page

Wednesday, 4 April 2018

നബിയോട് ഇസ്തിഗാസ -യാ മുഹമ്മദ്

وجاء في الأدب المفرد للإمام البخاري باب ما يقول الرجل إذا خدرت رجله 1001 - حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"
فتأمل في قول الحافظ البخاري رحمه الله تعالى باب ما يقول الرجل فهو حث على فعل هذه الاستغاثة


ഇമാം ബുഖാരി(റ)യുടെ “അദബുൽ മുഫ് റദിൽ”കാലിന്ന് കോച്ചൽ വന്നാൽ എന്ത് ചെയ്യണം എന്ന അധ്യായത്തിൽ കാണാം “ബഹു ഇബ്ൻ ഉമർ(റ)ന്റെ കാലിന്ന് കോച്ചൽ നേരിട്ടു അപ്പോ ഒരാൾ പറഞ്ഞു നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേർ പറയൂ ഉടനെ യാ..മുഹമ്മദ്(സ)എന്ന് പറഞ്ഞു ഉടനെ രോഗം മാറി 

Note: There has been an issue, where some of the new version books doesn't contain the word "YA". Here we liked to present the Kalmi Nuskha(refers to original manuscript which was copied by hand writing from classical scholars) of al-Adab al-Mufrad by Imam Bukhari from Jamiyah al-Azhar Misr - Authenticated by Maqtabah Jamiyah al-Riyad








🔹🔹🔹🔹🔹🔹🔹🔹🔹
Imam Mizzi Book : Tahdeeb Al Kamaal Volume : 17 Page : 142  Under Biography of 'Abdur Rahman Bin Sa'd Al Qurashi Al 'Adawi



 وجاء في تهذيب الكمال للمزي ما نصه: 3832 - عن عبد الرحمن بن سعد قال كنت عند عبد الله بن عمر فخدرت رجله فقلت له يا أبا عبد الرحمن ما لرجلك قال اجتمع عصبها من ها هنا قال قلت ادع أحب الناس إليك فقال يا محمد ،فانبسطت

ഇമാം മുസ്സി(റ)അവിടത്തെ“തഹ്ദീബുൽ കമാൽ”എന്ന കിതാബിൽ പറയുന്നു:അബ്ദുറഹ് മാൻ ഇബ്ൻ സ അദിനെ തൊട്ട് ഞങ്ങൾ അബ്ദുള്ളാഹി ബിൻ ഉമർ(റ)ന്റെ അടുത്ത് ഇരിക്കുകയാൺ അപ്പളാണദ്ധേഹത്തിന്റെ കാൽ കോച്ചിയത് ഞാൻ ചോദിച്ചു എന്താനിങ്ങളുടെ കാലിന്ന് അപ്പോൾ അദ്ധേഹം പറഞ്ഞു മസിൽ പിടിച്ചിരിക്കുന്നു ഉടനെ ഞാൻ പറഞ്ഞു എന്നാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പെർ വിളിച്ചു പറഞ്ഞോളൂ ഉടനെ അദ്ധേഹം യാ..മുഹമ്മദ് എന്ന് പറയുകയും രോഗം മാറുകയും ചെയ്തു.





🔹🔹🔹🔹🔹🔹🔹🔹🔹
Ibn e Ja'd Book : Al Musnad Volume : 2 Page : 917 Hadith number : 2633 


وجاء في مسند الحافظ ابن الجعد ما نصه:2117 - وبه عن أبي إسحاق ، عن عبد الرحمن بن سعد قال : كنت عند عبد الله بن عمر فخدرت رجله فقلت له : يا أبا عبد الرحمن ، ما لرجلك ؟ قال : « اجتمع عصبها من هاهنا ، قلت : ادع أحب الناس إليك ، قال : يا محمد ، فانبسطت  
ഹാഫിൾ ഇബ്ൻ ജ ഹ്ദ് അദ്ധേഹത്തിന്റെ മുസ്നദ് എന്ന കിതാബിൽ പറയുന്നു:അബ്ദുറഹ് മാൻ ഇബ്ൻ സ അദിനെ തൊട്ട് ഞങ്ങൾ അബ്ദുള്ളാഹി ബിൻ ഉമർ(റ)ന്റെ അടുത്ത് ഇരിക്കുകയാൺ അപ്പളാൺ അദ്ധേഹത്തിന്റെ കാൽ കോച്ചിയത് ഞാൻ ചോദിച്ചു എന്താനിങ്ങളുടെ കാലിന്ന് അപ്പോൾ അദ്ധേഹം പറഞ്ഞു മസിൽ പിടിച്ചിരിക്കുന്നു ഉടനെ ഞാൻ പറഞ്ഞു എന്നാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പെർ വിളിച്ചു പറഞ്ഞോളൂ ഉടനെ അദ്ധേഹം യാ..മുഹമ്മദ് എന്ന് പറയുകയും രോഗം മാറുകയും ചെയ്തു





