്ച മഹാന്മാരോട് പ്രാര്‍ത്ഥിക്കരുതെന്നാണ്‍.അഥവാ, ജീവിച്ചിരിക്കുന്ന മഹാന്മാരോട് പ്രാര്‍ത്ഥിക്കാമെന്ന്. എന്നാല്‍ സുന്നികള്‍ പറയുന്നത്, ആരാധനയാകുന്ന പ്രാര്‍ത്ഥന ജീവിച്ചിരിക്കുന്നവരോടും അരുത്, മരിച്ചവരോടും അരുത്, ഭൌതികമായും അരുത്, അഭൌതികമായും അരുത്. നേരിട്ടും അരുത്, മറഞ്ഞും അരുത്.

ഇവിടെ വഹാബികള്‍ പരാചയപ്പെടുകയാണ്‍. ജീവിച്ചിരിക്കുന്നവരോട് എങ്ങിനെ ചോദിച്ചാലും ശിര്‍ക്കല്ല, എന്ന് പറഞ്ഞ് തൌഹീദിന്‍റെ കാതലായ വശത്തെ അവര്‍ ഇല്ലാതാക്കിയിരിക്കുന്നു. എന്നാല്‍ ആരാധനയല്ലത്ത പ്രാര്‍ത്ഥന (സഹായാര്‍ത്ഥന) അല്ലാഹു അല്ലാത്തവരോടും പറ്റുമെന്ന് സുന്നികള്‍ പറയുന്നു. പൊന്മള ഉസ്താദ് പറഞ്ഞതും അത് തന്നെയാണ്‍. ഇത് ഹദീസുകള്‍ കൊണ്ട് തെളിയിക്കന്‍ കഴിയും. നബി(സ)യുടെ ജീവിതകാലത്ത് ഒരു സ്വഹാബി ‘സ്വര്‍ഗ്ഗത്തിലെ സഹവാസം’ ചോദിച്ചത് അര്‍ത്ഥനയാണ്‍. ആലങ്കാരികമായി പറഞ്ഞാല്‍ പ്രാര്‍ത്ഥനയാണ്‍. അഥവാ, സഹായാര്‍ത്ഥനയാണ്. പക്ഷെ, ശിര്‍ക്കായില്ല. കാരണം നബി(സ)യെ ഇലാഹാക്കിയില്ല. അതേ സഹായാര്‍ത്ഥന വഫാത്തായ നബി(സ)യോടും ചോദിക്കാം. ശിര്‍ക്കല്ല, കാരണം ഇലാഹാക്കുന്നില്ല. ഒരു കാര്യം ശിര്‍ക്കും തൌഹീദുമാകുന്നത് ജീവിക്കലും മരിക്കലും നോക്കിയിട്ടല, മറിച്ച് ചോദിക്കുന്ന വ്യക്തിയുടെ വിശ്വാസമനുസരിച്ചാണ്‍. 

മാതാ അമ്ര്‍താനനന്ദമയിയെ ദൈവമാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ അവരോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ ശിര്‍ക്കാണ്‍. എന്നാല്‍ സ്വന്തം മാതാവിനോട് ഒരാള്‍ രൌ ഗ്ലാസ് വെള്ളം ചോദിച്ചാല്‍ ശിര്‍ക്കാകുന്നില്ല. വ്യത്യാസം സംഭവിച്ചത് സ്വന്തം മതാവ് ജീവിച്ചിരിക്കുന്നത് കൊണ്ടൂം മറ്റേ മതാ മരിച്ചതുകൊണ്ടുമല്ല, രണ്ടുപേരും ജീവിച്ചിരിക്കുന്നവരാണ്‍. പിന്നെന്താണ്‍ കാരണം? ഒന്ന് ആരാധനയാകുന്ന പ്രാര്‍ത്ഥനയാണ്‍, മറ്റേത് ആരാധനയല്ലാത്ത പ്രാര്‍ത്ഥനയാണ്‍ (സഹായാര്‍ത്ഥന)യാണ്‍.

പൊന്മളയുസ്താദിനെ ദുര്‍-വ്യഖ്യാനിക്കുന്ന വഹാബിമാര്‍ അര മണിക്കൂറെങ്കിലും മലയാളഭാഷ പഠിക്കുക.! നാഥന്‍ തൌഫീഖ് നല്‍കട്ടെ. ആമീന്‍.