page

Friday, 20 April 2018

ശിർക്കും മൗലവിയും

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢

        *മൗലവിയും വിദ്യാർത്ഥിയും*       
                     2⃣2⃣

.......................................................

*മൗലവി*: എന്താണ് ശിർക്ക് എന്ന് നിനക്ക് അറിയുമോ.?

 *വിദ്യാർത്ഥി*: അല്ലാഹുവിൻ്റെ (സത്ത) ദാത്ത്, ഗുണങ്ങൾ( സ്വിഫത്ത് ) , പ്രവൃത്തികൾ (അഫ്ആൽ)
എന്നിവയിൽ പങ്കുകാരെ ആരോപിക്കലാണ് - ശിർക്ക്. - അഥവാ അല്ലാഹു വിൻ്റേതിന് തുല്യമായ ദാത്തോ, സ്വിഫത്തോ, അഫ് ആലോ മറ്റൊരാൾക്ക് ഉണ്ടെന്ന് സങ്കൽപ്പിക്കൽ.

*മൗലവി*: അപ്പോൾ മുഹ് യദ്ദീൻ ശൈഖ് മരിച്ചവരെ ജീവിപ്പിച്ചു എന്ന് മാലയിൽ പറഞ്ഞത് ശിർക്കല്ലെ.

 *വിദ്യാർത്ഥി*: അല്ല; ഒരിക്കലും അല്ല. ശൈഖിന് സ്വന്തമായി അല്ലാഹുവിനെ പോലെ സാധിക്കും എന്ന് വിശ്വസിച്ചാൽ ശിർക്ക്, അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് ആണെങ്കിൽ ശിർക്കല്ല.

*മൗലവി*: അത് നീ പറയുകയല്ലേ - മരിച്ചവരെ ജീവിപ്പിക്കാൻ അല്ലാഹു വിന് മാത്രമേ കഴിയൂ - സൃഷ്ടികൾക്ക് കഴിയും എന്ന് വിശ്വസിച്ചാൽ ശിർക്ക് തന്നെയാണ്.
യാസീൻ സൂറത്തിൽ 78,79 ആയത്തുകൾ നീ പഠിച്ചിട്ടില്ലെ.?


*വിദ്യാർത്ഥി.*: ഞാൻ നല്ലോണം പഠിച്ചത് കൊണ്ടാണ് പറയുന്നത് - അത് മാത്രം പഠിച്ചതാണ് നിങ്ങൾക്ക് പറ്റിയ തെറ്റ് -

 *മൗലവി*: പിന്നെ ഖുർആനിൽ വേറെ എവിടെയെങ്കിലും ഉണ്ടോ മരിച്ചവരെ അല്ലാഹു അല്ലാത്തവർക്ക് ജീവിപ്പിക്കാൻ കഴിയുമെന്ന് .?

*വിദ്യാർത്ഥി*: ഉണ്ട് ,
 اني قد جئتكم بايه من ربكم اني اخلق لكم من الطين كهيئه الطير فانفخ فيه فيكون طيرا باذن الله
ഇത് ആലും ഇംറാൻ 49 - മത്തെ ആയത്താണ്.
     ഈസാ നബി (അ) കളിമണ്ണിൽ നിന്നും പക്ഷിയുടെ രൂപമുണ്ടാക്കി അതിന് ജീവൻ നൽകുന്നു. - ഇതിനെ കുറിച്ച് എന്ത് പറയുന്നു.

*മൗലവി*: 😞
അത് - അത്... ഞാനൊന്ന് പരിശോധിക്കട്ടെ -

 *വിദ്യാർത്ഥി*: ആയത്തിൽ ശേഷം പറയുന്നു -
 وابرئ الاكمه والابرص واحيي الموتى باذن الله...
അല്ലാഹുവിൻ്റെ അനുവധി കൊണ്ട് ജന്മനാ അന്ധനായവനെയും, വെള്ളപ്പാണ്ട് ബാധിച്ചവരേയും ഞാൻ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാൻ ജീവിപ്പിക്കുകയും ചെയ്യുന്നു.-
ഇത് പറയുന്നത് ഈസാ നബിയാണ്.
    ഈസാ നബി ദൈവമാണെന്ന് മുജാഹിദ് പറയേണ്ടി വരും.

*മൗലവി*: 😞😨
എന്താ ഇത് ഖുർആനിലും ശിർക്കോ ........😫😫

 *വിദ്യാർത്ഥി*: അറിവുണ്ടായാൽ പോര - തിരച്ചറിവും കൂടി വേണം.
😆😆
.....................................................
 ✍ _Amjadi Al Arshadi Pang_

⚡⚡⚡⚡⚡⚡⚡⚡⚡⚡