🔹🔹🔹🔹🔹🔹🔹🔹🔹

Qadi Ayyad Book : As Shifa Fasl : Feemi Rawa An As Salf Wal Aaemmah Volume : 2 page : 23



🔹🔹🔹🔹🔹🔹🔹🔹🔹
Ibn e Sa'd , Book : Tabqaat Al Kubra Volume : 4 page : 144  Under Biography of Abdullah Bin Umer





🔹🔹🔹🔹🔹🔹🔹🔹🔹
ചോദ്യം: മുത്തബിഉസുന്ന: അബ്ദുല്ലാഹിബ്നുഉമർ(റ) യുടെ കാല് കോച്ചിയപ്പോൾ "യാമുഹമ്മദു" (يا محمّد)  എന്നു വിളിച്ചത് ഇസ്തിഗാസയാണോ? 


മറുപടി: ഇസ്തിഗാസയാണ്. ആ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാ അലിയ്യുൽ ഖാരി  എഴുതുന്നു:


كانه رضى الله تعالى عنه قصد به اظهار المحبة فى ضمن الاستغاثة(شرح الشفاء: ٤١/٢)

മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹ പ്രകടനം ലക്ഷ്യമാക്കിയെന്നു മനസ്സിലാക്കാം(ശർഹുശ്ശിഫാ: 2/14)


(15) ചോദ്യം: "യാമുഹമ്മദാഹ് (يا محمّداه) എന്നാണല്ലോ മറ്റൊരു  രിവായത്തിലുള്ളത്. അത് നുദ്ബയാണെന്ന് മുല്ലാഅലിയ്യുൽഖാരി തന്നെ പറഞ്ഞിട്ടുണ്ടല്ലോ?. അപ്പോൾ അതെങ്ങനെ ഇസ്തിഗാസക്ക് രേഖയാകും?.

മറുപടി: 
(1)അത് ഇസ്തിഗാസയാണെന്ന് മുല്ലാ അലിയ്യുൽഖാരി തന്നെ പറഞ്ഞത് നാം നേരത്തെ വായിച്ചതാണ്. വ്യസനത്തോടെയും ഇസ്തിഗാസ നടത്താമല്ലോ. 

(2) സാങ്കേതിക തലത്തിലുള്ള നുദ്ബ രണ്ടിനമാണ്. 

ഒന്ന്: യതാർതത്തിലൊ ഫലത്തിലോ ഇല്ലാതെയായ ഒരാളെ വ്യസനിച്ചു വിളിക്കുക. മരണപ്പെടുകയോ നാടുവിടുകയോ ചെയ്ത ഉറ്റ മിത്രങ്ങളെ വ്യസനിച്ചു വിളിക്കുന്നത് അതിനുദാഹരണമാണ്.


രണ്ട്: വേദനയുടെ കാരണത്തെയോ വേദനിക്കുന്ന സ്ഥലത്തെയോ വിളിക്കുക. എന്റെ ദുഖമേ! എന്റെ തലയേ! തുടങ്ങിയ വിളികൾ അതിനുദാഹരണമാണ്.നുദ്ബയുടെ രണ്ടാം ഇനം ഇവിടെ ഉദ്ദെഷ്യമല്ലെന്ന കാര്യം തീർച്ചയാണ്. കാരണം അബ്ദുല്ലഹിബ്നു ഉമർ(റ) വിളിച്ചത് വേദനയുടെ കാരണത്തേയോ അതിന്റെ സ്ഥലത്തേയോ അല്ലല്ലോ. ആയിരുന്നെങ്കിൽ തന്റെ കാലിനെയായിരുന്നു അദ്ദേഹം വിളിക്കെണ്ടിയിരുന്നത്. അതുപോലെ ഒന്നാം ഇനവും ഇവിടെ ലക്ഷ്യമല്ല. കാരണം നബി(സ) യുടെ വിയോഗത്തിന്റെ വേദനിച്ചല്ലല്ലോ  മഹാനായ അബ്ദുല്ലഹിബ്നു ഉമർ(റ) ഈ സന്ദർഭത്തിൽ നബി(സ) യെ വിളിച്ചത്. പ്രത്യുത കാലിന്റെ കോച്ചലാകുന്ന വിഷമത്തിൽ നിന്ന് രക്ഷപ്പെടുത്താൻ തന്റെ മഹ്ബൂബിനെ വിളിച്ചതാണ് സാഹചര്യം അതിനെ സാക്ഷ്യപ്പെടുത്തുന്നത്. തന്നെയുമല്ല വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കൾ ദുഖത്തേയാണ് ഉണ്ടാക്കുക. സന്തോഷത്തെയല്ല. ഇക്കാര്യം ഏതൊരാളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്.മഹ്ബൂബിന്റെ വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഖം രോഗത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ അത് നിമിത്തം എങ്ങനെയാണ് രോഗം ഭേദമാവുക.


(3) അലിഫും സാകിനായ ഹാഉം നുദ്ബയിൽ മാത്രമല്ല പ്രവേശിക്കുക. ഇസ്തിഗാസയിലും അത് പ്രവേശിക്കാവുന്നതാണ്. അല്ലാമ ഇബ്നു ഉഖയ്ൽ(റ) പറയുന്നു:
تحذف لام المستغاث، ويؤتى بألف في آخره عوضا عنها، نحو " يا زيدا لعمرو " (شرح ابن عقيل على ألفية ابن مالك)

മുസ്തഗാസിൽ (സഹായം തേടപ്പെടുന്നവൻ) പ്രവേശിക്കുന്ന ലാമിനെ കളയപ്പെടുകയും അതിനു പകരമായി അതിന്റെ അവസാനത്തിൽ ഒരു അലിഫിനെ കൊണ്ടുവരികയും ചെയ്യാറുണ്ട്. അപ്പോൾ "യാ സൈദാ ലി അംറിൻ" എന്ന്  പറയും. (ഇബ്നു ഉഖയ്ൽ)
  

അല്ലാമ ഖുള് രീ പറയുന്നു:   
إذا وقف على المستغاث  مع الألف جاز إلحاقها هاء السكت.(حاشية الخضري)

മുസ്തഗാസിന്റെ മേൽ അലിഫോട് കൂടെ വഖ്‌ഫു ചെയ്യുമ്പോൾ അതോട് ഒരു സക്തിന്റെ ഹാഇനെ ചേർക്കാവുന്നതാണ്. ഇത് പ്രകാരം "യാമുഹമ്മദാഹ്" എന്നാ പ്രയോഗം ഇസ്തിഗാസ തന്നെയാണ്. 

(4) മറ്റൊരു രിവായത്തിൽ യാമുഹമ്മദു" എന്ന് തന്നെയാണുള്ളത്. ആ പ്രയോഗം ഇസ്തിഗാസയാണെന്നതിൽ സംശയമില്ല. അതിനാല ആ രിവായത്തിന്റെ വെളിച്ചത്തിൽ "യാമുഹമ്മദാഹ്" എന്ന പ്രയോഗവും ഇസ്തിഗാസയാണെന്ന് വെക്കേണ്ടതാണ്. മറിച്ചാകാൻ നേരത്തെ നാം വിവരിച്ച ബൗദ്ദികവും സാങ്കേതികവുമായ പ്രമാണങ്ങൾ തടസ്സമാണ്.  

(5) "യാമുഹമ്മദാഹ്" എന്ന പ്രയോഗം സാങ്കേതിക തലത്തിലുള്ള നുദ്ബയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ ആദം സന്തതികൾക്ക് വിഷമഘട്ടത്തിൽ അഭയം തേടപ്പെടാവുന്ന  തന്റെ മഹ്ബൂബിന്റെ വേർപാടിൽ ദുഖിക്കുന്നതോടപ്പം എന്തുകൊണ്ട് ഒരു മുഹിബ്ബിനു അവരോടു സഹായം തേടിക്കൂടാ?. അതിനാല മുല്ലാ അലിയ്യുൽ ഖാരിയുടെ പ്രസ്താവന രേഖയായി പറയുന്നവർ അദ്ദേഹം പറഞ്ഞത് മുഴുവനും സ്വീകരിക്കാൻ തയ്യാറാകുന്നതാണ് മാന്യത.     


(16)ചോദ്യം: മഹ്ബൂബിനെ ഓർക്കുന്നതിനാൽ ഉണ്ടാകുന്ന സന്തോഷം കാരണമാണ് ഇബ്നുഉമർ(റ) ന്റെ കാലിന്റെ കോച്ചൽ സുഖമായതെന്ന് മുല്ലാ അലിയ്യുൽ ഖാരി പറഞ്ഞിട്ടുണ്ടല്ലോ? അപ്പോൾ എങ്ങനെയാണ് ഇത് ഇസ്തിഗാസക്ക് രേഖയാകുന്നത്?.
മറുവടി: "യാമുഹമ്മദാഹ്" എന്ന പ്രയോഗം ഇസ്തിഗാസയാണെന്ന് ഇസ്തിഗാസയിലൂടെ ഇബ്നുഉമർ(റ) സ്നേഹം പ്രകടിപ്പിച്ചതായി മനസ്സിലാക്കാമെന്നും മുല്ലാ അലിയ്യുൽ ഖാരി തന്നെ പറഞ്ഞല്ലോ. മഹ്ബൂബിനോട് ഇസ്തിഗാസ നടത്തുമ്പോൾ മഹ്ബൂബിനെ ഓർമ്മിക്കലും അത് മുഖേന സന്തോശവുമുണ്ടാകുമല്ലോ. രണ്ടും രോഗശമനത്തിന് നിമിത്തവുമാകാം. അതിനാല മുല്ലാ അലിയ്യുൽ ഖാരിയുടെ ഇരു പരാമർശങ്ങൾക്കുമിടയിൽ വൈരുദ്ദ്യമില്ല.  

(17) ചോദ്യം: 'ജനങ്ങളിൽവെച്ച് നിങ്ങൾക്കേറ്റം ഇഷ്ടപ്പെട്ടവരെ നിങ്ങൾ ഓർക്കുക' എന്നർത്ഥം കാണിക്കുന്ന "ഉദ്കുർ അഹബ്ബന്നാസി ഇലയ്ക" എന്ന പരാമർഷമാണല്ലോ ഹദീസിലുള്ളത്. അതെങ്ങനെ ഇസ്തിഗാസയാകും?.  


മറുവടി: ഇമാം ഇബ്നുസ്സുന്നി (റ) യുടെ ഒരു രിവായത്തിൽ "ജനങ്ങളിൽവെച്ച് നിങ്ങൾക്കേറ്റം ഇഷ്ടപ്പെട്ടവരെ നിങ്ങൾ വിളിക്കുക. അപ്പോൾ അദ്ദേഹം "യാമുഹമ്മദു" എന്ന് പറഞ്ഞു"  എന്നർത്ഥം വരുന്ന (أدع أحبّ النّاس إليك فقال يا محمّد) ഉദ്ഉ അഹബ്ബന്നാസി ഇലയ്ക ഫഖാല യാമുഹമ്മദു" എന്നാണുള്ളത്. അതിനാല ഈ രിവായത്തിൽ വന്ന ദിക്റിന് മറ്റേ രിവായത്തിൽ വന്ന ദുആഇന്റെ അർഥം നല്കേണ്ടതാണ്. അപ്പോൾ എല്ലാ രിവായത്തുകളും  ഐക്യപ്പെടുന്നതും മുല്ലാ അലിയ്യുൽ ഖാരിയുടെ പരാമര്ഷത്തിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും യോജിക്കുന്നതുമാണ്. മഹ്ബൂബിനെ സമരിക്കാൻ മാത്രമായിരുന്നു അദ്ദേഹത്തോട് നിർദ്ദെശിച്ചിരുന്നെങ്കിൽ "യാമുഹമ്മദു" എന്ന് അത്യുച്ചത്തിൽ അദ്ദേഹം വിളിച്ചു പറയുമായിരുന്നില്ല. ഓർക്കൾ ഹ്രദയം കൊണ്ടാണ് . നാവു കൊണ്ടല്ലല്ലോ!!!.

(18) ചോദ്യം: ഈ ഹദീസിന്റെ നിവേദക പരമ്പരയിൽ 'അബൂഇസ്ഹാഖുസ്സബീഈ എന്ന് പേരായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം മുദല്ലിസാണെന്ന് ഇബ്നുഹിബ്ബാനും(റ) മറ്റും പറഞ്ഞിട്ടുണ്ട്. അദ്ദേഹം "അൻഅനത്ത്" ആയാണ് ഈ ഹദീസുദ്ദരിച്ചിട്ടുള്ളത്‌. 'മുദല്ലിസിന്റെ അൻഅനത്ത് ഹുജ്ജത്തല്ല' എന്നല്ലേ ഹദീസ് നിദാനശാസ്ത്രം?. 

മറുവടി:
(1) മുദല്ലിസിന്റെ  അൻഅനത്ത് ഹുജ്ജത്തല്ലെന്ന നിയമം നിരുപാധികമല്ല. സോപാധികമാണ്. മുദല്ലിസായ വ്യക്തി ആരിൽ നിന്നാണോ അൻഅനത്തായി റിപ്പോര്ട്ട് ചെയ്തത് അദ്ദേഹത്തിൽ നിന്ന് നേരിട്ട് ഹദീസ് കേട്ടതായി സ്ഥിരപ്പെടുകയോ മുദല്ലിസായ വ്യക്തി ഇല്ലാത്ത മറ്റു പരമ്പരകൾ ഹദീസിനുണ്ടാവുകയോ ചെയ്താൽ ആ ഹദീസ് സ്വീകരിക്കാവുന്നതാണ്. നാം ചർച്ച ചെയ്യുന്ന   ഹദീസിനു പല പരമ്പരകളുമുണ്ട്. അതിന്റെ എല്ലാ പരമ്പരകളിലും അബൂഇസ്ഹാഖുസ്സബീഈ എന്ന വ്യക്തിയില്ല. ഇബ്നുസ്സുന്നീ(റ) ഉദ്ദരിച്ച റിപ്പോര്ട്ട് കാണുക .
حَدَّثَنَا  جَعْفَرُ بْنُ عِيسَى أَبُو أَحْمَدَ ،  ثنا  أَحْمَدُ بْنُ عَبْدِ اللَّهِ بْنِ رَوْحٍ ، ثنا  سَلامُ بْنُ سُلَيْمَانَ  ، ثنا غِيَاثُ بْنُ إِبْرَاهِيمَ  ، عَنْ  عَبْدِ اللَّهِ بْنِ عُثْمَانَ بْنِ خَيْثَمٍ ، عَنْ  مُجَاهِدٍ  ، عَنِ  ابْنِ عَبَّاسٍ  رَضِيَ اللَّهُ عَنْهُمَا ، قَالَ : خَدِرَتْ رِجْلُ رَجُلٍ عِنْدَ ابْنِ عَبَّاسٍ ، فَقَالَ ابْنُ عَبَّاسٍ " اذْكُرْ أَحَبَّ النَّاسِ إِلَيْكَ . فَقَالَ : مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . فَذَهَبَ خَدَرَهُ "


ഈ പരമ്പരയിലുള്ളവർ ഇവരാണ്. 
(1) ജഅഫറുബ്നു ഈസാ (റ)
(2) അഹ്മദുബ്നു അബ്ദില്ലാഹിബ്നു റൌഫ് (റ)
(3) സലാമുബ്നു സുലൈമാൻ(റ)
(4) ഗിയാസുബ്നു ഇബ്റാഹീം (റ)
(5) അബ്ദുല്ലാഹിബ്നു ഉസ്മാൻ(റ)
(6) മുജാഹിദ്(റ)
(7) ഇബ്നു അബ്ബാസ്(റ)
ഈ പരമ്പര പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി "തുഫത്തുദ്ദാകിരീൻ" പേ:259-ൽ എടുത്ത് വെച്ചിട്ടുണ്ട്.
(2) മുദല്ലിസിന്റെ അൻഅനത്ത് ഹുജ്ജത്തല്ലെന്നു പ്രസ്ഥാപിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഇമാം നവവി(റ) കാലു കോച്ചിയാൽ പറയേണ്ട ദിക് റായാണ് അദ്കാറിൽ  ഈ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്. ഈ അസറിന്റെ ദുർബലതയെ കുറിച്ച്  മഹാനവര്കൾ യാതൊന്നും സംസാരിച്ചിട്ടില്ല. അദ്കാറിന്റെ ആമുഖത്തിൽ ഇമാം നവവി(റ) പറയുന്നത് വായിക്കുക.:   
وأذكر إن شاء اللّه تعالى بدلاً من الأسانيد ما هو أهم منها مما يخلّ به غالباً، وهو بيان صحيح ,الأحاديث وحسنها وضعيفها ومنكرها، فإنه مما يفتقر إلى معرفته جميعُ الناس إلا النادر من المحدّثين، وهذا أهمّ ما يجب الاعتناء به، وما يُحقِّقهُ الطالبُ من جهة الحفاظ المتقنين، والأئمة الحُذَّاق المعتمدين، وأضمُّ إليه إن شاء اللّه الكريم جملاً من النفائس من علم الحديث، ودقائق الفقه، ومهمات القواعد، ورياضات النفوس، والآداب التي تتأكد معرفتُها على السالكين. وأذكرُ جميعَ ما أذكرُه مُوَضَّحَاً بحيث يسهلُ فهمه على العوام والمتفقهين.

وقد روينا في صحيح مسلم ، عن أبي هريرة رضي اللّه عنه، عن رسول اللّه صلى اللّه عليه وسلم قال:

"مَنْ دَعا إلى هُدىً كانَ لَهُ مِنَ الأجْرِ مِثْلَ أُجُورِ مَنْ تَبِعَهُ لا يَنْقُصُ ذلك مِنْ أُجُورِهِمْ شَيئاً".

فأردت مساعدة أهل الخير بتسهيل طريقه والإِشارة إليه، وإيضاح سلوكه والدلالة عليه، وأذكر في أوَّلِ الكتاب فصولاً مهمة يحتاجُ إليها صاحبُ هذا الكتاب وغيره من المعتنين، وإذا كان في الصحابة مَن ليس مشهوراً عند مَن لا يعتني بالعمل نبَّهتُ عليه فقلت: روينا عن فلان الصحابيّ، لئلا يُشكَّ قي صحبته.

وأقتصر في هذا الكتاب على الأحاديث التي في الكتب المشهورة التي هي أصول الإِسلام وهي خمسة: صحيح البخاري، وصحيح مسلم، وسنن أبي داود، والترمذي، والنسائي. وقد أروي يسيراً من الكتب المشهورة غيرها.

وأما الأجزاء والمسانيد فلستُ أنقل منها شيئاً إلا في نادر من المواطن، ولا أذكرُ من الأصول المشهورة أيضاً من الضعيف إلا النادر مع بيان ضعفه، وإنما أذكر فيه الصحيح ,غالباً، فلهذا أرجو أن يكون هذا الكتاب أصلاً معتمداً(الأذكار)


നിവേദക പരമ്പരകൾ വിവരിക്കുന്നതിന് പകരം അതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന,ഹദീസുകളിലെ സഹീഹും ഹസനും ളഈഫും മുൻകറും വിവരിക്കുകയായിരിക്കും ഞാൻ ചെയ്യുക. ചുരുക്കം ചില ഹദീസ് പണ്ഡിതരെ മാറ്റി നിറുത്തിയാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയവും അതാണ്‌. അതിനാല അക്കാര്യം പ്രത്യേകം പരിഗണിക്കേണ്ടതും അഗ്ര ഗണ്യരും നൈപുണ്യം നേടിയവരുമായ പണ്ഡിതരിൽ നിന്ന് ഒരു വിദ്യാർഥി തഹ്ഖീഖാക്കി പഠിക്കുന്നതും അതാണല്ലോ...സ്വഹീഹിൽ ബുഖാരി,സ്വഹീഹിൽ മുസ്ലിം ,സുനന്അബീദാവൂദ്,തുർമുദി,നാസാഈ എന്നീ പ്രസിദ്ദവും ഇസ്ലാമിന്റെ അടിസ്ഥാനവുമായ, അഞ്ച് ഗ്രന്ഥങ്ങളിൽ വന്ന ഹദീസുകളായിരിക്കും ഈ ഗ്രന്ഥത്തിൽ ഞാൻ പരമാർഷിക്കുക. പ്രസിദ്ദ്മായ മറ്റു ഗ്രന്ഥങ്ങളിൽ നിന്നും ചുരുങ്ങിയ ഹദീസുകൾ ഞാനുദ്ദരിക്കുന്നതാണ്. എന്നാൽ ജൂസ്ഉകളിൽ നിന്നും മുസ്നദുകളിൽ  നിന്നും അപൂര്വ്വ സ്ഥലങ്ങളിൽ മാത്രമേ ഞാനുദ്ദരിക്കൂ. പ്രസിദ്ദവും അടിസ്ഥാനവുമായ ഗ്രന്ഥങ്ങളിൽ വന്ന ദുർബ്ബലമായ ഹദീസുകൾ വളരെ അപൂർവ്വമായി പറയുമ്പോൾ അവയിലെ ദുര്ബലതെയും ഞാൻ വിവരിക്കും.  എന്നാൽ ഈ ഗ്രന്ഥത്തിൽ സ്വഹീഹായ ഹദീസുകൾ മാത്രമായിരിക്കും അധികവും ഞാൻ വിവരിക്കുക. അതിനാല ഇതൊരു അവലംബ ഗ്രന്ഥമായിത്തീരുമെന്ന പ്രതീക്ഷ എനിക്കുണ്ട്.(അദ്കാർ).

അപ്പോൾ നാം ചർച്ചക്കെടുത്ത ഹദീസ് പ്രബലമാണെന്നാണ് ഇമാം നവവി(റ) യുടെ വീക്ഷണമെന്ന് ഇതിൽ നിന്നും സുതരാം വ്യക്തമാണ്. അല്ലായിരുന്നെങ്കിൽ അതിന്റെ ദുർബ്ബലത വവരിക്കാൻ മഹാനവര്കൾ ശ്രമിക്കുമായിരുന്നല്ലോ.  


(3) കാലുകോച്ചിയപ്പോൾ മഹാനായ മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നു ഉമർ(റ) "യാമുഹമ്മദു" (يا محمّد)  എന്നു വിളിച്ചതായി ഇമാം ബുഖാരി(റ) ക്കും ഇബ്നുസ്സുന്നി(റ) ക്കും  ഇമാം നവവി(റ)ക്കും  മറ്റു ഹദീസ് പണ്ഡിതർക്കും ബോധ്യപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ കാലുകോച്ചുമ്പോൾ ഉരുവിടേണ്ടുന്ന ഒരു ദിക്റായി "യാമുഹമ്മദു" (يا محمّد) എന്നതിനെ അവരുടെ ഗ്രന്ഥങ്ങളിൽ അവർ രേഖപ്പെടുത്തുകയില്ലല്ലോ. അതിനാല അവർ ഈ അസറിനു നല്കിയ അദ്ധ്യായം അവർ അതിനെ അംഗീകരിച്ചതായും മുത്തബിഉസ്സുന്നയിൽ നിന്ന് സ്ഥിരപ്പെട്ടതായും വ്യക്തമാക്കുന്നു.  


(4) ഹദീസിലെ ഹാഫിളുകൾ ഉദ്ദരിക്കുകയും അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു അസറിനെതിരെ വിധി എഴുതാനും അതിനെ തള്ളിക്കളയാനും ഹാഫിളല്ലാത്തവർക്കു അധികാരമില്ലെന്നാണ് ഹദീസ് നിദാനശാസ്ത്രം. ഇമാം സുയുതി(റ) പറയുന്നു:  
وذَا الحديثِ وصفُوا ، فاخْتَصـَّـا ××× بـ" حَافظٍ "، كذا الخَطيبُ نصَّـا
وهوَ الـذَّي إليـهِ في التصْحيـحِ ××× يُرجَعُ والتَّعديـلِ والتَّجريــحِ
أنْ يحفَظَ السُّنة مَا صـَـحَّ ومَـا ××× يدْري الأسَانيد ومَا قَدْ وهِمـَا
فيهِ الـرُّواةُ زَائـدًا أو مُدرجَـا ××× ومَا بهِ الإعْلالُ فيهَـا نهَجـَـا
يدْري اصْطِلاح القَومِ والتَّميـُّـزا ××× بينَ مرَاتـبِ الرِّجـالِ ميـَّـزَا
فِي ثِقةٍ والضَّعـفِ وَالطِّبَـــاقِ ××× كذا الخَطيبُ حَـدَّ للإطْــلاقِ

സാങ്കേതികതലത്തിൽ ഹദീസു പണ്ഡിതൻ എന്നു പറയുന്നത് ഹാഫിളിനാണെന്ന് ഖത്വീബ്(റ) വ്യക്തമായി പ്രസ്ഥാപിചിട്ടുണ്ട്. ഒരു ഹദീസ് സ്വഹീഹാണെന്നോ അല്ലെന്നോ പ്രഖ്യാപിക്കുവാനും നിവേദകരുടെ യോഗ്യായോഗ്യതകൾ വിലയിരുത്തി ഹദീസിനെപ്പറ്റി തീരുമാനം പറയാനും അവലംബിക്കേണ്ടത് ഹാഫിളിനെയാണ്. ഒരാള് ഹാഫിളായിത്തീരണമെങ്കിൽ സ്വഹീഹായതും പരമ്പരകൾ അറിയുന്നതും നിവേദകർക്കു വഹ്മ് പറ്റിയതുമായ എല്ലാ ഹദീസുകളും അവൻ ഹിർദിസ്തമാക്കിയിരിക്കണം. അതുപോലെ ന്യൂനതയുള്ള ഹദീസുകളും ഹദീസ് പണ്ഡിതരുടെ സാങ്കേതിക പ്രയോഗങ്ങളും ഹദീസ് നിവേദകരുടെ  യോഗ്യായോഗ്യതകൾ അടങ്ങുന്ന വ്യത്യസ്ത പദവികളും ത്വബഖളും അവൻ പഠിച്ചിരിക്കണം. ഖത്വീബ്(റ) പറഞ്ഞ നിർവ്വചനം ഇതാണ്.
  

അപ്പോൾ ഹദീസ് രംഗത്ത് ഹാഫിളല്ലാത്തവർക്ക് ഹദീസിന്റെ യോഗ്യയോഗ്യതകൾ പ്രഖ്യാപിക്കുവാൻ അധികാരമില്ല.തൽവിഷയകമായി ഹാഫിളിന്റെ പ്രസ്താവന അത്തരക്കാര്ക്ക് എടുത്തുദ്ദരിക്കാവുന്നതാണ്. അല്ലാത്ത പക്ഷം പുത്തൻ പ്രസ്താനക്കാർക്കു പിണയുന്നത് പോലെ അബദ്ദം പിണയുമെന്ന കാര്യം തീർച്ചയാണ്. കാരണം ഹദീസ് നിവേദരിൽ പെട്ട ഒരാളെ കുറിച്ച് നിരൂപക ഗ്രന്ഥങ്ങൾ പരിശോദിച്ചാൽ അയ്യാൾ യോഗ്യനാണെന്ന നിരൂപണ പണ്ഡിതന്മാർ പ്രസ്ഥാപിച്ചത് കാണാം. പക്ഷെ അതിന്റെ പേരില് മാത്രം ഹദീസ് ദുര്ബ്ബലമായികൊള്ളണമെന്നില്ല. പരമ്പരയുടെ ആധിക്യം നിമിത്തമോ മറ്റോ ഹദീസ് സ്വഹീഹോ ഹസനോ ആവാം. നിരൂപണഗ്രന്ഥം നോക്കി അത് കണ്ടെത്താൻ സാധ്യമല്ല. പ്രത്യുത അതിനു ഹദീസിന്റെ എല്ലാ പരമ്പരകളും അറിഞ്ഞിരിക്കണം. ഹാഫിളല്ലാത്തവർക്ക് അതിനു സാധ്യവുമല്ല.അതിനാൽ ഹദീസ് നിദാന ശാസ്ത്രം പൊക്കിപ്പിടിച്ച് നാം ചർച്ച ചെയ്യുന്ന ഹദീസിനെ ചോദ്യം ചെയ്യുന്നവർ നിദാനശാസ്ത്രത്തിൽ സ്ഥിരപ്പെട്ട എല്ലാ നിയമങ്ങളും അംഗീകരിക്കാൻ തയ്യാറാവണം.അതാണ്‌ മാന്യത


🔹🔹🔹🔹🔹🔹🔹🔹🔹

وجاء في الكلم الطيب لابن تيمية ما نصهفي الرجل إذا خدرت عن الهيثم بن حنش قال : كنا عند عبد الله بن عمر رضي الله عنهما فخدرت رجله فقال له رجل : اذكر أحب الناس إليك فقال : يا محمد فكأنما نشط من عقال

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ സ്രോദസ്സും ,ഇബ്ൻ തൈമിയ്യായുടെ ആശയങ്ങൾ വിശലിപ്റ്റ്മാണെന്ന് പറയൽ ഖുർ ആൻ വിശലിപ്തമാണെന്ന് പറയുന്നതിന്ന് തുല്ല്യമാണെന്ന് മുജാഹിദുകൾ തന്നെ പറഞ്ഞ ഇബ്ൻ തൈമിയ്യ അദ്ധേഹത്തിന്റെ “അൽ കലിമുത്വയ്യിബ്”എന്ന ഗ്രന്ഥത്തിൽ പറയുന്നു:ഹുസൈം ബിൻ ഹനസിനെതൊട്ട് ഉദ്ധരിക്കുന്നു:അദ്ധേഹം പറഞ്ഞു ഞങ്ങൾ അബ്ദുള്ളാഹി ബിൻ ഉമറിന്റെ അടുത്ത് ഇരിക്കുകയായിരുന്നു അപ്പോ അദ്ധേഹത്തിന്റെ കാൽ കോച്ചി ആസന്ദർഭം ഒരാൾ പറഞ്ഞു നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേർ പറഞ്ഞു വിളിച്ചോളൂ ഉടനെ അബ്ദുള്ളാഹി ബിൻ ഉമർ യാ...മുഹമ്മദ് എന്ന് വിളിച്ചു രോഗം മാറി..